💊💊💊
സ്വഹാബാ മഹത്തുക്കള്‍
പ്രയാസ-പ്രശ്നങ്ങള്‍ അതിജയിച്ചതെങ്ങനെ.❓
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
https://swahabainfo.blogspot.com/2020/01/blog-post_25.html?spref=tw
🔖 സത്യത്തിന്‍റെ വാഹക സംഘങ്ങള്‍ക്ക് പ്രയാസങ്ങളും പ്രശ്നങ്ങളും സ്വാഭാവികമാണ്. പരിശുദ്ധ ഖുര്‍ആനിലെ അന്‍കബൂത്ത് അദ്ധ്യായം ആരംഭിക്കുന്നത് തന്നെ ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടാണ്.
🌱 "ഞങ്ങള്‍ വിശ്വസിച്ചു എന്ന് പറയുന്നതിന്‍റെ പേരില്‍ മാത്രം തങ്ങളെ പരീക്ഷിക്കപ്പെടാതെ വെറുതെ വിടുമെന്ന് ജനങ്ങള്‍ വിചാരിക്കുകയാണോ.?"
"തീര്‍ച്ചയായും അവര്‍ക്ക് മുമ്പുള്ളവരെ നാം പരീക്ഷിച്ചു. അങ്ങനെ സത്യസന്ധരെയും വ്യാജന്മാരെയും അല്ലാഹു തീര്‍ച്ചയായും അറിയുന്നതാണ്."
(അന്‍കബൂത്ത്: 1-3)
🔹 ആധുനിക യുഗത്തില്‍ അലയടിച്ചുയരുന്ന വെല്ലുവിളികള്‍ക്ക് മുന്നില്‍ പതറിപ്പോകുന്ന പലരും ചോദിക്കുന്ന ചോദ്യമാണ്; നാം എന്ത് ചെയ്യണം.?
🔹 ചിലരാകട്ടെ, സുപ്രധാനമായ ഈ ചോദ്യത്തിന് സ്വന്തം ബുദ്ധിയില്‍ ഉദിക്കുന്ന മറുപടി നല്‍കുന്നു. അതില്‍ കൂടുതലും, നാം എന്ത് ചെയ്യണം എന്നായിരിക്കില്ല. അവര്‍ എന്ത് ചെയ്യണം.? എന്നതാണ്.!
എന്നാല്‍ സര്‍വ്വ സമ്പന്നമായ പ്രവാചക മഹച്ചരിതം ഈ ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കുന്നുണ്ട്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ പരസ്യ പ്രബോധനത്തിന്‍റെ പ്രഥമ ദിനം മുതല്‍ പ്രശ്നങ്ങളായിരുന്നു. പ്രവാചക ജന്മത്തില്‍ അത്യധികം ആഹ്ളാദിച്ച പിതൃവ്യന്‍ അബൂലഹബിന്‍റെ അസഭ്യം,
അബൂജഹ്ലിന്‍റെ കുതന്ത്രങ്ങള്‍,
പരിഹാസ-നിന്ദകള്‍,
അപവാദ പ്രചാരണങ്ങള്‍,
സമ്മര്‍ദ്ദ തന്ത്രങ്ങള്‍,
മൂന്ന് വര്‍ഷത്തെ പൊതു ബഹിഷ്കരണം,
സ്വഹാബത്തിനുണ്ടായ പീഢനങ്ങള്‍,
നാടും വീടും വിട്ടുകൊണ്ടുള്ള പലായനം,
മദീനയിലെ പ്രശ്നങ്ങള്‍,
മുനാഫിഖുകളുടെ കാപട്യം,
യഹൂദികളുടെ വഞ്ചന,
ഖുറൈശിന്‍റെ പക,
ഏകപക്ഷീയമായ ഹുദൈബിയ സന്ധി... ഇപ്രകാരം പ്രവാചക ജീവിതം മുഴുവന്‍ പ്രശ്നങ്ങളായിരുന്നു.
