Saturday, October 19, 2019

ഹജ്ജ് 2020


ഹജ്ജ് 2020 
ഹജ്ജിന് അപേക്ഷ സമര്‍പ്പിക്കുവാന്‍ അര്‍ഹതയുള്ളവര്‍ താഴെ പറയുന്നവരാണ്. 
1. ഇന്ത്യയില്‍നിന്നുള്ള മുസ്ലിം മതവിശ്വാസി ആയിരിക്കണം. 
2. മെഷീന്‍ റീഡബിള്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് കൈവശമുള്ളവര്‍ ആയിരിക്കണം. 
പാസ്പോര്‍ട്ട് 2019 നവംബര്‍ 11 നോ അതിനുമുമ്പോ ലഭിച്ചതും 2021 ജനുവരി 20 വരെ കാലാവധിയുള്ളതും ആയിരിക്കണം. 
3. കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന മുന്‍പ് ഹജ്ജ് ചെയ്തവരാകരുത്. 
ഹജ്ജിന്‍റെ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് ശാരീരികമായും മാനസികമായും ആരോഗ്യം ഉള്ളവരായിരിക്കണം. 
5. പകര്‍ച്ചവ്യാധി പോലുള്ള അസുഖമുള്ളവരായിരിക്കരുത്. 
6. ഹജ്ജ് യാത്രാവേളയില്‍ പൂര്‍ണ്ണ ഗര്‍ഭാവസ്ഥയിലുള്ള സ്ത്രീകള്‍ക്ക് ഹജ്ജ് യാത്ര അനുവദിക്കുന്നതല്ല. 7. ശരീഅത്ത് പ്രകാരമുള്ള മഹ്റം ഇല്ലാത്ത സ്ത്രീകള്‍, ഹജ്ജിന് അപേക്ഷിക്കുവാന്‍ പാടുള്ളതല്ല. 
8. കോടതി, വിദേശയാത്ര നിരോധിച്ചവരും ഹജ്ജിന് അപേക്ഷ സമര്‍പ്പിക്കുവാന്‍ പാടില്ല. 
അപേക്ഷ സമര്‍പ്പണം 
1. ഒരു കവറില്‍ കുറഞ്ഞത് ഒരാളും പരമാവധി 05 പേരും 2 കുട്ടികളും വരെ ആകാവുന്നതാണ്. 
2. എന്നാല്‍ സ്ത്രീകള്‍ (45 വയസ്സിനു മുകളില്‍ പ്രായമുള്ള സ്ത്രീകള്‍) മാത്രമായുള്ള കവറില്‍ നാലുപേരില്‍ കുറയുവാന്‍ പാടില്ല. 
3. കവര്‍ ഹെഡ് പുരുഷന്‍ ആയിരിക്കണം. (സ്ത്രീകള്‍ മാത്രമായുള്ള കവറിന് ഈ നിബന്ധന ബാധകമല്ല)
https://swahabainfo.blogspot.com/2019/10/2020_19.html?spref=tw
കുട്ടികള്‍ (ശിളമിേ) 
2020 സെപ്റ്റംബര്‍ 9-ന് രണ്ടു വയസ്സ് തികയുവാന്‍ പാടില്ല. അതായത് 2018 സെപ്റ്റംബര്‍ 10-ഓ അതിനുശേഷമോ ജനിച്ചവരായിരിക്കണം. 
കുട്ടികള്‍ ഉള്‍പ്പെട്ട കവറിന് ഹജ്ജ് യാത്രയ്ക്ക് അവസരം ലഭിച്ചാല്‍, കുട്ടികള്‍ക്ക് വിമാനയാത്രാക്കൂലിയുടെ 10 % തുക മാത്രമേ അടക്കേണ്ടതുള്ളൂ. 
കുട്ടികള്‍ക്ക് അപേക്ഷാഫീസ് ആവശ്യമില്ല. 
