Tuesday, March 24, 2020

പത്തനംതിട്ട ഡോക്ടർ സലീം സാർ

ഇന്നാലില്ലാഹ്...
അല്ലാഹുവിന്‍റെ ദീനിന്‍റെ ദഅ് വത്തിന്‍റെ പരിശ്രമത്തിലായി  വിദേശ ജമാഅത്തിൽ പോകുന്നതിനായി ഡൽഹി നിസാമുദ്ദീനിൽ കഴിയവേ പത്തനംതിട്ട ഡോക്ടർ സലീം സാർ
ഇന്ന് (2020 മാർച്ച് 24 ചൊവ്വ) പടച്ചവന്‍റെ റഹ്മത്തിലേക്ക് യാത്രയായി. 
ഖബ്റടക്കം: ഡൽഹിയിൽ തന്നെ നടത്താനാണ് ആലോചിക്കുന്നത് 

മര്‍ഹൂമിന്‍റെ മര്‍ഹമത്തിനും മഗ്ഫിറത്തിനും വേണ്ടി ദുആ ചെയ്യുക.
അല്ലാഹുവേ, മര്‍ഹൂമിന് നീ പൊറുത്തുകൊടുക്കുകയും കരുണ ചൊരിയുകയും സൗഖ്യം നല്‍കുകയും മാപ്പ് നല്‍കുകയും ചെയ്യേണമേ.! മര്‍ഹൂമിന്‍റെ ആഗമനം നീ ആദരിക്കേണമേ.! അദ്ദേഹത്തിന്‍റെ പ്രവേശന സ്ഥലം നീ വിശാലമാക്കേണമേ. വെള്ളം കൊണ്ടും മഞ്ഞുകൊണ്ടും ഹിമക്കട്ടിക്കൊണ്ടും നീ കഴുകേണമേ.! വെള്ള വസ്ത്രം മാലിന്യത്തില്‍ നിന്ന് ശുദ്ധീകരിച്ചെടുക്കുന്നതുപോലെ നീ പാപങ്ങളില്‍ നിന്ന് ശുദ്ധീകരിക്കേണമേ.! ഏറ്റവും നല്ല ഭവനവും ഏറ്റവും നല്ല ബന്ധുവിനെയും ഏറ്റവും നല്ല ഇണയേയും നീ പകരം നല്കേണമേ.! നീ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ഖബ്റിലെയും നരകത്തിലെയും ശിക്ഷയില്‍ നിന്ന് നീ രക്ഷിക്കുകയും ചെയ്യേണമേ.! ബന്ധുക്കള്‍ക്ക് സമാധാനം നല്കേണമേ.! 
തഅ്സിയത്ത് അറിയിക്കുക: 
നിസാമുദ്ദീന്‍ മൗലവി 
+919947601126 

+918921281746

മര്‍ഹൂമിന്‍റെ മഗ്ഫിറത്ത്-മര്‍ഹമത്തിന് വേണ്ടി വേണ്ടി ദുആ ചെയ്യുക. ദിക്ര്‍-ദുആ-തിലാവത്ത്-നന്മകള്‍ ചെയ്ത് ഈസാല്‍ സവാബ് എത്തിക്കുക. 

ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...