Friday, March 27, 2020

5. പ്രവാചക സ്മരണയിലൂടെ സുഗന്ധം പരത്തുക.! -ഹകീമുല്‍ ഉമ്മത്ത് അല്ലാമാ അഷ്‌റഫ് അലി ത്ഥാനവി (റഹ്)


പ്രവാചക സ്മരണയിലൂടെ സുഗന്ധം പരത്തുക.! 
നശ്‌റുത്വീബ് ഫീ ദിക്‌രിന്നബിയ്യില്‍ ഹബീബ് 

-ഹകീമുല്‍ ഉമ്മത്ത് അല്ലാമാ അഷ്‌റഫ് അലി ത്ഥാനവി (റഹ്) 
വിവ:ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 

മാതാവിന്‍റെ ഐശ്വര്യങ്ങള്‍ 
റസൂലുല്ലാഹി (സ്വ) യുടെ ആദരണീയ മാതാവ് ആമിന ബിന്‍ത് വഹബ് പറയുന്നു: ഞാന്‍ ഗര്‍ഭം ധരിച്ചപ്പോള്‍ ഈ ജനതയിലെ നായകനെയാണ് ഗര്‍ഭം ധരിച്ചിരിക്കുന്നതെന്ന് സ്വപ്നത്തില്‍ സന്തോഷ വാര്‍ത്ത അറിയിക്കപ്പെട്ടു. (ഇബ്നു ഹിഷാം) തദവസരം അവര്‍ ഒരു പ്രകാശം കണ്ടു. അതിന്‍റെ വെളിച്ചത്തില്‍ ബസ്വറയിലെ കെട്ടിടങ്ങള്‍ പ്രകടമായി. (ഇബ്നു ഹിഷാം). മാതാവ് പറയുന്നു: ഇത് പോലെ ഗര്‍ഭവും പ്രസവവും എളുപ്പമായ ആരെയും ഞാന്‍ കണ്ടിട്ടില്ല. (ഇബ്നുഹിഷാം) 
هَذَا وَقَدْ حَمَلَتْ أُمُّ الْحَبِيبِ بِهِ 
وَلَيْسَ فِي حَمْلِهَا كَرْبٌ وَلَا ضَرَرٌ 
يَارَبِّ صَلِّ وَسَلِّمْ دَائِمًا أَبَدًا 

عَلَي حَبِيبِكَ مَنْ زَاَنْتِ بِهِ الْعُصْرُ 
https://swahabainfo.blogspot.com/2020/03/5.html?spref=tw
തുടരും... 
സ്വന്തം നാട്ടിലും പരിസര പ്രദേശങ്ങളിലും പകര്‍ച്ച വ്യാധി പടരുകയും പല പ്രശ്‌നങ്ങളും സംഭവിക്കുകയും ചെയ്തപ്പോള്‍ ഹകീമുല്‍ ഉമ്മത്ത് അല്ലാമാ അഷ്‌റഫ് അലി ത്ഥാനവി (റഹ്) രചിച്ച പ്രവാചക ചരിതങ്ങളും പ്രകീര്‍ത്തനങ്ങളും അടങ്ങിയ ഉത്തമ രചന.! ഇതിന്റെ സംഗ്രഹം മാന്യ അനുവാചകര്‍ക്ക് മുമ്പാകെ സമര്‍പ്പിക്കുന്നു. എല്ലാവരും ആദരവോടെ പാരായണം ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നു. അല്ലാഹു സ്വീകരിക്കട്ടെ, എളുപ്പമാക്കട്ടെ.! 
ഈ രചനയില്‍ സര്‍വ്വ ലോക പരിപാലകനായ അല്ലാഹുവിനെയും ലോകാനുഗ്രഹി റസൂലുല്ലാഹി ﷺ യെയും സ്വഹാബത്തിനെയും സ്മരിക്കപ്പെടുമ്പോള്‍ ആദരവോടെ സ്മരിക്കാനും തസ്ബീഹും സ്വലാത്തും തര്‍ളിയത്തും ചൊല്ലാനും താല്‍പര്യപ്പെടുന്നു. 

അല്ലാഹുവിന്റെ തിരുവചനങ്ങള്‍ ഓതുകയും ജനങ്ങളെ സംസ്‌കരിക്കുകയും ഖുര്‍ആനും ഹദീസും പഠിപ്പിക്കുകയും ചെയ്ത പ്രവാചകനെ നിയോഗിച്ചതിലൂടെ സത്യവിശ്വാസികളുടെ മേല്‍ വലിയ അനുഗ്രഹം ചെയ്ത അല്ലാഹുവിനാണ് സര്‍വ്വ സ്തുതിയും.! 