2 കാറ്റഗറികള്‍ ആണുള്ളത്. 1. റിസര്‍വ്ഡ് കാറ്റഗറി 2. ജനറല്‍ കാറ്റഗറി. 
1. റിസര്‍വ്ഡ് കാറ്റഗറി : (70 വയസ്സ് തികഞ്ഞവരും അവരുടെ സഹായിയും) 
2020 മെയ് 31-നോ അതിനുമുമ്പോ 70 വയസ്സ് തികഞ്ഞവര്‍ (പാസ്പോര്‍ട്ടില്‍ 1950 മെയ് 31 നോ അതിനു മുന്‍പോ ആയി ജനനതീയതി ഉള്ളവര്‍) 
സഹായി താഴെ പറയുന്നവരില്‍ ആരെങ്കിലുമായിരിക്കണം. 
ഭര്‍ത്താവ്/ഭാര്യ, സഹോദരന്‍/സഹോദരി, മകന്‍/മകള്‍, പേരമകന്‍/പേരമകള്‍, മകന്‍റെ ഭാര്യ/മകളുടെ ഭര്‍ത്താവ്, മരുമകന്‍/മരുമകള്‍ എന്നിവരില്‍ ആരെങ്കിലും ഒരാളായിരിക്കണം. 
റിസര്‍വ്ഡ് കാറ്റഗറിയില്‍പ്പെട്ട അപേക്ഷകര്‍ ഓണ്‍ലൈനില്‍ തയ്യാറാക്കിയ അപേക്ഷയും, അനുബന്ധ രേഖകളും, ഒറിജിനല്‍ പാസ്പോര്‍ട്ടും ഹജ്ജ് കമ്മിറ്റി ഓഫീസില്‍ നവംബര്‍ 10-ന് മുമ്പായി നേരിട്ട് സമര്‍പ്പിക്കേണ്ടതാണ്. 
2. ജനറല്‍ കാറ്റഗറി: റിസര്‍വ്ഡ് കാറ്റഗറി അല്ലാത്ത മുഴുവന്‍ അപേക്ഷകളും ജനറല്‍ കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തുന്നത്. അതായത്, ഒന്നാംവര്‍ഷം എന്നോ മുന്‍വര്‍ഷങ്ങളിലെ അപേക്ഷകള്‍ എന്നോ ഉള്ള വകഭേദം ഉണ്ടായിരിക്കുന്നതല്ല. 
മഹ്റം ഇല്ലാത്ത സ്ത്രീകള്‍ 
2020 മെയ് 31-നോ അതിനു മുമ്പോ ആയി 45 വയസ്സ് പിന്നിടുന്ന 4 സ്ത്രീകളുടെ ഒരു ഗ്രൂപ്പിന് മഹ്റമില്ലാതെ തന്നെ ഹജ്ജിന് അപേക്ഷിക്കാവുന്നതാണ്. 
ഒരു കവറില്‍ 45 വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ 05 വരെയാകാം. എന്നാല്‍ 4-ല്‍ കുറയുവാന്‍ പാടില്ല. (പാസ്പോര്‍ട്ടില്‍ 1975 മെയ് 31 നോ അതിനു മുമ്പോ ഉള്ള ജനനതീയതി ഉള്ളവര്‍.) 
ഓണ്‍ലൈന്‍ വഴി അപേക്ഷ തയ്യാറാക്കുന്നതിനായി താഴെപ്പറയുന്ന കാര്യങ്ങള്‍ അത്യാവശ്യമാണ് : 

1. വെളുത്ത പ്രതലത്തില്‍ എടുത്ത മുഖത്തിന്‍റെ 70% എങ്കിലും കാണത്തക്ക വിധത്തിലുള്ള 3.5ത 3.5 പാസ്പോര്‍ട്ട് സൈസ് വലുപ്പമുള്ള കളര്‍ ഫോട്ടോ (ടശ്വല 5 ഗആ ീേ 20 ഗആ ഖജഏ എീൃാമേ) 
2. പാസ്പോര്‍ട്ടിന്‍റെ എശൃെേ ജമഴല & ഘമെേ ജമഴല
(ടശ്വല 80 ഗആ ീേ 250 ഗആ ഖജഏ എീൃാമേ) 
3. ബാങ്ക് പാസ്ബുക്ക് കഎടഇ ഇഛഉഋ ഉള്ള അക്കൗണ്ട് ആയിരിക്കണം.  (ചഞക അക്കൗണ്ട് പാടില്ല) 
(ടശ്വല 80 ഗആ ീേ 250 ഗആ ഖജഏ എീൃാമേ) 
4. 300 രൂപ ഒരാള്‍ക്ക് വീതം അപേക്ഷാഫീസ് അടച്ചതിന്‍റെ രസീത്. 
