Friday, January 17, 2020

7. ഇന്ത്യ, ഇസ് ലാം, മുസ് ലിംകള്‍.! -ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി


ഇന്ത്യ, ഇസ് ലാം, മുസ് ലിംകള്‍.! 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
(വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍, ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്)

7. അമുസ് ലിംകള്‍ രണ്ട് വിഭാഗമാണ്. ഹര്‍ബിയ്യ് (മുസ് ലിംകളോട് യുദ്ധപ്രഖ്യാപനം നടത്തിയവര്‍). ദിമ്മിയ്യ്, മുആഹിദ് (മുസ്ലിംകളുമായി സഹകരണ കരാറില്‍ കഴിയുന്നവര്‍). ഇതില്‍ ഹര്‍ബിയ്യിനോട് പോലും നല്ല നിലയില്‍ പെരുമാറണമെന്നാണ് കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ഹജ്ജാജ് എഴുതി: ഹര്‍ബിയ്യുകളായ അമുസ്ലിംകളെയും തുടക്കത്തില്‍ തന്നെ വധിക്കരുത്. അവരില്‍ കീഴ്പ്പെടുന്നവര്‍ക്ക് അഭയം നല്‍കുക. കച്ചവടക്കാര്‍ക്കും മറ്റും നികുതി വര്‍ദ്ധിപ്പിക്കരുത്. മറിച്ച്, കര്‍ഷകരെ പോലെ അദ്ധ്വാനിക്കുന്നവര്‍ക്ക് സഹായം നല്‍കുക. (ആഇന : 107) മുഹമ്മദ് ബിന്‍ ഖാസിം സഖഫി ഇത് പാലിക്കുകയും ഇപ്രകാരം പ്രഖ്യാപിക്കുകയും ചെയ്തു: ഓരോരുത്തരുടെയും ഭൂമി അവരവരുടെ ഉടമാവകാശം തന്നെയായിരിക്കും. താഴ്ന്നവരെ ഉയര്‍ത്തണമെന്ന് ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്. പക്ഷെ, ഉയര്‍ന്നവരെ താഴ്ത്തണമെന്ന് ഞങ്ങള്‍ക്കാഗ്രഹമില്ല. (ആഇന : 109) ഹജ്ജാജ് നിരന്തരം കത്തുകളയച്ചുകൊണ്ടിരുന്നു. പ്രസ്തുത കത്തുകളെല്ലാം അങ്ങേയറ്റം പഠനാര്‍ഹവും ചിന്തനീയവുമാണ്. മുഫ്തി മുഹമ്മദ് പാലന്‍പൂരി വലുതും ചെറുതുമായ അഞ്ച് കത്തുകള്‍ ഉദ്ധരിച്ചിട്ടുണ്ട്. (താരീഖെ ഹിന്ദ് : 28-38) (തുടരും...) 
https://swahabainfo.blogspot.com/2020/01/7.html?spref=tw
ഇതിന് മുമ്പുള്ള ഭാഗങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: 
https://swahabainfo.blogspot.com/2020/01/blog-post_10.html?spref=tw
പ്രസിദ്ധീകരണം:
സ്വഹാബ ഫൗണ്ടേഷന്‍ 
ഇസ് ലാമും, മുസ് ലിംകളും, ഇന്ത്യയും തമ്മിലുള്ള ബന്ധം ലോകത്തിന്‍റെ ആദ്യം മുതല്‍ക്കുള്ളതും ഇന്നും എന്നും ശക്തമായി നിലനില്‍ക്കുന്നതുമാണ്. എന്നാല്‍ ദുഖകരമെന്ന് പറയട്ടെ, ചില കറുത്ത ശക്തികള്‍ അത് മുറിച്ച് മാറ്റാന്‍ കിണഞ്ഞ് പരിശ്രമിക്കുന്നു. അതിന് അവര്‍ സ്വീകരിച്ച പ്രധാന മാര്‍ഗ്ഗമാണ് മാതൃകാപരവും അനുഗ്രഹീതവുമായ ചരിത്ര വസ്തുതകളെ വളച്ചൊടിച്ച്, അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും കൂട്ടിയിണക്കിക്കൊണ്ടുള്ള പ്രചണ്ഠമായ പ്രചാരണങ്ങള്‍. എന്നാല്‍ നല്ലവരും നന്മകളും മാത്രമായിട്ടേ ഇസ്ലാമിനും മുസ്ലിംകള്‍ക്കും മുഴുവന്‍ ഭാരതീയര്‍ക്കും ബന്ധമുള്ളൂ. ബന്ധമുണ്ടാകാന്‍ പാടുള്ളൂ. പടച്ചവന്‍റെ അനുഗ്രഹീത നാമത്തില്‍ ഈ വിഷയത്തില്‍ (ഇന്ത്യ, ഇസ് ലാം, മുസ് ലിംകള്‍.!) ഒരു പരമ്പര ആരംഭിക്കുകയാണ്. ഇതിന് നിര്‍മ്മാണാത്മക അഭിപ്രായങ്ങളും കൂട്ടിച്ചേര്‍ക്കലുകളും പ്രചാരണങ്ങളും നടത്തി മാന്യ അനുവാചകര്‍ക്കും ഇതില്‍ പങ്കാളികളാകാന്‍ കഴിയുന്നതാണ്. പടച്ചവന്‍ അനുഗ്രഹിക്കട്ടെ.! 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media* 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
*Group -1*
*Group -2* 
അംഗമാവുകയോ ഞങ്ങളുടെ 
*ഫേസ്ബുക്* 
അല്ലെങ്കില്‍ 
*ബ്ലോഗ്* 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്. 
------------------------------ 
🔹 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്, 
🔹 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്, 
🔹 *അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന് 
ബന്ധപ്പെടുക: +919961955826 
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*🌱

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...