പാപങ്ങള്‍ ഏറെ പൊറുക്കുന്ന പടച്ചവന്റെ കാരുണ്യവും ലോകാനുഗ്രഹി മുഹമ്മദുര്‍ റസൂലുല്ലാഹ്  യുടെ ശഫാഅത്തും ആഗ്രഹിക്കുന്ന ഈ മഹാപാപി, പ്രവാചക സ്‌നേഹികളോട് പറയുന്നു: ആദരവായ റസൂലുല്ലാഹി  യുടെ പ്രവാചകത്വത്തിന് മുമ്പും പിമ്പുമുള്ള അവസ്ഥകള്‍ വിവരിക്കുന്ന ഗദ്യങ്ങളും പദ്യങ്ങളുമടങ്ങിയതും കൂട്ടത്തില്‍ ആവശ്യമായ ഉപദേശങ്ങള്‍ ഉള്‍ക്കൊണ്ടതുമായ ഒരു രചന തയ്യാറാക്കാന്‍ ധാരാളം സഹോദരങ്ങള്‍ വിനീതനോട് ആവശ്യപ്പെടുകയുണ്ടായി. അനാചാരങ്ങളൊന്നും കാട്ടിക്കൂട്ടാതെ, വെള്ളിയാഴ്ച പോലെ ജനങ്ങള്‍ കൂടുന്ന സദസ്സുകളിലും വീട്ടില്‍ സ്ത്രീകളെ കൂട്ടിയിരുത്തിയും ഇത് പാരായണം ചെയ്താല്‍ കൂടുതല്‍ ഫലപ്രദമാകുമെന്നും അവര്‍ ഉണര്‍ത്തി. പകര്‍ച്ച വ്യാധി, ഭൂകമ്പം, വിലക്കയറ്റം പോലെയുള്ള ബാഹ്യമായ പ്രശ്‌നങ്ങളും അനാചാരം, നിഷേധം, പാപം പോലുള്ള ആന്തരികമായ കുഴപ്പങ്ങളും അധികരിച്ച ഈ സമയത്ത് ഇത്തരമൊരു രചന ഫലപ്രദമാണെന്ന് ചിന്തയുണ്ടായി. ഇത്തരം അപകടങ്ങള്‍ ഉണ്ടാകുന്ന സമയത്ത് പ്രവാചക സ്മരണകളും പ്രകീര്‍ത്തനങ്ങളും സ്വലാത്ത്-സലാമുകളും നടത്തുന്ന പതിവ് പണ്ട് മുതല്‍ക്കേയുണ്ട്. പല മഹത്തുക്കളും ബുഖാരി ശരീഫ് പൂര്‍ണ്ണമായി പാരായണം ചെയ്യാറുണ്ട്. തുടര്‍ച്ചയായി ഭൂകമ്പങ്ങള്‍ നടന്നിരുന്ന സമയത്താണ് ഹിസ്‌നുല്‍ ഹസീന്‍ രചിക്കപ്പെട്ടത്. കഠിന രോഗത്തില്‍ കഴിഞ്ഞ ഇമാം ബൂസിരി ബുര്‍ദ രചിക്കുകയും രോഗം ഭേദമാകുകയും ചെയ്ത സംഭവം പ്രസിദ്ധമാണ്. ആകയാല്‍ ദീനിയായ നന്മകളോടൊപ്പം ഇന്നത്തെ ഭൗതികമായ പ്രശ്‌നങ്ങളും ഇതിലൂടെ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഈ രചന ആരംഭിച്ചത് 1329 റബീഉല്‍ ആഖിര്‍ മാസത്തിലാണ്. കഴിഞ്ഞ റമദാന്‍ മുതല്‍ ഞങ്ങളുടെ നാട്ടിലും പരിസര പ്രദേശങ്ങളിലും വലിയ ക്ഷാമവും പകര്‍ച്ചാ വ്യാധികളുമായിരുന്നു. എന്നാല്‍ ഇതിന്റെ രചന ആരംഭിച്ചത് മുതല്‍ ഞങ്ങളുടെ നാട്ടില്‍ പ്രശ്‌നങ്ങള്‍ കുറഞ്ഞ് തുടങ്ങി. രചന പൂര്‍ത്തിയായപ്പോള്‍ കുഴപ്പങ്ങളും അവസാനിച്ചു. ആയതിനാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇതിന്റെ പാരായണം കൂടുതല്‍ പ്രയോജനപ്രദമാകുമെന്ന് പ്രതീക്ഷിക്കുകയാണ്. കൂടാതെ ഈ രചനയില്‍ റസൂലുല്ലാഹി  യെ കുറിച്ച് അധികമായി സ്മരിക്കപ്പെടുന്നതിനാല്‍ സ്വലാത്തുകളും അധികരിക്കുന്നതാണ്. സ്വലാത്തുകളുടെ വര്‍ദ്ധനവ് എല്ലാ മഹാന്മാരും മുന്‍ഗണന കൊടുക്കുന്ന നന്മയും വലിയ നന്മകള്‍ അടങ്ങിയതുമാണ്. അത് കൊണ്ട് തന്നെ സ്വലാത്തിന്റെ മഹത്വങ്ങള്‍ ഇതിന്റെ അവസാന ഭാഗത്ത് പ്രത്യേകം കൊടുക്കുന്നുമുണ്ട്. ഇപ്രകാരം ഈ രചനയില്‍ റസൂലുല്ലാഹ്  യെ കുറിച്ച് അധികമായി സ്മരിക്കപ്പെടുന്നതിനാല്‍ പ്രവാചക സ്‌നേഹവും ഇതിലൂടെ ഉണ്ടാകുന്നതാണ്. ഇത്, നാളെ പരലോകത്ത് റസൂലുല്ലാഹ്  യുടെ സമുന്നതമായ ശഫാഅത്തിന് നിമിത്തവുമാണ്. 