(ടശ്വല 80 ഗആ ീേ 250 ഗആ ഖജഏ എീൃാമേ) 
5. നിലവിലെ അഡ്രസ്സും പാസ്പോര്‍ട്ടിലെ അഡ്രസ്സും തമ്മില്‍ വ്യത്യാസമുളളവര്‍ മാത്രം ആധാര്‍ കാര്‍ഡ്/ഐ.ഡി. കാര്‍ഡ് തുടങ്ങിയ അഡ്രസ്സ് പ്രൂഫുകളില്‍ ഒന്ന് (ടശ്വല 80ഗആ ീേ 250ഗആ ഖജഏ എീൃാമേ) എന്നിവ അപേക്ഷ സമയത്ത് വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യണം. 
6. കൂടാതെ കവര്‍ ഹെഡിന്‍റെ ഫോണ്‍ നമ്പര്‍, എല്ലാ അപേക്ഷകരുടേയും ബ്ലഡ് ഗ്രൂപ്പ്, ജോലി, വിദ്യാഭ്യാസ യോഗ്യത, നോമിനിയുടെ പേര് അഡ്രസ്സ്, ഫോണ്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ അപേക്ഷാ സമയത്ത് ആവശ്യമാണ്. 
ഹജ്ജ് യാത്രയ്ക്ക് അവസരം ലഭിച്ചവര്‍ മുഴുവന്‍ രേഖകളും നേരിട്ട് സമര്‍പ്പിക്കേണ്ടതാണ്. ഇപ്രകാരം അപേക്ഷ സമര്‍പ്പിച്ച കവര്‍ നമ്പര്‍ ലഭിച്ചവര്‍ക്ക് 2020-ലെ ഹജ്ജ് യാത്രയ്ക്ക് അവസരം ലഭിക്കുകയാണെങ്കില്‍ ഓഫീസില്‍ നിന്നോ ഹജ്ജ് ട്രെയിനര്‍മാരില്‍ നിന്നോ വിവരം ലഭിക്കുന്ന മുറയ്ക്ക് മുമ്പ് തയ്യാറാക്കിയ ഹജ്ജ് അപേക്ഷയും, അനുബന്ധ രേഖകളും, പണമടച്ച രസീതും, ഓരോ ഹാജിയുടെയും ഒറിജിനല്‍ പാസ്പോര്‍ട്ട് (പിറകുവശം ഫോട്ടോ പതിച്ച), മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എന്നിവയും ഹജ്ജ് ഓഫീസിലേക്ക് നേരിട്ട് 2010 ജനുവരി 15നു മുമ്പ് സമര്‍പ്പിക്കേണ്ടതാണ്. 
ഓണ്‍ലൈന്‍ വഴി മുഴുവന്‍ വിവരങ്ങളും നല്‍കി അപേക്ഷ തയ്യാറാക്കുകയും പാസ്പോര്‍ട്ട് കോപ്പി, ഫോട്ടോ, അപേക്ഷാഫീസ് അടച്ച രസീത് എന്നിവ അപ്ലോഡ് ചെയ്യുകയും ചെയ്താല്‍ അപേക്ഷയുടെ പ്രിന്‍റ് ഔട്ട് എടുത്ത് സൂക്ഷിച്ചാല്‍ മതി. ഹജ്ജ് ഓഫീസിലേക്ക് ഇപ്പോള്‍ അയക്കേണ്ടതില്ല. 
