മുഹമ്മദുര്‍ റസൂലുല്ലാഹ് (സ്വല്ലല്ലാഹു അലൈഹിവസല്ലം)
ജീവിതവും സന്ദേശവും.!
https://swahabainfo.blogspot.com/2017/11/2_18.html?spref=tw
മുഹമ്മദുര്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ
ഏറ്റം പ്രധാന വിശേഷണം കാരുണ്യം ആണ്.
'സര്‍വ്വലോകങ്ങള്‍ക്കും അനുഗ്രഹമായിട്ടല്ലാതെ നാം
താങ്കളെ അയച്ചിട്ടില്ല' (ഖുര്‍ആന്‍)
അനാഥനായി പിറന്ന പ്രവാചകന്‍റെ അനാഥത്വത്തിന്‍റെ പ്രതികരണമായിരുന്നില്ല ഈ കാരുണ്യം.
കാര്‍മ്മികമായും യാഥാര്‍ത്ഥ്യത്തിലും
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) കാരുണ്യമായിരുന്നു.
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ കാരുണ്യം
ശക്തിമാന്‍റെയും വിശാല ഹൃദയത്തിന്‍റെയും കാരുണ്യമായിരുന്നു.
നിര്‍ബന്ധിതാവസ്ഥയുടെയും മനസ്സില്ലാ മനസ്സിന്‍റെയും കാരുണ്യമല്ലായിരുന്നു.
അതെ. ഏകനായി ജീവിത പ്രശ്നങ്ങളെ നേരിട്ടും ഭാരങ്ങള്‍ ചുമന്നും
ജീവിതസരണിയിലൂടെ സഞ്ചരിച്ച് മുന്നേറിയ
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) വളരെ ശാന്തനായിരുന്നു.
പക്ഷെ, പടച്ച തമ്പുരാന്‍ അകത്തും പുറത്തും വാക്കിലും പ്രവൃത്തിയിലും
കാരുണ്യം കനിഞ്ഞരുളിയപ്പോള്‍
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം)
കാരുണ്യത്തിന്‍റെ തിരുദൂതരായി മാറി.
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി :
'കരുണയുള്ള എല്ലാവരോടും കരുണയുള്ള നാഥന്‍ പ്രത്യേക കാരുണ്യം പുലര്‍ത്തുന്നതാണ്.
"നിങ്ങള്‍ ഭൂമിയിലുള്ളവരോട് കരുണകാട്ടുക. ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണ ചൊരിയുന്നതാണ്'
ഇവിടെനിന്നുമാണ്
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ
കാരുണ്യ പ്രവാഹത്തിന്‍റെ പ്രാരംഭം.
തുടര്‍ന്ന് ഈ കാരുണ്യം ഒരു നിറഞ്ഞ നദിയായി
മുഴുവന്‍ മേഖലയിലും തഴുകി ഒഴുകി.
വരൂ.. ചൊല്ലാം...
കാരുണ്യത്തിന്‍റെ തിരുദൂതര്‍
മുഹമ്മദുര്‍ റസൂലുല്ലാഹി
(സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ മേല്‍
സ്വലാത്ത്-സലാമുകള്‍...!
മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
https://www.facebook.com/swahaba islamic foundation

No comments:
Post a Comment