ചുരുക്കത്തില്‍, ഈ രചനയിലൂടെ ഇഹത്തിലും പരത്തിലും ധാരാളം പ്രയോജനങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കുകയും അല്ലാഹുവിനോട് ദുആ ഇരക്കുകയും ചെയ്യുന്നു. സയ്യിദുല്‍ മുര്‍സലീന്‍ ഖാതിമുന്നബിയ്യീന്‍ ശഫീഉല്‍ മുദ്‌നിബീന്‍ റസൂലുല്ലാഹ്  യുടെ ബര്‍കത്ത് കൊണ്ട് അല്ലാഹു ഇതിനെ പൂര്‍ണ്ണതയിലെത്തിക്കുകയും സ്വീകരിക്കുകയും പ്രയോജന പ്രദമാക്കുകയും സര്‍വ്വ വിധ പ്രയാസ-പ്രശ്‌നങ്ങളില്‍ നിന്നുള്ള മോചനത്തിന് കാരണമാക്കുകയും ചെയ്യട്ടെ.! 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
പരമ്പരയായി പ്രസിദ്ധീകരിക്കുന്ന 
സ്വന്തം നാട്ടിലും പരിസര പ്രദേശങ്ങളിലും പകര്‍ച്ച വ്യാധി പടരുകയും പല പ്രശ്‌നങ്ങളും സംഭവിക്കുകയും ചെയ്തപ്പോള്‍ ഹകീമുല്‍ ഉമ്മത്ത് അല്ലാമാ അഷ്‌റഫ് അലി ത്ഥാനവി (റഹ്) രചിച്ച പ്രവാചക ചരിതങ്ങളും പ്രകീര്‍ത്തനങ്ങളും അടങ്ങിയ  രചന,
പ്രവാചക സ്മരണയിലൂടെ സുഗന്ധം പരത്തുക.! 
നശ്‌റുത്വീബ് ഫീ ദിക്‌രിന്നബിയ്യില്‍ ഹബീബ് ﷺ 

 ഇൗ രചന ആവശ്യമുള്ളവർ 
Swahaba Islamic Media 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
Group -1
https://chat.whatsapp.com/0rZ5jvRHI59BM6BaRZKyJl 
Group -2 
https://chat.whatsapp.com/359zl3SYCWcEKgdCwqWUO0
Group -3 
https://chat.whatsapp.com/JKP3vtbe7LNF6GjcZ0GTKK
അംഗമാവുകയോ ഞങ്ങളുടെ 
ഫേസ്ബുക് 
https://www.facebook.com/swahabaislamicfoundation 
അല്ലെങ്കില്‍ 
ബ്ലോഗ് 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക; 
http://wa.me/9961955826
🔹🔹🔹🌴🔹🔹🔹 
💊 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഓച്ചിറ ദാറുല്‍ ഉലൂമിനെ സഹായിക്കുന്നതിന്, 
💊 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന സയ്യിദ് ഹസനി അക്കാദമി യുമായുമായി ബന്ധപ്പെടുന്നതിന്, 
💊 അല്‍ ഹസനാത്ത് ത്രൈമാസിക വരിക്കാരാകുന്നതിന്, 
💊 സ്വഹാബ ഇസ്‌ ലാമിക് ഫൗണ്ടേഷൻ സന്ദേശങ്ങൾക്ക് 
ബന്ധപ്പെടുക:  http://wa.me/9961955826 
🌾 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 🌾 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 
1. മുഹമ്മദീ പ്രകാശം  
