Monday, January 13, 2020

ഭരണഘടനയുടെ സംരക്ഷണത്തിന് പോരാടുന്ന പ്രിയപ്പെട്ട മക്കള്‍ക്കും നേതാക്കള്‍ക്കും മംഗളാശംസകള്‍.! -മൗലാനാ സയ്യിദ് അര്‍ഷദ് മദനി


ഭരണഘടനയുടെ സംരക്ഷണത്തിന് പോരാടുന്ന 
പ്രിയപ്പെട്ട മക്കള്‍ക്കും നേതാക്കള്‍ക്കും 
മംഗളാശംസകള്‍.! 
-മൗലാനാ സയ്യിദ് അര്‍ഷദ് മദനി 
(അഖിലേന്ത്യാ പ്രസിഡന്‍റ്, ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്) 
https://swahabainfo.blogspot.com/2020/01/blog-post_13.html?spref=tw 
1919 പ്രയാണമാരംഭിച്ച ഭാരതത്തിലെ പ്രധാനപ്പെട്ട ഒരു പ്രസ്ഥാനമാണ് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്. ഇതിന്‍റെ പ്രവര്‍ത്തനങ്ങളില്‍ മുഖ്യമായ ഒന്നാണ്, ജാതി-മത വ്യത്യാസമില്ലാതെ ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളും ഇന്ത്യക്കാര്‍ എന്ന നിലയില്‍ സ്നേഹാദരങ്ങളോടെ സഹകരിച്ച് കഴിയണമെന്നത്. ഹിന്ദു-മുസ്ലിം എന്നല്ല, ഒരു മതസ്ഥര്‍ക്കുമിടയിലും മതപരമായ ഭിന്നതയ്ക്കും അകല്‍ച്ചയ്ക്കും ഞങ്ങള്‍ കൂട്ട് നിന്നിട്ടില്ല. എല്ലാവരുമായി യോജിച്ച് സഹകരിച്ചുകൊണ്ട് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പരിശ്രമിച്ച് കൊണ്ടിരിക്കേ, ചില ശക്തികള്‍ ദ്വിരാഷ്ട്ര വാദം ഉയര്‍ത്തുകയുണ്ടായി. ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് അതിനെ ശക്തിയുക്തം എതിര്‍ത്തു. ഈ വഴിയില്‍ ധാരാളം പീഢനങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും ഞങ്ങളുടെ നേതാക്കള്‍ ഇരയായി. അവരുടെ തൊപ്പിയും തലപ്പാവും ആദരണീയ വസ്തുക്കളും പലപ്പോഴും അനാദരിക്കപ്പെട്ടു. പക്ഷെ, അവരുടെ വീക്ഷണത്തില്‍ യാതൊരു മാറ്റവുമില്ലാതെ അവര്‍ പാറ പോലെ ഉറച്ചുനിന്നു. എങ്കിലും അവസാനം ഇന്ത്യ വിഭജിക്കപ്പെട്ടു. 
വിഭജനത്തിന് മുമ്പ് മുതല്‍ തന്നെ ഇന്ത്യയില്‍ ഒരു ശക്തി പ്രത്യക്ഷപ്പെടുകയും ഇന്ത്യ ഹിന്ദു രാഷ്ട്രമാക്കണമെന്ന വാദം ഉയര്‍ത്തുകയും ചെയ്തു. ജംഇയ്യത്ത് ഇതിനെയും നേരിട്ടു. രാജ്യനേതാക്കളോട് നിരന്തരം സമ്പര്‍ക്കം പുലര്‍ത്തി, ഈ വിഷയത്തില്‍ ശ്രദ്ധിക്കണമെന്ന് ഉണര്‍ത്തി. രാജ്യം സ്വതന്ത്രമായാല്‍ രാജ്യം സെക്കുലര്‍ രാഷ്ട്രമായിരിക്കുമെന്ന് നേതാക്കള്‍ ആവര്‍ത്തിച്ച് പ്രസ്താവിച്ച കാര്യങ്ങള്‍ കോണ്‍ഗ്രസിന്‍റെ വര്‍ക്കിംഗ് കമ്മിറ്റികളുടെ റിപ്പോര്‍ട്ടുകളില്‍ കാണാന്‍ സാധിക്കും. അവസാനം ഇന്ത്യ സ്വതന്ത്രമായി. ഇപ്പോഴും പഴയ ശക്തികള്‍ വീണ്ടും ഹിന്ദു രാഷ്ട്രവാദം ഉയര്‍ത്തി. ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് രാഷ്ട്രനേതാക്കളോട് വിശിഷ്യാ, ജവഹര്‍ലാല്‍ നെഹ്റുവിനോടും മോത്തിലാല്‍ നെഹ്റുവിനോടും പഴയ വാഗ്ദാനങ്ങള്‍ ഉണര്‍ത്തുകയും അവര്‍ അത് അംഗീകരിക്കുകയും രാഷ്ട്രം മതേതരത്വത്തില്‍ അധിഷ്ഠിതമായിരിക്കുമെന്ന് അറിയിക്കുകയും ഇതിന് അനുസൃതമായ ഒരു ഭരണഘടന തയ്യാറാക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്തു. 
