ഖുർആൻ താങ്കളോട് എന്ത് പറയുന്നു.?
രചന:- മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ പടച്ചവൻ പ്രിയപ്പെട്ട ദാസന്മാരായ മാനവരാശിയുടെ ഇഹപര വിജയങ്ങൾക്ക് വിശുദ്ധ ഗ്രന്ഥങ്ങൾ അവതരിപ്പിക്കുകയുണ്ടായി. എല്ലാ വേദഗ്രന്ഥങ്ങളും അടിസ്ഥാനപരമായി ഒരൊറ്റ സന്ദേശമാണ് നൽകിയത്. അതിൽ അവസാനത്തെ ഗ്രന്ഥമാണ് പരിശുദ്ധ ഖുർആൻ.
പരിശുദ്ധ ഖുർആൻ മുഴുവൻ മാനവരാശിയ്ക്കും മാർഗ്ഗദർശനമാണ്. സത്യാസത്യ വിവേചകവുമാണ്. പരിശുദ്ധ ഖുർആൻ പടച്ചവന്റെ ഭാഗത്ത് നിന്നും അവതീർണ്ണമായ സമുന്നത സന്ദേശങ്ങളാണ്. പരിശുദ്ധ ഖുർആൻ സർവ്വലോക പരിപാലകനായ പടച്ചവന്റെ അസ്തിത്വവും സമുന്നത ഗുണങ്ങളും ഏകത്വവും വിവരിച്ച് തരുന്നു. പരലോകത്തെക്കുറിച്ച് ഉണർത്തുകയും അതിന്റെ വിവിധ രംഗങ്ങൾ ചിത്രീകരിക്കുകയും ചെയ്യുന്നു. പ്രവാചകന്മാരുടെ സുന്ദര സ്മരണകൾ നടത്തുകയും അന്ത്യപ്രവാചകൻ മുഹമ്മദുർറസൂലുല്ലാഹി (സ)യുടെ ജീവിതവും സന്ദേശവും പഠിപ്പിക്കുകയും ചെയ്യുന്നു. സൽക്കർമ്മങ്ങളെ വിശദമായി വിവരിക്കുകയും ഭയഭക്തിയ്ക്ക് പ്രേരിപ്പിക്കുകയും സൃഷ്ടി സേവനവും സൽസ്വഭാവവും സുന്ദര ഇടപാടുകളും നന്മയ്ക്കുവേണ്ടിയുള്ള പരിശ്രമങ്ങളും പതിവാക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട ഖുർആൻ വചനങ്ങൾ വളരെ നല്ല നിലയിൽ ക്രമീകരിക്കുകയും അത്യാവശ്യമായ കുറിപ്പുകൾ നൽകി വിവരിക്കുകയും ചെയ്യുന്ന മഹത്തായ ഒരു ഗ്രന്ഥമാണ് ഖുർആൻ താങ്കളോട് എന്ത് പറയുന്നു.? എന്ന ഈ രചന. ജാതിമത വ്യത്യാസമില്ലാതെ എല്ലാ സുമനസ്സുകൾക്കും ഖുർആൻ എന്നാൽ എന്താണെന്ന് ഈ ഗ്രന്ഥത്തിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നതാണ്.
ആമുഖം
-മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
യാതൊരു വിനയ പ്രകടനവും കൂടാതെ ഒരു കാര്യം തുറന്ന് സമ്മതിക്കുകയാണ്. ഈ വിനീതൻ പരിശുദ്ധ ഖുർആനിനെ പ്രത്യേക വിഷയമാക്കി പഠനം നടത്താൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. അത് കൊണ്ട് തന്നെ ഖുർആനിക വിജ്ഞാനത്തിൽ യാതൊരു വിധ പ്രത്യേകതയും എനിക്കില്ല. പഴയ അറബി മദ്‌റസകളിലെ പൊതുവിദ്യാർത്ഥികളെപ്പോലെ പരിശുദ്ധ ഖുർആൻ പരിഭാഷയും സാധാരണ ആശയവും മാത്രമേ എനിക്കറിയുകയുള്ളൂ. തൗഫീഖിനനുസരിച്ച് ഓതുന്നത്, മനസ്സിലാക്കി ഓതാൻ ശ്രമിക്കാറുണ്ട്. ഇതുതന്നെ അല്ലാഹുവിന്റെ മഹത്തായ ഒരു അനുഗ്രഹമാണ്. ഖുർആൻ പാരായണ നേരത്ത് ചില വേള മനസ്സിൽ പ്രത്യേക പ്രതിഫലനം ഉണ്ടാകാറുണ്ട് എന്നതാണ് അതിനെക്കാൾ മഹത്തരമായ അനുഗ്രഹം. ഖുർആൻ ശരീഫ് ഇലാഹീ വചനങ്ങളാണെന്നതിൽ യാതൊരുവിധ സംശയവും ഇല്ലാതാകുന്നു എന്നതാണ് ഈ അവസ്ഥയുടെ പരിണിത ഫലം. മധുരവും ഉപ്പും ഉള്ള ആഹാരങ്ങൾ കഴിക്കുമ്പോൾ യഥാക്രമം മധുരവും ഉപ്പ് രസവും അനുഭവപ്പെടുന്നത് പോലെ, ഖുർആൻ പാരായണത്തിനിടയിൽ ചില വേള ഉണ്ടാകുന്ന മാനസികാനുഭൂതിയിലൂടെ ഖുർആൻ ശരീഫ് ഇലാഹീ വചനങ്ങളാണെന്ന ഉറപ്പ് ഉണ്ടായിത്തീർന്നിട്ടുണ്ട്. വൈജ്ഞാനിക ചിന്തകളൊന്നും കൂടാതെ ഉണ്ടായിത്തീർന്ന ഉറപ്പാണ് ഇത്. അൽഹംദുലില്ലാഹ്.
