Tuesday, January 23, 2018

സ്വാതന്ത്ര്യ സമരത്തിന്‍റെ കാണാപ്പുറങ്ങള്‍.! ഇന്ത്യന്‍ സ്വതന്ത്ര്യ സമരത്തിന്‍റെ മുന്നണിപ്പോരാളി മര്‍ഹൂം മൗലവി ജാന്‍ബാസ് -ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി

സ്വാതന്ത്ര്യ സമരത്തിന്‍റെ കാണാപ്പുറങ്ങള്‍.! 

ഇന്ത്യന്‍ സ്വതന്ത്ര്യ സമരത്തിന്‍റെ മുന്നണിപ്പോരാളി 
മര്‍ഹൂം മൗലവി ജാന്‍ബാസ് 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
http://swahabainfo.blogspot.com/2018/01/blog-post_1.html?spref=tw

സ്വാതന്ത്ര്യത്തിന്‍റെ തണലില്‍ ഇന്ത്യ മുന്നോട്ട് നീങ്ങുകയാണ്. എന്നാല്‍ അടിമച്ചങ്ങലയാല്‍ കെട്ടപ്പെട്ട് ശ്വാസം കിട്ടാതെ കിടന്ന് പിടച്ചപ്പോള്‍ ആരെല്ലാം എങ്ങനെയെല്ലാം ആ ചങ്ങല പൊട്ടിച്ചെറിയാന്‍ ശ്രമിച്ചു.? ഇന്ത്യയുടെ മോചനത്തില്‍ മുസ്ലിംകളുടെ, വിശിഷ്യാ, പണ്ഡിതരുടെ പങ്കെന്ത്.? ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ആധുനിക ഇന്ത്യ തയ്യാറാവില്ല. കാരണം, മതാന്ധതയാല്‍ ഓര്‍മ്മ റഞ്ഞുപോയവര്‍ക്ക് പലതും ദഹിക്കാതെ വരും. പലരാലും വിസ്മരിക്കപ്പെട്ട സംഭവ പരമ്പരയിലെ ഒരു സംഭവം  ഇവിടെ ഉദ്ധരിക്കുകയാണ്. സ്വാതന്ത്ര്യ സമരത്തിനായി ഒരുപാട് ത്യാഗങ്ങള്‍ സഹിച്ച പണ്ഡിതന്‍ ജാന്‍ബാസ് തന്‍റെ സംഭവം വിവരിക്കുന്നത് കാണുക: 
-എഡിറ്റര്‍ 
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
മൂന്ന് വര്‍ഷം നീണ്ട ജയില്‍വാസം കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ മകള്‍ ത്വാഹിറ നടക്കാന്‍ പഠിച്ചിരുന്നു. ഒരു വയസ്സുള്ളപ്പോള്‍ വിട്ടിട്ട് പോയ ത്വാഹിറ ഇപ്പോള്‍ നന്നായി വളര്‍ന്നിരിക്കുന്നു. എന്നാല്‍ ഭാര്യയുടെ മുഖത്തെ പ്രകാശമെല്ലാം മാഞ്ഞുപോയി. കണ്ണിനു ചുറ്റും കറുത്ത പാട് വീണിരിക്കുന്നു. തലയില്‍ ചിലയിടങ്ങളില്‍ വെളുത്ത മുടി കാണാന്‍ കഴിഞ്ഞു. മൂന്ന് വര്‍ഷത്തെ ദുഃഖവും ചിന്തയും അവളെ വല്ലാതെ തളര്‍ത്തിക്കളഞ്ഞു. വീട്ടുപകരണങ്ങള്‍ പണ്ടേ കുറവായിരുന്നു. ഇപ്പോള്‍ ഒന്നുമില്ലാതായി. കുറച്ച് വിശ്രമിച്ച് വീട് നേരെയാക്കാന്‍ മനസ്സ് ആഗ്രഹിച്ചെങ്കിലും രാജ്യത്തിന്‍റെ അവസ്ഥ അതിനനുവദിച്ചില്ല. വീട്ടിലെ ദുരിതവും രാജ്യത്തിന്‍റെ പ്രശ്നങ്ങളും രണ്ട് ദിശയിലേക്ക് എന്നെ വലിച്ചു. വീട്ടിലുള്ളവര്‍ ആഹാരം കഴിച്ചിട്ട് ദിവസങ്ങളായി. അവസാനം അതിന് പരിഹാരം അന്വേഷിച്ച് ഞാന്‍ വൈകുന്നേരം വീട്ടില്‍ നിന്നിറങ്ങി. നേരെ അമൃത്സര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് നടന്നു. കുറെ നേരം സ്റ്റേഷനുചുറ്റും ലക്ഷ്യമില്ലാതെ അലഞ്ഞു. നേരം ഇരുട്ടി. വിളക്കുകള്‍ക്ക് വെളിച്ചം തീരെ കുറവ്. അപ്പോള്‍ എന്‍റെ മനസ്സില്‍ പുതിയൊരു ആശയം ഉദിച്ചു.
രാത്രി പത്ത് മണിയായി. ഹൗറ എക്സ്പ്രസ്സും കല്‍ക്കട്ട എക്സ്പ്രസ്സും പത്ത് മണി കഴിഞ്ഞ ശേഷം അമൃത്സറിലൂടെ കടന്ന് പോകും. രാത്രിയുടെ ഇരുട്ടില്‍ ഞാന്‍ പുതപ്പും പുതച്ച് നിന്നു. ഒരു യാത്രികന്‍ തന്‍റെ സാധനങ്ങളും ചുമന്ന് എന്‍റെ അരുകിലൂടെ കടന്ന് പോയി. ഞാന്‍ പറഞ്ഞു: ലഗേജ് എന്നെ കൊണ്ട് എടുപ്പിച്ചാല്‍ വലിയ ഉപകാരമായിരിക്കും. അദ്ദേഹം എന്നെ നോക്കിയ ശേഷം സാധനങ്ങള്‍ എന്‍റെ തലയില്‍ വെച്ച് തന്നു. രണ്ട് മൈല്‍ ദൂരം അതും ചുമന്ന് ഞാന്‍ നടന്നു. അദ്ദേഹം എനിക്ക് നാലണ തന്നു. ഞാന്‍ വീണ്ടും സ്റ്റേഷനില്‍ എത്തി. ഉടനെ ഷിംലക്കുള്ള എക്സ്പ്രസ്സ് സ്റ്റേഷനിലെത്തി. ഞാന്‍ പഴയത് പോലെ ഒരു യാത്രക്കാരന്‍റെ കെട്ടുകള്‍ ചുമന്നു. അദ്ദേഹം അഞ്ചണ തന്നു. ഒന്‍പത് അണയുമായി രാത്രി പന്ത്രണ്ട് മണിക്ക് വീട്ടിലെത്തിയ ഞാന്‍ പറഞ്ഞു: രാവിലെ സാധനങ്ങള്‍ വാങ്ങാന്‍ വകയായി. ഭാര്യ അത്ഭുതത്തോടെ കാര്യം തിരക്കി. കടം വാങ്ങരുതെന്നപേക്ഷിച്ചു. ഞാന്‍ പറഞ്ഞു: കടം കിട്ടാനുള്ളത് കിട്ടിയതാണ്.
