Monday, November 6, 2017

മര്‍ഹൂം മുഹമ്മദ് ഹാജി അയനിക്കോട്: അനുസ്മരണം: -ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി

മര്‍ഹൂം
മുഹമ്മദ് ഹാജി അയനിക്കോട്:

അനുസ്മരണം:
 -ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി

വിനീതന്‍ നിരന്തരം ഓര്‍ക്കുകയും ദുആ ഇരക്കുകയും ചെയ്യുന്ന ഒരു മഹാനാണ് ഹാജിക്ക. നിലമ്പൂര്‍ അയനിക്കോട് സ്വദേശിയായ മര്‍ഹൂം, വലിയ ത്യാഗത്തിലായി വളര്‍ന്നു.
സാഹസമായ യാത്ര ചെയ്ത്
ഹജ്ജ് നിര്‍വ്വഹിച്ചു. തബ്ലീഗ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു.
കേരളത്തിലെ പ്രഥമ ദഅ്വത്ത് കേന്ദ്രമായ എറണാകുളം മസ്ജിദുന്നൂറിലെ ഖത്തീബും ഇമാമും മുഅദ്ദിനും ഖാദിമും ആയിരുന്നു.
രണ്ട് ഭാര്യമാരിലായി
13 സന്താനങ്ങളുണ്ട്. എല്ലാവരെയും ദീനും ഇല്‍മുമായി ബന്ധപ്പെടുത്തി. ഇബാദത്തുകളില്‍
വലിയ നിഷ്ടയായിരുന്നു. തഹജ്ജുദ്,
സുന്നത്ത് നോമ്പുകള്‍,
സുന്നത്തായ ദിക്റു-ദുആകള്‍ ഇവ മുടക്കിയിരുന്നില്ല. സേവനങ്ങളും ജോലികളും വളരെ താല്പര്യമായിരുന്നു. ഞങ്ങളുടെ കുടുംബത്തോട് വലിയ സ്നേഹമായിരുന്നു. വിനീതന്‍റെ നാല് മാസ ജമാഅത്തിന്‍റെ അവസാന 40 ദിവസം കൂട്ടത്തിലുണ്ടായിരുന്നു.  നിന്‍റെ വാപ്പയെയും ഉമ്മയെയും മറക്കാന്‍ കഴിയില്ല എന്നുപറഞ്ഞ് കണ്ണീര്‍വാര്‍ത്തിരുന്നു. തഹജ്ജുദ് നമസ്കാരത്തിന് ശേഷമുള്ള ദുആകളില്‍
നിലവിളിക്കുന്നത് കേട്ടിട്ടുണ്ട്.
അവസാനം രോഗിയായെങ്കിലും ഇബാദത്തുകളില്‍ ഒരു വീഴ്ചയുമില്ലായിരുന്നു. 1433 റബീഉല്‍ ആഖിര്‍ 26 (2012 മാര്‍ച്ച് 19) ന് ഇഹലോക വാസം വെടിഞ്ഞു. റഹിമഹുല്ലാഹു റഹ് മതല്‍ അബ്റാര്‍.
🔚🔚🔚🔚🔚🔚🔚🔚

ആശംസകളോടെ...
സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍

👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...

Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...