Wednesday, March 18, 2020

25. ഇന്ത്യ, ഇസ് ലാം, മുസ് ലിംകള്‍.! -ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി



ഇന്ത്യ, ഇസ് ലാം, മുസ് ലിംകള്‍.! 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
(വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍, ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്)

25. പടച്ചവന്‍റെ അനുഗ്രഹത്താല്‍ സുമനസ്സുകളായ ഭരണാധികാരികള്‍ മഹാത്മാക്കളുടെ ഈ ഉപദേശങ്ങള്‍ സ്വീകരിക്കുകയും അവരില്‍ പലരും ഇതിന്‍റെ ശക്തരായ വക്താക്കളും പ്രബോധകരുമായി മാറുകയും ചെയ്തു. ഇക്കാര്യം അമുസ്ലിം പണ്ഡിതരും സമ്മതിച്ച് പറഞ്ഞിട്ടുണ്ട്. സുല്‍ത്വാന്‍ ഷംസുദ്ദീന്‍ അല്‍തമിഷ് നടത്തിയ പൊതു പ്രഖ്യാപനം ഇപ്രകാരമാണ്: വല്ലവരുടെ മേലും അക്രമമുണ്ടായാല്‍ ഇവിടെ വന്ന് നീതിയുടെ ചങ്ങല കുലുക്കണമെന്ന് അപേക്ഷിക്കുന്നു. ഞങ്ങള്‍ നീതി നല്‍കുന്നതാണ്. വിചാരണ ദിനത്തില്‍ മര്‍ദ്ദിതന്‍റെ പരാതിയുടെ ഭാരം ചുമക്കാന്‍ എനിക്ക് ശേഷിയില്ല. (ഫവാഇദുസ്സാലികീന്‍). ചരിത്രകാരന്‍ ബര്‍നി എഴുതുന്നു: ദാന-ധര്‍മ്മങ്ങള്‍ ചെയ്യുമ്പോഴും അക്രമികളെ ശിക്ഷിക്കുമ്പോഴും ഗിയാസുദ്ദീന്‍ ബല്‍ബന്‍ അടുത്തവരെയും അകന്നവരെയും സ്നേഹിതരെയും ശത്രുക്കളെയും അല്‍പവും പരിഗണിച്ചിരുന്നില്ല. (ബര്‍നി - 40). ഡോക്ടര്‍ താരാചന്ദ് കുറിക്കുന്നു: മുസ്ലിം ഭരണാധികാരികള്‍ ഹൈന്ദവര്‍ക്ക് വിവിധ സ്ഥാനങ്ങള്‍ നല്‍കുന്നത് നിര്‍ബന്ധമായി കണ്ടിരുന്നു. മഹ്മൂദ് ഗസ്നവിയുടെ പട്ടാളത്തില്‍ നിരവധി ഹൈന്ദവരുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ സേനാനായകനായ തിലകന്‍റെ നേതൃത്വത്തിലുള്ള സൈന്യമാണ് അക്രമത്തിന് വന്ന ഒരു മുസ്ലിം സേനയെ പരാജയപ്പെടുത്തിയത്. ഖുതുബുദ്ദീന്‍ ഐബക് ഇന്ത്യയില്‍ വന്നപ്പോള്‍ ഇവിടുത്തെ കാര്യങ്ങള്‍ മുഴുവനും ഏല്‍പ്പിച്ചത് ഹൈന്ദവവരെയാണ്. മുഴുവന്‍ ഭരണാധികാരികളും ഹൈന്ദവരുമായി നല്ല നിലയില്‍ വര്‍ത്തിച്ചിരുന്നു. കാരണം, ഇത് കൂടാതെ നിരന്തരം ശത്രുതയിലും അകല്‍ച്ചയിലും കഴിയുന്നത് ശരിയാകുകയില്ല എന്നവര്‍ മനസ്സിലാക്കിയിരുന്നു. (ഹിന്ദുസ്ഥാനി കള്‍ച്ചര്‍ പര്‍ ഇസ്ലാം കെ അസറാത്ത് - 136). പ്രൊഫസര്‍ ശ്രീറാം ശര്‍മ്മ കുറിക്കുന്നു: രാഷ്ട്രീയ ഭരണകൂടങ്ങളുടെ മുന്നേറ്റം വെറും വിജയവും അധികാരവും മാത്രമല്ല, രാജ്യത്തെ തന്ത്രജ്ഞതയോടെ നയിക്കുന്നതിലാണ്. മുഗള വംശം ഇത് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇതര ഭരണാധികാരികളും ഈ മേഖല നന്നാക്കാന്‍ പരിശ്രമിച്ചിരുന്നു. രാജ്യം വിശാലമാക്കാന്‍ പരിശ്രമിക്കുന്നതോടൊപ്പം രാജ്യത്ത് സമാധാനവും ശാന്തിയും നിലനിര്‍ത്താന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. (പുറം - 189) കെ.എം. പണിക്കര്‍, ഡോ. ഈശ്വരി പ്രസാദ്, എ.സി. ചാറ്റര്‍ജി മുതലായവരും ഇക്കാര്യം തുറന്നെഴുതിയിട്ടുണ്ട്. (ഇന്ത്യന്‍ ഹിസ്റ്ററി-129, ഹിസ്റ്ററി ഓഫ് ഡാര്‍ക്ക് ഏജ്-304, എ ഷോര്‍ട്ട് ഹിസ്റ്ററി ഓഫ് ഇന്ത്യ-218). ചില മുസ്ലിം ഭരണാധികാരികള്‍ ക്ഷേത്രവും മറ്റും അക്രമിച്ചത്, മത വൈര്യത്തിന്‍റെ പേരിലല്ലായിരുന്നുവെന്നും അവിടെ നടമാടിയിരുന്ന അക്രമങ്ങളുടെ പേരിലും അവിടെ അക്രമിക്കപ്പെട്ട സാധുക്കളുടെ അപേക്ഷ മാനിച്ചും കൊണ്ടായിരുന്നുവെന്നും അമുസ്ലിം സഹോദരങ്ങള്‍ തന്നെ കുറിച്ചിട്ടുണ്ട്. എന്‍.