പ്രവാചക സ്മരണയിലൂടെ സുഗന്ധം പരത്തുക.!
നശ്‌റുത്വീബ് ഫീ ദിക്‌രിന്നബിയ്യില്‍ ഹബീബ് ﷺ
-ഹകീമുല്‍ ഉമ്മത്ത് അല്ലാമാ അഷ്‌റഫ് അലി ത്ഥാനവി (റഹ്)
വിവ:ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
https://swahabainfo.blogspot.com/2020/03/8.html?spref=tw
അനുഗ്രഹീത ബാല്യം. !
ലോകാനുഗ്രഹി ﷺ യെ പാലൂട്ടി വളര്‍ത്തിയ ഹലീമ സഅദിയ്യ പറയുന്നു: പാല് കുടിച്ച് കഴിഞ്ഞ് റസൂലുല്ലാഹി ﷺ ആദ്യമായി മൊഴിഞ്ഞത് അല്ലാഹു അക്ബര്‍, അല്‍ഹംദുലില്ലാഹ്, സുബ്ഹാനല്ലാഹ് എന്നായിരുന്നു. കുട്ടികളുടെ കൂട്ടത്തില്‍ കളിക്കാതെ മാറി നിന്നിരുന്നു. (ബൈഹഖി)
ഇബ്നു അബ്ബാസ് (റ) നിവേദനം. റസൂലുല്ലാഹി ﷺ യുടെ പാല്‍ കുടി വഴിയിലുള്ള സഹോദരി ശീമാഅ് പറയുന്നു: ഞാന്‍ റസൂലുല്ലാഹി ﷺ യോടൊപ്പം നടക്കുമ്പോള്‍ തിരുദൂതര്‍ക്ക് ഒരു മേഘം തണല്‍ വിരിച്ച് കൊടുക്കുമായിരുന്നു. (മവാഹിബ്)
റസൂലുല്ലാഹി ﷺ യുടെ പാല്‍കുടിയെ കുറിച്ചുള്ള സംഭവം അത്യന്തം ഹൃദ്യമായ നിലയില്‍ ഹലീമ ബീവി (റ) വിവരിച്ചിട്ടുണ്ട്. അതില്‍ ചില വാക്യങ്ങള്‍ ഇവിടെയും ഉദ്ധരിക്കട്ടെ.! ഹലീമ സഅദിയ്യ (റ) പ്രസ്താവിക്കുന്നു: എന്‍റെ ഭര്‍ത്താവിനോടൊപ്പം ഞാനും പാല്‍ കുടിക്കുന്ന ഒരു കുഞ്ഞും ബനൂസഅദ് കുടുംബത്തിലെ സ്ത്രീകളോടൊപ്പം മക്കയിലേക്ക് പുറപ്പെട്ടു. അത് വലിയ ക്ഷാമത്തിന്‍റെ വര്‍ഷമായിരുന്നു. ദാരിദ്ര്യം കാരണം ഞങ്ങളുടെ പക്കല്‍ ഒന്നുമില്ലായിരുന്നു. തവിട്ടുനിറമുള്ള ഒരു കഴുതപ്പുറത്തായിരുന്നു ഞങ്ങളുടെ യാത്ര. കൂട്ടത്തില്‍ ഒരു പെണ്‍ ഒട്ടകവുമുണ്ടായിരുന്നു. അതിന് പാല്‍ തീരെ ഇല്ലായിരുന്നു. ഞാന്‍ ആഹാഹം ഒന്നും കഴിക്കാത്തതിനാല്‍ എന്‍റെ പാല്‍ മുഴുവന്‍ വറ്റി കുഞ്ഞ് രാത്രി മുഴുവനും ദാഹിച്ച് വിശന്ന് കരഞ്ഞിരുന്നു. എന്നാല്‍ ഈ ഞെരുക്കം മാറി വിശാലത ലഭിക്കണമെന്ന് ഞങ്ങള്‍ പ്രതീക്ഷ പുലര്‍ത്തി. ഞങ്ങളുടെ വാഹനം വളരെ പതുക്കെയാണ് യാത്ര ചെയ്തിരുന്നത്. ആദ്യമാദ്യം സഹയാത്രികര്‍ ഞങ്ങളെ പ്രതീക്ഷിച്ചുനിന്നിരുന്നെങ്കിലും അവസാനം