ഖുർആൻ പാരായണത്തിനിടയിൽ ഉണ്ടാകുന്ന ഈ മാനസികാനുഭൂതിക്ക് പ്രത്യേക സമയമൊന്നുമില്ലെങ്കിലും പുണ്യ റമദാനിലാണ് ഈ അവസ്ഥ അധികമായി ഉണ്ടാകാറുള്ളത്. ഇത് ഉണ്ടാകുമ്പോഴെല്ലാം സ്വാഭാവികമായും ഖുർആൻ ശരീഫിനെയും അദ്ധ്യാപനങ്ങളെയും കുറിച്ചുള്ള ബോധവും വിശ്വാസവും അധികരിക്കുകയും ചെയ്യാറുണ്ട്. ഏതാനും വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു സംഭവമാണ്: റമദാനുൽ മുബാറകിൽ ഒരു ദിവസം ഖുർആൻ ശരീഫ് ഓതിക്കൊണ്ടിരിക്കെ, ഭാഗം ഏതാണെന്ന് ഓർമ്മയില്ല, ഒരു ഭാഗത്ത് വെച്ച് മനസ്സിൽ വല്ലാത്ത ഒരു പ്രതിഫലനമുണ്ടായി. കൂട്ടത്തിൽ തന്നെ, ഖുർആൻ ശരീഫിനെക്കുറിച്ച് ഒന്നുമറിയാത്ത പാവങ്ങൾക്ക് അതിന്റെ അദ്ധ്യാപന-ദർശനങ്ങൾ അതിന്റെ തന്നെ ശൈലിയിൽ എത്തിച്ച് കൊടുക്കാൻ കഴിയും വിധം ഒരു ശ്രമം നടത്തണമെന്ന ആഗ്രഹവും ശക്തിയായി. ഇതിന്റെ രൂപവും പെട്ടെന്ന് മനസ്സിലുദിച്ചു. ഖുർആനിക അധ്യാപനങ്ങൾ വിവിധ ശീർഷകങ്ങളിലായി മുസ്‌ലിംകൾക്കും അമുസ്‌ലിംകൾക്കും ഗ്രഹിക്കാൻ കഴിയുന്ന നിലയിൽ ക്രോഡീകരിക്കണം. അതിൽ യാതൊരുവിധ ചർച്ചകളും, തെളിവ്-രേഖകളും സ്വന്തം ഭാഗത്ത് നിന്നും നൽകാതെ ഖുർആനിന്റെ സാദാ ശൈലിയിൽ, അതേ സമയം സ്വന്തം വാചകങ്ങളിലായി കൊടുക്കണം. എന്നാൽ വളരെ ആവശ്യമായി വരുന്ന സ്ഥലങ്ങളിൽ ആവശ്യാനുസൃതം വിവരണം നൽകുകയും വേണം.