അബൂ ഹുറയ്റ (റ) നിവേദനം. റസൂലുല്ലാഹി  യോട് ചോദിക്കപ്പെട്ടു: അല്ലാഹുവിന്‍റെ ദൂതരേ, താങ്കള്‍ക്ക് എപ്പോഴാണ് പ്രവാചകത്വം നല്‍കപ്പെട്ടത്.? റസൂലുല്ലാഹി  അരുളി: ആദം (അ) ആത്മാവിനും ശരീരത്തിനും ഇടയിലായിരുന്നപ്പോള്‍. (അതായത്, ആദം നബി (അ) ന്‍റെ ശരീരത്തില്‍ ആത്മാവ് നിക്ഷേപിക്കപ്പെടുന്നതിന് മുമ്പ്) (തിര്‍മിദി) 
ഇര്‍ബാള് ബിന്‍ സാരിയ (റ) നിവേദനം. റസൂലുല്ലാഹി  അരുളി: ആദം (അ) മണ്ണിലും വെള്ളത്തിലുമായിരിക്കവേ ഞാന്‍ അന്ത്യപ്രവാചകനായിരുന്നു. (അഹ്മദ്) 
ജാബിര്‍ ബിന്‍ അബ്ദില്ലാഹ് (റ) വിവരിക്കുന്നു. ഞാന്‍ ചോദിച്ചു, അല്ലാഹുവിന്‍റെ ദൂതരേ, അല്ലാഹു ഏറ്റവും ആദ്യമായി എന്തിനെയാണ് പടച്ചത്.? റസൂലുല്ലാഹി  അരുളി: അല്ലാഹു എല്ലാ വസ്തുക്കളെക്കാളും ആദ്യമായി നിങ്ങളുടെ നബിയുടെ പ്രകാശമാണ് പടച്ചത്. ശേഷം അത് അല്ലാഹു ഉദ്ദേശിച്ച സ്ഥലങ്ങളില്‍ സഞ്ചരിച്ചുകൊണ്ടിരുന്നു. (മുസ്നദ് അബ്ദുര്‍റസ്സാഖ്). വേറെ ചില വസ്തുക്കളെയാണ് അല്ലാഹു ആദ്യം പടച്ചതെന്ന് മറ്റ് ചില ഹദീസുകളില്‍ വന്നിട്ടുണ്ട്. റസൂലുല്ലാഹി  പ്രകാശത്തിന് ശേഷം ആദ്യമായി അവയെയാണ് പടച്ചത് എന്ന് അതിന് വിശദീകരണം പറയേണ്ടതാണ്. 
സഹ്ല്‍ ബിന്‍ സ്വാലിഹ് ഹമദാനി വിവരിക്കുന്നു. അബൂ ജഅ്ഫര്‍ മുഹമ്മദ് ബിന്‍ അലി (ഇമാം ബാഖിര്‍) യോട് ഞാന്‍ ചോദിച്ചു: റസൂലുല്ലാഹി  അവസാനം വന്നിരിക്കേ, എല്ലാ നബിമാരെക്കാളും ഉന്നത സ്ഥാനം എങ്ങിനെ ലഭിച്ചു.? അദ്ദേഹം പറഞ്ഞു: അല്ലാഹു ആത്മാവുകളുടെ ലോകത്ത് എല്ലാവരെയും ഒരുമിച്ച് കൂട്ടി ഞാനല്ലേ രക്ഷിതാവ്.? എന്ന് ചോദിച്ചപ്പോള്‍ അതിന് ആദ്യം അതെ എന്ന് ഉത്തരം നല്‍കിയത് റസൂലുല്ലാഹി  യാണ്. ഈ നിലയില്‍ റസൂലുല്ലാഹി  എല്ലാവരെക്കാളും ഒന്നാമനായി. (ജുസ്ഉല്‍ അമാലി) 
റസൂലുല്ലാഹി  തബൂക്കില്‍ നിന്നും മടങ്ങിയ സന്ദര്‍ഭത്തില്‍ അബ്ബാസ് (റ) ചോദിച്ചു: അല്ലാഹുവിന്‍റെ ദൂതരെ, അങ്ങയെ പുകഴ്ത്തി ഒരു കവിത പാടാന്‍ എനിക്ക് അനുവാദം നല്‍കണം. റസൂലുല്ലാഹി  അനുവദിച്ചപ്പോള്‍ അദ്ദേഹം ഏതാനും കവിതകള്‍ പാടി. അവയുടെ ആശയം: 
ഭൂമുഖത്തേക്ക് വരുന്നതിന് മുമ്പ് അങ്ങ് സ്വര്‍ഗ്ഗത്തിന്‍റെ തണലില്‍ സന്തുഷ്ടനായിരുന്നു. തദവസരം അങ്ങ് ആദിപിതാവിന്‍റെ മുതുകിലുണ്ടായിരുന്നു. ശേഷം പിതാവിനോടൊപ്പം അങ്ങ് ഭൂമിയിലേക്കിറങ്ങി. മഹാന്മാരായ നബിമാരിലൂടെ അങ്ങ് സഞ്ചരിച്ചു. അവസാനം ഉത്തമ കുടുംബത്തില്‍ അങ്ങ് ജനിച്ച് പ്രകാശിച്ചു. 