അവര്‍ മടുത്ത് മുന്നോട്ട് നീങ്ങി. ഞങ്ങള്‍ പിന്നിലായി. വളരെ വൈകി ഞങ്ങള്‍ മക്കയിലെത്തി. കുഞ്ഞുങ്ങളെ അന്വേഷിച്ച് ഞാനും ഭര്‍ത്താവും കറങ്ങി നടന്നു. അവസാനം ഞങ്ങള്‍ റസൂലുല്ലാഹി ﷺ യുടെ അരികിലെത്തി. ഞങ്ങളുടെ സഹയാത്രികരെല്ലാം റസൂലുല്ലാഹി ﷺ യെ കണ്ടിരുന്നു. പക്ഷെ അനാഥയാണെന്നറിയുമ്പോള്‍ അവരെല്ലാം പിന്മാറുകയായിരുന്നു. അവര്‍ക്കെല്ലാം ഓരോ കുഞ്ഞുങ്ങളെ ലഭിച്ചു. എനിക്ക് ആരെയും ലഭിച്ചില്ല. റസൂലുല്ലാഹി ﷺ യെ കണ്ടുമടങ്ങാന്‍ ഞങ്ങള്‍ ഉദ്ദേശിച്ചപ്പോള്‍ ഭര്‍ത്താവിനോട് ഞാന്‍ പറഞ്ഞു: കുഞ്ഞില്ലാതെ ഞാന്‍ മാത്രം മടങ്ങുന്നത് ശരിയായി തോന്നുന്നില്ല. ഈ അനാഥ കുഞ്ഞിനെ തന്നെ നമുക്ക് ഏറ്റെടുക്കാം. ഭര്‍ത്താവ് സമ്മതിച്ചുകൊണ്ടു പറഞ്ഞു: അല്ലാഹു നമുക്ക് ഈ കുഞ്ഞില്‍ ഐശ്വര്യം നല്‍കുമായിരിക്കും.
ഹലീമ ബീവി (റ) വിവരിക്കുന്നു: ഞാന്‍ കുഞ്ഞിനെ ഏറ്റെടുത്ത് മടിയില്‍ വെച്ചതേയുള്ളൂ എന്‍റെ സ്തനങ്ങളില്‍ പാല്‍ നിറഞ്ഞു. കുഞ്ഞ് നന്നായി കുടിച്ചു. ശേഷം എന്‍റെ കുഞ്ഞും കുടിച്ചു. ഇരുവരും കിടന്നുറങ്ങി. ഇതുവരെ ഞങ്ങളുടെ കുഞ്ഞ് സ്വസ്ഥമായി ഉറങ്ങിയില്ലായിരുന്നു. തുടര്‍ന്ന് എന്‍റെ ഭര്‍ത്താവ് ഒട്ടകത്തിനടുത്ത് ചെന്ന് നോക്കിയപ്പോള്‍ അതിന്‍റെ അകിടുകളും നിറഞ്ഞിരിക്കുന്നു. അദ്ദേഹവും ഞാനും പാല്‍ നന്നായി കുടിച്ചു. അന്ന് രാത്രി ഞങ്ങളിരുവരും സമാധാനത്തോടെ ഉറങ്ങി. രാവിലെ ഉണര്‍ന്നപ്പോള്‍ ഭര്‍ത്താവ് പറഞ്ഞു: ഹലീമാ, അല്ലാഹുവില്‍ സത്യം നീ ഏറ്റെടുത്ത കുഞ്ഞ് ഐശ്വര്യം നിറഞ്ഞതുതന്നെ! ഞാന്‍ പറഞ്ഞു: അല്ലാഹുവില്‍ സത്യം മറ്റുള്ളവര്‍ ഞങ്ങളുടെ അടുത്തെത്താന്‍ പ്രയാസപ്പെടുന്ന വിധത്തില്‍ വാഹനം വേഗത്തില്‍ സഞ്ചരിച്ചു. എന്‍റെ സഹയാത്രികര്‍ പറഞ്ഞു: അബൂഖുവൈബിന്‍റെ മകളെ, നിനക്ക് നന്മ വരട്ടെ! ഒന്ന് ഞങ്ങളെയും പരിഗണിച്ച് പതുക്കെപ്പോകുക. ഇത് നിങ്ങള്‍ വരാന്‍ ഉപയോഗിച്ച വാഹനമല്ല. ഞാന്‍ പറഞ്ഞു: അല്ലാഹുവില്‍ സത്യം വാഹനം പഴയെ വാഹനം തന്നെയാണ്. അവര്‍ പറഞ്ഞു: ഇത് പുതിയ കാര്യമാണ്.
