മുത്വലാഖ് ഓര്‍ഡിനന്‍സ് :
മത സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റം.!
-മുഹ്തമിം, ദാറുല്‍ ഉലൂം ദേവ്ബന്ദ്.
http://swahabainfo.blogspot.com/2018/09/blog-post_22.html?spref=tw
കേന്ദ്ര ഭരണകൂടം മുത്വലാഖ് സംബന്ധമായി കൊണ്ടുവന്ന ഓര്‍ഡിനന്‍സ് വളരെയധികം ആശങ്കാജനകമാണെന്നും ഇത് രാജ്യം ഇന്ന് വരെയും അനുവദിച്ചിട്ടുള്ള മതസ്വാതന്ത്ര്യത്തില്‍ കൈകടത്തലാണെന്നും ദാറുല്‍ ഉലൂം ദേവ്ബന്ദ് മുഹ്തമിം മൗലാനാ അബുല്‍ ഖാസിം നുഅ്മാനി പ്രസ്താവിച്ചു.
വിവാഹവും വിവാഹ മോചനവും ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഈ രാജ്യത്ത് ഇസ് ലാം വന്നതുമുതല്‍ അത് നടക്കുന്നുണ്ട്. ഇത് ഒരു വ്യക്തിനിയമം മാത്രമാണ്. ഈ വിഷയങ്ങളില്‍ എല്ലാ കാലഘട്ടത്തിലും ഈ രാജ്യം മുസ് ലിംകള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. പ്രത്യേകിച്ച് മതേതര ഭരണഘടന ഇതിന് പരിപൂര്‍ണ്ണ സ്വാതന്ത്ര്യം അനുവദിച്ചിരിക്കുന്നു. ഇത്തരുണത്തില്‍ ഗവണ്‍മെന്‍റ് കൊണ്ടുവന്ന ഓര്‍ഡിനന്‍സ് ഭരണഘടനയുടെ ആത്മാവിന് തീര്‍ത്തും നിരക്കാത്തതാണ്.
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
No comments:
Post a Comment