സി. മഹ്തായി കുറിക്കുന്നു: ചില മുസ്ലിം രാജാക്കന്മാര്‍ ക്ഷേത്രം പൊളിച്ചുവെന്ന് ഇവിടെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. എന്നാല്‍ പൊളിക്കപ്പെടാന്‍ സാധ്യതയുണ്ടായിരുന്ന പല ക്ഷേത്രങ്ങളും അവര്‍ പൊളിച്ചില്ലെന്ന് മാത്രമല്ല, അവയ്ക്ക് ശക്തമായ സംരക്ഷണം നല്‍കിയെന്നാണ് ചരിത്രവും അനുഭവങ്ങളും അറിയിക്കുന്നത്. മൈസൂറിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഇപ്പോഴും ക്ഷേത്രങ്ങള്‍ സുരക്ഷിതമായി നില കൊള്ളുന്നു. പല മുസ്ലിം പ്രദേശങ്ങളിലെയും ബ്രാഹ്മണ കേന്ദ്രങ്ങളും ബുദ്ധ മത സ്ഥാപനങ്ങളും സംരക്ഷിച്ചത് മുസ്ലിംകളാണ്.! അദ്ദേഹം വീണ്ടും തുടര്‍ന്നെഴുതുന്നു: ഒരു കാര്യം എല്ലാവരും നന്നായി മനസ്സിലാക്കുക: ഇസ്ലാം ഇന്ത്യയിലേക്ക് പുതിയ സമൂഹങ്ങളൊന്നിനെയും ഇറക്കുമതി ചെയ്തിട്ടില്ല. ഇസ്ലാം പ്രകാശപൂരിതമായ ഒരു വിളക്ക് ഇന്ത്യയില്‍ കത്തിച്ചുവെക്കുകയുണ്ടായി. ലക്ഷ്യവും മാര്‍ഗ്ഗവും തെറ്റി, ഇരുളുകളില്‍ കിടന്നിരുന്ന ജനങ്ങളില്‍ നിന്നും ഇരുളുകളെ വകഞ്ഞുമാറ്റി. (ഹിന്ദുസ്ഥാനി തഹ്ദീബ് ഓര്‍ ഇസ്ലാം) 
https://swahabainfo.blogspot.com/2020/03/25.html?spref=tw
ഇതിന് മുമ്പുള്ള ഭാഗങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: 
https://swahabainfo.blogspot.com/2020/01/blog-post_10.html?spref=tw
പ്രസിദ്ധീകരണം:
സ്വഹാബ ഫൗണ്ടേഷന്‍ 
ഇസ് ലാമും, മുസ് ലിംകളും, ഇന്ത്യയും തമ്മിലുള്ള ബന്ധം ലോകത്തിന്‍റെ ആദ്യം മുതല്‍ക്കുള്ളതും ഇന്നും എന്നും ശക്തമായി നിലനില്‍ക്കുന്നതുമാണ്. എന്നാല്‍ ദുഖകരമെന്ന് പറയട്ടെ, ചില കറുത്ത ശക്തികള്‍ അത് മുറിച്ച് മാറ്റാന്‍ കിണഞ്ഞ് പരിശ്രമിക്കുന്നു. അതിന് അവര്‍ സ്വീകരിച്ച പ്രധാന മാര്‍ഗ്ഗമാണ് മാതൃകാപരവും അനുഗ്രഹീതവുമായ ചരിത്ര വസ്തുതകളെ വളച്ചൊടിച്ച്, അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും കൂട്ടിയിണക്കിക്കൊണ്ടുള്ള പ്രചണ്ഠമായ പ്രചാരണങ്ങള്‍. എന്നാല്‍ നല്ലവരും നന്മകളും മാത്രമായിട്ടേ ഇസ്ലാമിനും മുസ്ലിംകള്‍ക്കും മുഴുവന്‍ ഭാരതീയര്‍ക്കും ബന്ധമുള്ളൂ. ബന്ധമുണ്ടാകാന്‍ പാടുള്ളൂ. പടച്ചവന്‍റെ അനുഗ്രഹീത നാമത്തില്‍ ഈ വിഷയത്തില്‍ (ഇന്ത്യ, ഇസ് ലാം, മുസ് ലിംകള്‍.!) ഒരു പരമ്പര ആരംഭിക്കുകയാണ്. ഇതിന് നിര്‍മ്മാണാത്മക അഭിപ്രായങ്ങളും കൂട്ടിച്ചേര്‍ക്കലുകളും പ്രചാരണങ്ങളും നടത്തി മാന്യ അനുവാചകര്‍ക്കും ഇതില്‍ പങ്കാളികളാകാന്‍ കഴിയുന്നതാണ്. പടച്ചവന്‍ അനുഗ്രഹിക്കട്ടെ.! 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media* 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
*Group -1*
*Group -2* 
അംഗമാവുകയോ ഞങ്ങളുടെ 
*ഫേസ്ബുക്* 
അല്ലെങ്കില്‍ 
*ബ്ലോഗ്* 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്. 
------------------------------ 
🔹 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്, 
🔹 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്, 
🔹 *അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന് 
ബന്ധപ്പെടുക: +919961955826 
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*🌱

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...