ഹലീമ ബീവി പറയുന്നു: ഞങ്ങള്‍ നാട്ടിലെത്തി. ഞങ്ങളുടെ നാടിനേക്കാള്‍ ഉണങ്ങി വരണ്ട പ്രദേശം എനിക്ക് അറിയില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവസ്ഥ മാറിമറിഞ്ഞു. ഈ അനുഗ്രഹീത കുഞ്ഞ് വന്നതിനുശേഷം വൈകുന്നേരങ്ങളില്‍ ആടുകള്‍ വയറുനിറഞ്ഞ് വരാന്‍ തുടങ്ങി. ഞങ്ങള്‍ അവയുടെ പാല്‍ കറന്ന് നന്നായി പാല്‍ കുടിച്ചു. ഇതുകണ്ട കുടുംബക്കാര്‍ ഞങ്ങളുടെ ആടുകള്‍ മേയുന്ന സ്ഥലത്ത് തന്നെ അവരുടെയും ആടുകളെ മേയ്ക്കണമെന്ന് ഇടയന്മാരട് നിര്‍ദ്ദേശിച്ചു. ദിവസങ്ങളിങ്ങനെ നീങ്ങി. അല്ലാഹുവിന്‍റെ ഭാഗത്തുനിന്നും അനഗ്രഹ-ഐശ്വര്യങ്ങള്‍ ഞങ്ങളുടെ മേല്‍ വര്‍ഷിച്ചുകൊണ്ടിരുന്നു. രണ്ട് വര്‍ഷമായപ്പോള്‍ പാല്‍ കുടി നിര്‍ത്തി ഇതര കുട്ടികളെ അപേക്ഷിച്ച് റസൂലുല്ലാഹി (സ) യുടെ ആരോഗ്യം കൂടുതല്‍ ശക്തമായിരുന്നു. ഞാന്‍ കുഞ്ഞിനെയും കൂട്ടി മാതാവിനടത്തെത്തി. ഈ കുഞ്ഞ് ഇനിയും ഞങ്ങളോടൊപ്പം തന്നെയുണ്ടാകണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. അതുകൊണ്ട് ഞങ്ങള്‍ ഉമ്മയോട് പറഞ്ഞു: കുഞ്ഞിനെ കുറച്ചുനാള്‍ കൂടി ഞങ്ങളോടൊപ്പം വിടുക. കുഞ്ഞ് കൂടുതല്‍ ആരോഗ്യവാനാകട്ടെ, മക്കയിലെ വ്യാധി കുഞ്ഞിനെ ബാധിക്കുമോ എന്നെനിക്ക് ഭയമുണ്ട്. ഞാനതിന് നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു. അവസാനം മാതാവ് സമ്മതിച്ചു. ഞങ്ങള്‍ വീട്ടിലേക്ക് മടങ്ങി.