അല്ലാഹുവിന്റെ അനുഗ്രഹത്താൽ അപ്പോൾ തന്നെ ഇക്കാര്യത്തിൽ തീരുമാനമെടുത്തു. ഗ്രന്ഥത്തിന്റെ ഒരു രൂപരേഖയും മനസ്സിൽ കണ്ടു. ആയത്തുകൾ തിരഞ്ഞെടുക്കുന്ന ജോലിയും ആരംഭിച്ചു. അത് പുണ്യ റമദാനിൽ തന്നെ പൂർത്തിയായി. ഇനി ക്രോഡീകരണം മാത്രമായിരുന്നു ബാക്കി. പക്ഷേ, പല കാരണങ്ങളാൽ അതിന് അവസരമൊത്തില്ല. അങ്ങനെ മാസങ്ങൾ പലതും കടന്ന് പോയി. അല്ലാഹുവിന്റെ കൃപകൊണ്ട് പ്രസ്തുത രചന നിരവധി ഘട്ടങ്ങൾ കടന്ന് പൂർത്തിയായി, നിങ്ങളുടെ കരങ്ങളിൽ എത്തിയിരിക്കുകയാണ്. ഇതിലുള്ള കുറ്റങ്ങളുടെയും കുറവുകളുടെയും ഉത്തരവാദിത്വം ഈ വിനീതനാണ്. നൻമയും മേൻമയും അല്ലാഹുവിന്റെ ഭാഗത്ത് നിന്നുമുള്ളതാണ്!
അവസാനം, ഈ ഗ്രന്ഥത്തെക്കുറിച്ച് ചില കാര്യങ്ങൾ ഹ്രസ്വമായി പറയുവാനുണ്ട്:
(1) പരിശുദ്ധ ഖുർആൻ മനുഷ്യകുലത്തിനാകമാനമുള്ള ഒരു സന്ദേശമാണ്. ഇക്കാരണത്താൽ മുസ്ലിംകളുടെ കൂട്ടത്തിൽ മറ്റ് പൊതു മനുഷ്യരെക്കൂടി മുന്നിൽ കണ്ട് കൊണ്ടാണ് വിനീതൻ ഈ കൃതി എഴുതിയിട്ടുള്ളത്. ഇത്‌കൊണ്ട് തന്നെ, മുസ്‌ലിംകളെ കൂടാതെ ഇതര അമുസ്‌ലിംകളിലും ഈ കൃതി പ്രചരിക്കപ്പെടണമെന്ന ആഗ്രഹം സ്വാഭാവികമാണ്. ഈ വിഷയത്തിൽ കഴിവിന്റെ പരമാവധി വിനീതൻ ശ്രമിക്കുന്നതാണ്. ഇത് വായിച്ച ശേഷം ഇതിന്റെ പ്രചാരണം ആവശ്യമാണെന്ന് മനസ്സിലായാൽ മാന്യ അനുവാചകരും ഈ വിഷയത്തിൽ കഴിവിന്റെ പരമാവധി പരിശ്രമിക്കണമെന്ന് വിനയപുരസ്സരം അപേക്ഷിക്കുന്നു.
(2) ഖുർആൻ ആയത്തുകളുടെ (സൂക്തങ്ങൾ) തർജ്ജമയിൽ പദാനുപാദ അർത്ഥവും വ്യാകരണ ഘടനയും അധികം ശ്രദ്ധിച്ചിട്ടില്ല. അനുവാചകരുടെ സൗകര്യമാണ് ഇവിടെ പരിഗണിച്ചിട്ടുള്ളത്. പദാനുപാദ അർത്ഥം ആഗ്രഹിക്കുന്നവർ ആധികാരിക പരിഭാഷകൾ പാരായണം ചെയ്യാൻ അപേക്ഷിക്കുന്നു.
(3) ഈ കൃതി രചിച്ചതിന്റെ പിന്നിലുള്ള പ്രത്യേക ലക്ഷ്യം മുന്നിൽവെച്ച് നോക്കുമ്പോൾ ഈ കൃതിയുടെ വണ്ണവും വലിപ്പവും കുറഞ്ഞിരിക്കലാണ് നല്ലത്. അത് കൊണ്ട് പരിശുദ്ധ ഖുർആനിന്റെ ബോധന-അദ്ധ്യാപനങ്ങൾ എല്ലാം ഇതിൽ ഉൾകൊള്ളിക്കൽ ദുഷ്‌കരമായിരുന്നു. എങ്കിലും അതിന്റെ സുപ്രധാന ഭാഗങ്ങളെല്ലാം ഇതിൽ വന്നിട്ടുണ്ടെന്നാണ് വിനീതന്റെ കണക്ക് കൂട്ടൽ.
