Wednesday, March 11, 2020

കാഞ്ഞാര്‍ മുഹമ്മദ് ഹുസൈന്‍ മൗലാനാ മളാഹിരി : കേരളത്തിന്‍റെ അനുഗ്രഹീത വ്യക്തിത്വം.!

കാഞ്ഞാര്‍ മുഹമ്മദ് ഹുസൈന്‍ മൗലാനാ മളാഹിരി : 
കേരളത്തിന്‍റെ അനുഗ്രഹീത വ്യക്തിത്വം.! 
-അബ്ദുസ്സലാം ഖാസിമി കാഞ്ഞാര്‍
അവസാന സമയം വരെയും ദീനീ ദഅ് വത്തില്‍ എഴുത്തും വായനയും ദര്‍സും പ്രഭാഷണവും ഹരമാക്കി നിശബ്ദ വിപ്ലവത്തിന്‍റെ മഹിത മാതൃക.! ഭാഷാ പരിജ്ഞാനത്തില്‍ കേരളത്തില്‍ ഇത്രയേറെ നൈപുണ്യമുണ്ടായിരുന്ന പണ്ഡിത തേജസ്സ് ഉണ്ടായിരുന്നോ.? പ്രത്യേകിച്ച് ഉറുദു ഭാഷയില്‍. ഒരു കാലത്ത് കേരളം ഉറുദു ഭാഷയെ അറിയാത്ത കാലമായിരുന്നു. വടക്കേ ഇന്ത്യയില്‍ നിന്ന് വന്നിരുന്ന നേതാക്കളും ഉലമാക്കളും ഹുസൈന്‍ മൗലാനായെ അശ്രയിച്ചിരുന്നു തെക്കും വടക്കും അവരുടെ ആശയം ജനങ്ങളില്‍ എത്തിച്ചിരുന്നത്. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂന്തുറയില്‍ നടന്ന സമ്മേളനത്തില്‍ കുവൈറ്റില്‍ നിന്ന് വന്ദ്യ വയോധികനായ ഒരു അറബി വന്നിരുന്നു. അദ്ദേഹത്തിന്‍റെ സംസാരം പോലും വെളിയില്‍ കേള്‍ക്കാത്ത പ്രായം. ഒരാളുടെ സഹായമില്ലാതെ ഇരിക്കുവാന്‍ കഴിയില്ല. സാധാരണ സംസാരം പോലും തിരിയുന്നില്ല. പണ്ഡിതന്മാരുടെ ഈ വേദിയില്‍ ആരാണ് മൊഴിമാറ്റം നടത്തുക.? കാരണം സംസാരിക്കാന്‍ അദ്ദേഹത്തിന് പ്രായം അനുവദിക്കുന്നുമില്ല. മര്‍ഹൂം നൂറുല്‍ ഉലമാ കോയാ മൗലാനാ, ഹുസൈന്‍ മൗലാനായെ നോക്കി. സദസ്സിന്‍റെ മൂലയില്‍ കേള്‍വിക്കാരനായിരുന്ന മൗലാനാ വിനയത്തോടെ എഴുന്നേറ്റ് മുമ്പില്‍ വന്ന് മിമ്പറില്‍ ഇരുന്നു. നയാഗ്രാ വെള്ളച്ചാട്ടം പോലെ മലയാള പരിഭാഷ. അവിടെ കൂടിയ പണ്ഡിതന്മാര്‍ അത്ഭുതപ്പെട്ട് പരസ്പരം നോക്കി. ഈ പരിഭാഷയെ കുറിച്ച് പിന്നീട് കോയാ ഉസ്താദ് മര്‍ഹൂം ആശ്ചര്യപ്പെടുന്നത് കണ്ടിട്ടുണ്ട്. 
മറ്റൊരിക്കല്‍ ശരീഅത്ത് വിമര്‍ശന കാലം. കേന്ദ്രമന്ത്രിയായ അന്‍സാരി സാഹിബ് ഒരാഴ്ചത്തെ പ്രാഗ്രാമിന് കേരളത്തിലെത്തി. ഒന്നാമത്തെ പരിപാടി തിരുവനന്തപുരം പുത്തരിക്കണം മൈതാനിയില്‍. രാഷ്ട്രീയ വൈരുദ്ധ്യം കാരണം സമദാനി ബഹിഷ്കരണം നടത്തിയ യോഗത്തില്‍ പരിഭാഷകനായി വന്നത് ഇഖ്ബാല്‍ കോളജിലെ അദ്ധ്യാപകന്‍. പരിഭാഷ മോശമായതില്‍ പ്രസംഗം നിര്‍ത്തി അന്‍സാരി സാഹിബ് സദസ്സില്‍ ചോദിച്ചു: വണ്‍ മിസ്റ്റര്‍ ഹുസൈന്‍ മൗലാനാ. ശേഷം ഉടന്‍ തന്നെ പ്രഭാഷണം നിര്‍ത്തുകയും തടിച്ചുകൂടിയ പതിനായിരങ്ങളെ നിരാശപ്പെടുത്തുകയും ചെയ്തു. 
