ധര്‍മ്മ സ്ഥാപനങ്ങള്‍ സേവനത്തിന് സന്നദ്ധമാകുക.!
ഓച്ചിറ: രാജ്യം മുഴുവന്‍ ഭീഷണി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന കോവിഡ് 19 രോഗം പടരാതിരിക്കാനും പിടിപെട്ടവരെ ശുശ്രൂഷിക്കാനും, ബുദ്ധിമുട്ടുന്നവരെ സഹായിക്കാനും ജാതി-മത വ്യത്യാസമില്ലാതെ എല്ലാവരും നിയമങ്ങള്‍ പാലിച്ചുകൊണ്ട് മുന്നോട്ട് വരേണ്ടതാണെന്നും ഇത്തരം ധാര്‍മ്മിക പ്രവര്‍ത്തനങ്ങളിലൂടെ പ്രയാസങ്ങളും പ്രശ്നങ്ങളും മാറി സമാധാനത്തിന്‍റെ സുപ്രഭാതം ഉദയം ചെയ്യുമെന്ന് മഹാത്മാക്കളും വിശുദ്ധ ഗ്രന്ഥങ്ങളും ഉദ്ബോധിപ്പിക്കുന്നുവെന്നും മെസ്സേജ് ഓഫ് ഹുമാനിറ്റി ഓച്ചിറ ഘടകം ഭാരവാഹികള്‍ പ്രസ്താവിച്ചു. ഈ വഴിയില്‍ മഹത്തായ സേവനങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന ഗവണ്‍മെന്‍റിനെയും ഉദ്യോഗസ്ഥരെയും ഇതര സേവകരെയും സ്ഥാപനങ്ങളെയും പ്രത്യേകം പ്രശംസിച്ച ഭാരവാഹികള്‍, അഖിലേന്ത്യാ തലത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മാനവികതയുടെ പ്രവര്‍ത്തനമായ ആള്‍ ഇന്ത്യാ മെസ്സേജ് ഓഫ് ഹുമാനിറ്റിയുടെ കേന്ദ്രം സ്ഥിതി ചെയ്യുന്ന ദാറുല്‍ ഉലൂം അറബിക് കോളേജിന്‍റെ ക്യാമ്പസും സൗകര്യങ്ങളും ഇതിന് വിട്ടുതരാന്‍ തയ്യാറാണെന്നും ബന്ധപ്പെട്ടവരെ അറിയിക്കുകയുണ്ടായി. ഡോ. അഹ് മദ് കുഞ്ഞ്, അയ്യാണിക്കല്‍ മജീദ്, അബ്ദുശ്ശകൂര്‍ മൗലവി, നൂഹ് മൗലവി, അബ്ദുസ്സമദ് ഹാജി, മുതലായവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.
https://swahabainfo.blogspot.com/2020/03/blog-post_28.html?spref=tw
No comments:
Post a Comment