وَكُلُّ آيٍ أَتَي الرُّسُلُ الْكِرَامُ بِهَا 
فَإِنَّمَا اتَّصَلَتْ مِنْ نُورِهِ بِهِمْ 
فَإِنَّهُ شَمْسُ فَضْلٍ هُمْ كَوَاكِبُهَا 
يُظْهِرْنَ أَنْوَارَهَا لِلنَّاسِ فِي ظُلَمِ 
يَارَبِّ صَلِّ وَسَلِّمْ دَائِمًا أَبَدًا 
عَلَي حَبِيبِكَ خَيْرِ الْخَلْقِ كُلِّهِمْ 
2. മുഹമ്മദീ മഹത്വം, മുന്‍കാലങ്ങളില്‍.! 
ഉമര്‍ ബിന്‍ ഖത്വാബ് (റ) നിവേദനം. റസൂലുല്ലാഹി  അരുളി: ആദം നബി (അ) യില്‍ നിന്നും മറന്ന് കൊണ്ട് തെറ്റ് സംഭവിച്ചപ്പോള്‍ ആദം (അ) അല്ലാഹുവിനോട് അപേക്ഷിച്ചു: അല്ലാഹുവേ, മുഹമ്മദ് നബി കാരണമായി എനിക്ക് പൊറുത്ത് തരേണമേ.! അപ്പോള്‍ അല്ലാഹു ചോദിച്ചു: ആദമേ, നീ എങ്ങനെ മുഹമ്മദ് നബിയെ തിരിച്ചറിഞ്ഞു.? ആദം (അ) പറഞ്ഞു: രക്ഷിതാവേ, നീ എന്നെ പടച്ചപ്പോള്‍ അര്‍ഷിന്‍റെ ഭാഗത്ത് ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദുര്‍ റസൂലുല്ലാഹ് എന്ന് എഴുതപ്പെട്ടിരിക്കുന്നതായി ഞാന്‍ കണ്ടു. നിന്നോടൊപ്പം നാമം എഴുതപ്പെട്ടിരിക്കുന്നത് ഏറ്റവും ഉത്തമ സൃഷ്ടി തന്നെയായിരിക്കുമെന്ന് ഞാന്‍ മനസ്സിലാക്കി. അല്ലാഹു പറഞ്ഞു: ആദമേ, ഈ പറഞ്ഞത് സത്യമാണ്. മുഹമ്മദ് നബി എന്‍റെ പക്കല്‍ എല്ലാ സൃഷ്ടികളെക്കാളും പ്രിയങ്കരനാണ്. ഞാന്‍ പൊറുത്ത് തന്നിരിക്കുന്നു. ആദമേ, മുഹമ്മദ് ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ നിങ്ങളെ പടയ്ക്കുകയില്ലായിരുന്നു. (ത്വബ്റാനി) ഹാകിമിലും ഇത് പോലുള്ള നിവേദനം വന്നിട്ടുണ്ട്. 