എന്നാല്‍ ഇതിന് മറ്റൊരു വശം കൂടിയുണ്ട്: പെയ്തിറങ്ങുന്ന ഈ പ്രശ്നങ്ങളുടെ പേമാരികള്‍ക്കിടയില്‍ ഇസ്ലാമിക വാഹക സംഘമായ സ്വഹാബാ കിറാം സുന്ദരമായി സഞ്ചരിച്ചു. അബൂബക്ര്‍ സ്വിദ്ദീഖ് (റ), ഖദീജത്തുല്‍ കുബ്റ (റ) എന്നിവരിലൂടെ ആരംഭിച്ച മുഹമ്മദീ വിളക്കുകളിലൂടെ ഇതര വിളക്കുകള്‍ കത്തിക്കൊണ്ടേയിരുന്നു. ഉസ്മാന്‍ (റ), അലി (റ), സുബൈര്‍ (റ), സുമയ്യ (റ), ഫാത്വിമ (റ) തുടങ്ങിയവര്‍ ആദ്യമായി ഇസ്ലാമിലേക്ക് കടന്ന് വന്നപ്പോള്‍ ഹംസത്തുല്‍ ഖര്‍റാര്‍ (റ), ഉമറുല്‍ ഫാറൂഖ് (റ) തുടങ്ങിയവര്‍ മറ്റുള്ളവര്‍ക്ക് ആവേശം പകര്‍ന്നു.
ബദ്ര്‍, സത്യാസത്യങ്ങളുടെ വിവേചകമായി.
ഉഹ്ദ്, ഗുണപാഠങ്ങളുടെ താഴ്വരയായി.
ഖന്തക്ക്, സത്യത്തിന്‍റെ കൊടുങ്കാറ്റായി.
ഹുദൈബിയ സന്ധി, വ്യക്തമായ വിജയമായി.
കപടന്മാരുടെ കാപട്യം, സമുദായത്തിന് പാഠങ്ങള്‍ നല്‍കി.
❓ ഇവിടെ ഒരു ചോദ്യം:
ഇതിന് സ്വഹാബത്ത് എന്ത് ചെയ്തു.❓
ഇത്ര വലിയ വിജയം എങ്ങനെ കിട്ടി.❓
അതെ, ബാഹ്യമായ പരാജയ-നഷ്ടങ്ങള്‍ യഥാര്‍ത്ഥത്തില്‍ വിജയ-ലാഭങ്ങളാക്കി അവര്‍ മാറ്റിയതെങ്ങനെ.❓
ഒരൊറ്റ മറുപടിയാണ് ഇതിനുള്ളത്: ലോകാനുഗ്രഹി മുഹമ്മദുര്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അവര്‍ക്ക് നല്‍കിയ പാഠങ്ങളെ അവര്‍ മാറോട് അണച്ചുപിടിച്ചു. അതെന്തെല്ലാമാണെന്ന് ശ്രദ്ധിക്കുക:
💊 1. ഏകനായ അല്ലാഹുവിനെ അറിയുകയും അടിയുറച്ച് വിശ്വസിക്കുകയും ചെയ്യുക.
അതെ, അവരുടെ മനസ്സിലും മസ്തിഷ്കത്തിലും അല്ലാഹുവിലുള്ള ഈമാനും യഖീനും, അല്ലാഹു അറിയിച്ച കാര്യങ്ങളിലുള്ള ഉറപ്പും ബോധവും നിറഞ്ഞ് നിന്നിരുന്നു. മഴ പെയ്യിപ്പിച്ച് അവസ്ഥകള്‍ക്ക് മാറ്റം വരുത്തുന്ന അല്ലാഹു, ഈ അവസ്ഥകള്‍ക്ക് മാറ്റം വരുത്താന്‍ കഴിവുള്ളവനാണെന്നും, മലവെള്ളപ്പാച്ചിലില്‍ പതയും നുരയും പൊന്തിക്കിടക്കുന്നത് പോലെ പ്രശ്നങ്ങള്‍ക്കിടയില്‍ അസത്യം ഉയര്‍ന്ന് കിടന്നേക്കാമെന്നും പക്ഷെ, അവസാനം അവശേഷിക്കുന്നത് സത്യവും ജനങ്ങള്‍ക്ക് ഗുണമുള്ളതും മാത്രമാണെന്നും അവര്‍ അടിയുറച്ച് വിശ്വസിച്ചു.
