ഇന്ത്യ, ഇസ് ലാം, മുസ് ലിംകള്‍.!
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
(വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍, ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്)
15. ഹിജ് രി 685-ല്‍ ബല്‍ബന്‍ ഇഹലോകവാസം വെടിഞ്ഞു. പ്രിയമകന്‍ മുഹമ്മദ് ഖാന്‍ ശഹീദിന്‍റെ മകനെ തഴഞ്ഞ് ഖേഖ്ബാദ് അധികാരിയായി. ആദ്യം നല്ല അവസ്ഥയിലായിരുന്ന ഇദ്ദേഹം പിന്നീട് സുഖലോലുപതകളിലും കളി-തമാശകളിലും മദ്യത്തിലും മദിരാക്ഷിയിലും മുഴുകി. ജനങ്ങള്‍ അധികാരികളുടെ മാര്‍ഗ്ഗത്തിലായിരിക്കും എന്ന ആപ്തവാക്യത്തിന്‍റെ അടിസ്ഥാനത്തില്‍ ആബാലവൃദ്ധം ജനങ്ങളും ഇതേ വഴിയിലൂടെ സഞ്ചരിച്ചു. മൂന്ന് വര്‍ഷം നീണ്ട് നിന്ന അധികാരം, അവസാനം തകരുകയും ഖില്‍ജി വംശം അധികാരം ഏറ്റെടുക്കുകയും ചെയ്തു. ഇവിടെ ഒരു കാര്യം നന്നായി മനസ്സിലാക്കുക. നല്ലവരും നന്മകളുമായി മാത്രമേ ഇസ്ലാമിനും ഇന്ത്യയ്ക്കും മുസ്ലിംകള്‍ക്കും ഇന്ത്യക്കാര്‍ക്കും ബന്ധമുള്ളൂ. നല്ലവര്‍ ആരായിരുന്നാലും നന്മകള്‍ എന്തായിരുന്നാലും നമുക്ക് അഭിമാനമാണ്. അവരുമായി നമുക്ക് ബന്ധമുണ്ട്. തിന്മകള്‍ എന്തായിരുന്നാലും ചീത്തവര്‍ ആരായിരുന്നാലും അതുമായി അവരുമായി നമുക്ക് യാതൊരു ബന്ധവുമില്ല. അവയെ ന്യായീകരിക്കേണ്ട യാതൊരു ആവശ്യവുമില്ല. അവയും അവരുമായും യാതൊരു ബന്ധവുമില്ലാത്ത സാധുക്കളെ അതിന്‍റെ പേരില്‍ പീഢിപ്പിക്കുന്നത് വലിയ അക്രമമാണ്.
https://swahabainfo.blogspot.com/2020/01/15.html?spref=tw
ഇതിന് മുമ്പുള്ള ഭാഗങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക:
https://swahabainfo.blogspot.com/2020/01/blog-post_10.html?spref=tw
പ്രസിദ്ധീകരണം:സ്വഹാബ ഫൗണ്ടേഷന്‍
ഇസ് ലാമും, മുസ് ലിംകളും, ഇന്ത്യയും തമ്മിലുള്ള ബന്ധം ലോകത്തിന്‍റെ ആദ്യം മുതല്‍ക്കുള്ളതും ഇന്നും എന്നും ശക്തമായി നിലനില്‍ക്കുന്നതുമാണ്. എന്നാല്‍ ദുഖകരമെന്ന് പറയട്ടെ, ചില കറുത്ത ശക്തികള്‍ അത് മുറിച്ച് മാറ്റാന്‍ കിണഞ്ഞ് പരിശ്രമിക്കുന്നു. അതിന് അവര്‍ സ്വീകരിച്ച പ്രധാന മാര്‍ഗ്ഗമാണ് മാതൃകാപരവും അനുഗ്രഹീതവുമായ ചരിത്ര വസ്തുതകളെ വളച്ചൊടിച്ച്, അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും കൂട്ടിയിണക്കിക്കൊണ്ടുള്ള പ്രചണ്ഠമായ പ്രചാരണങ്ങള്‍. എന്നാല്‍ നല്ലവരും നന്മകളും മാത്രമായിട്ടേ ഇസ്ലാമിനും മുസ്ലിംകള്‍ക്കും മുഴുവന്‍ ഭാരതീയര്‍ക്കും ബന്ധമുള്ളൂ. ബന്ധമുണ്ടാകാന്‍ പാടുള്ളൂ. പടച്ചവന്‍റെ അനുഗ്രഹീത നാമത്തില്‍ ഈ വിഷയത്തില്‍ (ഇന്ത്യ, ഇസ് ലാം, മുസ് ലിംകള്‍.!) ഒരു പരമ്പര ആരംഭിക്കുകയാണ്. ഇതിന് നിര്‍മ്മാണാത്മക അഭിപ്രായങ്ങളും കൂട്ടിച്ചേര്‍ക്കലുകളും പ്രചാരണങ്ങളും നടത്തി മാന്യ അനുവാചകര്‍ക്കും ഇതില്‍ പങ്കാളികളാകാന്‍ കഴിയുന്നതാണ്. പടച്ചവന്‍ അനുഗ്രഹിക്കട്ടെ.!
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media*
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
*Group -1*
*Group -2*
അംഗമാവുകയോ ഞങ്ങളുടെ
*ഫേസ്ബുക്*
അല്ലെങ്കില്‍
*ബ്ലോഗ്*
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
------------------------------
🔹 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്,
🔹 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്,
🔹 *അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന്
ബന്ധപ്പെടുക: +919961955826
No comments:
Post a Comment