Sunday, June 20, 2021

മൗലാനാ ഇസ്മാഈല്‍ റഷാദി അല്‍ ഖാസിമി മര്‍ഹൂം കാഞ്ഞാര്‍.


മൗലാനാ ഇസ്മാഈല്‍ റഷാദി അല്‍ ഖാസിമി മര്‍ഹൂം കാഞ്ഞാര്‍. 

അനുസ്മരണം : 

മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി ഓച്ചിറ. 

നമ്മുടെ മഹാന്മാരായ അസാതിദ-മഷാഇഖുമാരിലെ വളരെ മഹത്വം നിറഞ്ഞ വ്യക്തിത്വമായിരുന്നു കാഞ്ഞാര്‍ മൗലാനാ ഇസ്മാഈല്‍ ഖാസിമി മര്‍ഹൂം. അഗാധ പാണ്ഡിത്യത്തോടൊപ്പം ആത്മീയമായി വളരെ ഔന്നിത്യം പ്രാപിച്ചിരുന്ന മൗലാനാ അങ്ങേയറ്റം നിശബ്ദമായ നിലയില്‍ വളരെയധികം മാതൃകാപരമായ ഒരു ജീവിതമാണ് കാഴ്ച വെച്ചത്. ഇബാദത്തുകളിലെല്ലാം വളരെയധികം ശ്രദ്ധയായിരുന്നു. ജമാഅത്ത് നമസ്കാരത്തില്‍ ശ്രദ്ധിക്കുകയും നിരന്തരം ഖുര്‍ആന്‍ പാരായണം, ദിക്ര്‍-ദുആകളില്‍ മുഴുകുകയും ചെയ്തിരുന്നു. വിജ്ഞാനം പഠിക്കലും പഠിപ്പിക്കലും ഏറ്റവും വലിയ ആനന്ദവും ആവേശകരവുമായ കാര്യമായിരുന്നു. ഞങ്ങള്‍ ദാറുല്‍ ഉലൂം ദേവ്ബന്ദിലായിരുന്നപ്പോള്‍ അതാത് സമയങ്ങളിലിറങ്ങുന്ന ഗ്രന്ഥങ്ങള്‍ അവിടെയുള്ള പരിചയക്കാര്‍ വഴി ഉടനടി ഉസ്താദ് അവര്‍കള്‍ വരുത്തുമായിരുന്നു. ജീവിതാന്ത്യം വരെയും തദ്രീസിന്‍റെ പായയിലാണ് മഹാനവര്‍കള്‍ കഴിച്ചുകൂട്ടിയത്. കായംകുളം ഹസനിയ്യ മദ്റസയില്‍ ഞങ്ങള്‍ വരുന്നതിന് മുമ്പ് ഉസ്താദ് അവര്‍കള്‍ പ്രധാന ഉസ്താദായി സേവനം ചെയ്തിരുന്നു. ഇന്ന് വരെയും ഹസനിയ്യയുടെ മണല്‍ തരികള്‍ ഉസ്താദിന്‍റെ സ്വഭാവ ഗുണങ്ങള്‍ അനുസ്മരിക്കുന്നുണ്ട്. തുടര്‍ന്ന് മുവാറ്റുപുഴ ദാറുല്‍ ഉലൂം അറബിക് കോളേജ്, കാഞ്ഞിരപ്പള്ളി ഹിദായത്തുല്‍ ഉലൂം, തളിപ്പറമ്പ് അന്‍സാറുല്‍ ഇസ്ലാം, വെടിമറ റഹ്മാന്‍ മദ്റസ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഉസ്താദിന്‍റെ ഓമനത്വം ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങാന്‍ ഭാഗ്യമുണ്ടായത് നെടുമങ്ങാട് കാഷിഫുല്‍ ഉലൂം മദ്റസയിലെ വിദ്യാര്‍ത്ഥികള്‍ക്കാണ്. മക്കളില്ലാതിരുന്ന ഉസ്താദ് അവര്‍കള്‍ ശിഷ്യന്മാരോട് പ്രത്യേകിച്ചും സഹോദര പുത്രന്മാരായ മൗലാനാ ജുനൈദ് ഖാസിമി മര്‍ഹൂം, ഉസ്താദ് അബ്ദുര്‍റഷീദ് ഖാസിമി, ഉസ്താദ് അബ്ദുശ്ശുകൂര്‍ ഖാസിമി, വലിയുല്ലാഹ് ഖാസിമി മുതലായവരോടും വളരെയധികം സ്നേഹ-വാത്സല്യങ്ങള്‍ പുലര്‍ത്തി. അവരും ഉസ്താദിനോട് വലിയ ബന്ധവും സ്നേഹ-സേവനങ്ങളും പുലര്‍ത്തിയതിന് റഹ്മാനായ റബ്ബ് ഉയര്‍ന്ന അനുഗ്രഹങ്ങള്‍ നല്‍കുമാറാകട്ടെ.! മഹാനായ ദാഇയെ മില്ലത്ത് കാഞ്ഞാര്‍ മുഹമ്മദ് മൂസാ മൗലാനാ മര്‍ഹൂം തബ്ലീഗിന്‍റെ പരിശ്രമവുമായി കേരളത്തില്‍ മുഴുവന്‍ സഞ്ചരിച്ചപ്പോള്‍ അതിന് വ്യക്തവും ശക്തവുമായ പിന്തുണ നല്‍കിയ മഹാത്മാക്കളില്‍ പ്രമുഖനാണ് ഉസ്താദ് മൗലാനാ മര്‍ഹൂം അവര്‍കള്‍.

