2020 ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ ശ്രദ്ധിക്കുക:
പണമടക്കല്‍: 2020 ഹജ്ജിനുള്ള ഒന്നാം ഗഡു 81,000/ രൂപ സ്റ്റേറ്റ് ബാങ്ക് ഇന്ത്യ/യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളിലൊന്നിന്‍റെ ശാഖയില്‍ അതാത് അപേക്ഷകരുടെ ബാങ്ക് റഫറന്‍സ് നമ്പര്‍ ഉപയോഗിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ അക്കൗണ്ടില്‍ 2020 ഫെബ്രുവരി 15 ന് മുമ്പായി നിക്ഷേപിക്കേണ്ടതാണ്.
ഒരു കവറില്‍ ഒന്നില്‍ കൂടുതല്‍ അപേക്ഷകര്‍ ഉണ്ടെങ്കില്‍ മുഴുവന്‍ പേരുടെയും തുക ഒന്നിച്ചാണ് നിക്ഷേപിക്കേണ്ടത്. പേ-ഇന്‍ സ്ലിപ്പിന്‍റെ PILGRIM COPY മുഖ്യ അപേക്ഷകന്‍ സൂക്ഷിക്കേണ്ടതാണ്.
കൂടാതെ രണ്ടാം ഗഡുവായി മാര്‍ച്ച് 15 ന് മുമ്പ് ഒരു വ്യക്തിക്ക് 1,20,000 (ഒരു ലക്ഷത്തി ഇരുപതിനായിരം) രൂപ വീതം അടയ്ക്കേണ്ടതാണ്. എന്നാല്‍ താല്‍പര്യമുള്ളവര്‍ക്ക് രണ്ട് ഗഡുവും കൂട്ടിച്ചേര്‍ത്ത് ഒരുമിച്ച് 2,01,000 രൂപ ഫെബ്രുവരി 15 ന് മുമ്പായി അടയ്ക്കാവുന്നതാണ്. പണം അടയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളും സാങ്കേതിക പഠന ക്ലാസ്സുകളെ കുറിച്ചും മറ്റുമുള്ള വിവരങ്ങളും അതാത് ഏരിയയിലെ ഹജ്ജ് ട്രെയിനര്‍മാര്‍ വഴി ഓരോ കവര്‍ ഹെഡിനെയും അറിയിക്കുന്നതാണ്.
പണമടയ്ക്കുന്നതിന് ഓരോ കവറിനും പ്രത്യേകം പ്രത്യേകം ബാങ്ക് റഫറന്‍സ് നമ്പറുകള്‍ ഉണ്ട്. ഈ ബാങ്ക് റഫറന്‍സ് നമ്പറുപയോഗിച്ച് മാത്രമേ പണമടയ്ക്കാവൂ. ബാങ്ക് റഫറന്‍സ് നമ്പറും കവര്‍ നമ്പറും രേഖപ്പെടുത്തിയ പേ-ഇന്‍ സ്ലിപ്പ്, ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റില്‍ www.hajcommittee.gov.in, www.keralahajcommittee.org നിന്നും ലഭിക്കുന്നതാണ്.
തെറ്റായ രീതിയില്‍ പണമടച്ചാലുണ്ടായേക്കാവുന്ന തടസ്സങ്ങള്‍ക്ക് ഹജ്ജ് കമ്മിറ്റി ഉത്തരവാദിയായിരിക്കുന്നതല്ല.
2020 ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ താഴെ പറയുന്ന രേഖകള്‍ സമര്‍പ്പിക്കേണ്ടതാണ് :
1. ഒറിജിനല്‍ ഇന്‍റര്‍നാഷണല്‍ പാസ്സ്പോര്‍ട്ട് (മുമ്പ് പാസ്സ്പോര്‍ട്ട് സമര്‍പ്പിച്ച 70 വയസ്സ് വിഭാഗമൊഴികെ)
2. പാസ്സ്പോര്‍ട്ടിന്‍റെ ഒരു കോപ്പി.
3. പണമടച്ച (അഡ്വാന്‍സ് തുക) ബാങ്ക് പേ-ഇന്‍ സ്ലിപ്പിന്‍റെ (HCOI, കോപ്പി)
4. നിശ്ചിത മാതൃകയിലുള്ള പൂര്‍ണ്ണമായ മെഡിക്കല്‍ സ്ക്രീനിംഗ്-ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്.
5. അപേക്ഷകന്‍റെ ഏറ്റവും പുതിയ 3.5 cm + 3.5 cm വലുപ്പമുള്ള വെളുത്ത പ്രതലത്തോടുകൂടിയ കളര്‍ ഫോട്ടോ രണ്ടെണ്ണം.
6. ഓണ്‍ലൈന്‍ വഴി സമര്‍പ്പിച്ച ഹജ്ജ് അപേക്ഷയുടെ ഒപ്പിട്ട കോപ്പി.
7. അപേക്ഷാഫീസായി മുമ്പ് അടച്ച 300 രൂപയുടെ രസീത്.
