Tuesday, March 31, 2020

അത്യന്തം വേദനയോടെ ഒരു അപേക്ഷ.! - അല്ലാമാ ഖാലിദ് സൈഫുല്ലാഹ് റഹ് മാനി(സെക്രട്ടറി, ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്) 
നന്മയുടെ പ്രചാരണത്തിന് ആത്മാര്‍ത്ഥമായ ത്യാഗപരിശ്രമങ്ങള്‍ നടത്തുന്ന തബ്ലീഗ് പ്രവര്‍ത്തനത്തിന്‍റെ കേന്ദ്രമായ മര്‍കസ് നിസാമുദ്ദീനിന് എതിരില്‍ മീഡിയകളില്‍ വളരെയധികം മോശമായ പ്രചാരണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇത് അങ്ങേയറ്റം ദുഃഖകരവും വര്‍ഗ്ഗീയതയുടെ പിന്‍ബലത്തോട് കൂടിയുള്ളതുമാണ്. യാതൊരു അറിയിപ്പുമില്ലാതെ പെട്ടെന്ന് എന്തിനാണ് ഗവണ്‍മെന്‍റ് ലോക്ക്ഡൗണ്‍ നടത്തിയത് എന്നതായിരുന്നു യഥാര്‍ത്ഥത്തില്‍ മീഡിയകള്‍ ചര്‍ച്ച ചെയ്യേണ്ടിയിരുന്നത്. വിവിധ ഉദ്ദേശങ്ങള്‍ക്കായി രാജ്യത്തെ വ്യത്യസ്ത പ്രദേശങ്ങളില്‍ കഴിയുന്ന ജനസഹസ്രങ്ങള്‍ക്ക് അവരുടെ നാടുകളിലും വീടുകളിലും എത്തിച്ചേരുന്നതിന് കുറഞ്ഞപക്ഷം ലോക്ക്ഡൗണിന് മുമ്പ് നാല്‍പത്തിയെട്ട്, അല്ലെങ്കില്‍ എഴുപത്തിരണ്ട് മണിക്കൂറെങ്കിലും സമയം നല്‍കണമായിരുന്നു. അങ്ങനെ ജനങ്ങള്‍ അവരുടെ വീടുകളില്‍ എത്തിച്ചേര്‍ന്നതിന് ശേഷം ലോക്ക്ഡൗണ്‍ ആരംഭിക്കണമായിരുന്നു. ഇന്ന് ഇന്ത്യയുടെ തലസ്ഥാനം അടക്കം പല ഭാഗങ്ങളിലും വിവിധ സംസ്ഥാനക്കാര്‍ വലിയ ദുഃഖത്തിലും ദുരിതത്തിലുമാണ്. അവരുടെ സഹായത്തിനുള്ള പ്രഖ്യാപനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അവരുടെ അവസ്ഥ വളരെ വേദനാജനകമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ സംഘടനാപരവും മറ്റുമുള്ള സകല ഭിന്നതകളില്‍ നിന്നും ഉയര്‍ന്ന് നിന്ന് നിസാമുദ്ദീന്‍ മര്‍ക്കസിനെ പിന്തുണയ്ക്കുകയും അവരുടെ നിലപാടിന് ശക്തിപകരുകയും ചെയ്യണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. സങ്കീര്‍ണ്ണമായ ഈ സാഹചര്യത്തില്‍ പരസ്പരം ഭിന്നതകള്‍ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള വിമര്‍ശനങ്ങളും നിരീക്ഷണങ്ങളും ഒഴിവാക്കേണ്ടതാണ്. ഈ സമയത്ത് നമ്മുടെ സഹോദരങ്ങളെ കുറിച്ച് വിമര്‍ശനങ്ങള്‍ നടത്തുന്നവര്‍ യഥാര്‍ത്ഥത്തില്‍ വര്‍ഗ്ഗീയ വാദികള്‍ക്കാണ് ശക്തി പകരുന്നത്. അതെ, വര്‍ഗ്ഗീയ വാദികള്‍ യോഗി അയോധ്യയില്‍ പരിപാടി നടത്തിയതിനെ കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല. ഡല്‍ഹി അടക്കം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുകയും വിശന്ന് വലയുകയും ചെയ്യുന്ന ആയിരക്കണക്കിന് തൊഴിലാളികളെ കുറിച്ചും അവര്‍ക്ക് സംസാരമില്ല. കൊറോണ വൈറസിലൂടെ ഉണ്ടായ നാശ-നഷ്ടങ്ങളെക്കാളും കൂടുതല്‍ നഷ്ടങ്ങളും മരണങ്ങളും ലോക്ക്ഡൗണ്‍ കൊണ്ടാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍ തത്പര കക്ഷികള്‍ ഈ വിഷയത്തില്‍ ഒന്നും മിണ്ടാതെ മര്‍ക്കസ് നിസാമുദ്ദീനിന്‍റെ വിഷയം മാത്രം ഉയര്‍ത്തിക്കാട്ടിക്കൊണ്ടിരിക്കുകയാണ്. ആകയാല്‍ ഈ സമയത്ത് വല്ലതും സംസാരിക്കുന്നവര്‍ വിവരവും വിവേകവും മുറുകെ പിടിക്കുക. ഇസ്ലാമിനെയും മുസ്ലിംകളെയും തെറ്റിദ്ധരിപ്പിക്കാന്‍ ഗൂഢാലോചന നടത്തുന്നവരുടെ കെണിയില്‍ അറിയാതെ പോലും നാമാരും അകപ്പെടരുത്. അല്ലാഹു നമുക്ക് നല്ല കാര്യങ്ങള്‍ക്ക് തൗഫീഖ് നല്‍കട്ടെ.! 
https://swahabainfo.blogspot.com/2020/03/blog-post_31.html?spref=tw


