Saturday, March 28, 2020

6. പ്രവാചക സ്മരണയിലൂടെ സുഗന്ധം പരത്തുക.! -ഹകീമുല്‍ ഉമ്മത്ത് അല്ലാമാ അഷ്‌റഫ് അലി ത്ഥാനവി (റഹ്)


പ്രവാചക സ്മരണയിലൂടെ സുഗന്ധം പരത്തുക.! 
നശ്‌റുത്വീബ് ഫീ ദിക്‌രിന്നബിയ്യില്‍ ഹബീബ് 

-ഹകീമുല്‍ ഉമ്മത്ത് അല്ലാമാ അഷ്‌റഫ് അലി ത്ഥാനവി (റഹ്) 
വിവ:ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 

ജനന സമയത്തെ അത്ഭുതങ്ങള്‍ 
ഇബ്നു അബ്ബാസ് (റ) നിവേദനം. റസൂലുല്ലാഹി  യുടെ മാതാവ് ആമിന ബിന്‍ത് വഹബ് പറയുന്നു: ഞാന്‍ മകനെ പ്രസവിച്ചപ്പോള്‍ ഒരു പ്രകാശം പുറപ്പെടുകയും കിഴക്കും പടിഞ്ഞാറും പ്രകാശിക്കുകയും ചെയ്തു. കുഞ്ഞ് കൈ കുത്തിയാണ് ഭൂമിയിലേക്ക് വന്നത്. തല ആകാശത്തിലേക്ക് ഉയര്‍ത്തി പിടിച്ചിരുന്നു. (മവാഹിബ്) 
ഫാത്വിമ ബിന്‍ത് അബ്ദില്ലാഹ് (റ) പറയുന്നു. റസൂലുല്ലാഹി  ജനിച്ച സമയത്ത് ഞാന്‍ കഅ്ബാ ശരീഫയുടെ അരികിലുണ്ടായിരുന്നു. തദവസരം കഅ്ബാ ശരീഫ പ്രകാശിച്ച് തിളങ്ങുന്നതും നക്ഷത്രങ്ങള്‍ അടുത്ത് വരികയും ചെയ്തു. (ബൈഹഖി) 
അബ്ദുര്‍റഹ്മാന്‍ ബിന്‍ ഔഫ് (റ) നിവേദനം. മഹാനരുടെ മാതാവ് പറയുന്നു. റസൂലുല്ലാഹി  ജനിച്ചശേഷം ഞാന്‍ തങ്ങളെ എന്‍റെ കൈകളിലെടുത്തു. അപ്പോള്‍ പടച്ചവന്‍റെ കരുണയുണ്ടാകട്ടെ എന്ന ശബ്ദം ഞാന്‍ കേട്ടു. വലിയൊരു പ്രകാശം പുറപ്പെടുകയും അതില്‍ റോമയിലെ കെട്ടിടങ്ങള്‍ കാണുകയുമുണ്ടായി. (മവാഹിബ്) മറ്റൊരു നിവേദനത്തില്‍ ഇപ്രകാരം വന്നിരിക്കുന്നു. റസൂലുല്ലാഹി  യുടെ ജനന സമയത്ത് കിസ്റയുടെ കൊട്ടാരം കുലുങ്ങി, അതിലെ പതിനാല് കല്ലുകള്‍ താഴെ വീണു, ബുഹൈറ തടാകം വറ്റിപ്പോയി, ആയിരം വര്‍ഷമായി കത്തിയിരുന്ന പേര്‍ഷ്യയിലെ തീക്കുണ്ഠം അണഞ്ഞു. (ബൈഹഖി) 
ഹസ്സാന്‍ ബിന്‍ സാബിത് (റ) വിവരിക്കുന്നു. എനിക്ക് എട്ട് വയസ്സ് ഉണ്ടായിരിക്കേ, ഒരു പ്രഭാതത്തില്‍ ഒരു യഹൂദി ജനങ്ങളെ വിളിച്ച് കൂട്ടുന്നത് ഞാന്‍ കണ്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: അഹ് മദ്   ജനിക്കുമ്പോള്‍ഉദയം ചെയ്യേണ്ട നക്ഷത്രം കഴിഞ്ഞ രാത്രിയില്‍ ഉദയം ചെയ്തിരിക്കുന്നു. (ബൈഹഖി) 
