Saturday, September 29, 2018

വോട്ടേഴ്സ് ലിസ്റ്റില്‍ പേരുകള്‍ ചേര്‍ക്കുന്നതില്‍ പരിപൂര്‍ണ്ണ താല്‍പര്യത്തോടെ പങ്കെടുക്കുക. കേരളത്തില്‍ പ്രളയബാധിതര്‍ക്ക് 300 വീടുകളുടെ പുനര്‍നിര്‍മ്മാണ പദ്ധതി ജംഇയ്യത്ത് ഏറ്റെടുക്കും.


വോട്ടേഴ്സ് ലിസ്റ്റില്‍ പേരുകള്‍ ചേര്‍ക്കുന്നതില്‍ 
പരിപൂര്‍ണ്ണ താല്‍പര്യത്തോടെ പങ്കെടുക്കുക. 
കേരളത്തില്‍ പ്രളയബാധിതര്‍ക്ക് 
300 വീടുകളുടെ പുനര്‍നിര്‍മ്മാണ പദ്ധതി 
ജംഇയ്യത്ത് ഏറ്റെടുക്കും. 
- ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് അഖിലേന്ത്യാ വര്‍ക്കിംഗ് കമ്മിറ്റി 
http://swahabainfo.blogspot.com/2018/09/300.html?spref=tw 

ന്യൂഡല്‍ഹി : സെപ്റ്റംബര്‍ 24, 
രാജ്യത്തിന്‍റെ നിലവിലുള്ള അവസ്ഥകളുടെ പശ്ചാത്തലത്തില്‍ ജംഇയ്യത്ത് ഉലമാ ഏ ഹിന്ദിന്‍റെ കേന്ദ്ര ഓഫീസിലെ മുഫ്തി കിഫായത്തുല്ലാഹ് മീറ്റിംഗ് ഹാളില്‍ ജംഇയ്യത്ത് ഉലമാ ഏ ഹിന്ദിന്‍റെ പ്രധാന വര്‍ക്കിംഗ് കമ്മിറ്റി മീറ്റിംഗ് കൂടി. ഇതില്‍ രാജ്യത്തിന്‍റെ നിലവിലുള്ള അവസ്ഥയെ കുറിച്ച് വലിയ ഉല്‍ക്കണ്ഠ പ്രകടിപ്പിക്കുകയും, ഇതര സാമൂഹ്യ വിഷയങ്ങളില്‍ ഗൗവരമായ ചര്‍ച്ച ചെയ്യുകയും നിരവധി സുപ്രധാന പ്രമേയങ്ങള്‍ പാസാക്കപ്പെടുകയും ചെയ്തു. ഈ സദസ്സിനെ സംബോധന ചെയ്തുകൊണ്ട് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദിന്‍റെ അഖിലേന്ത്യാ അദ്ധ്യക്ഷന്‍ മൗലാനാ സയ്യിദ് അര്‍ഷദ് മദനി പ്രസ്താവിച്ചു: രാജ്യത്തിന്‍റെ നിലവിലുള്ള അവസ്ഥ വളരെയധികം താഴേക്ക് വീണുകൊണ്ടിരിക്കുകയാണ്. അരക്ഷിതാവസ്ഥയുടെയും ഭയത്തിന്‍റെയും അന്തരീക്ഷം കൂടുതല്‍ കൂടുതല്‍ ശക്തി പ്രാപിക്കുന്നു. രാക്ഷ്ട്രീയ ലക്ഷ്യങ്ങളുടെ പൂര്‍ത്തീകരണത്തിന് ചിലയാളുകള്‍ വ്യാജ പ്രചരണങ്ങളിലൂടെ ന്യൂനപക്ഷങ്ങളിലും ഇതര ജനങ്ങളിലും ഭയാശങ്കകള്‍  പടര്‍ത്താനുള്ള അപകടകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. മാത്രമല്ല, ഒരു പ്രത്യേക മതവീക്ഷണം രാജ്യത്ത് അടിച്ചേല്‍പ്പിക്കാനുള്ള അപകടകരമായ പരിശ്രമങ്ങളും നടന്ന് കൊണ്ടിരിക്കുന്നു. തദ്ഫലമായി രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ വിശിഷ്യാ,  മുസ്ലിംകളും ദളിതരും വളരെയധികം അരക്ഷിതത്വം അനുഭവിച്ചുകൊണ്ടിരിക്കുന്നു. അവരെ രാജ്യത്തിന്‍റെ പൊതുധാരയില്‍ നിന്നും മുറിച്ചുമാറ്റാനുള്ള ഗൂഢ ശ്രമങ്ങള്‍ക്ക് ഭരണകൂടം തന്നെ നേതൃത്വം നല്‍കുന്നു എന്നത് അത്യന്തം ദുഃഖകരമായ വസ്തുതയാണ്. ഈ സാഹചര്യത്തില്‍ രാജ്യത്തിന്‍റെ മതേതരത്വവും, ഭരണഘടനയും, ജനാധിപത്യവും, പരസ്പര ഐക്യവും വലിയ ഭീഷണി നേരിടുന്നു. മുസ്ലിം ന്യൂനപക്ഷവും ദളിതരും ക്രിസ്ത്യാനികളും രാജ്യത്തിന്‍റെ നിലവിലുള്ള അവസ്ഥയെ, വിഭജനത്തിന്‍റെ അവസ്ഥയെക്കാള്‍ വേദനാജനകമായും അപകടകരമായും കാണുന്നു. മൗലാനാ മദനി തുടരുന്നു.. ഈ രാജ്യം നൂറ്റാണ്ടുകളായി നാനാത്വത്തില്‍ ഏകത്വം എന്ന മഹത്തായ ഒരു പാരമ്പര്യത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. മത സാഹോദര്യവും വിട്ടുവീഴ്ചയും പരസ്പര ആദരവും ഈ രാജ്യത്തിന്‍റെ പ്രത്യേക ചിഹ്നമായിരുന്നു. ഇത് തന്നെയാണ് ഭരണഘടനയുടെ ആത്മാവായി വര്‍ത്തിക്കുന്നതും. പക്ഷെ ഒരു ഭാഗത്ത് ഭരണഘടനയും നിയമവും അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. മറുഭാഗത്ത് വര്‍ഗ്ഗീയ വാദം വളര്‍ത്തപ്പെട്ടുകൊണ്ട് രാജ്യത്തെ നശിപ്പിക്കാനുള്ള ഗൂഢാലോചനകളും നടന്നുകൊണ്ടിരിക്കുന്നു. ഇന്ത്യാ രാജ്യം ഇന്നോ ഇന്നലെയോ ഉണ്ടായ ഭൂപ്രദേശമല്ല, സഹസ്രാബ്ദങ്ങളായി ഇവിടെ ജനങ്ങള്‍ വസിക്കുന്നുണ്ട്. പലവിധ മതങ്ങളും ഇവിടെ നിലനില്‍ക്കുന്നു. പക്ഷെ എല്ലാവരും എന്നും ശാന്തിയോടെയും ആദരവോടെയുമാണ് വര്‍ത്തിച്ചിട്ടുള്ളത്. ഈ രാജ്യം ഒരിക്കലും ഏതെങ്കിലും മതത്തിന് കീഴടങ്ങിയിട്ടില്ല. കീഴടങ്ങുകയുമില്ല. അതുകൊണ്ടുതന്നെയാണ് ഈ രാജ്യത്തിന്‍റെ യഥാര്‍ത്ഥ സ്നേഹികളായ വ്യക്തിത്വങ്ങള്‍ മതേതരത്വത്തെ രാജ്യത്തിന്‍റെ അടിസ്ഥാനമായി പ്രഖ്യാപിച്ചത്. ഇത്തരുണത്തില്‍ രാജ്യത്തിന്‍റെ ഭരണഘടനക്കും നിയമത്തിനും വിരുദ്ധമായി പരസ്പര സാഹോദര്യവും വിശ്വാസവും തകര്‍ക്കാന്‍ പരിശ്രമിച്ചാല്‍ ഈ രാജ്യം തന്നെ തകരുന്നതാണെന്ന് എല്ലാവരും ഓര്‍ക്കണം. രാജ്യത്തിന്‍റെ സ്വാതന്ത്ര്യം മുതല്‍ ഐക്യത്തിനും ഏകീകരണത്തിനും ശാന്തിക്കും സമാധാനത്തിനും സാഹോദര്യത്തിനും ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് എന്നും പരിശ്രമിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജംഇയ്യത്തിന്‍റെ പഴയ പരിശ്രമം കൂടുതല്‍ പ്രസക്തമായി വന്നിരിക്കുകയാണ്. രാജ്യത്ത് ഇന്ന് കാണപ്പെടുന്ന പുരോഗതിയെല്ലാം പൊടുന്നനവെ ഉണ്ടായതല്ല, ഇതിന് വേണ്ടി പൂര്‍വ്വികന്മാര്‍ വലിയ ത്യാഗ-പരിശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. ആകയാല്‍ ഈ രാജ്യത്തിന്‍റെ തകര്‍ച്ച മുന്‍ഗാമികളുടെ പരിശ്രമങ്ങളെ വേദനിപ്പിക്കുന്നതും രാജ്യത്തിന് മുഴുവനും നാശകരവുമായിരിക്കും. പൊതുജനങ്ങള്‍ നിയമങ്ങള്‍ കൈയ്യിലെടുക്കുകയും പരസ്പരം അക്രമങ്ങള്‍ കാട്ടിക്കൂട്ടുകയും ചെയ്യുന്നത് വളരെ ദുഃഖകരവും അപകടകരവുമായ ഒരു പ്രവണതയാണ്. ഇതിനെതിരില്‍ നിയമ-നിര്‍മ്മാണവും കാര്‍മ്മിക മുന്നേറ്റവും നടത്തേണ്ടതായിട്ടുണ്ട്. ബാബ്രി മസ്ജിദിന്‍റെ വിഷയത്തില്‍ നടന്ന് കൊണ്ടിരിക്കുന്ന കേസില്‍ ജംഇയ്യത്ത് നിര്‍വ്വഹിക്കുന്ന സേവനങ്ങളെ, യോഗം പ്രത്യേകം വിലയിരുത്തി. പടച്ചവന്‍റെ ഉതവിയുണ്ടെങ്കില്‍ അതില്‍ നല്ലൊരു വിധി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ധ്യക്ഷന്‍ അഭിപ്രായപ്പെട്ടു. കേരളത്തിലുണ്ടായ അസാധാരണ പ്രളയത്തെ കുറിച്ച് വലിയ ദുഃഖം രേഖപ്പെടുത്തുകയും ഈ സന്ദര്‍ഭത്തില്‍ ജംഇയ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിലുള്ളവര്‍ ചെയ്ത സേവനങ്ങളെ അദ്ധ്യക്ഷന്‍ പ്രശംസിക്കുകയും ചെയ്തു. എന്നാല്‍ ഇന്ത്യയുടെ വിവിധ ഭാഗത്ത് നിന്നും പ്രത്യേകിച്ചും, കര്‍ണ്ണാടക, തമിഴ്നാട്, ഗുജറാത്ത്, മഹാരാഷ്ട്ര മുതലായ സ്ഥലങ്ങളില്‍ നിന്നും ദുരിതാശ്വാസ വസ്തുക്കള്‍ കേരളത്തിലേക്ക് എത്തിച്ച പ്രവര്‍ത്തകരെ അദ്ദേഹം അഭിനന്ദിച്ചു. എന്നാല്‍ പ്രധാന പ്രവര്‍ത്തനം ഇനിയാണ് നടക്കാനുള്ളതെന്നും ഈ ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാനും, വീടിന് കേടുപാടുകള്‍ സംഭവിച്ചവരുടെ വീടുകളുടെ കേടുപാടുകള്‍ തീര്‍ക്കാനും യുദ്ധകാലാടിസ്ഥാനത്തില്‍ ഒരു പരിശ്രമം നടത്തേണ്ടതാണെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. മുന്നൂറോളം വീടുകള്‍ പുനര്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കുകയും അതിലേക്ക് എല്ലാവരുടെയും സഹായ-സഹകരണങ്ങള്‍ അദ്ധ്യക്ഷന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. വോട്ടേഴ്സ് ലിസ്റ്റില്‍ പേര് ചേര്‍ക്കേണ്ട പ്രധാന സമയമായതിനാല്‍ അതിലേക്ക് എല്ലാവരെയും പ്രേരിപ്പിച്ച് ഒക്ടോബര്‍ 31-ന് മുമ്പായി വോട്ടേഴ്സ് ലിസ്റ്റ് പുതുക്കേണ്ടതാണെന്നും അതിലും എല്ലാവരും ശ്രദ്ധ കൊടുക്കണമെന്നും അദ്ദേഹം ഉണര്‍ത്തി. 18 വയസ്സ് കഴിഞ്ഞ എല്ലാവരെയും വോട്ടര്‍മാരാക്കാന്‍ നാം പരിശ്രമിക്കണമെന്നും അദ്ദേഹം ഉണര്‍ത്തി. ജനറല്‍ സെക്രട്ടറി, മൗലാനാ അബ്ദുല്‍ അലീം ഫാറൂഖിയുടെ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച യോഗത്തില്‍ ദാറുല്‍ ഉലൂം ദേവ്ബന്ദിലെ പ്രധാന മുദര്‍രിസ് മൗലാനാ ഹബീബുര്‍റഹ്മാന്‍ ഖാസിമി, ആസാമില്‍ നിന്നും മൗലാനാ അബ്ദുര്‍റഷീദ്, യുപിയില്‍ മൗലാനാ അഷ്ഹദ് റഷീദി, ഹൈദരാബാദില്‍ നിന്നും മുഫ്തി ഗിയാസുദ്ദീന്‍ ഖാസിമി, ദേവ്ബന്ദില്‍ നിന്നും മൗലാനാ സയ്യിദ് അസ്ജദ് മദനി, ഡല്‍ഹിയില്‍ നിന്നും മൗലാനാ ഫള്ലുര്‍ റഹ്മാന്‍ ഖാസിമി, ബനാറസില്‍ നിന്നും മൗലാനാ അബ്ദുല്ലാഹ് നാസ്വിര്‍, പാറ്റ്നയില്‍ നിന്നും ഹാജി ഹസന്‍ അഹ്മദ്, കേരളത്തില്‍ നിന്നും മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി, മൗലാനാ മുഹമ്മദ് സുഫ്യാന്‍ ഹസനി, ചെന്നൈയില്‍ നിന്നും പ്രൊഫസര്‍ നസ്റുല്ലാഹ്,  ആന്ദ്രയില്‍ നിന്നും മുഫ്തി മഅ്സൂം സാഖിബ്, ബാംഗ്ലൂരില്‍ നിന്നും മുഹിബ്ബുല്ലാഹ് അമീന്‍, ഹാഫിസ് അര്‍ഷദ് മൈസൂര്‍ എന്നിവര്‍ പങ്കെടുത്തു.  
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!



👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...