Thursday, September 20, 2018

മുത്വലാഖ് ഓര്‍ഡിനന്‍സ് : സ്വന്തം തെറ്റുകള്‍ മറച്ചുവെക്കാനുള്ള രാഷ്ട്രീയ കളി, ജനാധിപത്യവിരുദ്ധമായ നീക്കം.!

മുത്വലാഖ് ഓര്‍ഡിനന്‍സ് :
സ്വന്തം തെറ്റുകള്‍ മറച്ചുവെക്കാനുള്ള രാഷ്ട്രീയ കളി, ജനാധിപത്യവിരുദ്ധമായ നീക്കം.! 
http://swahabainfo.blogspot.com/2018/09/blog-post_20.html?spref=tw 
ന്യൂഡല്‍ഹി: പെട്രോള്‍ വിലവര്‍ദ്ധവ് പോലെ ഭരണകൂടത്തിന്‍റെ പരാജയം വിളിച്ചറിയിക്കുന്ന ധാരാളം പ്രശ്നങ്ങള്‍ രാജ്യത്ത് സജീവമായി നിലനില്‍ക്കുമ്പോള്‍ അവ പരിഹരിക്കാന്‍ പരിശ്രമിക്കാതെ മുത്വലാഖിന്‍റെ പ്രശ്നത്തില്‍ മാത്രം കടിച്ചുതൂങ്ങി നില്‍ക്കുകയും ഈ വിഷയത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കുകയും ചെയ്ത കേന്ദ്ര ഭരണകൂടത്തിന്‍റെ നീക്കം സ്വന്തം ന്യൂനതകള്‍ മറച്ചുവെക്കാനുള്ള രാഷ്ട്രീയ കളിയും ചെയ്തുപോയ തെറ്റില്‍ ഉറച്ച്  നില്‍ക്കാനുള്ള ദുര്‍വാശിയും ജനാധിപത്യവിരുദ്ധമായ നീക്കവുമാണെന്ന് ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് സെക്രട്ടറിയും വക്താവുമായ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ് മാനി പ്രസ്താവിച്ചു. 
ഭരണഘടനയ്ക്ക് വിരുദ്ധമായ ഈ നീക്കം പാര്‍ലമെന്‍റിനെ അവഹേളിക്കല്‍ കൂടിയാണ്. ഏതാനും നാളുകള്‍ക്ക് മുമ്പ് പിരിഞ്ഞ പാര്‍ലമെന്‍റിന്‍റെ അടുത്ത സെക്ഷന്‍ ആരംഭിക്കാനിരിക്കുകയാണ്. ഈ സമയത്ത് ഓര്‍ഡിനന്‍സിലൂടെ ഒരു നിയമം കൊണ്ടുവരുന്നത് കള്ളക്കളിയും നിയമത്തിന്‍റെ ഭിത്തിയില്‍ ദ്വാരമുണ്ടാക്കലുമാണ്. മുത്വലാഖിനെക്കുറിച്ചുള്ള ബില്ലില്‍ നിറഞ്ഞുകിടക്കുന്ന വൈരുദ്ധ്യങ്ങള്‍ ലോകം മുഴുവന്‍ അറിഞ്ഞുകഴിഞ്ഞു. മുത്വലാഖിലൂടെ വിവാഹ മോചനം സംഭവിക്കുകയില്ലെന്നും എന്നാല്‍ മുത്വലാഖ് സംഭവിച്ചതിന്‍റെ പേരിലുള്ള ശിക്ഷ നല്‍കപ്പെടുന്നതാണെന്നും അതില്‍ പറയുന്നു. തെറ്റ് സംഭവിക്കാതിരുന്നിട്ടും തെറ്റിന്‍റെ പേരില്‍ ശിക്ഷിക്കുക എന്നത് ബുദ്ധി ശൂന്യതയാണ്. ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡും പ്രതിപക്ഷവും ഇക്കാര്യം ഉണര്‍ത്തുകയുണ്ടായി. എന്നാല്‍ തെറ്റ് തിരുത്തുന്നതിന് പകരം   രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി തെറ്റില്‍ ഉറച്ച് നില്‍ക്കാന്‍ വാശി പിടിക്കുകയും അതിനുവേണ്ടി തീര്‍ത്തും ജനാധിപത്യവിരുദ്ധമായ മാര്‍ഗ്ഗം സ്വീകരിക്കുകയും ചെയ്യുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല.  ബോര്‍ഡിന്‍റെ ലീഗല്‍സെല്‍ ഇതിനെക്കുറിച്ച് ആലോചിക്കുന്നതും ആവശ്യമാണെന്ന് കണ്ടാല്‍ ഇതിനെതിരില്‍ സുപ്രീം കോടതിയെ സമീപിക്കുന്നതുമാണ്. യഥാര്‍ത്ഥത്തില്‍ ഇത് ജനങ്ങളെ പ്രധാന പ്രശ്നങ്ങളില്‍ നിന്നും തിരിച്ചുവിടാനുള്ള തന്ത്രം കൂടിയാണ്. അസഹ്യമായ വിലക്കയറ്റത്തിന്‍റെ പേരില്‍ രാജ്യം മുഴുവന്‍ ജനങ്ങള്‍ കടുത്ത അതൃപ്തിയിലാണ്. ഇത് തിരിച്ചുവിടാന്‍ വേണ്ടി ഇസ്ലാമിക ശരീഅത്തിനെ കരുവാക്കുന്നതിന്‍റെ കളി ഒരിക്കലും വിജയിക്കുന്നതല്ല. 
All India Muslim Personel Law Board 
76A/1 MAIN MARKET, OKHLA VILL, JAMIA NAGAR, NEW DELHI-110025,
Ph: 011-26322991, Telefax: 011-26314784, E-mail: aimpboard@gmail.com Website: www.aimplboard.in 

ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...