ഭാരതത്തിന്‍റെ
ഐക്യവും അഖണ്ഡതയും സംരക്ഷിക്കുക.!
-മൗലാനാ സയ്യിദ് മുസ്തഫാ രിഫാഈ നദ് വി
വിവ: ഹാഫിസ് അബ്ദുശ്ശകൂർ ഖാസിമി
https://swahabainfo.blogspot.com/2020/01/blog-post_37.html?spref=tw
നാം മുഴുവന്‍ മനുഷ്യരും ഏകനായ പടച്ച തമ്പുരാന്‍റെ അടിമകളും ഏക പിതാവിന്‍റെ മക്കളുമാണ്. വ്യത്യസ്ത കുടുംബക്കാരും വീക്ഷണക്കാരുമാണെങ്കിലും ഈ രാജ്യത്തെ പൗരന്മാരും സഹോദരങ്ങളുമാണ്. മുന്‍ കാലങ്ങളില്‍ ഈ രാജ്യത്തെ സൂഫികളും സ്വാമിമാരും ഈ കാര്യം നിരന്തരം ഉണര്‍ത്തിയിരുന്നു. തത്ഫലമായി എല്ലാവരും പരസ്പരം വിശ്വസിച്ചും ആദരിച്ചും സ്നേഹ സൗഹ്യദ സാഹോദര്യങ്ങളിലും കഴിഞ്ഞിരുന്നു. വ്യത്യസ്ത നിറങ്ങളും മണങ്ങളും നിറഞ്ഞ ഒരു പൂവനമാണ് ഇന്ത്യാ മഹാരാജ്യം. നൂറ്റണ്ടുകളായി ഇവിടെ വിവിധ വിഭാഗങ്ങള്‍ അവരവരുടെ മതവും ഭാഷയും സംസ്കാരവും മുറുകെ പിടിച്ച് ജീവിച്ച് വരുകയാണ്. ഇതിന്‍റെ പ്രാധാന കാരണം മഹല്‍ ഗുണങ്ങള്‍ പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്ന ആത്മീയ നേത്യത്വമാണ്. ഇതിനിടയില്‍ പാശ്ചാത്യ വിദ്യാഭ്യാസ ജീവിത ശെലികള്‍ ഇവിടെ പ്രചരിപ്പിക്കപ്പെട്ടു. ഇതിലൂടെ നാശങ്ങളും നഗ്നതകളും പ്രകടനങ്ങളും വഞ്ചനകളും പാഴ്ചിലവുകളും വഴികേടുകളും പരന്നു. എന്നിട്ടും ഭാരതം അതിന്‍റെ പൂര്‍വ്വ ശൈലിയില്‍ തന്നെ സഞ്ചരിച്ചു. സദാചാരത്തകര്‍ച്ച, കൊള്ള, കൊല, ചതി, വഞ്ചന, അക്രമം, അനീതി ഇതൊന്നും ഇവിടെ വേരുപിടിച്ചില്ല. മുതിര്‍ന്നവര്‍ ആദരിക്കപ്പെട്ടു. താഴ്ന്നവരോട് കരുണ കാണിക്കപ്പെട്ടു. എല്ലാവരുടേയും ജീവനും സ്വത്തും അഭിമാനവും സുരക്ഷിതമായിരുന്നു. എന്നാല്‍ അവസാന കാലത്ത് ഇവിടെ രണ്ട് പുതിയ പാഠങ്ങള്‍ വ്യാപകമായി പഠിപ്പിക്കപ്പെട്ടു. അതായത് പണത്തിനോടുള്ള അഗ്രഹവും അധികാരത്തോടുള്ള ആര്‍ത്തിയും. ഇവ പൊതുജനങ്ങള്‍ മാത്രമല്ല നേതാക്കളേയും ആത്മീയ നായകരേയും പിടികൂടുകയും തത്ഫലമായി കാര്യങ്ങള്‍ തലകീഴായി മറിയുകയും ചെയ്തു.
