Saturday, January 11, 2020

2. ഇന്ത്യ, ഇസ് ലാം, മുസ് ലിംകള്‍.! -ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി


ഇന്ത്യ, ഇസ് ലാം, മുസ് ലിംകള്‍.! 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
(വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍, ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്)

2. മഹാന്മാരായ നബിമാരുടെ നിഷ്കളങ്കവും ത്യാഗോജ്വലവുമായ പരിശ്രമങ്ങളിലൂടെ ലോകം പൂര്‍ണ്ണത പ്രാപിക്കുകയും പരസ്പരം ബന്ധം സാധ്യമാകുകയും മാനവരാശി അന്തിമ ഘട്ടത്തിലേക്ക് പ്രവേശിക്കുകയും ചെയ്തപ്പോള്‍ അന്ത്യ പ്രവാചകന്‍ മുഹമ്മദുര്‍ റസൂലുല്ലാഹ് (സ്വ) ആഗതനായി. മുഴുവന്‍ മാനവരാശിക്കും അഖില ലോകത്തിനും സര്‍വ്വ കാലത്തിനും പ്രവാചകനായി നിയുക്തനായ റസൂലുല്ലാഹി (സ്വ) പൗരാണിക പ്രദേശമായ ഇന്ത്യാ മഹാരാജ്യത്തെയും സ്നേഹിക്കുകയും ശ്രദ്ധിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട പല സംഭവങ്ങളുണ്ട്. അതിലെ ഏറ്റവും മനോഹരമായ സംഭവം ഇപ്രകാരമാണ്: റസൂലുല്ലാഹി (സ്വ) ഒരിക്കല്‍ ജനങ്ങളെ പ്രബോധനം ചെയ്തപ്പോള്‍ അവര്‍ ചന്ദ്രനെ പിളര്‍ത്തിക്കാണിക്കാമോ എന്ന് ചോദിച്ചു. റസൂലുല്ലാഹി (സ്വ) പടച്ചവനോട് പ്രാര്‍ത്ഥിക്കുകയും പ്രാര്‍ത്ഥന സ്വീകരിച്ച് പടച്ചവന്‍ ചന്ദ്രനെ പിളര്‍ത്തി, രണ്ട് കഷ്ണമാക്കുകയും ശേഷം ഒന്നാക്കുകയും ചെയ്തു. പഴയ രാജാക്കന്മാര്‍ പ്രത്യേകിച്ചും ചാന്ദ്രിക രാവില്‍ കൂടിയിരുന്ന് സംസാരിക്കുമായിരുന്നു. ഇക്കൂട്ടത്തില്‍ കേരളത്തിലെ കൊടുങ്ങല്ലൂര്‍ രാജാവായ ചേരമാന്‍ പെരുമാള്‍ ഇത് ദര്‍ശിക്കുകയും അത്ഭുതപ്പെടുകയും ചെയ്തു. നാളുകള്‍ക്ക് ശേഷം മലബാറില്‍ അറേബ്യയില്‍ നിന്നും ഒരു കച്ചവട സംഘം എത്തിച്ചേര്‍ന്നു. അവരില്‍ ചിലര്‍ സ്വഹാബികളായിരുന്നുവത്രെ.! അവര്‍ രാജാവിനെ കാണുകയും റസൂലുല്ലാഹി (സ്വ) യെ പരിചയപ്പെടുത്തുകയും കൂട്ടത്തില്‍ ഉപര്യുക്ത സംഭവം വിവരിക്കുകയും ചെയ്തു. അതിന് ദൃക്സാക്ഷിയായ രാജാവ് ഇതില്‍ ആകൃഷ്ടനായി അറേബ്യയിലേക്ക് പുറപ്പെട്ടു. റസൂലുല്ലാഹി (സ്വ) യെ കാണുകയും ഇസ്ലാം സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ അദ്ദേഹം ഒമാനിലെ സലാലയില്‍ വെച്ച് ഇഹലോകവാസം വെടിഞ്ഞു. അവിടെ അദ്ദേഹത്തിന്‍റെ ഖബ്റില്‍ മലികുല്‍ ഹിന്ദ് എന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അദ്ദേഹം മരുമകനോട് രാജ്യത്തെ കുറിച്ച് വസ്വിയ്യത്ത് ചെയ്തു. അദ്ദേഹം കൊടുങ്ങല്ലൂരില്‍ വന്ന് ചേരമാന്‍ മസ്ജിദ് സ്ഥാപിച്ച് പ്രബോധന-സംസ്കരണ-വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തി. (തുടരും...) 
https://swahabainfo.blogspot.com/2020/01/2.html?spref=tw 
ഇതിന് മുമ്പുള്ള ഭാഗങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: 
https://swahabainfo.blogspot.com/2020/01/blog-post_10.html?spref=tw
പ്രസിദ്ധീകരണം:
സ്വഹാബ ഫൗണ്ടേഷന്‍ 

ഇസ് ലാമും, മുസ് ലിംകളും, ഇന്ത്യയും തമ്മിലുള്ള ബന്ധം ലോകത്തിന്‍റെ ആദ്യം മുതല്‍ക്കുള്ളതും ഇന്നും എന്നും ശക്തമായി നിലനില്‍ക്കുന്നതുമാണ്. എന്നാല്‍ ദുഖകരമെന്ന് പറയട്ടെ, ചില കറുത്ത ശക്തികള്‍ അത് മുറിച്ച് മാറ്റാന്‍ കിണഞ്ഞ് പരിശ്രമിക്കുന്നു. അതിന് അവര്‍ സ്വീകരിച്ച പ്രധാന മാര്‍ഗ്ഗമാണ് മാതൃകാപരവും അനുഗ്രഹീതവുമായ ചരിത്ര വസ്തുതകളെ വളച്ചൊടിച്ച്, അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും കൂട്ടിയിണക്കിക്കൊണ്ടുള്ള പ്രചണ്ഠമായ പ്രചാരണങ്ങള്‍. എന്നാല്‍ നല്ലവരും നന്മകളും മാത്രമായിട്ടേ ഇസ്ലാമിനും മുസ്ലിംകള്‍ക്കും മുഴുവന്‍ ഭാരതീയര്‍ക്കും ബന്ധമുള്ളൂ. ബന്ധമുണ്ടാകാന്‍ പാടുള്ളൂ. പടച്ചവന്‍റെ അനുഗ്രഹീത നാമത്തില്‍ ഈ വിഷയത്തില്‍ (ഇന്ത്യ, ഇസ് ലാം, മുസ് ലിംകള്‍.!) ഒരു പരമ്പര ആരംഭിക്കുകയാണ്. ഇതിന് നിര്‍മ്മാണാത്മക അഭിപ്രായങ്ങളും കൂട്ടിച്ചേര്‍ക്കലുകളും പ്രചാരണങ്ങളും നടത്തി മാന്യ അനുവാചകര്‍ക്കും ഇതില്‍ പങ്കാളികളാകാന്‍ കഴിയുന്നതാണ്. പടച്ചവന്‍ അനുഗ്രഹിക്കട്ടെ.! 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...