നിഷിദ്ധമാക്കപ്പെട്ട ലൈംഗിക ബന്ധത്തിന്‍റെ വിഷയത്തില്‍ സുപ്രീകോടതി വിധി,
സ്വഭാവമൂല്യങ്ങള്‍ക്കും പൗരസ്ത്യ പാരമ്പര്യത്തിനും വിരുദ്ധം.!
-മൗലാനാ സയ്യിദ് മുഹമ്മദ് വലിയ്യ് റഹ് മാനി
ജനറല്‍ സെക്രട്ടറി, ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ്
http://swahabainfo.blogspot.com/2018/09/blog-post_28.html?spref=tw
നിഷിദ്ധമായ പ്രവര്‍ത്തനത്തെ നിയമവിധേയമാക്കാനുള്ള കോടതിയുടെ പരിശ്രമമാണിത്. വിവാഹിതയായ സ്ത്രീയുമായി മനസ്സമ്മതത്തിന്‍റെ അടിസ്ഥാനത്തില്‍ ലൈംഗിക ബന്ധം സ്ഥാപിക്കാമെന്ന സുപ്രീംകോടതി വിധി, സ്വഭാവമൂല്യങ്ങള്‍ക്കും പൗരസ്ത്യ പാരമ്പര്യത്തിനും വിരുദ്ധമാണ്. ഏതാനും നാളുകള്‍ക്ക് മുമ്പ് സ്വവര്‍ഗ രതിയെ പാപത്തിന്‍റെ പട്ടികയില്‍ നിന്നും സുപ്രീംകോടതി മാറ്റിയിരുന്നു. ഇപ്പോള്‍ മറ്റൊരു പുതിയ തീരുമാനം വന്നിരിക്കുകയാണ്. മഹത്തായ ഇന്ത്യാ രാജ്യത്തെ പാശ്ചാത്യ സംസ്കാര നിര്‍മ്ണയിക്കാനുള്ള പരിശ്രമം കൂടിയാണിത്. വിവാഹിതയായ സ്ത്രീയുമായി ലൈംഗിക വേഴ്ച നടത്താനുള്ള അനുവാദം യഥാര്‍ത്ഥത്തില്‍, നിഷിദ്ധമാക്കപ്പെട്ട ഒരു മോശം പ്രവര്‍ത്തനത്തിന് നിയമത്തിന്‍റെ പരിരക്ഷ നല്‍കാനുള്ള പരിശ്രമമാണ്. ഇത് ഒരിക്കലും നല്ല കാര്യമായി അംഗീകരിക്കുക സാധ്യമല്ലെന്നും ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ജനറല്‍ സെക്രട്ടറി, മൗലാനാ സയ്യിദ് മുഹമ്മദ് വലിയ്യ് റഹ് മാനി പത്രക്കുറിപ്പിലൂടെ പ്രസ്താവിച്ചു:
സുപ്രീംകോടതിയുടെ ഈ വിധി അത്യന്തം ദുഃഖകരമാണ്. വിവാഹിതയായ സ്ത്രീയുമായി ലൈംഗികബന്ധം സ്ഥാപിക്കുന്നതും, വിവാഹിതനായ പുരുഷന്‍ ഒരു വ്യക്തി തന്‍റെ ഭാര്യയല്ലാത്ത ഏതെങ്കിലും സ്ത്രീയുമായി ലൈംഗികബന്ധം സ്ഥാപിക്കുന്നതും എല്ലാ മതത്തിലും മഹാ പാപമാണ്. ഇത്തരം പാപകരമായ കാര്യത്തെ നിയമപരമായി അനുവദിക്കുന്നത് ഒട്ടും യോജിച്ചതല്ല. ഇതിലൂടെ സമൂഹത്തില്‍ വളരെ മോശമായ സ്വഭാവ പ്രതിഭലനങ്ങള്‍ ഉളവാകുന്നതും, കുടുംബ വ്യവസ്ഥിതി തകര്‍ന്ന് തരിപ്പണമാകുന്നതും, വര്‍ഷങ്ങള്‍ക്കകം നമ്മുടെ രാജ്യത്ത് പാശ്ചാത്യ രാജ്യങ്ങളെ പോലെ പിതാവില്ലാത്ത മക്കളുടെ ആധിക്യം സംഭവിക്കുന്നതുമാണ്. ഈ രാജ്യത്ത് ഏത് നിലയിലുള്ള സാമൂഹ്യ അവസ്ഥയാണ് വേണ്ടതെന്ന് നാം തീരുമാനിക്കേണ്ട സന്ദര്‍ഭം കൂടിയാണിത്. ലജ്ജയും വിശുദ്ധിയുമുള്ള ഒരു മാതൃകാ സമൂഹമാണോ, അതോ മ്ലേഛതയും നഗ്നതയും നിറഞ്ഞ ഒരു കൂട്ടമാണോ ഈ രാജ്യത്തിന് വേണ്ടത്. മൗലാനാ വലിയ്യ് റഹ്മാനി തുടര്‍ന്നു.
പ്രകൃതി വിരുദ്ധമായ പ്രവര്‍ത്തനങ്ങളും വിവാഹേതര ലൈംഗിക ബന്ധങ്ങളും ശരിവെച്ചിരിക്കുന്ന ഈ രാജ്യത്ത്, ഒന്നിലേറെ വിവാഹം കഴിക്കുന്നത് അക്രമമായി വാദിക്കുന്നത് അത്ഭുതകരം തന്നെ.! ഭാര്യയുള്ളതിനോട് കൂടി അന്യ സ്ത്രീകളോട് തെറ്റായ നിലയില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ശരിയായി കാണുമ്പോള്‍, പ്രഥമ ഭാര്യക്ക് ആദരവും അന്തസ്സും നല്‍കി കൊണ്ട് തന്നെ നിയമപരമായി സ്വീകരിക്കുന്നത് എങ്ങനെ അക്രമമാകാനാണ്.? ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാബോര്‍ഡ് ജനറല്‍ സെക്രട്ടറി ചോദിച്ചു.
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
No comments:
Post a Comment