ഹലീമ ബീവി (റ) തുടരുന്നു: ഞങ്ങള്‍ മടങ്ങി ഏതാനും മാസമായപ്പോള്‍ റസൂലുല്ലാഹി ﷺ ആടിനെ മേയ്ക്കാന്‍ പോയിരിക്കുകയായിരുന്നു. ഇതിനിടയില്‍ എന്‍റെ മകന്‍ കരഞ്ഞുവിളിച്ചുകൊണ്ട് വീട്ടില്‍ വന്ന് ഞങ്ങളോട് പറഞ്ഞു: ശുഭ വസ്ത്രധാരികളായ രണ്ടുപേര്‍ എന്‍റെ ഖുറൈഷി സഹോദരനെ പിടിച്ച് മലര്‍ത്തിക്കെടത്തി വയറുകീറി! ഇതുകേട്ട പാടെ ഞാനും മകന്‍റെ പിതാവും ഓടിച്ചെന്ന് നോക്കിയപ്പോള്‍ റസൂലുല്ലാഹി ﷺ നില്‍ക്കുകയാണ്. മുഖത്ത് പരിഭ്രമത്തിന്‍റെ അടയാളമുണ്ട്. ഞാനും ഭര്‍ത്താവും കുഞ്ഞിനെ കെട്ടിപ്പിടിച്ച് കാര്യം തിരക്കി. റസൂലുല്ലാഹി ﷺ സംഭവം വിവരിച്ചു. രണ്ടുപേര്‍ വന്ന് എന്‍റെ വയറ് കീറി എന്തോ അന്വേഷിച്ചു. ഞങ്ങള്‍ റസൂലുല്ലാഹി (സ) യെയും കൂട്ടി കൂടാത്തിലെത്തി തദവസരം എന്‍റെ ഭര്‍ത്താവ് പറഞ്ഞു: കുഞ്ഞിന് വല്ല ബാധയുമുണ്ടോയെന്ന് എനിക്ക് സംശയമുണ്ട്. ആകയാല്‍ കുട്ടിയെ നമുക്ക് തിരിച്ചേല്‍പ്പിക്കാം. ഞങ്ങള്‍ കുട്ടിയെയും കൂട്ടി മാതാവിനടുത്തെത്തി. വളരെ നിര്‍ബന്ധിച്ചുകൊണ്ടുപോയതിനുശേഷം മടക്കിക്കൊണ്ടുവന്നതെന്തിനാണെന്ന് അവര്‍ തിരക്കി. ഞാന്‍ പറഞ്ഞു: അല്ലാഹു കുഞ്ഞിനെ നല്ല അവസ്ഥയില്‍ എത്തിച്ചു. എന്‍റെ ബാധ്യത പൂര്‍ത്തീകരിക്കപ്പെട്ടു. ഇതിനിടയില്‍ ചില സംഭവങ്ങളുണ്ടായി. അത് ഞങ്ങളെ ഭയപ്പെടുത്തി. അതുകൊണ്ട് നല്ല അവസ്ഥയില്‍ തന്നെ കുഞ്ഞിനെ എത്തിച്ചുതരാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. എനിക്കൊന്നും മനസ്സിലാകുന്നില്ല. സത്യം പോലെ പറയുക എന്ന് പറഞ്ഞുകൊണ്ട് അവര്‍ എന്നെ പിടിച്ചുനിര്‍ത്തി. അവസാനം ഞാന്‍ സംഭവം വിവരിച്ചു. അവര്‍ പറഞ്ഞു: എന്‍റെ കുഞ്ഞിന് ജിന്നുബോധയുണ്ടാകുമെന്നോ? ഒരിക്കലുമില്ല, അല്ലാഹുവില്‍ സത്യം പിശാച് അവനരുകില്‍ എത്തുകപോലുമില്ല. എന്‍റെ കുഞ്ഞിന്‍റെ കാര്യങ്ങളെല്ലാം അത്ഭുതം തന്നെ. ഞാന്‍ ചിലത് പറയട്ടെ? ഞാന്‍ പറഞ്ഞു: തീര്‍ച്ചയായും പറയുക. അവര്‍ പറഞ്ഞു: ഈ കുഞ്ഞിനെ ഗര്‍ഭം ധരിച്ച സമയത്ത് എന്‍റെ ഉള്ളില്‍ നിന്നും ഒരു പ്രകാശം പുറപ്പെട്ടു. അതുകാരണം ശാമിലെ ബുസ്റ പട്ടണത്തിലെ മാളികകള്‍ പ്രകാശിച്ചു. ഗര്‍ഭമുറച്ചപ്പോള്‍ കാര്യങ്ങളെല്ലാം വളരെ എളുപ്പമായിരുന്നു. പ്രസവിച്ചപ്പോള്‍ ഈ രണ്ട് കൈകളും ഭൂമിയില്‍ കുത്തിയും ആകാശത്തേക്ക് ശിരസ്സുയര്‍ത്തിയുമായിരുന്നു (ഇബ്നുഹിശാം: 1/162-165) (ഇബ്നു ഹിഷാം) ഉദ്ധരണി വിശ്വനായകന്‍
