Dr സലീം സാർ പത്തനംതിട്ട
അനുസ്‌മരണം
https://swahabainfo.blogspot.com/2020/03/dr.html?spref=tw
പത്തനംതിട്ടയിലെ മുസ്ലിം സമുദായത്തിന്റെ ആത്മീയ രംഗത്ത് എന്നും വഴികാട്ടിയും ഗുരുതുല്യനായ മേപ്പുറത്ത് ഡോക്ടർ സലിം സാർ നമ്മെ വിട്ടുപിരിഞ്ഞു. 80 മുതൽ ഉള്ള കാലഘട്ടത്തിൽ പത്തനംതിട്ടയുടെ ദീനീ പ്രബോധന രംഗത്ത് യുവാക്കൾക്ക് ദീനി ദിശാബോധം നൽകുന്നതിൽ കഠിനപ്രയത്നം ചെയ്ത മഹാനുഭാവൻ ധാരാളം ചെറുപ്പക്കാരെ അല്ലാഹുവിൻറെ മാർഗത്തിൽ കൊണ്ടുപോവുകയും അവർക്ക് വേണ്ട ദീനി പുരോഗതി നൽകുവാൻ ഉപയുക്തമാകുന്ന ഉപദേശ നിർദ്ദേശങ്ങൾ നൽകിയ "അമീർ"
പത്തനംതിട്ടയിൽ അറിയപ്പെടുന്ന കുടുംബത്തിൽ ജനിക്കുകയും വിദ്യാഭ്യാസ രംഗത്ത് കെമിസ്ട്രിയിൽ പിഎച്ച്ഡി കരസ്ഥമാക്കുകയും ആഫ്രിക്കൻ ആ അറബ് രാഷ്ട്രങ്ങളിലായി ധാരാളം വിദ്യാർഥി സമൂഹത്തിന് സൃഷ്ടിക്കാൻ കഴിഞ്ഞ അധ്യാപകൻ. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ സ്കൂളുകളുടെ പുരോഗതിയിൽ നിർണായകമായ പങ്കു വഹിക്കുകയും ചെയ്തിട്ടുണ്ട് .മാത്രവുമല്ല താൻ പ്രവർത്തിച്ച എല്ലാ മേഖലകളിലും ദീനിനെ മുറുകെപ്പിടിക്കുകയും ഈ രംഗങ്ങളിലെ ദീനീ പുരോഗതിക്ക് തന്റെ പദവികൾ ഉപയുക്തമാക്കുകയും ചെയ്തിട്ടുണ്ട് . പത്തനംതിട്ട കാതോലികറ്റ് കോളേജിൽ പ്രഫസറായിരിക്കെ റിട്ടയർമെൻറ് ചെയ്‌ത് അദ്ദേഹം നാട്ടിൽ പൂർണ്ണമായും ദീനി ദഅ്വത്ത് രംഗത്ത് ശ്രദ്ധ പതിപ്പിക്കുകയും ഒന്നിലധികം ദീനി സ്ഥാപനങ്ങളുടെ ചുക്കാൻ പിടിക്കുകയും ചെയ്തിട്ടുണ്ട് സാറിൻറെ പരിശ്രമത്തിന് ഫലമായി വെട്ടിപുറത്തു രൂപം കൊണ്ട നൂർ മസ്ജിദ് ആ നാട്ടിൽ മുഴുവനും ഒരു "നൂറ് "പകർത്തുന്നതിന് കാരണമായി.മാത്രമല്ല ആ പ്രദേശത്ത് ദീനമായി ബന്ധം ഇല്ലാതിരുന്ന ധാരാളം ജനങ്ങൾക്ക് ദീനിയായ എന്ന നിലയിൽ ജീവിതം സംസ്കരിക്കുന്നതിന് സാർ ഒരു നിമിത്തമായി തീർന്നു .
ദീൻ സ്വന്തം ജീവിതത്തിൽ മാത്രമല്ല തന്റെ കുടുംബത്തിൽ ആകമാനം ആക്കി തീർക്കാൻ അശ്രാന്ത പരിശ്രമം നടത്തുകയും തൻറെ അഞ്ചു പെൺമക്കളെ ദീനിചുറ്റുപാടിൽ ആക്കിത്തീർത്തു.തത്ഫവമായി ആ പെൺമക്കളുടെ നേതൃത്വത്തിൽ സ്ത്രീകൾക്കായുള്ള മദ്റസകൾ ആരംഭിക്കുകയു സ്ത്രീകൾക്കായുള്ള ദീനീ പ്രബോധനത്തിന് അവരെ ഉപയോഗിക്കുകയും ചെയ്തു.
