പ്രയാസ-പ്രശ്നങ്ങള്‍ ദൂരീകരിക്കാന്‍ കുന്‍ ഫയകൂന്‍ ദുആ പാരായണം ചെയ്യുക.
- മൗലാനാ ശൈഖ് സയ്യിദ് മുസ്ത്വഫാ രിഫാഈ
ഞങ്ങളുടെ പരമ്പരയില്‍പ്പട്ട മഹാത്മാക്കള്‍ ആഗ്രഹ സഫലീകരണത്തിനും പ്രയാസ ദൂരീകരണത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ ഈ ആയത്തുകള്‍ പാരായണം ചെയ്തുകൊണ്ട് ദുആ ഇരക്കുമായിരുന്നു. പരിശുദ്ധ ഖുര്‍ആനില്‍ എട്ട് സ്ഥലത്ത് വന്നിട്ടുള്ള ഒരു വചനമാണിത്. അല്ലാഹു ഒരു കാര്യം ഉദ്ദേശിക്കുമ്പോള്‍ കുന്‍ (ആകൂ) എന്ന് പറയുകയും ഫയകൂന്‍ (അപ്പോള്‍ അവ നടക്കുകയും) ചെയ്യുമെന്നാണ് ഇതിന്‍റെ സന്ദേശം.
അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ ഇതിന് വലിയ ഫലം അനുഭവപ്പെട്ടിട്ടുണ്ട്. ഈ എട്ട് ആയത്തുകള്‍ ഓരോന്നും പാരായണം ചെയ്യുന്നതിന് മുമ്പ്, അഊദുബില്ലാഹിയും ബിസ്മില്ലാഹിയും ഓതുക. ഓരോ ആയത്തും ഓതുമ്പോള്‍ ആശയം ശ്രദ്ധിക്കുകയും ഓര്‍ക്കുകയും ചെയ്യുക. തുടര്‍ന്ന് പതിനൊന്ന് പ്രാവശ്യം പുണ്യ സ്വലാത്ത് പാരായണം ചെയ്യുക. അല്ലാഹുവിന്‍റെ കരുണകൊണ്ട് നമ്മുടെ അപേക്ഷ സ്വീകരിക്കുമെന്ന ഉറച്ച വിശ്വാസത്തോടെ ആവശ്യം ദുആ ഇരക്കുകയും അവസാനം പതിനൊന്ന് പ്രാവശ്യം സ്വലാത്ത് ചൊല്ലുകയും ചെയ്യുക.
ഈ കുറിപ്പ് വളരെ ചെറുതാണെങ്കിലും പരിശുദ്ധ ഖുര്‍ആനും തിരുനാമങ്ങളും അടങ്ങിയതിനാല്‍ അങ്ങേയറ്റം ആദരണീയമാണ്. ആകയാല്‍, ഇതിനെ ആദരിക്കണമെന്നും അനാദരവുകള്‍ ഉണ്ടാകരുതെന്നും പ്രത്യേകം ഉണര്‍ത്തുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ.! അല്ലാഹു നമ്മുടെ എല്ലാ നല്ല ആഗ്രഹങ്ങളും സഫലമാക്കട്ടെ.! സര്‍വ്വവിധ രോഗങ്ങളും ദു:ഖ-ദുരിതങ്ങളും ദൂരീകരിക്കുകയും ചെയ്യട്ടെ.!
1. بَدِيعُ السَّمَاوَاتِ وَالْأَرْضِ ۖ وَإِذَا قَضَىٰ أَمْرًا فَإِنَّمَا يَقُولُ لَهُ كُن فَيَكُونُ
(അല്ലാഹു) മുന്‍മാതൃകയില്ലാതെ ആകാശ-ഭൂമികളെ സൃഷ്ടിച്ചവനാകുന്നു. അവന്‍ ഒരു കാര്യം ഉണ്ടാകാന്‍ വിചാരിക്കുമ്പോള്‍ 'ആകൂ' എന്ന് കല്‍പ്പിക്കും. ഉടനടി അത് ഉണ്ടായിത്തീരുന്നതാണ്. (സൂറ: ബഖറ: 117)
2.