ശൈശവവും ബാല്യത്തിലെ കുറെ ഘട്ടവും ഹലീമ ബീവിയുടെ അരുകിലാണ് റസൂലുല്ലാഹി ﷺ താമസിച്ചത്. ഇതിനിടയില്‍ രണ്ട് പ്രാവശ്യം റസൂലുല്ലാഹി ﷺ യുടെ അരികിലേക്ക് ജിബ്രീല്‍ (അ) വരികയും നെഞ്ച് കീറുകയും കഴുകുകയും ചെയ്തു. (തഫ്സീറെ അസീസി) ശാഹ് അബ്ദുല്‍ അസീസ് ദഹ്ലവി കുറിക്കുന്നു: ആദ്യ പ്രാവശ്യം കുട്ടികളുടെ കളികളോടുള്ള സ്നേഹമാണ് കഴുകി വൃത്തിയാക്കിയത്. രണ്ടാം പ്രാവശ്യം നന്മകളോടുള്ള സ്നേഹം നിറയ്ക്കുകയുണ്ടായി. ഇത് കൂടാതെ വേറെയും രണ്ട് പ്രാവശ്യവും കൂടി ഇപ്രകാരം കീറപ്പെടുകയും കഴുകപ്പെടുകയും ചെയ്തിട്ടുണ്ട്. ഒന്ന്, വഹ്യ് വഹിക്കാനുള്ള മനക്കരുത്ത് ഉണ്ടാകുന്നതിന് വേണ്ടിയായിരുന്നു. മറ്റൊന്ന് ഉപരിലോകത്ത് യാത്ര ചെയ്യാനുള്ള ശേഷി നല്‍കപ്പെടുന്നതിന് വേണ്ടിയായിരുന്നു. (തഫ്സീറെ അസീസി)
തുടര്‍ന്ന് റസൂലുല്ലാഹി ﷺ മാതാവിലേക്ക് മടങ്ങിയെങ്കിലും ഏതാനും നാളുകള്‍ക്കകം മാതാവ് ഇഹലോകവാസം വെടിഞ്ഞു. ശേഷം റസൂലുല്ലാഹി ﷺ യെ പിതൃവ്യന്‍ അബൂത്വാലിബ് വളര്‍ത്തി. അക്കാലത്ത് മക്കയില്‍ വലിയ ക്ഷാമമുണ്ടായി. അബൂത്വാലിബും ജനങ്ങളും മഴയെ തേടുന്നതിന് പ്രാര്‍ത്ഥിക്കാന്‍ പുറപ്പെട്ടു. കൂട്ടത്തില്‍ റസൂലുല്ലാഹി ﷺ യും ഉണ്ടായിരുന്നു. തദവസരം റസൂലുല്ലാഹി ﷺ ആകാശത്തേക്ക് വിരലുകള്‍ ഉയര്‍ത്തി. ഉടനെ ശക്തമായ മഴ ആരംഭിച്ചു. (മവാഹിബ്)
وَيَاهَنَا ابْنَةِ سَعْدٍ فَهِيَ قَدْ سَعَدَتْ
سَعَادَةً قَدْرُهَا بَيْنَ الْوَرَي خَطِرٌ
إِذْ أَرْضَعَتْ خَيْرَ خَلْقِ اللَّهِ كُلَّهِمْ
هَذَا هُوَ الْفَوْزُ لَا مُلْكٌ وَلَا وَزْرٌ
رَأَتْ لَهُ مُعْجِزَاتٍ فِي الرِّضَاعِ بَدَتْ
وَشَاهَدَتْ بَرَكَاتٍ لَيْسَ تَنْحَصِرْ
وَحَدَّثَتْ قَوْمَهُ أَهْلُ الْكِتَابِ بِمَا
يَكُونُ مِنْ شَانِهِ مُذْشَخْصَهُ نَظَرُوا
يَارَبِّ صَلِّ وَسَلِّمْ دَائِمًا أَبَدًا
عَلَي حَبِيبِكَ مَنْ زَاَنْتِ بِهِ الْعُصْرُ
സ്വന്തം നാട്ടിലും പരിസര പ്രദേശങ്ങളിലും പകര്‍ച്ച വ്യാധി പടരുകയും പല പ്രശ്‌നങ്ങളും സംഭവിക്കുകയും ചെയ്തപ്പോള്‍ ഹകീമുല്‍ ഉമ്മത്ത് അല്ലാമാ അഷ്‌റഫ് അലി ത്ഥാനവി (റഹ്) രചിച്ച പ്രവാചക ചരിതങ്ങളും പ്രകീര്‍ത്തനങ്ങളും അടങ്ങിയ ഉത്തമ രചന.! ഇതിന്റെ സംഗ്രഹം മാന്യ അനുവാചകര്‍ക്ക് മുമ്പാകെ സമര്‍പ്പിക്കുന്നു. എല്ലാവരും ആദരവോടെ പാരായണം ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നു. അല്ലാഹു സ്വീകരിക്കട്ടെ, എളുപ്പമാക്കട്ടെ.!