എന്‍റെ ചെറുപ്പകാലത്ത് ഞാനൊരു കേള്‍വിക്കാരനും വിദ്യാര്‍ത്ഥിയും ആയിരുന്നു. പിന്നീട് കൊല്ലം ചങ്ങനാശ്ശേരി തുടങ്ങിയ സ്ഥലങ്ങളില്‍ നീണ്ട താടിയും മെലിഞ്ഞ ജുബ്ബധാരിയും ആയ മൗലാനാ പതിനായിരങ്ങളെ ഇളക്കിമറിച്ചു. സുലൈമാന്‍ സേട്ട് സാഹിബും മൗലാനായും ഇരട്ടപെറ്റ സഹോദരങ്ങളായി തോന്നുമായിരുന്നു. ചുരുക്കത്തില്‍, കേരളം ഉറുദുവിനെ കേട്ടത് മൗലാനായിലൂടെ ആയിരുന്നു. ജീവിതം മുഴുവനും രാഷ്ട്രീയ-സാമൂഹിക-മതരംഗത്ത് ഉന്നത ബന്ധങ്ങള്‍ ഉണ്ടായിട്ടും ഒരു മിസ്കീനായിരുന്നു മൗലാനാ. ചെറിയ വീടും സ്വന്തമായ വാഹനവും ഇല്ലാതിരുന്ന കേരളത്തിലെ അപൂര്‍വ സാന്നിദ്ധ്യം. മുതഅല്ലിംകളോട് പോലും സ്നേഹത്തോടെ മാത്രം ഇടപെടുന്ന രീതി. ഒരു കാലത്തു ദേവ്ബന്ദില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍  കേരളത്തില്‍  നിന്നും ദേവ്ബന്ദിന് പോകുന്ന  കുട്ടികള്‍ക്ക്  മൗലാനായുടെ കത്ത് അനിവാര്യമായിരുന്നു.. രാഷ്ട്രീയ  സാമൂഹിക പ്രശ്നങ്ങളില്‍ നിറ സാന്നിദ്ധ്യം. 
ഒരു കാലത്ത് മദ്റസകളില്‍ നിന്നു ഇറങ്ങുന്ന സുവനീറുകളില്‍, മറ്റു ആനുകാലികങ്ങളില്‍ മൗലാനായുടെ തൂലിക അസൂയാവഹമായ നിലയില്‍ മഷി പുരണ്ടു... മൗലാനായുടെ രചനകള്‍  ആഴത്തിലുള്ള  പഠനങ്ങളും ചരിത്ര യാഥാര്‍ഥ്യങ്ങളുമായിരുന്നു... കുടയത്തൂര്‍ മസ്ജിദിന്‍റെ  മണിയറ മൗലാനായുടെ വിനയത്തിന്‍റെ ശരീരത്തെ കാത്തിരിക്കുകയായിരുന്നു. കൈരളിയുടെ ഭാഷാ പണ്ഡിതനും മുഹദ്ദിസും മുബല്ലിഗും വിനയത്തിന്‍റെ പര്യായവുമായ ഹുസൈന്‍ മൗലാനാ ചരിത്രത്തിന്‍റെ ഭാഗമായി. ഒപ്പം ഒരുമയുടെയും. അല്ലാഹു സ്വര്‍ഗം നല്‍കി സ്വീകരിക്കുമാറാകട്ടെ.! 
https://swahabainfo.blogspot.com/2020/03/blog-post_54.html?spref=tw
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media* 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
*Group -1*
*Group -2* 
അംഗമാവുകയോ ഞങ്ങളുടെ 
*ഫേസ്ബുക്* 
അല്ലെങ്കില്‍ 
*ബ്ലോഗ്* 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്. 
------------------------------ 
🔹 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്, 
🔹 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്, 
🔹 *അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന് 
ബന്ധപ്പെടുക: +919961955826 
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*🌱

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...