ഇന്ത്യ, ഇസ് ലാം, മുസ് ലിംകള്‍.!
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
(വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍, ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്)
4. അന്ന് ഇന്ത്യ, വളരെ വിസ്തൃതമായ ഒരു രാജ്യമായിരുന്നു. പ്രത്യേകിച്ചും ഉത്തര ഭാഗത്തുള്ള സിന്ദ് ഇന്ത്യന്‍ പ്രദേശമായി അറിയപ്പെട്ടിരുന്നു. ഈ പ്രദേശങ്ങളില്‍ ധാരാളം അക്രമങ്ങള്‍ അരങ്ങേറിയിരുന്നു. നീതിയുടെ സംസ്ഥാപനവും അക്രമ-ഉച്ച നീചത്വങ്ങളുടെ വിപാടനവും മുസ്ലിംകളുടെ പ്രധാന ദൗത്യമാണ്. ഈ അടിസ്ഥാനത്തില്‍ ഹിജ്രി 15-ല്‍ ഉമറുല്‍ ഫാറൂഖ് (റ) ന്‍റെ ഖിലാഫത്ത് കാലത്ത് ബഹ്റൈന്‍ ഗവര്‍ണ്ണറായ ഉസ്മാനുബ്നു അബില്‍ ആസ് (റ) ഇതിനെ കുറിച്ച് അന്വേഷിക്കുന്നതിന് സഹോദരന്‍ ഹകമിനെ സിന്ദിലേക്ക് അയച്ചു. ശേഷം ഉസ്മാന്‍ (റ), കാര്യങ്ങള്‍ പഠിക്കുന്നതിന് ഒരു സംഘത്തെ അയച്ചു. പിന്നീട് മുആവിയ (റ), ഹിജ്രി 44-ല്‍ കാബൂളിലേക്ക് ഒരു സൈന്യത്തെ അയയ്ക്കുകയും അവര്‍ കാബൂള്‍ പരിസരത്ത് അവസ്ഥ നന്നാക്കുകയും ചെയ്തു. പക്ഷെ, മറ്റ് ഭാഗങ്ങളില്‍ വീണ്ടും അക്രമങ്ങള്‍ ശക്തി പ്രാപിച്ചുകൊണ്ടിരുന്നു. അക്രമങ്ങള്‍ക്കിരയായ ജനങ്ങള്‍ അന്നത്തെ പ്രധാന സേനാനായകനായിരുന്ന ഹജ്ജാജിബ്നു യൂസുഫിനോട് സഹായമിരന്നു. ഹജ്ജാജ്, ഖലീഫ വലീദുബ്നു അബ്ദില്‍ മലികിനോട് അനുവാദം ചോദിച്ചു. അദ്ദേഹം അനുവദിച്ചപ്പോള്‍ ഹജ്ജാജ് മുഹമ്മദ് ബിന്‍ ഖാസിമുസ്സഖഫിയുടെ നേതൃത്വത്തില്‍ സിന്ധിലേക്ക് സൈന്യത്തെ അയച്ചു. (തുടരും...)
https://swahabainfo.blogspot.com/2020/01/4.html?spref=tw
ഇതിന് മുമ്പുള്ള ഭാഗങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക:
https://swahabainfo.blogspot.com/2020/01/blog-post_10.html?spref=tw
പ്രസിദ്ധീകരണം:സ്വഹാബ ഫൗണ്ടേഷന്‍
ഇസ് ലാമും, മുസ് ലിംകളും, ഇന്ത്യയും തമ്മിലുള്ള ബന്ധം ലോകത്തിന്‍റെ ആദ്യം മുതല്‍ക്കുള്ളതും ഇന്നും എന്നും ശക്തമായി നിലനില്‍ക്കുന്നതുമാണ്. എന്നാല്‍ ദുഖകരമെന്ന് പറയട്ടെ, ചില കറുത്ത ശക്തികള്‍ അത് മുറിച്ച് മാറ്റാന്‍ കിണഞ്ഞ് പരിശ്രമിക്കുന്നു. അതിന് അവര്‍ സ്വീകരിച്ച പ്രധാന മാര്‍ഗ്ഗമാണ് മാതൃകാപരവും അനുഗ്രഹീതവുമായ ചരിത്ര വസ്തുതകളെ വളച്ചൊടിച്ച്, അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും കൂട്ടിയിണക്കിക്കൊണ്ടുള്ള പ്രചണ്ഠമായ പ്രചാരണങ്ങള്‍. എന്നാല്‍ നല്ലവരും നന്മകളും മാത്രമായിട്ടേ ഇസ്ലാമിനും മുസ്ലിംകള്‍ക്കും മുഴുവന്‍ ഭാരതീയര്‍ക്കും ബന്ധമുള്ളൂ. ബന്ധമുണ്ടാകാന്‍ പാടുള്ളൂ. പടച്ചവന്‍റെ അനുഗ്രഹീത നാമത്തില്‍ ഈ വിഷയത്തില്‍ (ഇന്ത്യ, ഇസ് ലാം, മുസ് ലിംകള്‍.!) ഒരു പരമ്പര ആരംഭിക്കുകയാണ്. ഇതിന് നിര്‍മ്മാണാത്മക അഭിപ്രായങ്ങളും കൂട്ടിച്ചേര്‍ക്കലുകളും പ്രചാരണങ്ങളും നടത്തി മാന്യ അനുവാചകര്‍ക്കും ഇതില്‍ പങ്കാളികളാകാന്‍ കഴിയുന്നതാണ്. പടച്ചവന്‍ അനുഗ്രഹിക്കട്ടെ.!
- ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് കേരള സ്റ്റേറ്റ് കമ്മിറ്റി-
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട് ടെ.!
പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media*
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
*Group -1*
*Group -2*
അംഗമാവുകയോ ഞങ്ങളുടെ
*ഫേസ്ബുക്*
അല്ലെങ്കില്‍
*ബ്ലോഗ്*
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
------------------------------
🔹 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്,
🔹 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന് ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്,
🔹 *അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന്
ബന്ധപ്പെടുക: +919961955826
*എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
No comments:
Post a Comment