ഈ രചനയില്‍ സര്‍വ്വ ലോക പരിപാലകനായ അല്ലാഹുവിനെയും ലോകാനുഗ്രഹി റസൂലുല്ലാഹി ﷺ യെയും സ്വഹാബത്തിനെയും സ്മരിക്കപ്പെടുമ്പോള്‍ ആദരവോടെ സ്മരിക്കാനും തസ്ബീഹും സ്വലാത്തും തര്‍ളിയത്തും ചൊല്ലാനും താല്‍പര്യപ്പെടുന്നു. അല്ലാഹുവിന്റെ തിരുവചനങ്ങള്‍ ഓതുകയും ജനങ്ങളെ സംസ്‌കരിക്കുകയും ഖുര്‍ആനും ഹദീസും പഠിപ്പിക്കുകയും ചെയ്ത പ്രവാചകനെ നിയോഗിച്ചതിലൂടെ സത്യവിശ്വാസികളുടെ മേല്‍ വലിയ അനുഗ്രഹം ചെയ്ത അല്ലാഹുവിനാണ് സര്‍വ്വ സ്തുതിയും.!
പാപങ്ങള്‍ ഏറെ പൊറുക്കുന്ന പടച്ചവന്റെ കാരുണ്യവും ലോകാനുഗ്രഹി മുഹമ്മദുര്‍ റസൂലുല്ലാഹ് ﷺ യുടെ ശഫാഅത്തും ആഗ്രഹിക്കുന്ന ഈ മഹാപാപി, പ്രവാചക സ്‌നേഹികളോട് പറയുന്നു: ആദരവായ റസൂലുല്ലാഹി ﷺ യുടെ പ്രവാചകത്വത്തിന് മുമ്പും പിമ്പുമുള്ള അവസ്ഥകള്‍ വിവരിക്കുന്ന ഗദ്യങ്ങളും പദ്യങ്ങളുമടങ്ങിയതും കൂട്ടത്തില്‍ ആവശ്യമായ ഉപദേശങ്ങള്‍ ഉള്‍ക്കൊണ്ടതുമായ ഒരു രചന തയ്യാറാക്കാന്‍ ധാരാളം സഹോദരങ്ങള്‍ വിനീതനോട് ആവശ്യപ്പെടുകയുണ്ടായി. അനാചാരങ്ങളൊന്നും കാട്ടിക്കൂട്ടാതെ, വെള്ളിയാഴ്ച പോലെ ജനങ്ങള്‍ കൂടുന്ന സദസ്സുകളിലും വീട്ടില്‍ സ്ത്രീകളെ കൂട്ടിയിരുത്തിയും ഇത് പാരായണം ചെയ്താല്‍ കൂടുതല്‍ ഫലപ്രദമാകുമെന്നും അവര്‍ ഉണര്‍ത്തി. പകര്‍ച്ച വ്യാധി, ഭൂകമ്പം, വിലക്കയറ്റം പോലെയുള്ള ബാഹ്യമായ പ്രശ്‌നങ്ങളും അനാചാരം, നിഷേധം, പാപം പോലുള്ള ആന്തരികമായ കുഴപ്പങ്ങളും അധികരിച്ച ഈ സമയത്ത് ഇത്തരമൊരു രചന ഫലപ്രദമാണെന്ന് ചിന്തയുണ്ടായി. ഇത്തരം അപകടങ്ങള്‍ ഉണ്ടാകുന്ന സമയത്ത് പ്രവാചക സ്മരണകളും പ്രകീര്‍ത്തനങ്ങളും സ്വലാത്ത്-സലാമുകളും നടത്തുന്ന പതിവ് പണ്ട് മുതല്‍ക്കേയുണ്ട്. പല മഹത്തുക്കളും ബുഖാരി ശരീഫ് പൂര്‍ണ്ണമായി പാരായണം ചെയ്യാറുണ്ട്. തുടര്‍ച്ചയായി ഭൂകമ്പങ്ങള്‍ നടന്നിരുന്ന സമയത്താണ് ഹിസ്‌നുല്‍ ഹസീന്‍ രചിക്കപ്പെട്ടത്. കഠിന രോഗത്തില്‍ കഴിഞ്ഞ ഇമാം ബൂസിരി ബുര്‍ദ രചിക്കുകയും