ആഇഷ (റ) പറയുന്നു. റസൂലുല്ലാഹി  ജനിച്ച ദിവസം മക്കയിലെത്തിയ ഒരു യഹൂദി ഇന്ന് ജനനം വല്ലതും നടന്നിട്ടുണ്ടോ എന്ന് അന്വേഷിച്ചു. തുടര്‍ന്ന് അദ്ദേഹം പറഞ്ഞു: ഈ സമുദായത്തിലെ പ്രവാചകന്‍ കഴിഞ്ഞ രാത്രിയില്‍ ജനിക്കുമെന്ന് എനിക്ക് വിവരം കിട്ടിയിരിക്കുന്നു. ചിലര്‍ പറഞ്ഞു: ഇന്നലെ അബ്ദുല്‍ മുത്വലിബിന്‍റെ വീട്ടില്‍ ഒരു പ്രസവം നടന്നിട്ടുണ്ട്. അദ്ദേഹം വന്ന് കണ്ടപ്പോള്‍ നിലവിളിച്ച് കൊണ്ട് ഇപ്രകാരം പറഞ്ഞു: ബനൂ ഇസ്റാഈലില്‍ നിന്നും പ്രവാചകത്വം നീങ്ങിപ്പോയിരിക്കുന്നു. ഖുറൈശികളേ, നിങ്ങള്‍ ലോകത്ത് പ്രസിദ്ധരാകുന്ന നിലയില്‍ ജയിച്ചുയരുന്നതാണ്. (മവാഹിബ്) 
أَبَانَ مَوْلِدُهُ عَنْ طِيبِ عُنْصُرِهِ 
يَا طِيبَ مُبْتَدَاءٍ مِنْهُ وَمُخْتَتَمِ 
يَوْمًا تَفَرَّسَ فِيهِ الْفُرْسُ أَنَّهُمْ 
قَدْ أُنْذِرُوا بِحُلُولِ الْبُؤْسِ وَالنِقَمِ 
وَبَاتَ أَيَوَانُ كِسْرَي وَهُوَ مُنْصَدِعٌ 
كَشَمْلِ أَصْحَابِ كِسْرَي غَيْرَ مُلْتَئِمِ 
وَالنَّارُ خَامِدَةُ الْأَنْفَاسِ مِنْ أَسَفٍ 
عَلَيْهِ وَالنَّهْرُ سَاهِي الْعَيْنِ مِنْ سَدَمٍ 
وَسَاءَ سَاوَةَ أَنْ غَاضَتْ بُحَيْرَتُهَا 
وَرُدَّ وَارِدُهَا بِالْغَيْظِ حِينَ ظُمِي 
كَأَنَّ بِالنَّارِ مَا بِالْمَاءِ مِنْ بَلَلٍ 
حُزْنًا وَبِالنَّارِ مَا بِالْمَاءِ مِنْ ضَرَمٍ 
وَالْجِنُّ تَهْتِفُ وَالْأَنْوَارُ سَاطِعَةٌ 
وَالْحَقُ يَظْهَرُ مِنْ مَعْنًي وَمِنْ كَلِمِ 
عَمُوا وَصَمُّوا فَإِعْلَانُ الْبَشَائِرِ لَمْ 
تُسْمَعُ وَبَارِقَةُ الْإِنْذَارِ لَمْ تُشَمِ 
مِنْ بَعْدِ مَا أَخْبَرَ الْأَقْوَامَ كَاهِنُهُمْ 
بِأَنَّ دِينَهُمُ الْمُعَوَّجَ لَمْ يَقُمِ 
وَبَعْدَ مَا عَايَنُوا فِي الْأُفُقِ مِنْ شُهُبٍ 
مُنْقَضَّةً وَفْقَ مَا فِي الْأَرْضِ مِنْ صَنَمٍ 
يَارَبِّ صَلِّ وَسَلِّمْ دَائِمًا أَبَدًا 
عَلَي حَبِيبِكَ خَيْرِ الْخَلْقِ كُلِّهِمْ 
https://swahabainfo.blogspot.com/2020/03/6.html?spref=tw
തുടരും... 