ഈരാറ്റുപേട്ട നൂറുല്‍ ഹുദയില്‍ മൗലാനാ അഹ്മദ് ആലിം സാഹിബില്‍ നിന്നും ദര്‍സ് പഠനം ആരംഭിച്ചു. തമിഴ്നാട് ഈറോഡും ബാംഗ്ലൂര്‍ സബീലുര്‍ റഷാദിലും പിന്നീട് ദാറുല്‍ ഉലൂം ദേവ്ബന്ദില്‍ നിന്നും ഇല്‍മ് കരസ്ഥമാക്കി. മൗലാനാ ഖാരി ത്വയ്യിബ് സാഹിബ്, മൗലാനാ അബുസ്സഊദ് ഹസ്രത്ത് എന്നിവരാണ് മൗലാനാ അവര്‍കളുടെ പ്രധാന ഉസ്താദുമാര്‍. 

മൗലാനായുടെ വേര്‍പാട് കുടുംബത്തിനും നാടിനും നമുക്കെല്ലാവര്‍ക്കും വലിയ നഷ്ടമാണെങ്കിലും അങ്ങേയറ്റം നിശബ്ദവും അനുഗ്രഹീതവും അനുകരണീയവുമായ ജീവിതം, തീര്‍ച്ചയായും വളരെ മഹത്തായ ഒരു വഴി വിളക്കും ചാലക ശക്തിയും തന്നെയാണ്. സൂഫിയായ പണ്ഡിതന്‍, ഭൗതിക വിരക്തി മുഖമുദ്രയാക്കിയ, സംസാരത്തിലും പ്രവര്‍ത്തനത്തിലും സൂക്ഷ്മത പുലര്‍ത്തിയ വ്യക്തിത്വം, ചൂഷണ രഹിതനായ ആത്മീയ ചികിത്സകന്‍ തുടങ്ങി മൗലാനായുടെ ഗുണഗണങ്ങള്‍ ധാരാളമാണ്. മൗലാനാ അവര്‍കള്‍ വളരെ ലളിതമായ വീട്ടില്‍ താമസിച്ചുകൊണ്ട് പരലോകത്തേക്ക് ഒരു വീട് നിര്‍മ്മിച്ചു. അതാണ് കാഞ്ഞാര്‍ മദീനാ മസ്ജിദ്. 

കാഞ്ഞാര്‍ ജുമുഅ മസ്ജിദില്‍ പതിറ്റാണ്ടുകളോളം സേവനമനുഷ്ഠിച്ച മൗലാനാ ഇബ്റാഹീം ഹാജി (ഹാജിയാര്‍ മാവു) യുടെ മകള്‍ സഫിയയാണ് ഭാര്യ. കുടയത്തൂര്‍ മഹ് മൂദ് മൗലവി, മര്‍ഹൂം ഹസന്‍ മൗലവി എന്നിവര്‍ സഹോദരങ്ങളാണ്.