പക്ഷെ, ഖേദകരമെന്ന് പറയട്ടെ, ഈ രാജ്യത്ത് വര്‍ഗ്ഗീയത ചിലര്‍ പ്രചരിപ്പിക്കുകയും അവര്‍ പതുക്കെ പതുക്കെ ശക്തി പ്രാപിക്കുകയും അവസാനം ബി.ജെ.പി.യുടെ വര്‍ഗ്ഗീയ ഭരണകൂടം നിലവില്‍ വരികയും ചെയ്തു. ഇവര്‍ പല പദ്ധതികളും ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തു. അതിലേറ്റവും ഗുരുതരമായ ഒന്നാണ് എന്‍.ആര്‍.സി. (ദേശീയ പൗരത്വ പട്ടിക). ഇത് ആദ്യം ആസാമില്‍ നടപ്പാക്കുകയും തദ്ഫലമായി ഇരുപത്തി അഞ്ച് ലക്ഷം ഹൈന്ദവ സഹോദരങ്ങളടക്കമുള്ള നാല്‍പത്തി എട്ട് ലക്ഷം സാധുക്കള്‍ക്ക് പൗരത്വം നഷ്ടപ്പെട്ടു. ജംഇയ്യത്ത് ഈ വിഷയം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. ഓരോ വാദത്തിനും ലക്ഷണക്കണക്കിന് രൂപ മുടക്കിക്കൊണ്ട് സമര്‍ത്ഥരായ വക്കീലുമാരെ കൊണ്ട് ഞങ്ങള്‍ വാദം നടത്തി. ഹിന്ദു-മുസ്ലിം എന്നൊരു വ്യത്യാസം ഞങ്ങള്‍ കണ്ടില്ല. ഇത് നടപ്പിലാകുകയാണെങ്കില്‍ ലക്ഷക്കണക്കിന് സാധുക്കള്‍ അനാഥരും അഗതികളുമാകുമെന്ന് ഞങ്ങള്‍ ഭയന്നു. പടച്ചവന്‍റെ അനുഗ്രഹത്താല്‍ സുപ്രീംകോടതി നൂറ് ശതമാനമല്ല, നൂറ്റിഒന്ന് ശതമാനം ഞങ്ങള്‍ക്ക് അനുകൂലമായി വിധിച്ചു. വേറെയും ധാരാളം കേസുകള്‍ ഞങ്ങള്‍ ജാതിയും മതവും നോക്കാതെ ഏറ്റെടുത്ത് നടത്തുകയും ആയിരക്കണക്കിന് മുസ്ലിംകളും ഹൈന്ദവരും ജയിലുകളില്‍ നിന്നും മോചിതരാകുകയും ചെയ്തു. 