സ്വന്തം നാട്ടിലും പരിസര പ്രദേശങ്ങളിലും പകര്‍ച്ച വ്യാധി പടരുകയും പല പ്രശ്‌നങ്ങളും സംഭവിക്കുകയും ചെയ്തപ്പോള്‍ ഹകീമുല്‍ ഉമ്മത്ത് അല്ലാമാ അഷ്‌റഫ് അലി ത്ഥാനവി (റഹ്) രചിച്ച പ്രവാചക ചരിതങ്ങളും പ്രകീര്‍ത്തനങ്ങളും അടങ്ങിയ ഉത്തമ രചന.! ഇതിന്റെ സംഗ്രഹം മാന്യ അനുവാചകര്‍ക്ക് മുമ്പാകെ സമര്‍പ്പിക്കുന്നു. എല്ലാവരും ആദരവോടെ പാരായണം ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നു. അല്ലാഹു സ്വീകരിക്കട്ടെ, എളുപ്പമാക്കട്ടെ.! 
ഈ രചനയില്‍ സര്‍വ്വ ലോക പരിപാലകനായ അല്ലാഹുവിനെയും ലോകാനുഗ്രഹി റസൂലുല്ലാഹി ﷺ യെയും സ്വഹാബത്തിനെയും സ്മരിക്കപ്പെടുമ്പോള്‍ ആദരവോടെ സ്മരിക്കാനും തസ്ബീഹും സ്വലാത്തും തര്‍ളിയത്തും ചൊല്ലാനും താല്‍പര്യപ്പെടുന്നു. 

അല്ലാഹുവിന്റെ തിരുവചനങ്ങള്‍ ഓതുകയും ജനങ്ങളെ സംസ്‌കരിക്കുകയും ഖുര്‍ആനും ഹദീസും പഠിപ്പിക്കുകയും ചെയ്ത പ്രവാചകനെ നിയോഗിച്ചതിലൂടെ സത്യവിശ്വാസികളുടെ മേല്‍ വലിയ അനുഗ്രഹം ചെയ്ത അല്ലാഹുവിനാണ് സര്‍വ്വ സ്തുതിയും.! 
പാപങ്ങള്‍ ഏറെ പൊറുക്കുന്ന പടച്ചവന്റെ കാരുണ്യവും ലോകാനുഗ്രഹി മുഹമ്മദുര്‍ റസൂലുല്ലാഹ്  യുടെ ശഫാഅത്തും ആഗ്രഹിക്കുന്ന ഈ മഹാപാപി, പ്രവാചക സ്‌നേഹികളോട് പറയുന്നു: ആദരവായ റസൂലുല്ലാഹി  യുടെ പ്രവാചകത്വത്തിന് മുമ്പും പിമ്പുമുള്ള അവസ്ഥകള്‍ വിവരിക്കുന്ന ഗദ്യങ്ങളും പദ്യങ്ങളുമടങ്ങിയതും കൂട്ടത്തില്‍ ആവശ്യമായ ഉപദേശങ്ങള്‍ ഉള്‍ക്കൊണ്ടതുമായ ഒരു രചന തയ്യാറാക്കാന്‍ ധാരാളം സഹോദരങ്ങള്‍ വിനീതനോട് ആവശ്യപ്പെടുകയുണ്ടായി. അനാചാരങ്ങളൊന്നും കാട്ടിക്കൂട്ടാതെ, വെള്ളിയാഴ്ച പോലെ ജനങ്ങള്‍ കൂടുന്ന സദസ്സുകളിലും വീട്ടില്‍ സ്ത്രീകളെ കൂട്ടിയിരുത്തിയും ഇത് പാരായണം ചെയ്താല്‍ കൂടുതല്‍ ഫലപ്രദമാകുമെന്നും അവര്‍ ഉണര്‍ത്തി. പകര്‍ച്ച വ്യാധി, ഭൂകമ്പം, വിലക്കയറ്റം പോലെയുള്ള ബാഹ്യമായ പ്രശ്‌നങ്ങളും അനാചാരം, നിഷേധം, പാപം പോലുള്ള