💊 2. ഉത്തമ നേതൃത്വത്തില്‍ അവര്‍ വിശ്വസിക്കുകയും സ്നേഹദരങ്ങളോടെ ആ നേതൃത്വത്തെ അനുസരിക്കുകയും അനുകരിക്കുകയും ചെയ്തു.
അതെ, മുസ്ലിം സമുദായത്തിന്‍റെ ശാശ്വത നേതൃത്വം മുഹമ്മദുര്‍ റസൂലുല്ലാഹ് (സ്വല്ലല്ലാഹു അലൈഹിവസല്ലം) ആണ്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ സല്‍ സ്വഭാവം, ഉത്തമ ഗുണങ്ങള്‍, ഉന്നത ഗുണ വിശേഷണങ്ങള്‍ എന്നിവ ശത്രുക്കളില്‍ പോലും പ്രതിഫലനം സൃഷ്ടിക്കത്തക്കതായിരുന്നു. അബൂജഹ്ല്‍ പോലും ഒരിക്കല്‍ പറഞ്ഞു: മുഹമ്മദേ, താങ്കള്‍ കള്ളനാണെന്ന് ഞങ്ങള്‍ക്ക് വാദമില്ല. പക്ഷെ, താങ്കള്‍ കൊണ്ടുവന്ന സന്ദേശം കളവാണ്. (തിര്‍മിദി) ഉബയ്യുബ്നു ഖലഫ്, റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ വധിക്കുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഒരിക്കല്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) തിരിച്ച് പറഞ്ഞു: ഇന്‍ഷാഅല്ലാഹ്, ഞാന്‍ നിന്നെ കൊല്ലും. ഉഹ്ദ് ദിനത്തില്‍ അയാള്‍ക്ക് കഴുത്തില്‍ ഒരു ചെറിയ ഒരു മുറിവുണ്ടായി. അതിന്‍റെ പേരില്‍ അലറിക്കരഞ്ഞ അയാളോട് സമാധാനത്തിന്‍റെ വാക്കുകള്‍ അബൂജബ്ല്‍ പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു: മുഹമ്മദ് എന്നെ കൊല്ലുമെന്ന് പണ്ട് പറഞ്ഞിരുന്നു. പടച്ചവനില്‍ സത്യം.! മുഹമ്മദ് എന്‍റെ മേല്‍ തുപ്പിയാല്‍ ഞാന്‍ ചത്ത് പോകും. ഇബ്നുഹിഷാം)
കടുത്ത ശത്രുക്കളുടെ അവസ്ഥ ഇതാണൈങ്കില്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ അകമഴിഞ്ഞ് സ്നേഹിച്ചാദരിച്ച സ്വഹാബത്തിന്‍റെ അവസ്ഥ എന്തായിരിക്കും.? അബൂബക്ര്‍ സ്വിദ്ദീഖ് (റ) ഒരിക്കല്‍ മക്കയില്‍ ഒരു പ്രബോധന പ്രഭാഷണം നടത്തി. ശത്രുക്കള്‍ അദ്ദേഹത്തെ മര്‍ദ്ദിച്ച് ബോധം കെടുത്തി. ബോധം വന്നപ്പോള്‍ ആദ്യം ചോദിച്ച കാര്യം റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) എന്ത് ചെയ്യുന്നു.? എന്നാണ്. ഇത് തന്നെയായിരുന്നു എല്ലാ സ്വഹാബത്തിന്‍റെയും അവസ്ഥ.
💊 3. നന്മ ഉപദേശിക്കുകയും തിന്മ തടയുകയും ചെയ്ത് കൊണ്ട് ഉത്തമ സമുദായമാകേണ്ട ഒരു വിഭാഗമാണ് മുസ്ലിംകള്‍ എന്ന ഉത്തരവാദിത്വ ബോധം അവര്‍ നില നിറുത്തി.