قَالَتْ رَبِّ أَنَّىٰ يَكُونُ لِى وَلَدٌ وَلَمْ يَمْسَسْنِى بَشَرٌ ۖ قَالَ كَذَٰلِكِ ٱللَّهُ يَخْلُقُ مَا يَشَآءُ ۚ إِذَا قَضَىٰٓ أَمْرًا فَإِنَّمَا يَقُولُ لَهُۥ كُن فَيَكُونُ
മര്‍യം ചോദിച്ചു: എന്‍റെ രക്ഷിതാവേ, എനിക്ക് എങ്ങനെ കുട്ടിയുണ്ടാകാനാണ്.? എന്നെ ഒരു പുരുഷനും സ്പര്‍ശിക്കുക പോലും ചെയ്തിട്ടില്ല. അല്ലാഹു പറഞ്ഞു: ഇപ്രകാരം അല്ലാഹു ഉദ്ദേശിക്കുന്നത് അല്ലാഹു സൃഷ്ടിക്കുന്നു. അല്ലാഹു ഒരു കാര്യം തീരുമാനിച്ചാല്‍ അതിനോട് 'ആകൂ' എന്ന് മാത്രം പറയുമ്പോള്‍ അത് ഉണ്ടായിത്തീരുന്നതാണ്. (സൂറ: ആലുഇംറാന്‍ : 59)
3. إِنَّ مَثَلَ عِيسَىٰ عِندَ اللَّهِ كَمَثَلِ آدَمَ ۖ خَلَقَهُ مِن تُرَابٍ ثُمَّ قَالَ لَهُ كُن فَيَكُونُ
തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ ഈസാ നബിയുടെ ഉദാഹരണം ആദമിന്‍റെ ഉദാഹരണം പോലെയാണ്. അല്ലാഹു അദ്ദേഹത്തെ മണ്ണില്‍ നിന്നും പടച്ചു. ശേഷം അദ്ദേഹത്തോട് 'ആകൂ' എന്ന് പറഞ്ഞു. അപ്പോള്‍ അദ്ദേഹം ഉണ്ടായിത്തീര്‍ന്നു.
4. وَهُوَ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ بِالْحَقِّ ۖ وَيَوْمَ يَقُولُ كُن فَيَكُونُ
അല്ലാഹു ആകാശ-ഭൂമികളെ കൃത്യമായി പടച്ചവനാണ്. 'ഉണ്ടാവുക' എന്ന് അവന്‍ പറയുന്നനാള്‍ അത് ഉണ്ടായിത്തീരുക തന്നെ ചെയ്യും. (സൂറ: അന്‍ആം : 73)
5. إِنَّمَا قَوْلُنَا لِشَيْءٍ إِذَآ أَرَدْنَاهُ أَن نَّقُولَ لَهُ كُنْ فَيَكُونُ
നാം ഒരു കാര്യം ഉദ്ദേശിച്ചാല്‍ അതിനോട് 'ആകൂ' എന്ന് പറയുക മാത്രമേ ഉള്ളൂ. അപ്പോള്‍ അത് ഉണ്ടായിരിക്കുന്നതാണ്. (സൂറ: നഹ്ല്‍ : 40)
6. مَا كَانَ لِلَّهِ أَنْ يَتَّخِذَ مِنْ وَلَدٍ ۖ سُبْحَانَهُ ۚ إِذَا قَضَىٰ أَمْرًا فَإِنَّمَا يَقُولُ لَهُ كُنْ فَيَكُونُ
ഒരു മകനെ സ്വീകരിക്കുന്നത് അല്ലാഹുവിന് യോജിച്ചതല്ല. അവന്‍ പരിശുദ്ധനാണ്. വല്ലതും തീരുമാനിച്ചാല്‍ അതിനോട് 'ആകൂ' എന്ന് പറയും. അപ്പോള്‍ അത് ഉണ്ടായിരിക്കും. (സൂറ: മര്‍യം: 35)
7. إِنَّمَا أَمْرُهُ إِذَا أَرَادَ شَيْئًا أَنْ يَقُولَ لَهُ كُنْ فَيَكُونُ
അല്ലാഹു എന്തെങ്കിലും തീരുമാനിക്കുമ്പോള്‍ 'ആകൂ' എന്ന് പറയുക മാത്രമാണ് അവന്‍റെ കാര്യം. അപ്പോള്‍ അത് ഉണ്ടായിത്തീരും. (സൂറ: യാസീന്‍ : 82)
8. هُوَ الَّذِي يُحْيِي وَيُمِيتُ ۖ فَإِذَا قَضَىٰ أَمْرًا فَإِنَّمَا يَقُولُ لَهُ كُن فَيَكُونُ
അല്ലാഹുവാണ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നത്. അല്ലാഹു എന്തെങ്കിലും തീരുമാനിച്ചാല്‍ അതിനോട് 'ആകൂ' എന്നു പറയും. അപ്പോള്‍ അത് ഉണ്ടായിത്തീരും. (സൂറ: മുഅ്മിന്‍ : 68)
https://swahabainfo.blogspot.com/2020/03/blog-post_16.html?spref=tw
https://swahabainfo.blogspot.com/2020/03/blog-post_16.html?spref=tw
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട് ടെ.!
പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media*
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
*Group -1*
*Group -2*
അംഗമാവുകയോ ഞങ്ങളുടെ
*ഫേസ്ബുക്*
അല്ലെങ്കില്‍
*ബ്ലോഗ്*
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
------------------------------
🔹 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്,
🔹 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന് ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്,
🔹 *അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന്
ബന്ധപ്പെടുക: +919961955826
*എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
No comments:
Post a Comment