ആന്തരികമായ കുഴപ്പങ്ങളും അധികരിച്ച ഈ സമയത്ത് ഇത്തരമൊരു രചന ഫലപ്രദമാണെന്ന് ചിന്തയുണ്ടായി. ഇത്തരം അപകടങ്ങള്‍ ഉണ്ടാകുന്ന സമയത്ത് പ്രവാചക സ്മരണകളും പ്രകീര്‍ത്തനങ്ങളും സ്വലാത്ത്-സലാമുകളും നടത്തുന്ന പതിവ് പണ്ട് മുതല്‍ക്കേയുണ്ട്. പല മഹത്തുക്കളും ബുഖാരി ശരീഫ് പൂര്‍ണ്ണമായി പാരായണം ചെയ്യാറുണ്ട്. തുടര്‍ച്ചയായി ഭൂകമ്പങ്ങള്‍ നടന്നിരുന്ന സമയത്താണ് ഹിസ്‌നുല്‍ ഹസീന്‍ രചിക്കപ്പെട്ടത്. കഠിന രോഗത്തില്‍ കഴിഞ്ഞ ഇമാം ബൂസിരി ബുര്‍ദ രചിക്കുകയും രോഗം ഭേദമാകുകയും ചെയ്ത സംഭവം പ്രസിദ്ധമാണ്. ആകയാല്‍ ദീനിയായ നന്മകളോടൊപ്പം ഇന്നത്തെ ഭൗതികമായ പ്രശ്‌നങ്ങളും ഇതിലൂടെ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഈ രചന ആരംഭിച്ചത് 1329 റബീഉല്‍ ആഖിര്‍ മാസത്തിലാണ്. കഴിഞ്ഞ റമദാന്‍ മുതല്‍ ഞങ്ങളുടെ നാട്ടിലും പരിസര പ്രദേശങ്ങളിലും വലിയ ക്ഷാമവും പകര്‍ച്ചാ വ്യാധികളുമായിരുന്നു. എന്നാല്‍ ഇതിന്റെ രചന ആരംഭിച്ചത് മുതല്‍ ഞങ്ങളുടെ നാട്ടില്‍ പ്രശ്‌നങ്ങള്‍ കുറഞ്ഞ് തുടങ്ങി. രചന പൂര്‍ത്തിയായപ്പോള്‍ കുഴപ്പങ്ങളും അവസാനിച്ചു. ആയതിനാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇതിന്റെ പാരായണം കൂടുതല്‍ പ്രയോജനപ്രദമാകുമെന്ന് പ്രതീക്ഷിക്കുകയാണ്. കൂടാതെ ഈ രചനയില്‍ റസൂലുല്ലാഹി  യെ കുറിച്ച് അധികമായി സ്മരിക്കപ്പെടുന്നതിനാല്‍ സ്വലാത്തുകളും അധികരിക്കുന്നതാണ്. സ്വലാത്തുകളുടെ വര്‍ദ്ധനവ് എല്ലാ മഹാന്മാരും മുന്‍ഗണന കൊടുക്കുന്ന നന്മയും വലിയ നന്മകള്‍ അടങ്ങിയതുമാണ്. അത് കൊണ്ട് തന്നെ സ്വലാത്തിന്റെ മഹത്വങ്ങള്‍ ഇതിന്റെ അവസാന ഭാഗത്ത് പ്രത്യേകം കൊടുക്കുന്നുമുണ്ട്. ഇപ്രകാരം ഈ രചനയില്‍ റസൂലുല്ലാഹ്  യെ കുറിച്ച് അധികമായി സ്മരിക്കപ്പെടുന്നതിനാല്‍ പ്രവാചക സ്‌നേഹവും ഇതിലൂടെ ഉണ്ടാകുന്നതാണ്. ഇത്, നാളെ പരലോകത്ത് റസൂലുല്ലാഹ്  യുടെ സമുന്നതമായ ശഫാഅത്തിന് നിമിത്തവുമാണ്. 