നാം ചെറിയതും നിസ്സാരവുമായ പ്രശ്നങ്ങളെ വലുതായി കണ്ട് അതിന്‍റെ പിന്നില്‍ സമയവും സമ്പത്തും ആരോഗ്യവും ശേഷിയും ചിലവഴിക്കേണ്ടവരല്ല. അവ ചിലവഴിക്കാന്‍ അല്ലാഹു ഉത്തമ ലക്ഷ്യവും മാര്‍ഗ്ഗവും നമുക്ക് നല്‍കിയിട്ടുണ്ട് എന്ന ഉത്തമ ബോധ്യം, പ്രയാസ-പ്രശ്നങ്ങളെ നിസ്സാരമായി കാണാനും ശത്രുക്കളുടെ അക്രമണങ്ങളെ അജ്ഞതയായി കാണാനും അവരെ പ്രേരിപ്പിച്ചു. എല്ലാവരും നന്നാകണമെന്ന ആത്മാര്‍ത്ഥമായ ആഗ്രഹത്തിന് മുന്നില്‍ അവരുടെ ഉപദ്രവങ്ങള്‍ അവര്‍ക്ക് നിസ്സാരമായി.
💊 4. പരലോക വിശ്വാസവും നന്മ-തിന്മകളുടെ രക്ഷാ-ശിക്ഷകളെ കുറിച്ചുള്ള ബോധവും അവരുടെ ചാലക ശക്തിയായി വര്‍ത്തിച്ചു.
ഒരു ദിവസം പടച്ചവന് മുന്നില്‍ പോയി നില്‍ക്കേണ്ടി വരും, എല്ലാ നന്മ-തിന്മകളും പരസ്യമാകും എന്ന ഭയം അവരില്‍ ശക്തമായിരുന്നു. പ്രതീക്ഷയുടെയും ഭയത്തിന്‍റെയും ഇടയില്‍ അവര്‍ സഞ്ചരിച്ചിരുന്നു. ആഖിറത്തിന്‍റെ ഗൗരവം, ഇഹലോകത്തിലെ പ്രശ്നങ്ങള്‍ നിസ്സാരമായി മാറാന്‍ കാരണമായി.
💊 5. പരിശുദ്ധ ഖുര്‍ആന്‍ പാരായണവും പഠനവും പകര്‍ത്തലും പ്രചരിപ്പിക്കലും അവരുടെ മുറിവുകളുടെ മരുന്നും മുന്നേറ്റത്തിനുള്ള ആയുധവുമായി മാറി.
ഖുര്‍ആന്‍ അവരുടെ മനസ്സിന്‍റെ വസന്തവും കണ്ണിന് കുളിര്‍മ്മയും ദുഃഖത്തിന്‍റെ ദൂരീകരണവും സ്വര്‍ഗ്ഗ സരണിയില്‍ സഞ്ചരിക്കാനുള്ള പ്രേരകവുമായി മാറി. പ്രത്യേകിച്ചും വിജയ-മുന്നേറ്റങ്ങള്‍ കൊണ്ടുള്ള സുവാര്‍ത്തകള്‍ അവര്‍ക്ക് ആശ്വാസം മാത്രമല്ല, ആവേശവും പകര്‍ന്നു.
അതില്‍ ചില ആയത്തുകള്‍ ശ്രദ്ധിക്കുക: (സ്വാഫ്ഫാത്ത്; 171-180, നഹ്ല്‍ ; 41, യൂസുഫ്; 127, ഇബ്റാഹീം ; 13-15)
⭕ അതെ, ഈ രണ്ട് കാര്യങ്ങള്‍ അന്ന് മാത്രമല്ല, ഇന്നും നിലനില്‍ക്കുന്നു. ഇതിനെ സ്വീകരിക്കാനും സ്വായത്തമാക്കാനും നാം സന്നദ്ധരാകുക. എല്ലാ പ്രയാസ-പ്രശ്നങ്ങളും വിജയ-മുന്നേറ്റങ്ങളായി മാറ്റാന്‍ സാധിക്കുന്നതാണ്.
അവലംബം; അര്‍റഹീഖുല്‍ മഖ്തൂം.
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട് ടെ.!
പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media*
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
*Group -1*
*Group -2*
അംഗമാവുകയോ ഞങ്ങളുടെ
*ഫേസ്ബുക്*
അല്ലെങ്കില്‍
*ബ്ലോഗ്*
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
------------------------------
🔹 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്,
🔹 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന് ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്,
🔹 *അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന്
ബന്ധപ്പെടുക: +919961955826
*എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
No comments:
Post a Comment