എന്നാല്‍ ഇതില്‍ നിന്നും പാഠം പഠിക്കാതെ കേന്ദ്ര ഗവണ്‍മെന്‍റ് രാജ്യം മുഴുവനും എന്‍.ആര്‍.സി. നടപ്പാക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് നീങ്ങുമെന്ന് പ്രഖ്യാപിച്ചു. അതിന്‍റെ ആദ്യ പടിയെന്നോണം സി.എ.എ. (പൗരത്വ ഭേദഗതി നിയമം) അവര്‍ കൊണ്ടുവന്നിരിക്കുന്നു. ഇത് കാരണമായി രാജ്യത്തുള്ള ഒരു യഥാര്‍ത്ഥ പൗരനും പൗരത്വം നഷ്ടപ്പെടുകയില്ലെന്ന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും അവരുടെ ഈ പ്രസ്താവനകളില്‍ സത്യം അല്‍പം പോലും ഇല്ലെന്നാണ് മുന്‍ അനുഭവങ്ങളും നിയമത്തിലെ ദുരൂഹതകളും അറിയിക്കുന്നത്. ഈ നിയമം കൊണ്ടുവന്നപ്പോള്‍ മുസ്ലിംകളെ മാത്രം പ്രത്യേകം ഒഴിവാക്കി, മതത്തിന്‍റെ പേരില്‍ പീഢനമനുഭവിച്ച് അഭയാര്‍ത്ഥികളായി വന്ന മറ്റ് മതസ്ഥരെയെല്ലാം ഞങ്ങള്‍ പൗരത്വം കൊടുത്ത് സ്വീകരിക്കുമെന്ന് അവര്‍ പറഞ്ഞു. ഈ പ്രസ്താവന, സമത്വം വിഭാവനം ചെയ്യുന്ന ഭരണഘടനയ്ക്ക് സ്പഷ്ടമായ എതിരാണ്. ഹിന്ദു-കൃസ്ത്യന്‍-സിക്ക്-ജൈനന്‍ എന്നിങ്ങനെ പ്രത്യേകം പേര് പറഞ്ഞുകൊണ്ട് ഒരു നിയമം കൊണ്ടുവരുന്നത് ഭരണഘടനാ വിരുദ്ധമാണ്. യഥാര്‍ത്ഥത്തില്‍ ഈ പ്രസ്താവന കൊണ്ട് ആര്‍ക്കും പ്രത്യേകിച്ച് യാതൊരു ഗുണവുമില്ല. മുസ്ലിംകളെ ഞങ്ങള്‍ ഒതുക്കുമെന്ന് വ്യക്തമാക്കുക മാത്രമാണ് ഇത് കൊണ്ട് വര്‍ഗ്ഗീയ ഭരണകൂടം ലക്ഷ്യമിടുന്നത്. 
കൂടാതെ ഇത് മുസ്ലിംകളെ മാത്രം ബാധിക്കുന്ന ഒരു പ്രശ്നമല്ലെന്നും എല്ലാവരും അറിയുക. മാതാ-പിതാക്കളുടെ നാമവും അവരുടെ ജനന തീയയിയും സ്ഥലവും വ്യക്തമാക്കണമെന്ന പുതിയ നിര്‍ദ്ദേശം തീര്‍ത്തും തെറ്റാണ്. ഇതിന്‍റെ വെളിച്ചത്തില്‍ ഇന്ത്യ മുഴുവനുമുള്ള ലക്ഷക്കണക്കിന് മുസ്ലിംകളും ദലിതുകളും ഗോത്ര വര്‍ഗ്ഗക്കാരും ഹൈന്ദവരും ഇതര മതസ്ഥരും പൗരത്വത്തില്‍ നിന്നും പുറത്ത് പോകുകയും വലിയ പ്രശ്നങ്ങള്‍ ഉടലെടുക്കുകയും ചെയ്യുന്നതാണ്. ഈ നിയമം മുമ്പ് തന്നെ ഉണ്ട് എന്ന വാദം ഗവണ്‍മെന്‍റ് ഉയര്‍ത്തിപ്പിടിക്കുന്നത് വഞ്ചനാപരമാണ്. പഴയ നിയമത്തില്‍ മേല്‍ പറഞ്ഞ നിര്‍ദ്ദേശങ്ങളൊന്നും ഇല്ലായിരുന്നു. പുതിയ നിയമത്തില്‍ ഇത്തരം പത്തോളം കാര്യങ്ങള്‍ തിരുകിക്കയറ്റപ്പെട്ടിരിക്കുന്നു. 