ഇര്‍ബാള് ബിന്‍ സാരിയ (റ) നിവേദനം. റസൂലുല്ലാഹി  അരുളി: ഞാന്‍ എന്‍റെ പിതാവ് ഇബ്റാഹീം (അ) ന്‍റെ ദുആയുടെ ഫലമാണ്. ഈസാ നബി (അ) സന്തോഷ വാര്‍ത്ത അറിയിച്ചത് എന്നെ കുറിച്ചാണ്. (അഹ് മദ്). പരിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: ഇബ്റാഹീം (അ) കഅ്ബാ ശരീഫ നിര്‍മ്മിച്ചപ്പോള്‍ ഇപ്രകാരം ദുആ ഇരന്നു: രക്ഷിതാവേ, നിന്‍റെ വചനങ്ങള്‍ ഓതിക്കേള്‍പ്പിക്കുകയും ഗ്രന്ഥവും തത്വജ്ഞാനവും പഠിപ്പിക്കുകയും സംസ്കരണം നടത്തുകയും ചെയ്യുന്ന ഒരു പ്രവാചകനെ എന്‍റെ സന്തതികളില്‍ നിന്നും നീ യാത്ര അയയ്ക്കേണമേ.! ഇതാണ് ഇബ്റാഹീം നബി (അ) യുടെ ദുആ കൊണ്ടുള്ള ഉദ്ദേശം. ഈസാ നബി (അ) ജനങ്ങളോട് പറഞ്ഞു: ഇസ്റാഈല്‍ സന്തതികളേ, ഞാന്‍ അല്ലാഹുവിന്‍റെ ഭാഗത്ത് നിന്നും നിങ്ങളിലേക്കുള്ള ദൂതനാണ്. എനിക്ക് മുമ്പ് അവതരിച്ച തൗറാത്തിനെ ഞാന്‍ ശരി വെക്കുന്നവനും എനിക്ക് ശേഷം വരാനിരിക്കുന്ന അഹ് മദ് എന്ന് പേരുള്ള പ്രവാചകനെ കുറിച്ച് ഞാന്‍ സന്തോഷവാര്‍ത്ത അറിയിക്കുന്നവനുമാണ്. (സൂറ: സ്വഫ്) ഈസാ നബി (അ) യുടെ സന്തോഷവാര്‍ത്ത കൊണ്ടുള്ള ഉദ്ദേശം ഇതാണ്. 
അബ്ദുല്ലാഹിബ്നു അംറ് ബിന്‍ ആസ് (റ) പ്രസ്താവിക്കുന്നു. മുഹമ്മദുര്‍ റസൂലുല്ലാഹി  യെ കുറിച്ച് തൗറാത്തില്‍ ഇപ്രകാരം വന്നിരിക്കുന്നു. പ്രവാചകരെ, ഞാന്‍ താങ്കളെ സാക്ഷിയും സന്തോഷവാര്‍ത്ത അറിയിക്കുന്നവനും മുന്നറിയിപ്പ് നല്‍കുന്നവനും നിരക്ഷരരായ കൂട്ടത്തിന് അഭയവുമാക്കിയിരിക്കുന്നു. താങ്കള്‍ എന്‍റെ ദാസനും പ്രവാചകനുമാണ്. നാം താങ്കള്‍ക്ക് ഭരമേല്‍പ്പിക്കുന്നവന്‍ എന്ന പേര് വെച്ചിരിക്കുന്നു. ആ പ്രവാചകന്‍ ദുസ്വഭാവിയോ കടുംപിടുത്തക്കാരനോ കമ്പോളത്തില്‍ ശബ്ദമുണ്ടാക്കുന്നവരോ തിന്മയെ തിന്മകൊണ്ട് നേരിടുന്നവരോ അല്ല. മറിച്ച് മാപ്പ് നല്‍കുന്നവനണ്... (ബുഖാരി) 
അബ്ദുല്ലാഹിബ്നു സലാം (റ) പ്രസ്താവിക്കുന്നു. തൗറാത്തില്‍ റസൂലുല്ലാഹി  യെ കുറിച്ച് പറയപ്പെട്ടിട്ടുണ്ട്. ഈസാ നബി (അ) റസൂലുല്ലാഹി  യോടൊപ്പം ഖബ്റടക്കപ്പെടുന്നതാണെന്നും വന്നിട്ടുണ്ട്. (മിഷ്കാത്ത്) 
فَاقَ النَّبِيِّينَ فِي خَلْقٍ وَفِي خُلُقٍ  
وَلَمْ يُدَا نُوهُ فِي عِلْمٍ وَلَا كَرَمِ 
وَكُلُّهُمْ مِنْ رَّسُولِ اللَّهِ مُلْتَمِسٌ 
غَرْفًا مِنَ الْبَحْرِ أَوْ رَشْفًا مِنَ الدِّيَمِ 
مِنْ نُقْطَةِ الْعِلْمِ أَوْ مِنْ شَكْلَتِهِ الْحِكَمِ 
يَارَبِّ صَلِّ وَسَلِّمْ دَائِمًا أَبَدًا 

عَلَي حَبِيبِكَ خَيْرِ الْخَلْقِ كُلِّهِمْ 
3. അനുഗ്രഹീത പരമ്പര.! 