രണ്ടാം ദിവസം വീണ്ടും സ്റ്റേഷനിലെത്തി. ഏത് യാത്രക്കാരനോട് അപേക്ഷിക്കണമെന്ന് ചിന്തിച്ചിരിക്കുമ്പോള്‍ ചുമട് എടുക്കാമോ എന്നൊരു ചോദ്യം കേട്ടു. എടുക്കാം എന്ന് പറഞ്ഞുകൊണ്ട് ഞാന്‍ അടുത്ത് ചെന്നു. അദ്ദേഹം വലിയൊരു പെട്ടി എന്‍റെ തലയില്‍ വെച്ച് തന്നു. എനിക്ക് ചുമക്കാവുന്നതിലേറെ ഭാരം അതിനുണ്ടായിരുന്നു. അദ്ദേഹം എനിക്ക് എട്ടണ തന്നു. ഇപ്രകാരം പതിനഞ്ച് ദിവസങ്ങള്‍ തള്ളി നീക്കി. രാത്രി ആരും കാണാതെ വന്ന് ചുമട് എടുക്കല്‍ എന്‍റെ പതിവായി. ഒരു രാത്രി ശരീഫ്പുര മഹല്ലിലുള്ള ഒരാളുടെ സാധനം ചുമന്ന് കൊണ്ടെത്തിച്ചു. അദ്ദേഹം എന്നോട് കൂലിയുടെ വിഷയത്തില്‍ അല്പം കടുപ്പത്തില്‍ സംസാരിച്ചു. ഇതിനിടയില്‍ അദ്ദേഹത്തിന്‍റെ മരുമകന്‍ അകത്ത് നിന്നും ഇറങ്ങി വന്നു. അദ്ദേഹത്തെ കണ്ട മാത്രയില്‍ ഞാന്‍ പുതപ്പ് കൊണ്ട് മുഖം മറച്ച് നീങ്ങി. അദ്ദേഹം പഞ്ചാബ് സ്വാതന്ത്ര്യ സമര സമിതി വര്‍ക്കിംഗ് കമ്മിറ്റി മെമ്പറായ മിയാന്‍ മഹ് മൂദ് ആയിരുന്നു. അദ്ദേഹം എന്നെ വന്ന് കെട്ടിപ്പിടിച്ച് വല്ലാതെ കരഞ്ഞു. എന്നെ വീട്ടിനകത്തേക്ക് കൊണ്ടുപോയി സല്‍ക്കരിച്ചു. സ്വന്തം വാഹനത്തില്‍ എന്നെ വീട്ടില്‍ കൊണ്ടാക്കി. രണ്ടാം ദിവസം വീടിന് പുറത്ത് ഒരു ശബ്ദം കേട്ട് നോക്കിയപ്പോള്‍ ആള്‍ ഇന്ത്യാ മജ്ലിസ് അഹ്റാര്‍ പ്രസിഡന്‍റ്, മൗലാനാ ഹബീബുര്‍ റഹ് മാന്‍ ലുധിയാനവി (റഹ്) ആയിരുന്നു. ഞാന്‍ ഉടനെ വാതില്‍ തുറന്നു. അദ്ദേഹം എന്നെ ആലിംഗനം ചെയ്തു. അദ്ദേഹത്തിന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഇടറിയ ശബ്ദത്തില്‍ അദ്ദേഹം പറഞ്ഞു: ജാന്‍ബാസ്, ഇന്ത്യന്‍ സ്വതന്ത്ര്യ സമരത്തിന്‍റെ മുന്നണിപ്പോരാളികളുടെ ആവേശമായ താങ്കള്‍ ഇത് ചെയ്യരുതായിരുന്നു. അദ്ദേഹം അമ്പത് രൂപ എന്‍റെ പോക്കറ്റില്‍ ഇട്ടുതന്നു. അത് കൊണ്ട് ഞാന്‍ പഴയ കടങ്ങള്‍ വീട്ടി. കുറെ റേഷനും വാങ്ങി.
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
സ്വാതന്ത്ര്യ സമര സേനാനി
മൗലാനാ ഹുസൈന്‍ അഹ് മദ് മദനി (റഹ്) യെ കുറിച്ച് 
അറിയാന്‍ ആഗ്രഹിക്കുന്നവര്‍ 
ഇവിടെ ക്ലിക് ചെയ്യുക:
http://swahabainfo.blogspot.com/2018/01/blog-post_83.html?spref=tw