രോഗം ഭേദമാകുകയും ചെയ്ത സംഭവം പ്രസിദ്ധമാണ്. ആകയാല്‍ ദീനിയായ നന്മകളോടൊപ്പം ഇന്നത്തെ ഭൗതികമായ പ്രശ്‌നങ്ങളും ഇതിലൂടെ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഈ രചന ആരംഭിച്ചത് 1329 റബീഉല്‍ ആഖിര്‍ മാസത്തിലാണ്. കഴിഞ്ഞ റമദാന്‍ മുതല്‍ ഞങ്ങളുടെ നാട്ടിലും പരിസര പ്രദേശങ്ങളിലും വലിയ ക്ഷാമവും പകര്‍ച്ചാ വ്യാധികളുമായിരുന്നു. എന്നാല്‍ ഇതിന്റെ രചന ആരംഭിച്ചത് മുതല്‍ ഞങ്ങളുടെ നാട്ടില്‍ പ്രശ്‌നങ്ങള്‍ കുറഞ്ഞ് തുടങ്ങി. രചന പൂര്‍ത്തിയായപ്പോള്‍ കുഴപ്പങ്ങളും അവസാനിച്ചു. ആയതിനാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇതിന്റെ പാരായണം കൂടുതല്‍ പ്രയോജനപ്രദമാകുമെന്ന് പ്രതീക്ഷിക്കുകയാണ്. കൂടാതെ ഈ രചനയില്‍ റസൂലുല്ലാഹി ﷺ യെ കുറിച്ച് അധികമായി സ്മരിക്കപ്പെടുന്നതിനാല്‍ സ്വലാത്തുകളും അധികരിക്കുന്നതാണ്. സ്വലാത്തുകളുടെ വര്‍ദ്ധനവ് എല്ലാ മഹാന്മാരും മുന്‍ഗണന കൊടുക്കുന്ന നന്മയും വലിയ നന്മകള്‍ അടങ്ങിയതുമാണ്. അത് കൊണ്ട് തന്നെ സ്വലാത്തിന്റെ മഹത്വങ്ങള്‍ ഇതിന്റെ അവസാന ഭാഗത്ത് പ്രത്യേകം കൊടുക്കുന്നുമുണ്ട്. ഇപ്രകാരം ഈ രചനയില്‍ റസൂലുല്ലാഹ് ﷺ യെ കുറിച്ച് അധികമായി സ്മരിക്കപ്പെടുന്നതിനാല്‍ പ്രവാചക സ്‌നേഹവും ഇതിലൂടെ ഉണ്ടാകുന്നതാണ്. ഇത്, നാളെ പരലോകത്ത് റസൂലുല്ലാഹ് ﷺ യുടെ സമുന്നതമായ ശഫാഅത്തിന് നിമിത്തവുമാണ്.
ചുരുക്കത്തില്‍, ഈ രചനയിലൂടെ ഇഹത്തിലും പരത്തിലും ധാരാളം പ്രയോജനങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കുകയും അല്ലാഹുവിനോട് ദുആ ഇരക്കുകയും ചെയ്യുന്നു. സയ്യിദുല്‍ മുര്‍സലീന്‍ ഖാതിമുന്നബിയ്യീന്‍ ശഫീഉല്‍ മുദ്‌നിബീന്‍ റസൂലുല്ലാഹ് ﷺ യുടെ ബര്‍കത്ത് കൊണ്ട് അല്ലാഹു ഇതിനെ പൂര്‍ണ്ണതയിലെത്തിക്കുകയും സ്വീകരിക്കുകയും പ്രയോജന പ്രദമാക്കുകയും സര്‍വ്വ വിധ പ്രയാസ-പ്രശ്‌നങ്ങളില്‍ നിന്നുള്ള മോചനത്തിന് കാരണമാക്കുകയും ചെയ്യട്ടെ.!