ചുരുക്കത്തില്‍, ഈ രചനയിലൂടെ ഇഹത്തിലും പരത്തിലും ധാരാളം പ്രയോജനങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കുകയും അല്ലാഹുവിനോട് ദുആ ഇരക്കുകയും ചെയ്യുന്നു. സയ്യിദുല്‍ മുര്‍സലീന്‍ ഖാതിമുന്നബിയ്യീന്‍ ശഫീഉല്‍ മുദ്‌നിബീന്‍ റസൂലുല്ലാഹ്  യുടെ ബര്‍കത്ത് കൊണ്ട് അല്ലാഹു ഇതിനെ പൂര്‍ണ്ണതയിലെത്തിക്കുകയും സ്വീകരിക്കുകയും പ്രയോജന പ്രദമാക്കുകയും സര്‍വ്വ വിധ പ്രയാസ-പ്രശ്‌നങ്ങളില്‍ നിന്നുള്ള മോചനത്തിന് കാരണമാക്കുകയും ചെയ്യട്ടെ.! 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
പരമ്പരയായി പ്രസിദ്ധീകരിക്കുന്ന 
സ്വന്തം നാട്ടിലും പരിസര പ്രദേശങ്ങളിലും പകര്‍ച്ച വ്യാധി പടരുകയും പല പ്രശ്‌നങ്ങളും സംഭവിക്കുകയും ചെയ്തപ്പോള്‍ ഹകീമുല്‍ ഉമ്മത്ത് അല്ലാമാ അഷ്‌റഫ് അലി ത്ഥാനവി (റഹ്) രചിച്ച പ്രവാചക ചരിതങ്ങളും പ്രകീര്‍ത്തനങ്ങളും അടങ്ങിയ  രചന,
പ്രവാചക സ്മരണയിലൂടെ സുഗന്ധം പരത്തുക.! 
നശ്‌റുത്വീബ് ഫീ ദിക്‌രിന്നബിയ്യില്‍ ഹബീബ് ﷺ 

 ഇൗ രചന ആവശ്യമുള്ളവർ 
Swahaba Islamic Media 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
Group -1
https://chat.whatsapp.com/0rZ5jvRHI59BM6BaRZKyJl 
Group -2 
https://chat.whatsapp.com/359zl3SYCWcEKgdCwqWUO0
Group -3 
https://chat.whatsapp.com/JKP3vtbe7LNF6GjcZ0GTKK
അംഗമാവുകയോ ഞങ്ങളുടെ 
ഫേസ്ബുക് 
https://www.facebook.com/swahabaislamicfoundation 
അല്ലെങ്കില്‍ 
ബ്ലോഗ് 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക; 
http://wa.me/9961955826
🔹🔹🔹🌴🔹🔹🔹 
💊 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഓച്ചിറ ദാറുല്‍ ഉലൂമിനെ സഹായിക്കുന്നതിന്, 
💊 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന സയ്യിദ് ഹസനി അക്കാദമി യുമായുമായി ബന്ധപ്പെടുന്നതിന്, 
💊 അല്‍ ഹസനാത്ത് ത്രൈമാസിക വരിക്കാരാകുന്നതിന്, 
💊 സ്വഹാബ ഇസ്‌ ലാമിക് ഫൗണ്ടേഷൻ സന്ദേശങ്ങൾക്ക് 
ബന്ധപ്പെടുക:  http://wa.me/9961955826 
🌾 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 🌾 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...