Sunday, March 15, 2020

ഹനീഫ് മൗലവി നജ്മി (28) യും കുടുംബവും അനുജന്‍ ഷാജഹാനും പടച്ചവന്‍റെ റഹ് മത്തിലേക്ക് യാത്രയായി.


📣 ഇന്നാലില്ലാഹ്...
🌱 ജനാസ സംസ്കരണത്തില്‍ പങ്കെടുക്കൂ... 
മലപ്പുറം, കോഡൂര്‍, ഹനീഫ് മൗലവി നജ്മി (28) യും കുടുംബവും അനുജന്‍ ഷാജഹാനും പടച്ചവന്‍റെ റഹ് മത്തിലേക്ക് യാത്രയായി. 
2020 മാര്‍ച്ച് 15 ഞായര്‍ 
 ജനാസ നമസ്കാരവും ഖബ്റടക്കവും:  (മാര്‍ച്ച് 15 ഞായര്‍)  മഗ് രിബ് നമസ്കാരാനന്തരം മലപ്പുറം, കോഡൂര്‍, ഒറ്റത്തറ ജുമുഅ മസ്ജിദ് ഖബ്ര്‍സ്ഥാനില്‍ നടക്കുന്നതാണ്.  
2015ല്‍ മഞ്ചേരി നജ്മുല്‍ ഹുദയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി. ശേഷം ദാറുല്‍ ഉലൂം ദേവ്ബന്ദിലും ഒരു വര്‍ഷം ഗുജറാത്തിലും ഉപരിപഠനം. ശേഷം തൊടുപുഴ മദ്റസ ഇബ്നു മസ്ഊദില്‍ മുദര്‍രിസ് ആയി സേവനമനുഷ്ടിച്ചു. ശേഷം ഒരു വര്‍ഷം ജമാഅത്തില്‍, തുടര്‍ന്ന് നിലമ്പൂര്‍ ഐനുല്‍ ഹുദയില്‍ മുദര്‍രിസ് ആയിരിക്കുന്ന അവസ്ഥയില്‍ പെരുമ്പാവൂരില്‍ സംഭവിച്ച ആക്സിഡന്‍റില്‍ 
പടച്ചവന്‍റെ റഹ്മത്തിലേക്ക് യാത്രയായി. പരിശുദ്ധ ഇസ്ലാമിലേക്ക് കടന്ന് വന്ന വ്യക്തി. മുണ്ടക്കയത്ത് നിന്നും വിവാഹം കഴിച്ചു. ഭാര്യ ഏഴ് മാസം ഗര്‍ഭം ധരിച്ച അവസ്ഥയിലും. പടച്ചവന്‍ മഗ്ഫിറത്ത്- മര്‍ഹമത്തുകള്‍ നല്‍കട്ടെ.! ഉയര്‍ന്ന ശഹാദത്തിന്‍റെ പ്രതിഫലം നല്‍കട്ടെ.! 
സാധിക്കുന്നവര്‍ ജനാസ നമസ്കാരത്തിലും സംസ്കരണത്തിലും പങ്കെടുക്കുക.   
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുക്കുന്നവന് ഒരു ഖീറാത്ത് പ്രതിഫലവും, സംസ്കരണത്തില്‍ പങ്കെടുക്കുന്നവന് രണ്ട് ഖീറാത്ത് പ്രതിഫലവും നല്‍കപ്പെടുന്നതാണ്. ഖീറാത്തെന്നാല്‍ ഒരു പര്‍വ്വതത്തിന് തുല്ല്യം സ്വര്‍ണ്ണം ദാനം ചെയ്യലാണ്. (മുസ് ലിം)
മര്‍ഹൂമുകളുടെ മര്‍ഹമത്തിനും മഗ്ഫിറത്തിനും വേണ്ടി ദുആ ചെയ്യുക.
അല്ലാഹുവേ, മര്‍ഹൂമുകള്‍ക്ക് നീ പൊറുത്തുകൊടുക്കുകയും കരുണ ചൊരിയുകയും സൗഖ്യം നല്‍കുകയും മാപ്പ് നല്‍കുകയും ചെയ്യേണമേ.! മര്‍ഹൂമുകളുടെ ആഗമനം നീ ആദരിക്കേണമേ.! ഇവരുടെ പ്രവേശന സ്ഥലം നീ വിശാലമാക്കേണമേ. വെള്ളം കൊണ്ടും മഞ്ഞുകൊണ്ടും ഹിമക്കട്ടിക്കൊണ്ടും നീ കഴുകേണമേ.! വെള്ള വസ്ത്രം മാലിന്യത്തില്‍ നിന്ന് ശുദ്ധീകരിച്ചെടുക്കുന്നതുപോലെ നീ പാപങ്ങളില്‍ നിന്ന് ശുദ്ധീകരിക്കേണമേ.! ഏറ്റവും നല്ല ഭവനവും ഏറ്റവും നല്ല ബന്ധുവിനെയും ഏറ്റവും നല്ല ഇണയേയും നീ പകരം നല്കേണമേ.! നീ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ഖബ്റിലെയും നരകത്തിലെയും ശിക്ഷയില്‍ നിന്ന് നീ രക്ഷിക്കുകയും ചെയ്യേണമേ.! ബന്ധുക്കള്‍ക്ക് സമാധാനം നല്കേണമേ.!
കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. 
9744885414, 7034162757, 9207988608 
https://swahabainfo.blogspot.com/2020/03/28.html?spref=tw
🔹🔹🔹🔖🔹🔹🔹 
*മയ്യിത്ത് സംസ്കരണം* 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
(ദാറുല്‍ ഉലൂം, ഓച്ചിറ) 
*ഈസ്വാല്‍ സ്വവാബ്:* 
*മരണപ്പെട്ടവര്‍ക്ക് പ്രയോജനം കിട്ടുന്ന നന്മകള്‍.!* 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 

*മരണാനന്തരവും പ്രതിഫലം ലഭിക്കുന്ന കാര്യങ്ങള്‍.!* 
-ശൈഖുല്‍ ഹദീസ് അല്ലാമാ മുഹമ്മദ് സകരിയ്യ (റഹ്) 

🔹🔹🔹Ⓜ🔹🔹🔹 
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...