  നമ്മില്‍ നിന്നും യാത്രയായ മര്‍ഹൂം കാഞ്ഞാര്‍ മുഹമ്മദ് മൂസാ മൗലാനാ, കാഞ്ഞാര്‍ ഇബ്റാഹീം മൗലാനാ (ഹാജിയാര്‍ മാവു), കാഞ്ഞാര്‍ മുഹമ്മദ് ഹുസൈന്‍ മൗലാനാ, മര്‍ഹൂം ഹസന്‍ മൗലവി,  മര്‍ഹൂം ജുനൈദ് മൗലവി എല്ലാവര്‍ക്കും പടച്ചവന്‍ മഗ്ഫിറത്ത്-മര്‍ഹമത്തുകള്‍ നല്‍കട്ടെ.! റഹ്മാനായ റബ്ബ് മൗലാനാ മര്‍ഹൂമിന് പരിപൂര്‍ണ്ണ മഗ്ഫിറത്ത്-മര്‍ഹമത്ത്, ഉയര്‍ന്ന ദറജാത്തുകള്‍ നല്‍കി അനുഗ്രഹിക്കട്ടെ.! ആദരവായ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം), ഇതര നബിമാര്‍, സിദ്ദീഖുകള്‍, ശുഹദാഅ്, സ്വാലിഹുകള്‍ മഹാത്മാക്കളോടൊപ്പം ബര്‍സഖില്‍ സഹവാസം നല്‍കുകയും സമുന്നത സ്വര്‍ഗ്ഗത്തില്‍ അല്ലാഹു എല്ലാവരെയും ഒരുമിച്ച് കൂട്ടുകയും ചെയ്യട്ടെ.! 

അവസാനം 2021 ജൂണ്‍ 20 ഞായറാഴ്ച രാവിലെ 11 മണിക്ക് കുടയത്തൂര്‍ മുഹ്യുദ്ദീന്‍ ജുമുഅ മസ്ജിദ് ഖബ്ര്‍സ്ഥാനില്‍ ഖബ്റടക്കപ്പെട്ടു. മര്‍ഹൂമിന്‍റെ മഗ്ഫിറത്ത്-മര്‍ഹമത്തിന് വേണ്ടി ദുആ ഇരക്കുകയും ഖുര്‍ആന്‍-ദിക്ര്‍-ദുആ-ഇതര നന്മകള്‍ ചെയ്ത് ഈസാല്‍ സവാബ് ചെയ്യണമെന്നും അഭ്യര്‍ത്ഥിക്കുന്നു. 

അല്ലാഹുവേ, മര്‍ഹൂമിന് നീ  പൊറുത്തുകൊടുക്കുകയും കരുണ ചൊരിയുകയും സൗഖ്യം നല്‍കുകയും മാപ്പ് നല്‍കുകയും ചെയ്യേണമേ.! മര്‍ഹൂമിന്‍റെ ആഗമനം നീ ആദരിക്കേണമേ.! അദ്ദേഹത്തിന്‍റെ പ്രവേശന സ്ഥലം നീ വിശാലമാക്കേണമേ. വെള്ളം കൊണ്ടും മഞ്ഞുകൊണ്ടും ഹിമക്കട്ടിക്കൊണ്ടും നീ കഴുകേണമേ.! വെള്ള വസ്ത്രം മാലിന്യത്തില്‍ നിന്ന് ശുദ്ധീകരിച്ചെടുക്കുന്നതുപോലെ നീ പാപങ്ങളില്‍ നിന്ന് ശുദ്ധീകരിക്കേണമേ.! ഏറ്റവും നല്ല ഭവനവും ഏറ്റവും നല്ല ബന്ധുവിനെയും ഏറ്റവും നല്ല ഇണയേയും നീ പകരം നല്കേണമേ.! നീ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ഖബ്റിലെയും നരകത്തിലെയും ശിക്ഷയില്‍ നിന്ന് നീ രക്ഷിക്കുകയും ചെയ്യേണമേ.!

🔹🔹🔹Ⓜ🔹🔹🔹 

മര്‍ഹൂം മൗലാനാ ഇസ്മാഈല്‍ ഉസ്താദിനെ കുറിച്ച് 

കാഞ്ഞാര്‍ അബ്ദുസ്സലാം മൗലവി അല്‍ ഖാസിമിയുടെ വാക്കുകള്‍...! 