സ്വാതന്ത്ര്യ സമര സേനാനി
മൗലാനാ റഷീദ് അഹ് മദ് ഗംഗോഹി (റഹ്) കുറിച്ച് 
അറിയാന്‍ ആഗ്രഹിക്കുന്നവര്‍ 
ഇവിടെ ക്ലിക് ചെയ്യുക:
http://swahabainfo.blogspot.com/2018/01/blog-post_54.html?spref=tw 

സ്വാതന്ത്ര്യ സമര സേനാനി
മൗലാനാ മുഹമ്മദ് അലി ജൗഹറിനെ കുറിച്ച് 
അറിയാന്‍ ആഗ്രഹിക്കുന്നവര്‍ 
ഇവിടെ ക്ലിക് ചെയ്യുക:
http://swahabainfo.blogspot.com/2018/01/blog-post_51.html?spref=tw

സ്വാതന്ത്ര്യ സമര സേനാനി
മൗലാനാ അബുല്‍ കലാം ആസാദിനെ കുറിച്ച് 
അറിയാന്‍ ആഗ്രഹിക്കുന്നവര്‍ 
ഇവിടെ ക്ലിക് ചെയ്യുക:
http://swahabainfo.blogspot.com/2018/01/blog-post_23.html?spref=tw

സ്വാതന്ത്ര്യ സമര സേനാനി 
അല്ലാമാ മുഹമ്മദ് ഇഖ്ബാലിനെ കുറിച്ച് 
അറിയാന്‍ ആഗ്രഹിക്കുന്നവര്‍ 
ഇവിടെ ക്ലിക് ചെയ്യുക:
http://swahabainfo.blogspot.com/2018/01/blog-post_35.html?spref=tw  

സ്വാതന്ത്ര്യ സമര സേനാനി
മൗലാനാ ഉബൈദുല്ലാഹ് സിന്ധി യെ കുറിച്ച് 
അറിയാന്‍ ആഗ്രഹിക്കുന്നവര്‍ 
ഇവിടെ ക്ലിക് ചെയ്യുക:
http://swahabainfo.blogspot.com/2018/01/blog-post_43.html?spref=tw

സ്വാതന്ത്ര്യ സമര സേനാനി 
മൗലാനാ ഹുസൈന്‍ അഹ് മദ് മദനി (റഹ്) യുടെ പ്രിയപ്പെട്ട പുത്രന്‍
ജംഇയ്യത്ത് ഉലമാ എ ഹിന്ദിന്‍റെ അഖിലേന്ത്യാ അദ്ധ്യക്ഷന്‍
മൗലാനാ സയ്യിദ് അര്‍ഷദ് മദനിയുടെ പ്രധാനപ്പെട്ട സന്ദേശം
(രാജ്യസ്നേഹികള്‍ ഉണരുക.!) വായിക്കാന്‍
ഇവിടെ ക്ലിക് ചെയ്യുക:
http://swahabainfo.blogspot.com/2018/01/blog-post_18.html?spref=tw 

അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി ഹസനി നദ് വി യുടെ 
പ്രധാനപ്പെട്ട സന്ദേശം 
(ഇന്ത്യ ആഗ്രഹിക്കുന്ന 
യഥാര്‍ത്ഥ സ്വാതന്ത്ര്യം.!) 
വായിക്കാന്‍
ഇവിടെ ക്ലിക് ചെയ്യുക:
http://swahabainfo.blogspot.com/2018/01/blog-post_98.html?spref=tw
അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി ഹസനി നദ് വി യുടെ 
പ്രധാനപ്പെട്ട സന്ദേശം 
(ഇന്ത്യന്‍ മുസ് ലിംകളുടെ സത്യ സാക്ഷ്യം
വായിക്കാന്‍
ഇവിടെ ക്ലിക് ചെയ്യുക:
http://swahabainfo.blogspot.com/2018/01/blog-post_30.html?spref=tw
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

3 comments:

  1. ലിങ്കുകൾ ഒന്നും വർക്ക് ആകുന്നില്ല

    ReplyDelete
  2. ലിങ്ക് ഒന്നും വർക്ക്‌ ആകുന്നില്ല....

    ReplyDelete

ത്രിവര്‍ണ്ണ പതാകയുടെ ആദരവും സന്ദേശവും ഉള്‍ക്കൊള്ളുക. - മൗലാനാ സയ്യിദ് അര്‍ഷദ് മദനി

ത്രിവര്‍ണ്ണ പതാകയുടെ ആദരവും സന്ദേശവും ഉള്‍ക്കൊള്ളുക. - മൗലാനാ സയ്യിദ് അര്‍ഷദ് മദനി  (ദേശീയ അദ്ധ്യക്ഷന്‍, ജംഇയ്യത്ത് ഉലമാ എ ഹിന്ദ്)  ഇന്ത്യ...