പത്തനംതിട്ടയിൽ നടന്നുവരുന്ന കശ്ശാഫിൽ ഉലും അറബിക്കോളേജ് സ്ഥാപക സംഘത്തിൻറെ പ്രധാന കണ്ണി ആവുകയും അറബി കോളേജിലെ പുരോഗതിക്ക് വേണ്ടി അഹോരാത്രം പാടുകയും ചെയ്തു പിന്നീട് അവിടെ നിന്നും മാറിയപ്പോഴും എല്ലാവിധ പിന്തുണയും നൽകുന്നതിന് സർ ശ്രദ്ധേയനായിരുന്നു
കഴിഞ്ഞ ആറുമാസം മുമ്പ് കാസർഗോഡ് നിന്ന് ആരംഭിച്ച് പത്തനംതിട്ടയിൽ കാൽനടയായി എത്തിയ ജമാഅത്തിൽ നാലുമാസം ചെലവഴിക്കുകയും പത്തനംതിട്ടയുടെ ഗ്രാമീണ മേഖലകളിൽ നീ പ്രബോധനം നടത്തുവാൻ ഉത്സാഹം കാട്ടുകയും ചെയ്തു ഈയുള്ളവൻ ആദ്യമായി അല്ലാഹുവിൻറെ മാർഗത്തിൽ പുറപ്പെടുന്നത് സലിം സാറിൻറെ കൈകൾ പിടിച്ചിട്ടായിരുന്നു പത്തനാപുരം മേഖലയിൽ പ്രവർത്തിക്കാൻ പോയ വിദ്യാർത്ഥി ജമാഅത്തിൽ സാർ ആയിരുന്നു ഞങ്ങളുടെ അമീർ.
അവസാനമായി ഈ മാസം ഒൻപതാം തീയതി ഡൽഹിയിലേക്ക് പുറപ്പെട്ടു പോകുമ്പോൾ സുബഹി നമസ്കാരാനന്തരം വരാൻപോകുന്ന റമളാൻ മാസത്തെ സംബന്ധിച്ച് പറയും എല്ലാവരും പള്ളികളെ ആബാദ് ആക്കണം എന്ന് പ്രത്യേകം നിർദേശിക്കുകയും ചെയ്തു.
വീണ്ടും അല്ലാഹുവിൻറെ മാർഗത്തിൽ സൗദി അറേബ്യയിൽ അഞ്ചുമാസം പ്രവർത്തിക്കുവാൻ വീട്ടിൽ നിന്ന് പുറപ്പെട്ടപ്പോൾ താൻ ഈ മാർഗ്ഗത്തിൽ മരണപെട്ടാൽ മരിക്കുന്ന ഇടത്തുതന്ന് അടക്കനം എന്ന് വീട്ടുകാരോട് വസിയത്ത് ചെയ്‌ത് കഫൻപുടവയും കൂടെ കരുതിയിട്ടുണ്ടായിരുന്നു. ദുനിയാവിൽ ഏതൊരു അവസ്ഥയിലും ജീവിക്കുവാനുള്ള എല്ലാ സാഹചര്യങ്ങളും, സൗഭാഗ്യങ്ങളും നിലനിൽക്കുമ്പോഴും അവയെല്ലാം മാറ്റിവെച്ച് സമ്പൂർണ്ണമായും ദീനിആകുവാൻ സ്വയം തയ്യാറാകുകയും താനുമായി ബന്ധപ്പെട്ട അനേകർക്ക് വഴികാട്ടിയായി മാറാനും കഴിഞ്ഞു.അദ്ദേഹവുമായി ബന്ധപ്പെട്ട പലർക്കും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുമായിരുന്നെങ്കിലും അദ്ദേഹത്തിൻറെ അഭിപ്രായമാണ് ശരി എന്നുള്ളത് കാലം സാക്ഷിയാകുന്നു.
അതെ,അല്ലാഹുവിൻറെ മാർഗത്തിൽ അദ്ദേഹം ആഗ്രഹിച്ച് പ്രാർത്ഥിച്ചു നേടിയ ആ മരണം ദീനി പ്രവർത്തകർക്ക് എന്നും ഒരു പ്രചോദനമായി നിലനിൽക്കുക തന്നെ ചെയ്യും.പരേതന്റെ മഹ്ഫിറത്തിനായി ദുആ ചെയ്യുന്നു അള്ളാഹു അദ്ദേഹത്തിൻറെ മുഴുവനും പാപങ്ങളും നന്മയാക്കി പരിവർത്തന പെടുത്തുകയും ചെയ്തിട്ടുള്ള എല്ലാ നന്മകൾക്കും ഇരട്ടി പ്രതിഫലം നൽകുകയും ചെയ്യമാറാകട്ടെ.! ആമീൻ.
⭕⭕⭕🔷⭕⭕⭕
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്...
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട് ടെ.!
പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media*
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
*Group -1*
*Group -2*
അംഗമാവുകയോ ഞങ്ങളുടെ
*ഫേസ്ബുക്*
അല്ലെങ്കില്‍
*ബ്ലോഗ്*
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
------------------------------
🔹 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്,
🔹 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന് ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്,
🔹 *അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന്
ബന്ധപ്പെടുക: +919961955826
*എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
അള്ളാഹു റഹ്മത് ചൊരിയേറ്റെ അമീൻ
ReplyDelete