നന്മയുടെ പ്രകാശ ഗോപുരം സ്വര്‍ഗത്തിലേക്കു പുഞ്ചിരിയോടെ മടങ്ങുമ്പോള്‍, കാലം പൊന്നുപോലെ കാത്തു സൂക്ഷിച്ച പുഞ്ചിരിയുടെ മാലാഖ, മാലാഖമാരുടെ കൈവെള്ളയില്‍ കനകം പോലെ ലാളിച്ചു വളര്‍ത്തി ഉമ്മത്തിന്‍റെ അണയാത്ത വഴികാട്ടി, ജിന്നുകളുടെ സൂക്ഷ്മ നിരീക്ഷണത്തില്‍ കാല്‍പാതങ്ങള്‍ ശരിയിലേക്ക് മാത്രം ചലിപ്പിച്ച്, ഇല്‍മിന്‍റെ വഴിയില്‍ ഒരു പുരുഷായുസ്സ് ചിലവഴിച്ച സാത്വികനായ അറിവിന്‍റെ സുല്‍ത്താന്‍, മണ്ണിനു പോലും വേദനിക്കാതെ പാദങ്ങള്‍ ചലിപ്പിച്ച പച്ചയായ മനീഷി, പ്രഭാഷകനല്ല, ജീവിതം കൊണ്ട് പ്രഭ പരത്തി സൂര്യ സമാനം മാലോകര്‍ക്കു വഴികാട്ടി, പണ്ഡിതന്മാരുടെ നിശബ്ദ ലൈബ്രറി, ജാടകളും തലക്കനവുമില്ലാതെ സംശയങ്ങള്‍ക്കു പതറാത്ത മറുപടി, മസ്അലകള്‍ കിതാബില്‍ നിന്നും മനസ്സിന്‍റെ മെമ്മറി കാര്‍ഡിലേക്ക് അനാവരണം ചെയ്തു സൂക്ഷിച്ചു വെച്ച അവര്‍ണ്ണനീയമായ ഓര്‍മ്മ ശക്തിയുടെ ഉടമ, തഖ് വയും തവക്കുലും താഴ്മയും തനിമയാര്‍ന്ന തെളിമയും, തലപ്പാവിലൂടെ തലയെടുപ്പും, താടി രോമങ്ങളില്‍ തങ്ങി നിന്ന സൗരഭ്യവും, ലാളിത്യത്തിന്‍റെ വസ്ത്രധാരണയും, ശബ്ദം ഉയര്‍ത്താത്ത സംസാര ശൈലിയും, ഒരിക്കല്‍ കണ്ടാല്‍ ഒരിക്കലും മറക്കാത്ത ഓര്‍മ്മ ശക്തിയും, അനിര്‍വചനീയമായ ജീവിത ശൈലിയുടെയും ഉടമയായിരുന്നു മഹാനായ മുര്‍ശിദായ, മുറബ്ബിയായ, മുഖ്ലിസായ, മുത്തഖിയായ നമ്മുടെ കാഞ്ഞാറിന്‍റെ കാരണവര്‍, മൗലാനാ ഇസ്മാഈല്‍ ഉസ്താദ് റഷാദി ഖാസിമി. പുതുക്കി പണിയാത്ത പഴയ വീട്ടില്‍ നിന്നും രാജകുമാരനെ പോലെ സ്വര്‍ഗ്ഗത്തിലെ സുല്‍ത്താനായി പടിയിറങ്ങി. ഒട്ടനവധി ശിഷ്യ സമ്പത്ത് ബാക്കിയാക്കി, ജാരിയായ പ്രതിഫലത്തിന് വേണ്ടി മസ്ജിദും നിര്‍മ്മിച്ചു. പ്രാര്‍ത്ഥിക്കുവാന്‍ അനന്തരാവകാശികളെ ബാക്കിയാക്കി യാത്രയായ മഹാ ഭാഗ്യവാന്‍. അല്ലാഹു ഉസ്താദിന്‍റെ ബര്‍കത്തു കൊണ്ട് നമ്മുടെ മടക്കവും നന്നാക്കി തരുമാറാകട്ടെ.!