6 comments: 1. നാഥാ! അതിക്രമികള്‍ക്ക് നാശമല്ലാതൊന്നും വര്‍ധിപ്പിച്ചുകൊടുക്കരുതേ!

  ReplyDelete


 2. നാഥാ! അതിക്രമികള്‍ക്ക് നാശമല്ലാതൊന്നും വര്‍ധിപ്പിച്ചുകൊടുക്കരുതേ!

  ReplyDelete
 3. This comment has been removed by the author.

  ReplyDelete
  Replies
  1. ഫെബ്രുവരി 28 എന്നാക്കി മാറ്റുക ഫെബ്രുവരി 8 അല്ല

   Delete
 4. തെറ്റ് തബ്ലീക് ജമാഅത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ട് .എല്ലാത്തതിനെയും സർക്കാരിന്റെ തലയിൽ കൊണ്ടിടുന്നത് ശരിയല്ല . പ്രത്യേകിച്ചു അന്തമില്ലാത്ത സർക്കാരായത് കൊണ്ട് തന്നെ . ജനുവരി തൊട്ടു തന്നെ പല പ്രവാസികളെയും ഐസൊലേത് ചെയ്യുകയും പല സംസ്ഥാനങ്ങളും ജാഗ്രത പുലർത്തിയിരുന്ന സമയം . ഫെബ്രുവറിയിൽ തന്നെ ഒന്നു കൂടി ജാഗ്രത കാണിക്കണമെന്നും കൂട്ടം കൂടൽ ഒഴിവാക്കണമെന്നും പറഞ്ഞിരുന്ന സമയം മാര്ച്ച് മാസം തുടങ്ങുന്നത് തന്നെ നമ്മുടെ ഇറ്റലി പ്രവാസികൾ ചെയ്ത സംഭവം വിഷയം ആയികൊണ്ടാണ് . ഫെബ്രുവരി 28ന് അവർ വന്നിട്ട് സർക്കാരിനെ അറിയിച്ചില്ല . മാര്ച്ച് മാസം 8ന് കോവിദ് സ്ഥിതീജരിച്ചു റൂട്ട് മാപ്പുണ്ടാക്കി കേരളം വിറളി പിടിക്കുന്ന സമയം അതും കഴിഞ്ഞു മാര്ച്ച് 13 ന് തബ്ലീക്കെകാർ അന്തർദേശീയ സമ്മേളനം നടത്തി എന്നു പറയുമ്പോൾ സർക്കാരിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല

  ReplyDelete
  Replies
  1. അന്തമില്ലാത്ത സർക്കാരാണ് ഭരിക്കുന്നത്‌. മുസ്ലിം രാജ്യങ്ങൾ ഉംറയും ജുമായും നിർത്തതി വെച്ചപ്പോൾ എങ്കിലും ഇവിടെയുള്ളവർ ബുദ്ധിപൂർവ്വം അതു കൈകാര്യം ചെയ്യണമായിരുന്നു . ആ സമ്മേളനം നടത്തിയവരും പങ്കെടുത്തവരും എല്ലാം കുറ്റക്കാർ തന്നെയാണ്. സർക്കാരിന്റെ ലോക്ക്ഡൗൻ വരെ കാത്തതിരിക്കാനും ഇവിടെയുള്ള നിയമം അനുസരിക്കാനുമല്ല മുസ്‌ലിംകൾ പ്രാധാന്യം കൊടുക്കേണ്ടത് . മുസ്ലിംകളുടെ രക്ഷക്കാന് ആദ്യം പ്രാധാന്യം കൊടുക്കേണ്ടത് അവരുടെ ആചാരങ്ങളും ആഘോഷങ്ങളും നിർത്തിയില്ലല്ലോ എന്നു നോക്കിയല്ല നമ്മൾ തീരുമാനം എടുക്കേണ്ടത്

   Delete

അല്‍ ഹാജ് അബ്ദുല്‍ അസീസ് സാഹിബ് മര്‍ഹൂം, ഹരിപ്പാട്.

ഇലാ റഹ് മത്തില്ലാഹ്  പടച്ചവന്‍ നല്‍കിയ അനുഗ്രഹത്തിന് ചെറിയ നിലയിലെങ്കിലും നന്ദി കാണിക്കേണ്ടേ.?  അല്‍ ഹാജ് അബ്ദുല്‍ അസീസ് സാഹിബ് മര്‍ഹൂം,...