ലോക്ക് ഡൗണ്‍ പ്രദേശങ്ങളിലും നമസ്കാരം നില നിര്‍ത്തുക.!
മസ്ജിദുകള്‍ പരിപൂര്‍ണ്ണമായി അടച്ച് പൂട്ടരുത്.!
ഇമാമും മുഅദ്ദിനും സേവകരുമടങ്ങിയ ചെറുസംഘം ജമാഅത്തായി നമസ്കരിക്കുക.!
പ്രദേശ വാസികള്‍ വീടുകളില്‍ നമസ്കരിക്കുക.!
ഓരോ പ്രദേശങ്ങളിലും ഒരു സാധുവും വിശന്ന് കഴിയാതിരിക്കാന്‍ ശ്രദ്ധിക്കുക.!
-മൗലാനാ സയ്യിദ് അര്‍ഷദ് മദനി
(ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്, ദേശീയ അദ്ധ്യക്ഷന്‍)
https://swahabainfo.blogspot.com/2020/03/blog-post_45.html?spref=tw
കൊറോണ വൈറസ് രോഗം ലോകം മുഴുവന്‍ പടര്‍ന്നിരിക്കുകയാണ്. ഇതിന് മുന്നില്‍ മനുഷ്യര്‍ നിസ്സഹായരായിരിക്കുന്നു. മനുഷ്യന്‍ വൈജ്ഞാനിക-ശാസ്ത്രീയ മേഖലകളില്‍ വലിയ പുരോഗതികള്‍ പ്രാപിച്ചെങ്കിലും സര്‍വ്വ ലോകങ്ങളുടെയും സ്രഷ്ടാവിന്‍റെ സമുന്നത ശക്തിയ്ക്ക് മുന്നില്‍ മനുഷ്യ ശേഷികള്‍ ഒന്നുമല്ലെന്ന് ഒരിക്കല്‍ കൂടി സ്ഥിരപ്പെട്ടിരിക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ പകര്‍ച്ച വ്യാധിയില്‍ നിന്നും രക്ഷപ്പെടുന്നതിനും ജനങ്ങളെ രക്ഷപ്പെടുത്തുന്നതിനും ലോകാരോഗ്യ സംഘടനയും കേന്ദ്ര-സംസ്ഥാന ആരോഗ്യ മന്ത്രാലയങ്ങളും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ സ്വയം പാലിക്കാനും അതിലേക്ക് മറ്റുള്ളവരെ പ്രേരിപ്പിക്കാനും നാം പരിശ്രമിക്കുക. ചില സ്ഥലങ്ങളില്‍ ഇതിന്‍റെ പേരില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെടുകയും കൂട്ടങ്ങള്‍ കര്‍ശനമായി വിലക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ നിയമത്തെ മാനിക്കുകയും ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും ചെയ്യുന്നതിനോടൊപ്പം മസ്ജിദുകളില്‍ ജമാഅത്ത് നമസ്കാരം നടക്കുന്നതിന് തന്ത്രജ്ഞതയോടെ കാര്യങ്ങള്‍ നടത്താന്‍ മസ്ജിദ് ഭാരവാഹികള്‍ ശ്രദ്ധിക്കേണ്ടതാണ്. അതിന് വിനീതന്‍റെ അഭിപ്രായമിതാണ്: അഞ്ച് നേരങ്ങളിലും ബാങ്ക് കൊടുക്കുകയും ഇമാമും മുഅദ്ദിനും മസ്ജിദ് സേവകരും ചുരുങ്ങിയ നിലയില്‍ ജമാഅത്തായി നമസ്കരിക്കുക. മറ്റുള്ളവര്‍ വീടുകളില്‍ തന്നെ നമസ്കരിക്കുക. ഇത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ട സ്ഥലങ്ങളിലാണ്. അതില്ലാത്ത സ്ഥലങ്ങളില്‍ മസ്ജിദുകള്‍ പരിപൂര്‍ണ്ണമായും വൃത്തിയാക്കുകയും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ ശരിയായി പാലിക്കുകയും ചെയ്തുകൊണ്ട് ജമാഅത്തായി തന്നെ നമസ്കരിക്കേണ്ടതാണ്.
ഈ രോഗത്തിലൂടെ ഉണ്ടായിത്തീര്‍ന്ന പ്രത്യേക അവസ്ഥകള്‍ കാരണമായും കമ്പോളങ്ങളില്‍ കച്ചവടങ്ങളും താഴേക്ക് വന്നിരിക്കുകയാണ്. നിത്യവരുമാനങ്ങളൊന്നുമില്ലാതെ ദിവസ സമ്പാദ്യം കൊണ്ട് കുഞ്ഞുങ്ങളുടെ വയറ് നിറയ്ക്കുക സാധുക്കള്‍ക്ക് മുന്നില്‍ ജീവിതത്തിന്‍റെയും മരണത്തിന്‍റെയും ചോദ്യങ്ങള്‍ ഉയരാന്‍ സാധ്യതയുണ്ട്. ഈ വിഷയത്തെ കുറിച്ച് കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ അടിയന്തിരമായി ആലോചിക്കുകയും സര്‍വ്വേ നടത്തി, ഇത്തരം ആളുകളെ കണ്ടെത്തി സഹായിക്കേണ്ടതുമാണ്. എന്നാല്‍ ഇതിനോടൊപ്പം ഓരോ പ്രദേശത്തെയും പൊതു ജനങ്ങള്‍ അവിടെയുള്ള സാധുക്കളെയും ബലഹീനരെയും പ്രത്യേകം പരിഗണിക്കാനും മുന്നോട്ട് വരണം. സാധുക്കളെ സഹായിക്കുന്നത് പടച്ചവന്‍റെ കോപത്തില്‍ നിന്നും രക്ഷപ്പെടാനുള്ള സുപ്രധാന മാധ്യമമാണ്. ദാന-ധര്‍മ്മങ്ങള്‍ പടച്ചവന്‍റെ കോപത്തെ ശമിപ്പിക്കുന്നതാണെന്ന് ഹദീസില്‍ വന്നിരിക്കുന്നു.
ഒരിക്കല്‍ കൂടി പറയട്ടെ, ഭയവും നിരാശയും ഒഴിവാക്കുക. അല്ലാഹു എല്ലാവരുടെയും സംരക്ഷകനും സഹായിയുമാണ്. എന്നാല്‍ സൂക്ഷ്മതയ്ക്കും വൃത്തിയ്ക്കും മുന്‍ഗണന നല്‍കിക്കൊണ്ട് നാശകരമായ ഈ രോഗത്തില്‍ നിന്നും രക്ഷ നേടുക. സര്‍വ്വ വിധ അക്രമ-അനീതികളില്‍ നിന്നും പാപങ്ങളില്‍ നിന്നും അകന്ന് മാറുക. പശ്ചാത്തപിക്കുകയും പാപമോചനം തേടുകയും ചെയ്തുകൊണ്ട് പടച്ചവനിലേക്ക് മടങ്ങുക.
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media*
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
*Group -1*
*Group -2*
അംഗമാവുകയോ ഞങ്ങളുടെ
*ഫേസ്ബുക്*
അല്ലെങ്കില്‍
*ബ്ലോഗ്*
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
------------------------------
🔹 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്,
🔹 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്,
🔹 *അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന്
ബന്ധപ്പെടുക: +919961955826
No comments:
Post a Comment