അപേക്ഷാ സമര്‍പ്പണം പൂര്‍ണ്ണമാണെങ്കില്‍ ഓണ്‍ലൈന്‍ വഴി തന്നെ ഹജ്ജ് ഹൗസില്‍ നിന്ന് പരിശോധിച്ച് അംഗീകരിച്ച അപേക്ഷക്കുള്ള കവര്‍ നമ്പര്‍ ഹാജിമാര്‍ക്ക് എസ്.എം.എസ് വഴി അയക്കുന്നതാണ്. 
2020 ഹജ്ജിനുള്ള അപേക്ഷ, ഓണ്‍ലൈനായും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും അപേക്ഷിക്കാവുന്നതാണ്. 
അപേക്ഷയുടെ പ്രിന്‍റ് ഔട്ടും അനുബന്ധ രേഖകളും താഴെപ്പറയുന്ന രേഖകളും അയക്കേണ്ട വിലാസം : 
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി 
ഹജ്ജ് ഹൗസ്, കാലിക്കറ്റ് എയര്‍പോര്‍ട്ട് പി. ഒ. 
മലപ്പുറം-673 647. ഫോണ്‍: 0483-2710717, 2717571 
ംലയശെലേ: സലൃമഹമവമഷരീാാശലേേല.ീൃഴ, ഋാമശഹ: സലൃമഹമവമഷരീാാശലേേല@ഴാമശഹ.രീാ 
കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റ്: 
വുേേ://ംംം.വമഷരീാാശലേേല.ഴീ്.ശി/  
കേരള ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റ്: 
വുേേ://ംംം.സലൃമഹമവമഷരീാാശലേേല.ീൃഴ/
ഹജ്ജ്-2020 അപേക്ഷാ സമര്‍പ്പണം അവസാനിക്കുന്ന തീയതി : 
2019 നവംബര്‍ 10 വരെയാണ്. 


ഹജ്ജിനുള്ള അപേക്ഷാഫീസ് അയക്കേണ്ട ബാങ്കുകള്‍ രണ്ടെണ്ണമാണ്: 
1. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. 
2. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ. 
അപേക്ഷാഫീസ് ഓണ്‍ലൈന്‍ വഴിയും അടയ്ക്കാവുന്നതാണ്. 
കേരളത്തില്‍ എംബാര്‍ക്കേഷന്‍ പോയിന്‍റ് രണ്ടെണ്ണമാണ്: 
1. കോഴിക്കോട് 2. നെടുമ്പാശ്ശേരി.  
മക്കയിലുള്ള താമസ സൗകര്യം രണ്ട് രീതിയിലാണ്. 
1. അസീസിയ്യ. 2. ഗ്രീന്‍ കാറ്റഗറി. 
2019-ല്‍ കോഴിക്കോട് നിന്നും ഹജ്ജ് യാത്രയ്ക്ക് ചെലവായ തുക താഴെ പറയുന്നതാണ്: 
1. അസീസിയ്യ. 
അഡ്വാന്‍സ് തുക: 81,000 
രണ്ടാം ഗഡു: 1,20,000 
ബാലന്‍സ് തുക: 44,500 
ആകെ തുക: 2,45,500 
അറവ് (ബലികര്‍മ്മം) : 9150 
മൊത്തം: 2,54,650 
2. ഗ്രീന്‍ കാറ്റഗറി. 
അഡ്വാന്‍സ് തുക: 81,000 
രണ്ടാം ഗഡു: 1,20,000 
ബാലന്‍സ് തുക: 81,550  
ആകെ തുക: 2,82,550 
അറവ് (ബലികര്‍മ്മം) : 9150 
മൊത്തം: 2,91,700 

മേല്‍പ്പറഞ്ഞ സംഖ്യയില്‍ നിന്ന് 2,100 സൗദി റിയാല്‍ (ഏകദേശം 40,000 ഇന്ത്യന്‍ രൂപ) ഹാജിമാര്‍ക്ക് രേഖകളോടൊപ്പം തിരിച്ച് തരുന്നതാണ്. 