വര്‍ഗ്ഗീയ അജണ്ടകള്‍ ഓരോന്നും നിഗൂഢമായി നടപ്പിലാക്കിക്കൊണ്ടുള്ള ഭരണകൂടത്തിന്‍റെ നീക്കത്തില്‍ ഞങ്ങളെല്ലാവരും വളരെ അസ്വസ്ഥരായിരുന്നു. പക്ഷെ, വംശീയ വിദ്വേഷം വ്യക്തമായി പ്രകടിപ്പിക്കുന്ന സി.എ.എ.-എന്‍.ആര്‍.സി. നിയമങ്ങള്‍ രാജ്യത്ത് പ്രകമ്പനം സൃഷ്ടിച്ചു. ഇത് ഗവണ്‍മെന്‍റ് രാജ്യനിവാസികളോട് ചെയ്ത വലിയ ഉപകാരം കൂടിയാണ്. അവര്‍ നിഗൂഢ പദ്ധതികളിലൂടെ പണിതുയര്‍ത്തിയിരുന്ന വര്‍ഗ്ഗീയതയുടെയും വിദ്വേഷത്തിന്‍റെയും മതില്‍ക്കെട്ട് ഈ പുതിയ നിയമങ്ങള്‍ കാരണം തകര്‍ന്നുവീണു. രാജ്യത്തെ ജാതി-മത വ്യത്യാസമില്ലാതെയുള്ള ജനങ്ങളെല്ലാവരും ഉണര്‍ന്നെഴുന്നേറ്റു. ഇതിനിടയില്‍ ഞങ്ങള്‍ സുപ്രീംകോടതിയുമായി ബന്ധപ്പെട്ടിരിക്കുകയാണ്. ഈ വിഷയത്തില്‍ അനുകൂല വിധിയുണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ ശക്തമായ പ്രക്ഷോഭങ്ങളാരംഭിച്ചു. മഹത്തായ ഭരണഘടന സംരക്ഷിക്കാന്‍ പോരാടുന്ന പ്രിയപ്പെട്ട മക്കളെല്ലാവരെയും ഞങ്ങള്‍ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നു. സി.എ.എ. യും എം.സി.ആറും വേണ്ടേവേണ്ടെന്ന് ശക്തിയുക്തം വിളിച്ചുപറഞ്ഞ ബംഗാള്‍ മുഖ്യമന്ത്രി ശ്രീമതി മമതാ ബാനര്‍ജിയെയും കേരള മുഖ്യമന്ത്രി പിണറായി വിജയനെയും ഇതര നേതാക്കളെയും ആദരവോടെ ഞങ്ങള്‍ ആശംസിക്കുന്നു. ഒന്നുകില്‍ ഗവണ്‍മെന്‍റിന് വര്‍ഗ്ഗീയ അജണ്ടയില്‍ നിന്ന് പിന്മാറേണ്ടി വരും. അല്ലെങ്കില്‍ കനത്ത തകര്‍ച്ച തന്നെ നേരിടേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്. അടുത്ത് തന്നെ ജാര്‍ഖണ്ഡ് വര്‍ഗ്ഗീയതയെ വലിച്ചെറിഞ്ഞു. ബീഹാറും ഡല്‍ഹിയും ഉടനെ തള്ളിക്കളയുന്നതാണ്. ഇതിലൂടെ രാജ്യം നന്മയിലേക്ക് നീങ്ങുമെന്ന് ഞങ്ങള്‍ പടച്ചവന്‍റെ കാരുണ്യം കൊണ്ട് പ്രതീക്ഷിക്കുന്നു. പടച്ചവന്‍ അനുഗ്രഹിക്കട്ടെ.! 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media* 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
*Group -1*
*Group -2* 
അംഗമാവുകയോ ഞങ്ങളുടെ 
*ഫേസ്ബുക്* 
അല്ലെങ്കില്‍ 
*ബ്ലോഗ്* 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്. 
------------------------------ 
🔹 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്, 
🔹 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്, 
🔹 *അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന് 
ബന്ധപ്പെടുക: +919961955826 
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*🌱

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...