Monday, March 23, 2020

മസ്ജിദുകളുമായി ബന്ധപ്പെട്ട ഒരു പ്രധാന അപേക്ഷ.! -മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ് മാനി


മസ്ജിദുകളുമായി ബന്ധപ്പെട്ട ഒരു പ്രധാന അപേക്ഷ.! 
-മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ് മാനി 
ഇസ്ലാമില്‍ മനുഷ്യ ജീവിതത്തിന്‍റെ സുരക്ഷിതത്വത്തിന് വളരെ പ്രാധാന്യം നല്‍കപ്പെട്ടിരിക്കുന്നു. രോഗത്തില്‍ കഴിയുകയോ രോഗിയാകാന്‍ സാധ്യതയുണ്ടായിരിക്കുകയോ രോഗം പടരാന്‍ ഇടയാക്കുകയോ ചെയ്യുന്നവര്‍ക്ക് പ്രത്യേക ഇളവുകള്‍ നല്‍കപ്പെട്ടിരിക്കുന്നു. അവര്‍ സ്വയം ബുദ്ധിമുട്ടാതെയും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെയുമിരിക്കാനാണ് അവരോടുള്ള കല്പന. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) കുഷ്ഠരോഗം ബാധിച്ച ഒരു സഹോദരനോട് ബൈഅത്ത് ചെയ്യാന്‍ സദസ്സിലേക്ക് വരേണ്ടതില്ല. വാമൊഴിയായിത്തന്നെ നിങ്ങളെ ബൈഅത്ത് ചെയ്തുകഴിഞ്ഞു എന്ന് അറിയിക്കുകയുണ്ടായി. ഇത്തരുണത്തില്‍ കൊറോണ വൈറസിന്‍റെ പേരില്‍ വലിയൊരു പകര്‍ച്ചവ്യാധി പടര്‍ന്ന് പിടിച്ചിരിക്കുകയാണ്. ലോകം മുഴുവന്‍ ഇത് പിടിമുറുക്കിയിരിക്കുന്നു. പരസ്പരം അടുത്ത് ഇടപഴകുകയും ഹസ്തദാനം ചെയ്യുകയും സ്പര്‍ശിക്കുകയും ചെയ്യുന്നതിലൂടെ ഈ രോഗം പടരാന്‍ സാധ്യതയുണ്ട്. ജനങ്ങള്‍ കൂടിനില്‍ക്കുന്ന സ്ഥലങ്ങളില്‍ ഇത് വളരെ വേഗത്തില്‍ പടരുന്നതാണ്. മസ്ജിദുകളില്‍ നമസ്കാരക്കാര്‍ ഒരുമിച്ച് കൂടുന്നതും വിദഗ്ധരായ ഡോക്ടര്‍മാരുടെ അഭിപ്രായമനുസരിച്ച് ഈ രോഗം പടരാന്‍ കാരണമാണ്. ഈ അവസ്ഥയില്‍ ആരാധനയുടെ പ്രാധാന്യവും മനുഷ്യരുടെ സുരക്ഷിതത്വവും മുന്നില്‍ വെച്ച് കൊണ്ട് മുഴുവന്‍ സഹോദരങ്ങളോടും ചില അഭ്യര്‍ത്ഥനകള്‍ നടത്തുന്നു. അവസ്ഥ സാധാരണ ഗതിയില്‍ ആകുന്നത് വരെ ഇക്കാര്യം പാലിക്കണമെന്ന് അപേക്ഷിക്കുന്നു. 
1. മസ്ജിദുകളില്‍ ബാങ്കും ജമാഅത്തും നടക്കണം. പക്ഷെ, അത് ഇമാം, മുഅദ്ദിന്‍, സേവകര്‍, പരിസരത്തുള്ള ഏതാനും ആരോഗ്യവാന്മാര്‍ മാത്രമടങ്ങിയ ജമാഅത്ത് ആയിരിക്കണം. ബാക്കിയുള്ളവര്‍ അവരവരുടെ വീടുകളില്‍ നമസ്കരിക്കുക. നിങ്ങളുടെ സാഹചര്യത്തില്‍ യാതൊരു കുഴപ്പവുമില്ല. അവരുടെ പ്രതിഫലത്തില്‍ യാതൊരു കുറവും വരുന്നതുമല്ല. 
2. മസ്ജിദില്‍ നമസ്കാരം ചുരുങ്ങിയതും ഫര്‍ളുകള്‍ മാത്രം പാലിച്ചുകൊണ്ടുമായിരിക്കുക. 
3. മസ്ജിദുകളില്‍ സൂക്ഷ്മതയുടെ ഭാഗങ്ങള്‍ പരിപൂര്‍ണ്ണമായി പാലിക്കേണ്ടതാണ്. 
4. കുറഞ്ഞ ആളുകളെ കൊണ്ട് ജുമുഅ നമസ്കാരവും നടത്തേണ്ടതാണ്. ഖുത്ബയും നമസ്കാരവും ഫുഖഹാഅ് നിര്‍ബന്ധമാണെന്ന് പറഞ്ഞ കാര്യങ്ങളെ കൊണ്ട് മാത്രം ചുരുക്കേണ്ടതാണ്. ജുമുഅയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ വീടുകളില്‍ ളുഹര്‍ നമസ്കാരം നിര്‍വ്വഹിക്കുക. 
5. ഇസ്തിഗ്ഫാര്‍-ദുആകള്‍ അധികരിപ്പിക്കുക. 
6. നമസ്കാരങ്ങള്‍ക്ക് ശേഷം നടത്തപ്പെടുന്ന ഖുര്‍ആന്‍-ഹദീസ് ദര്‍സുകളും ജുമുഅയ്ക്ക് മുമ്പുള്ള പ്രഭാഷണങ്ങളും തല്‍ക്കാലം നിര്‍ത്തി വെയ്ക്കുക. 
https://swahabainfo.blogspot.com/2020/03/blog-post_92.html?spref=tw
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media* 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
*Group -1*
*Group -2* 
അംഗമാവുകയോ ഞങ്ങളുടെ 
*ഫേസ്ബുക്* 
അല്ലെങ്കില്‍ 
*ബ്ലോഗ്* 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്. 
------------------------------ 
🔹 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്, 
🔹 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്, 
🔹 *അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന് 
ബന്ധപ്പെടുക: +919961955826 
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*🌱

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...