🔹🔹🔹Ⓜ🔹🔹🔹 

മയ്യിത്ത് സംസ്കരണം, അനുശോചനം, ഈസ്വാല്‍ സവാബ് മുതലായ പ്രധാന നന്മകളെ കുറിച്ച് പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിന് ഈ രചനകള്‍ പാരായണം ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക:
🔹 മയ്യിത്ത് സംസ്കരണം.! 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
(ദാറുല്‍ ഉലൂം, ഓച്ചിറ) 
🔹 ഈസ്വാല്‍ സ്വവാബ്: 
 മരണപ്പെട്ടവര്‍ക്ക് പ്രയോജനം കിട്ടുന്ന നന്മകള്‍.! 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
🔹  മരണാനന്തരവും പ്രതിഫലം ലഭിക്കുന്ന കാര്യങ്ങള്‍.! 
-ശൈഖുല്‍ ഹദീസ് അല്ലാമാ മുഹമ്മദ് സകരിയ്യ (റഹ്) 
🔹  ഖബ്ര്‍ സിയാറത്തും ഈസാല്‍ സവാബും.! 
-ശൈഖ് സയ്യിദ് മുസ്തഫാ രിഫാഈ ജീലാനീ 
🔹🔹🔹Ⓜ🔹🔹🔹 
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്... 
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA ISLAMIC FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വഹാബാ ഫൗണ്ടേഷന്‍
വിതരണം ചെയ്യുന്ന രചനകള്‍: 
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍
ആശയം, വിവരണം) : 650 
രിയാളുല്‍ ഖുര്‍ആന്‍ 
(പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍) : 550 
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300 
ഇസ് ലാമിക ശരീഅത്ത്: ഒരു പഠനം : 110 
ഖുര്‍ആന്‍ താങ്കളോട് എന്ത് പറയുന്നു.? : 140
നബവീ സദസ്സുകള്‍ : 90 
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180 
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240 
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80 
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300 
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240 
വിശ്വ നായകന്‍ : 130 
പ്രവാചക പത്നിമാര്‍ : 70 
പ്രവാചക പുത്രിമാര്‍ : 50 
നബവീ നിമിഷങ്ങള്‍ : 25 
പ്രവാചക പുഷ്പങ്ങള്‍ : 40 
മദനീ ജീവിത മര്യാദകള്‍ : 45 
കാരുണ്യ നബി : 20 
ഇസ്ലാം എന്നാല്‍ എന്ത്.? : 80 
അല്ലാഹു : 30 
മുസ്ലിം ഭാര്യ : 40 
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 
ഇസ്ലാമിലെ വിവാഹം : 20 
അഖീഖയും ഇതര സുന്നത്തുകളും : 15 
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25 
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ
പ്രാര്‍ത്ഥനകള്‍) : 80 
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40 
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ
തീരുമാനങ്ങള്‍ : 60 
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20 
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50 
രിഫാഈ ലേഖനങ്ങള്‍ : 25 
ഇലാഹീ ഭവനത്തിലേക്ക് : 40 
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25 
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45 
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40 
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40 
കാര്‍ഗുസാരി രണ്ടാം ഭാഗം : 35 
മുസ്ലിം വ്യക്തി നിയമം : 30 
ദൃഷ്ടി സംരക്ഷണം : 30 
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20 
ഇസ്ലാമും മാനവ സാഹോദര്യവും : 30 
മനുഷ്യത്വം മരിച്ചിട്ടില്ല : 24 
വിശ്വസ്തതയും വഞ്ചനയും : 20 
സ്നേഹമാണ് സന്ദേശം : 20 
എന്‍റെ പഠന കാലം : 20 
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20 
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15 
ബുഖാറയിലൂടെ : 15 
നിസാമുദ്ദീന്‍ ഔലിയ : 50 
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50 
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50 
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50 
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15 
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍,
നിഷ്കളങ്ക സ്നേഹം : 50 
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ
വെളിച്ചത്തില്‍ : 30 
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15 
നസീഹത്തുല്‍ മുസ്ലിമീന്‍ : 20 
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25 
അശ്ലീലതയ്ക്കെതിരെ... : 60 
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ : 
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) : 
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും : 
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് : 
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80 
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80 
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40 
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000 
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട
ഹദീസുകള്‍) 
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍) 
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍) 
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍) 
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

പ്രയോജനപ്രദമായ ധാരാളം രചനകള്‍

പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും

സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍

ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍

പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും 

മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) 

ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ

നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക: 

ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ

അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍,

സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.

വിളിക്കൂ...

http://wa.me/+918606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 







No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...