അതെ, ഇപ്പോള്‍ ഭാരതമെന്നാല്‍ ഇവിടുത്തെ ഭൂമിയും വന്യജീവികളുമല്ലാതെ മറ്റൊന്നുമില്ലാത്ത അവസ്ഥ സംജാതമായിരിക്കുന്നു. ഉന്നതമായ ഒരു ഭരണഘടനയും നീതിന്യായ വ്യവസ്ഥിതിയും ഉണ്ടായിട്ടും ഒന്നുമില്ലാത്ത നിലയായി. കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍, ശബ്ദമുള്ളവരെല്ലാം നേതാക്കള്‍ എന്ന നില വന്നിരിക്കുന്നു. സദാചാരമോ സല്‍സ്വഭാവമോ മര്യാദകളോ മൂല്യങ്ങളോ ഒന്നുമില്ലാത്ത വ്യാജമായ കുറേ സുഖസൗകര്യങ്ങളും ബാഹ്യമായ കുറേ അലങ്കാരങ്ങളും മാത്രമായി. മാജിക് ഷോ പോലെ നേതാക്കള്‍ രംഗം കൊഴിപ്പിക്കുന്നു. ബോധംകെട്ട ജനങ്ങള്‍ അവരുടെ പിന്നില്‍ കൂടി ജയ് ജയ് പാടുന്നു. പരസ്പരം അകല്‍ച്ചയിലേക്കും കലഹത്തിലേക്കും അക്രമങ്ങളിലേക്കും അപഹരണത്തിലേക്കും ജനങ്ങള്‍ നയിക്കപ്പെടുന്നു. മറ്റുള്ളവരെ കൊന്ന് തിന്നുന്നത് ധര്‍മമായി കാണുന്ന അവസ്ഥ വന്നു കൊണ്ടിരിക്കുന്നു. എന്നാല്‍, പടച്ച തമ്പുരാന്‍ ഈ രാജ്യത്തെ ഇന്നും അനുഗ്രഹിച്ചിരിക്കുന്നു. അസ്വസ്ഥ ജനകവും ഭ്രാന്തവും രക്ത പങ്കിലവുമായ ഈ അവസ്ഥയിലും നിഷ്കളങ്കരും ഗുണകാംക്ഷികളുമായ ആത്മീയ വ്യക്തിത്വങ്ങള്‍ ഈ രാജ്യത്തുണ്ട്. നല്ല മനുഷ്യരും മനുഷ്യ സ്നേഹികളുമായ ഇവര്‍ക്ക് പണത്തോടോ അധികാരത്തോടോ താത്പര്യമില്ല. ഇവര്‍ പടച്ചവനെ ഭയക്കുകയും സ്രിഷ്ടികളെ സ്നേഹിക്കുകയും പരലോകത്തെ കാംക്ഷിക്കുകയും ചെയ്യുന്നു. ഇവരുടെ സന്ദേശങ്ങളെ സ്വീകരിക്കാന്‍ രാജ്യം മുന്നോട്ട് വന്നാല്‍ സംഹാരങ്ങള്‍ മാറി നിര്‍മ്മാണങ്ങള്‍ വരുന്നതും ഭാരതത്തിന്‍റെ പൂവനം വീണ്ടും പുഞ്ചിരി തൂകുന്നതും മാനവികതയുടെ മാര്‍ഗദര്‍ശികളായി ഭാരതം മാറുന്നതുമാണ്. ഇംഗ്ലീഷുകാര്‍ക്ക് മുമ്പ് ഇവിടെ കാണപ്പെട്ട സന്തോഷവും, സമാധാനവും, ഐശ്വര്യവും, സ്നേഹ-സൗഹ്യദ-സാഹോദര്യങ്ങളും മടങ്ങിവരുന്നതുമാണ്. അതെ, പണത്തിന്‍റെയും അധികാരത്തിന്‍റെയം ദുര്‍മോഹങ്ങള്‍ വര്‍ജ്ജിക്കുക. സ്വാര്‍ത്ഥരായ നേതാക്കളുടെ ചങ്ങല കെട്ടുകള്‍ വലിച്ചെറിഞ്ഞ് നിഷ്കളങ്കരായ ആത്മീയ ഗുരുക്കളുടെ കൂട്ടത്തില്‍ കൂടുക. ഭാരതത്തിന്‍റെ ഐക്യവും അഖണ്ഡതയും ഇതില്‍ തന്നെയാണ് നിലകൊള്ളുന്നത്.
ഏവര്‍ക്കും
സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍റെ
റിപ്പബ്ലിക് ദിനാശംസകള്‍.!
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട് ടെ.!
പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media*
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
*Group -1*
*Group -2*
അംഗമാവുകയോ ഞങ്ങളുടെ
*ഫേസ്ബുക്*
അല്ലെങ്കില്‍
*ബ്ലോഗ്*
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
------------------------------
🔹 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്,
🔹 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന് ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്,
🔹 *അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന്
ബന്ധപ്പെടുക: +919961955826
*എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
No comments:
Post a Comment