അബ്ബാസ് (റ) നിവേദനം. റസൂലുല്ലാഹി  അരുളി: ഞാന്‍ മുഹമ്മദ് ആകുന്നു. അബ്ദുല്ലാഹിയുടെ പുത്രനും അബ്ദുല്‍ മുത്വലിബിന്‍റെ പൗത്രനുമാകുന്നു. അല്ലാഹു സൃഷ്ടികളെ സൃഷ്ടിച്ചപ്പോള്‍ എന്നെ ഉത്തമ സൃഷ്ടിയായ മനുഷ്യരില്‍ പെടുത്തി. മനുഷ്യരില്‍ ഉന്നത വിഭാഗമായ അറബികളില്‍ പെടുത്തി. അറബികളിലെ ഉന്നത ഗോത്രമായ ഖുറൈശിലും ഉത്തമ കുടുംബമായ ബനൂ ഹാഷിമിലും പെടുത്തി. ഞാന്‍ വ്യക്തിപരമായും കുടുംബ പരമായും ഉന്നതനാണ്. (തിര്‍മിദി) 
അലി (റ) നിവേദനം. റസൂലുല്ലാഹി  അരുളി: ഞാന്‍ വിവാഹത്തിലൂടെയാണ് പിറന്നത്. ആദം (അ) മുതല്‍ എന്‍റെ മാതാപിതാക്കള്‍ വരെയുള്ള പരമ്പര മുഴുവന്‍ വ്യഭിചാരത്തില്‍ നിന്നും പരിശുദ്ധരാണ്. (ത്വബ്റാനി) 
ഇബ്നു അബ്ബാസ് (റ) നിവേദനം. റസൂലുല്ലാഹി  അരുളി: എന്‍റെ പൂര്‍വ്വിക പരമ്പരയില്‍ എവിടെയും വ്യഭിചാരം ഉണ്ടായിട്ടില്ല. അല്ലാഹു എന്നെ എല്ലാ കാലത്തും പരിശുദ്ധ മുതുകുകളില്‍ നിന്നും പരിശുദ്ധ ഗര്‍ഭങ്ങളിലേക്ക് മാറ്റിക്കൊണ്ടിരുന്നു. (അബൂ നുഐം) 
ആഇഷ (റ) നിവേദനം. റസൂലുല്ലാഹി  അരുളി: ജിബ്രീല്‍ (അ) പറഞ്ഞു: ഞാന്‍ ലോകം മുഴുവനും കറങ്ങിയിട്ടുണ്ട്. മുഹമ്മദിനേക്കാള്‍ ശ്രേഷ്ഠനായി ആരെയും കണ്ടിട്ടില്ല. (അബൂ നുഐം). 
വാസില (റ) നിവേദനം. റസൂലുല്ലാഹി  അരുളി: ഇസ്മാഈല്‍ നബി (അ) യുടെ മക്കളില്‍ കിനാനയെയും കിനാനയുടെ മക്കളില്‍ ഖുറൈശിനെയും ഖുറൈശില്‍ ബനൂ ഹാഷിമിനെയും ബനൂ ഹാശിമില്‍ നിന്നും എന്നെയും തെരഞ്ഞെടുത്തു. 
أَكْرِمْ بِهِ نَسَبًا طَابَتْ عَنَاصِرُهُ 
أَصْلًا وَفَرْعًا وَقَدْ سَادَتْ بِهِ الْبَشَرُ 
مُطَهَّرٌ مِنْ سِفَاحِ الْجَاهِلِيَّةِ لَا 
يَشُوبُهُ قَطُّ لَا نَقْصٌ وَلَا كَدْرُ 
يَارَبِّ صَلِّ وَسَلِّمْ دَائِمًا أَبَدًا 

عَلَي حَبِيبِكَ مَنْ زَاَنْتِ بِهِ الْعُصْرُ 
4. പിതാവിനും പിതാമഹനിലും പ്രകടമായ മുഹമ്മദീ പ്രകാശം.! ﷺ 
കഅ്ബുല്‍ അഹ്ബാര്‍ വിവരിക്കുന്നു. അബ്ദുല്‍ മുത്വലിബ് യുവാവായിരിക്കേ ഒരു ദിവസം കഅ്ബയുടെ അരുകില്‍ കിടന്നുറങ്ങുകയായിരുന്നു. ഉറക്കമുണര്‍ന്നപ്പോള്‍ കണ്ണില്‍ സുറുമ ഇട്ടതായും തലയില്‍ എണ്ണ പുരട്ടിയതായും സൗന്ദര്യത്തിന്‍റെ വസ്ത്രം ധരിപ്പിക്കപ്പെട്ടതായും കണ്ടു. അത്ഭുതത്തോടെ പിതാവിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം ഒരു ജോല്‍സ്യന്‍റെ അടുത്തേക്ക് കൂട്ടിക്കൊണ്ട് പോയി. ജോല്‍സ്യന്‍ പറഞ്ഞു: ഈ മകനെ എത്രയും പെട്ടെന്ന് വിവാഹം കഴിപ്പിക്കുക. അങ്ങനെ അബ്ദുല്‍ മുത്വലിബ് ആദ്യം ഖൈലയെയും ശേഷം ഫാത്വിമയെയും വിവാഹം കഴിച്ചു. ഫാത്വിമ, റസൂലുല്ലാഹി  യുടെ പിതാവ് അബ്ദുല്ലാഹിയെ ഗര്‍ഭം ധരിച്ചു. അബ്ദുല്‍ മുത്വലിബിന്‍റെ ശരീരത്തില്‍ നിന്നും സുഗന്ധം പ്രവഹിക്കുകയും മുഖം പ്രകാശിക്കുകയും ചെയ്തിരുന്നു. ഖുറൈശികള്‍ ക്ഷാമകാലത്ത് അദ്ദേഹത്തെ കൊണ്ട് ദുആ ചെയ്യിപ്പിക്കുകയും നന്നായി മഴ ലഭിക്കുകയും ചെയ്തിരുന്നു. (മവാഹിബ്) 
ഇബ്നു അബ്ബാസ് (റ) വിവരിക്കുന്നു. അബ്ദുല്‍ മുത്വലിബ് മകന്‍ അബ്ദുല്ലാഹിയെ വിവാഹം കഴിക്കാന്‍ കൊണ്ടുപോയപ്പോള്‍ ഫാത്വിമ എന്ന് പേരുള്ള ഒരു യഹൂദ പണ്ഡിത കാണുകയും അദ്ദേഹത്തിന്‍റെ നെറ്റിയില്‍ നുബുവ്വത്തിന്‍റെ പ്രകാശം തിരിച്ചറിഞ്ഞ് വിവാഹാലോചന നടത്തുകയും ചെയ്തു. പക്ഷെ, അബ്ദുല്ലാഹ് അത് നിരസിക്കുകയുണ്ടായി. (മവാഹിബുല്ലദുന്നിയ) 
അബ്റഹത്ത് രാജാവ് കഅ്ബാ ശരീഫയെ തകര്‍ക്കാന്‍ വന്നപ്പോള്‍ അബ്ദുല്‍ മുത്വലിബ് ഏതാനും ഖുറൈശികളോടൊപ്പം സബീര്‍ പര്‍വ്വതത്തിന് മുകളില്‍ പോയിരുന്നു. തദവസരം അബ്ദുല്‍ മുത്വലിബിന്‍റെ നെറ്റിയില്‍ ചന്ദ്രന്‍റെ ആകൃതിയില്‍ ഒരു പ്രകാശം പ്രത്യക്ഷപ്പെടുകയും അതിന്‍റെ കിരണങ്ങള്‍ കഅ്ബാ ശരീഫയില്‍ പതിക്കുകയും ചെയ്തു. ഇത് കണ്ടപ്പോള്‍ അബ്ദുല്‍ മുത്വലിബ് പറഞ്ഞു: വരിക, ഈ പ്രകാശം, നാം വിജയിക്കും എന്നതിന്‍റെ അടയാളമാണ്. അബ്ദുല്‍ മുത്വലിബിന്‍റെ ഏതാനും ഒട്ടകങ്ങളെ അബ്റഹത്തിന്‍റെ സൈന്യം അത് വാങ്ങുന്നതിന് അബ്ദുല്‍ മുത്വലിബ് അബ്റഹത്തിന്‍റെ അരികിലേക്ക് പോയി. അബ്ദുല്‍ മുത്വലിബിന്‍റെ നെറ്റിയില്‍ കാണപ്പെട്ട സമുന്നത പ്രകാശം കണ്ട് അബ്റഹത്ത് ആശ്ചര്യപ്പെടുകയും വളരെയധികം ആദരിക്കുകയും ചെയ്തു. 
مَا فِيهِ إِلَّا هُمَامٌ قَدْ سَمَاعِظَمًا 
أَوْ سَيِّدٌ نَحْوَ فِعْلِ الْخَيْرِ مُبْتَدِرٌ 
حَتَّي بَدَا مُشْرِقًا مِنْ وَالِدَيْهِ وَقَدْ 
تَجَمَّلَتْ بِجُلَاهُ الشَّمْسُ وَالْقَمَرُ 
يَارَبِّ صَلِّ وَسَلِّمْ دَائِمًا أَبَدًا 

عَلَي حَبِيبِكَ مَنْ زَاَنْتِ بِهِ الْعُصْرُ 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...