സുപ്രധാന സന്ദേശം
-അല്ലാമാ സയ്യിദ് മുഹമ്മദ് റാബിഅ് നദ് വി
പ്രസിഡന്‍റ്, ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്)
https://swahabainfo.blogspot.com/2020/03/blog-post_80.html?spref=tw
ലോകത്തിന്‍റെ മുഴുവന്‍ ഭാഗങ്ങളും ഏതെങ്കിലും നിലയില്‍ പ്രയാസപ്പെടുന്ന രീതിയില്‍ കൊറോണ വൈറസ് പരന്നിരിക്കുകയാണ്. എല്ലാവരും ഇതിനെ ഭയക്കുകയും സൂക്ഷിക്കാന്‍ പ്രേരിപ്പിക്കുകയും ഒരുമിച്ച് കൂടുന്നതില്‍ നിന്നും പരസ്പരം അടുക്കുന്നതില്‍ നിന്നും വിലക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. തദ്ഫലമായി ആരാധനാലയങ്ങളിലും ദുഃഖകരമായ അവസ്ഥ സംജാതമായിരിക്കുന്നു. ഈ വിഷയത്തില്‍ പറയപ്പെടുന്ന സൂക്ഷ്മതയുടെ നിര്‍ദ്ദേശങ്ങള്‍ തീര്‍ച്ചയായും പാലിക്കപ്പെടേണ്ടത് തന്നെയാണ്. എന്നാല്‍ മാത്രമേ, ഇതിന്‍റെ വ്യാപനത്തെ തടയാനും കുഴപ്പങ്ങളില്‍ നിന്ന് രക്ഷപ്പെടാനും സാധിക്കുകയുള്ളൂ.
എന്നാല്‍ മസ്ജിദുകളുടെ വിഷയത്തില്‍ ഒരു കാര്യം നന്നായി മനസ്സിലാക്കുക: മസ്ജിദുകളുമായി ബന്ധപ്പെടാതിരിക്കുന്നത് പ്രയോജനത്തിന് പകരം അപകടകരമാണ്. മസ്ജിദുകള്‍ മുസ്ലിംകളെ സംബന്ധിച്ചിടത്തോളം പടച്ചവനോട് പ്രാര്‍ത്ഥിക്കാനും സഹായമിരക്കാനുമുള്ള സ്ഥലങ്ങളാണ്. നമ്മുടെ നബി മുഹമ്മദ് മുസ്ത്വഫാ (സ്വ) ക്ക് എന്തെങ്കിലും പ്രധാന പ്രയാസങ്ങളുണ്ടാകുമ്പോള്‍ മസ്ജിദിലേക്ക് ധൃതി കൂട്ടി വരികയും പടച്ചവനോട് താണ് കേണിരക്കുകയും ചെയ്യുമായിരുന്നു. അതെ, മതപരവും ഭൗതികവുമായ സകല കാര്യങ്ങളുടെയും ബന്ധം യഥാര്‍ത്ഥത്തില്‍ പ്രപഞ്ച രക്ഷിതാവുമായിട്ടാണ്. പടച്ചവന്‍റെ തീരുമാന പ്രകാരം മാത്രമേ എന്തെങ്കിലും പകര്‍ച്ച വ്യാധിയോ നാശങ്ങളോ സംഭവിക്കുകയുള്ളൂ. ഇവ മാറിപ്പോകുന്നത് പടച്ചവന്‍റെ തീരുമാനപ്രകാരം മാത്രമാണ്. ഓരോ ആവശ്യങ്ങള്‍ക്കും പടച്ചവനോട് ദുആ ഇരക്കുക എന്നതാണ്, അടിമയുടെ കടമ. ഇത് ഇസ്ലാമിന്‍റെ അടിസ്ഥാന അദ്ധ്യാപനമാണ്. ആകയാല്‍ ഇത് പാലിക്കുകയും കൂട്ടത്തില്‍ സൂക്ഷ്മതയുടെ ഇതര മാധ്യമങ്ങള്‍ സ്വീകരിക്കുകയും ചെയ്യുക. വിശിഷ്യാ, ശരീരത്തിന്‍റെയും സ്ഥലത്തിന്‍റെയും ശുദ്ധി നില നിര്‍ത്തേണ്ടതാണ്. വൈറസുകള്‍ പരസ്പരം കടക്കുന്ന നിലയില്‍ അടുത്ത് കഴിയരുത്. ഈ സൂക്ഷ്മത മസ്ജിദുകളിലും പാലിക്കേണ്ടതാണ്. ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കുക. ഓരോരുത്തരും മസ്ജിദുകളിലേക്ക് പോയി രക്ഷിതാവിനോട് സഹായം തേടുക. സ്ഥലങ്ങളില്‍ ഏറ്റവും ഉത്തമമായത് മസ്ജിദുകളാണ്. ഇസ്ലാം മതത്തിന്‍റെയും ഇഹലോകത്തിന്‍റെയും കാര്യങ്ങളെ ഒരുമിച്ച് കൂട്ടുന്നവരെ തടയുന്നില്ല. ജീവിതത്തിന്‍റെ സര്‍വ്വ മേഖലകളിലും രണ്ടിനെയും ഒത്തൊരുമിച്ച് കൊണ്ട് പോകാന്‍ സാധിക്കുന്നതാണ്.