8. കവര്‍ ഹെഢിന്‍റെ ബാങ്ക് അക്കൗണ്ട് പാസ്സ് ബുക്കിന്‍റെ കോപ്പി, അല്ലെങ്കില്‍ ചെക്ക് ലീഫിന്‍റെ കോപ്പി.
എന്നിവ കോഴിക്കോട് കരിപ്പൂരിലുള്ള സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് 05 മണി വരെ നേരിട്ട് സമര്‍പ്പിക്കാവുന്നതാണ്.
എറണാകുളത്തും കണ്ണൂരിലും രേഖകള്‍ സ്വീകരിക്കുന്നതിന് കുറഞ്ഞ ദിവസങ്ങള്‍ സൗകര്യം ചെയ്യുന്നതാണ്. തീയതികള്‍ പിന്നീട് അറിയിക്കുന്നതാണ്.
രേഖകള്‍ നിശ്ചിത സമയത്തിനകം സമര്‍പ്പിക്കാത്തവരുടെയും, നിശ്ചിത തിയതിക്കകം ബാക്കി തുക അടയ്ക്കാത്തവരുടെയും തെരഞ്ഞെടുപ്പ്, ഒരറിയിപ്പും കൂടാതെ റദ്ദാകുന്നതും അത്തരം സീറ്റുകളിലേക്ക് വെയ്റ്റിംഗ് ലിസ്റ്റിലുള്ള അപേക്ഷകരെ സീനിയോറിറ്റി പ്രകാരം തെരഞ്ഞെടുക്കുന്നതുമാണ്.
https://swahabainfo.blogspot.com/2020/01/2020.html?spref=tw
2020 ഹജ്ജിന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടവര്‍ ആരൊക്കെയാണെന്ന് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക:
https://swahabainfo.blogspot.com/2020/01/2020-8002.html?spref=tw
2020 വെയ്റ്റിംഗ് ലിസ്റ്റ് ഇവിടെ ക്ലിക്ക് ചെയ്യുക:
https://swahabainfo.blogspot.com/2020/01/2020-1000.html?spref=tw
കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് ജില്ലകളിലെ ട്രൈനര്‍മാരുമായി ബന്ധപ്പെടാവുന്നതാണ്.
ജില്ലാ ട്രെയിനര്‍മാരുടെ പേരും ഫോണ്‍ നമ്പറും താഴെ പറയുന്നതാണ്.:
തിരുവനന്തപുരം : മുഹമ്മദ് യൂസുഫ് . എം. 9895648856
കൊല്ലം : നിസാമുദ്ദീന്‍. ഇ. 9496466649
പത്തനംതിട്ട : നാസര്‍. എം. 9495661510
ആലപ്പുഴ : നിഷാദ് പി. എ. 9447116584
കോട്ടയം : മുഹമ്മദ് നജീബ് 9447661678
ഇടുക്കി : അബ്ദുസ്സലാം 9961013690
എറണാകുളം : അഷ്കര്‍. സി.എം. 9562971129
തൃശ്ശൂര്‍ : ഹബീബ് 9446062928
പാലക്കാട് : ജാഫര്‍ കെ.പി. 9400815202
മലപ്പുറം: മുഹമ്മദ് റഊഫ് 9846738287
കോഴിക്കോട് : ബാപ്പുഹാജി 9846100552
വയനാട് : നൗഷാദ്. എം. 9961940257
കണ്ണൂര്‍ : ഗഫൂര്‍ പി. വി. 9446133582
കാസര്‍ഗോഡ് : അമാനുല്ലാഹ് എന്‍ 94461 11188
മാസ്റ്റര്‍ ട്രെയിനര്‍മാര്‍ :
തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം :
ഷാജഹാന്‍. പി. 9447914545
കൊല്ലം, പത്തനംതിട്ട:
കുഞ്ഞുമുഹമ്മദ് ഇ.കെ. 9048071116
തൃശൂര്‍, ഇടുക്കി:
ടി.കെ. സലീം 9946520010
മലപ്പുറം, പാലക്കാട്:
മുജീബുര്‍ റഹ്മാന്‍ മാസ്റ്റര്‍ പി.പി. 9744935900
കോഴിക്കോട്, വയനാട്:
യു.പി. ഹമീദ് മാസ്റ്റര്‍ 9846565634
കാസര്‍ഗോട്-കണ്ണൂര്‍:
സുബൈര്‍ ഹാജി: 9447282674
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട് ടെ.!
പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media*
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
*Group -1*
*Group -2*
അംഗമാവുകയോ ഞങ്ങളുടെ
*ഫേസ്ബുക്*
അല്ലെങ്കില്‍
*ബ്ലോഗ്*
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
------------------------------
🔹 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്,
🔹 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന് ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്,
🔹 *അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന്
ബന്ധപ്പെടുക: +919961955826
*എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
No comments:
Post a Comment