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
പരമ്പരയായി പ്രസിദ്ധീകരിക്കുന്ന
സ്വന്തം നാട്ടിലും പരിസര പ്രദേശങ്ങളിലും പകര്‍ച്ച വ്യാധി പടരുകയും പല പ്രശ്‌നങ്ങളും സംഭവിക്കുകയും ചെയ്തപ്പോള്‍ ഹകീമുല്‍ ഉമ്മത്ത് അല്ലാമാ അഷ്‌റഫ് അലി ത്ഥാനവി (റഹ്) രചിച്ച പ്രവാചക ചരിതങ്ങളും പ്രകീര്‍ത്തനങ്ങളും അടങ്ങിയ രചന,
പ്രവാചക സ്മരണയിലൂടെ സുഗന്ധം പരത്തുക.!
നശ്‌റുത്വീബ് ഫീ ദിക്‌രിന്നബിയ്യില്‍ ഹബീബ് ﷺ
ഇൗ രചന ആവശ്യമുള്ളവർ
Swahaba Islamic Media
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
Group -1
https://chat.whatsapp.com/0rZ5jvRHI59BM6BaRZKyJl
Group -2
https://chat.whatsapp.com/359zl3SYCWcEKgdCwqWUO0
Group -3
https://chat.whatsapp.com/JKP3vtbe7LNF6GjcZ0GTKK
അംഗമാവുകയോ ഞങ്ങളുടെ
ഫേസ്ബുക്
https://www.facebook.com/swahabaislamicfoundation
അല്ലെങ്കില്‍
ബ്ലോഗ്
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക;
http://wa.me/9961955826
🔹🔹🔹🌴🔹🔹🔹
💊 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഓച്ചിറ ദാറുല്‍ ഉലൂമിനെ സഹായിക്കുന്നതിന്,
💊 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന സയ്യിദ് ഹസനി അക്കാദമി യുമായുമായി ബന്ധപ്പെടുന്നതിന്,
💊 അല്‍ ഹസനാത്ത് ത്രൈമാസിക വരിക്കാരാകുന്നതിന്,
💊 സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷൻ സന്ദേശങ്ങൾക്ക്
ബന്ധപ്പെടുക: http://wa.me/9961955826
🌾 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱
സ്വന്തം നാട്ടിലും പരിസര പ്രദേശങ്ങളിലും പകര്‍ച്ച വ്യാധി പടരുകയും പല പ്രശ്‌നങ്ങളും സംഭവിക്കുകയും ചെയ്തപ്പോള്‍ ഹകീമുല്‍ ഉമ്മത്ത് അല്ലാമാ അഷ്‌റഫ് അലി ത്ഥാനവി (റഹ്) രചിച്ച പ്രവാചക ചരിതങ്ങളും പ്രകീര്‍ത്തനങ്ങളും അടങ്ങിയ രചന,
പ്രവാചക സ്മരണയിലൂടെ സുഗന്ധം പരത്തുക.!
നശ്‌റുത്വീബ് ഫീ ദിക്‌രിന്നബിയ്യില്‍ ഹബീബ് ﷺ
ഇൗ രചന ആവശ്യമുള്ളവർ
Swahaba Islamic Media
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
Group -1
https://chat.whatsapp.com/0rZ5jvRHI59BM6BaRZKyJl
Group -2
https://chat.whatsapp.com/359zl3SYCWcEKgdCwqWUO0
Group -3
https://chat.whatsapp.com/JKP3vtbe7LNF6GjcZ0GTKK
അംഗമാവുകയോ ഞങ്ങളുടെ
ഫേസ്ബുക്
https://www.facebook.com/swahabaislamicfoundation
അല്ലെങ്കില്‍
ബ്ലോഗ്
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക;
http://wa.me/9961955826
🔹🔹🔹🌴🔹🔹🔹
💊 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഓച്ചിറ ദാറുല്‍ ഉലൂമിനെ സഹായിക്കുന്നതിന്,
💊 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന സയ്യിദ് ഹസനി അക്കാദമി യുമായുമായി ബന്ധപ്പെടുന്നതിന്,
💊 അല്‍ ഹസനാത്ത് ത്രൈമാസിക വരിക്കാരാകുന്നതിന്,
💊 സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷൻ സന്ദേശങ്ങൾക്ക്
ബന്ധപ്പെടുക: http://wa.me/9961955826
🌾 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱
No comments:
Post a Comment