ഓരോ ദിവസത്തിലുമുള്ള പ്രധാനപ്പെട്ട കര്‍മ്മം അഞ്ച് നേരത്തെ നമസ്കാരമാണ്. ഓരോ നമസ്കാരവും പത്ത്-പതിനഞ്ച് മിനിറ്റുകള്‍ കൊണ്ട് സമ്പൂര്‍ണ്ണമായി നിര്‍വ്വഹിക്കുവാന്‍ സാധിക്കും. വര്‍ഷത്തില്‍ ഒരു മാസം മാത്രമാണ് നോമ്പ് അനുഷ്ടിക്കാന്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ഇതും ഇതല്ലാത്ത ദീനിന്‍റെ സര്‍വ്വ അദ്ധ്യാപനങ്ങളിലും മനുഷ്യന്‍റെ ആരോഗ്യത്തെ പരിഗണിക്കേണ്ടത് അത്യാവശ്യമാണ്. വിശിഷ്യാ, പകര്‍ച്ച വ്യാധിയുടെ സമയത്ത് അത് ഉള്ള സ്ഥലങ്ങളിലേക്ക് പോകാനോ, ഉണ്ടായ സ്ഥലങ്ങളില്‍ നിന്ന് പുറത്ത് പോകാനോ പാടില്ലെന്ന് കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. മസ്ജിദുകളില്‍ വൃത്തിയുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കുക. അധികമാളുകള്‍ ഒരുമിച്ച് കൂടുകയും ചെയ്യരുത്. ഈ കാര്യങ്ങള്‍ പാലിച്ചുകൊണ്ട് എല്ലാവരും മസ്ജിദുകളുമായിട്ടുള്ള ബന്ധം നിലനിര്‍ത്തുക. മസ്ജിദുകള്‍ പരിപൂര്‍ണ്ണമായി അടച്ച് കളയരുത്. കൂട്ടത്തില്‍ ദിക്ര്‍-ദുആകള്‍ അധികരിപ്പിക്കുക. വിശിഷ്യാ,
أَنْ لَا إِلَهَ إِلَّا أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِينَ
എന്ന് തുടങ്ങുന്ന ദിക്റും
اللَّهُمَّ لاَ تَقْتُلْنَا بِغَضَبِكَ وَلاَ تُهْلِكْنَا بِعَذَابِكَ وَعَافِنَا قَبْلَ ذَلِكَ
അല്ലാഹുവേ, നിന്‍റെ കോപം കൊണ്ട് ഞങ്ങളെ നശിപ്പിക്കരുതേ, സൗഖ്യം നല്‍കേണമേ. എന്ന ദുആയും വര്‍ദ്ധിപ്പിക്കുക.
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media*
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
*Group -1*
*Group -2*
അംഗമാവുകയോ ഞങ്ങളുടെ
*ഫേസ്ബുക്*
അല്ലെങ്കില്‍
*ബ്ലോഗ്*
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
------------------------------
🔹 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്,
🔹 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്,
🔹 *അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന്
ബന്ധപ്പെടുക: +919961955826
No comments:
Post a Comment