മാന്യ അനുവാചകരോട് അവസാനമായി നടത്താനുള്ള അപേക്ഷ ഇത് മാത്രമാണ്. ഈ കൃതിയുടെ സ്വീകാര്യതക്കും പ്രയോജനത്തിനും, ഇതെഴുതിയ ആളുകളുടെ മേൽ അല്ലാഹുവിന്റെ ദയയും കരുണയും ഉണ്ടാകാനും അല്ലാഹുവിനോട് ദുആ ഇരക്കുക. അല്ലാഹുവിന്റെ നല്ല ദാസൻമാരുടെ ദുആ മാത്രമാണ് അവന്റെ കരുണാകടാക്ഷം കഴിഞ്ഞാൽ, പാപിയും പാവപ്പെട്ടവനുമായ ഈ അടിമയുടെ ഏറ്റവും വലിയ ആശയം.!
140 രൂപ മുഖ വിലയുള്ള ഈ രചന ഇപ്പോള്‍ സ്വഹാബ ഫൗണ്ടേഷന്‍ വഴി പ്രത്യേക ഓഫറില്‍ ലഭിക്കുന്നതാണ്.
സ്വഹാബാ ഫൗണ്ടേഷന്‍
വിതരണം ചെയ്യുന്ന രചനകള്‍:
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍
ആശയം, വിവരണം) : 650
രിയാളുല്‍ ഖുര്‍ആന്‍
(പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍) : 550
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300
ഇസ് ലാമിക ശരീഅത്ത്: ഒരു പഠനം : 110
ഖുര്‍ആന്‍ താങ്കളോട് എന്ത് പറയുന്നു.? : 140
നബവീ സദസ്സുകള്‍ : 90
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240
വിശ്വ നായകന്‍ : 130
പ്രവാചക പത്നിമാര്‍ : 70
പ്രവാചക പുത്രിമാര്‍ : 50
നബവീ നിമിഷങ്ങള്‍ : 25
പ്രവാചക പുഷ്പങ്ങള്‍ : 40
മദനീ ജീവിത മര്യാദകള്‍ : 45
കാരുണ്യ നബി : 20
ഇസ്ലാം എന്നാല്‍ എന്ത്.? : 80
അല്ലാഹു : 30
മുസ്ലിം ഭാര്യ : 40
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50
ഇസ്ലാമിലെ വിവാഹം : 20
അഖീഖയും ഇതര സുന്നത്തുകളും : 15
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ
പ്രാര്‍ത്ഥനകള്‍) : 80
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ
തീരുമാനങ്ങള്‍ : 60
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50
രിഫാഈ ലേഖനങ്ങള്‍ : 25
ഇലാഹീ ഭവനത്തിലേക്ക് : 40
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40
കാര്‍ഗുസാരി രണ്ടാം ഭാഗം : 35
മുസ്ലിം വ്യക്തി നിയമം : 30
ദൃഷ്ടി സംരക്ഷണം : 30
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20
ഇസ്ലാമും മാനവ സാഹോദര്യവും : 30
മനുഷ്യത്വം മരിച്ചിട്ടില്ല : 24
വിശ്വസ്തതയും വഞ്ചനയും : 20
സ്നേഹമാണ് സന്ദേശം : 20
എന്‍റെ പഠന കാലം : 20
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15
ബുഖാറയിലൂടെ : 15
നിസാമുദ്ദീന്‍ ഔലിയ : 50
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍,
നിഷ്കളങ്ക സ്നേഹം : 50
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ
വെളിച്ചത്തില്‍ : 30
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15
നസീഹത്തുല്‍ മുസ്ലിമീന്‍ : 20
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25
അശ്ലീലതയ്ക്കെതിരെ... : 60
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ :
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) :
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും :
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് : 50
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
മായം കലരാത്ത ശുദ്ധമായ ഒരു കിലോ വന്‍തേന്‍ ഇപ്പോള്‍ 390 രൂപയ്ക്ക് ലഭിക്കുന്നു.
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
പ്രയോജനപ്രദമായ ധാരാളം രചനകള്‍
പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും
സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍
ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍
പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
അത്തര്‍, സ്പ്രേ, ഊദ്, ബഖൂര്‍, ബർണർ വിത്ത് നൈറ്റ് ലാമ്പ് എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.
വിളിക്കൂ...
http://wa.me/+919961717102
http://wa.me/+918606261616
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA FOUNDATION
Darul Uloom Al Islamiyya
Oachira, Kollam, Kerala.
+91 9961717102, 8606261616
വിളിക്കൂ...
ഇല്‍യാസ് മൗലവി ബാഖവി ഓച്ചിറ
8606261616
ഹാഫിസ് നിസാര്‍ നജ്മി ഈരാറ്റുപേട്ട
9961717102
ഹാഫിസ് നബീല്‍ അലി ഹസനി കണ്ണൂര്‍
9995222224
ഹാഫിസ് ബുഖാരി ഖാസിമി കാഞ്ഞാര്‍
9961955826
No comments:
Post a Comment