ഒറിജിനല്‍ പാസ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള അവസാന തീയതി 1441 ശവ്വാല്‍ 10 (ഇംഗ്ലീഷ് കലണ്ടര്‍ പ്രകാരം ഏകദേശം 2020 ജൂണ്‍ 02 വരെ ആകാം) 
ഹജ്ജ് 2019 ലെ ജില്ലാ ട്രൈനര്‍മാരുടെയും മാസ്റ്റര്‍ ട്രൈനര്‍മാരുടെയും നമ്പറുകള്‍ താഴെ കൊടുക്കുന്നു. അവരുടെ സൗകര്യം ചോദിച്ചിട്ട് അവരുടെ സഹായവും തേടാവുന്നതാണ്. 2020 ലെ ട്രൈനര്‍മാരുടെ ലിസ്റ്റ് വന്നിട്ടില്ല. 
ജില്ലാ ട്രെയിനര്‍മാര്‍
ഡോ. അഹ്മദ് തിരുവനന്തപുരം 8547069275 
ഷാജഹാന്‍ എ. കെ. കൊല്ലം 9496249843 
ആരിഫ് നാസര്‍ പത്തനംതിട്ട 9495661510 
നിഷാദ് പി. എ. ആലപ്പുഴ 9447116584 
മുഹമ്മദ് നജീബ് കോട്ടയം 9447661678 
അജിംസ് കെ. എ. ഇടുക്കി 944692217 
ജസീല്‍ തോട്ടത്തിക്കുളം എറണാകുളം 9446607973 
സലീം പി. എം. തൃശ്ശൂര്‍ 7907117370 
ജാഫര്‍ കെ.പി. പാലക്കാട് 9400815202 
പി. പി. എം. മുസ്ത്വഫ മലപ്പുറം 9446631366 
ബാപ്പുഹാജി കോഴിക്കോട് 9846100552 
നൗഷാദ്. എം. വയനാട് 9961940257 
ഗഫൂര്‍ പി. വി. കണ്ണൂര്‍ 9446133582 
അമാനുല്ലാഹ് എന്‍ കാസര്‍ഗോഡ് 94461 11188 
മാസ്റ്റര്‍ ട്രെയിനര്‍മാര്‍ : 
മുഹമ്മദ് യൂസുഫ് (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ) 
9895648856 
കുഞ്ഞുമുഹമ്മദ് ഇ. കെ. (എറണാകുളം, തൃശ്ശൂര്‍, ഇടുക്കി, കോട്ടയം) 
9048071116 
മുജീബുര്‍ റഹ്മാന്‍ മാസ്റ്റര്‍ പി. പി. (മലപ്പുറം, പാലക്കാട്) 
9744935900 
അഹ്മദ് കബീര്‍ മാസ്റ്റര്‍ (കോഴിക്കോട്, വയനാട്.) 
9846796363 
സൈനുദ്ദീന്‍ എന്‍. പി. കാസര്‍ഗോട്-കണ്ണൂര്‍) 
9446640644 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media* 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
*Group -1*
*Group -2* 
അംഗമാവുകയോ ഞങ്ങളുടെ 
*ഫേസ്ബുക്* 
അല്ലെങ്കില്‍ 
*ബ്ലോഗ്* 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
🔹🔹🔹🌴🔹🔹🔹 
💊 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്, 
💊 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്, 
💊 *അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന്, 
💊 *സ്വഹാബ ഇസ്‌ ലാമിക് ഫൗണ്ടേഷൻ* സന്ദേശങ്ങൾക്ക് 
ബന്ധപ്പെടുക: +919961955826 
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*🌱

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...