Sunday, September 23, 2018

ശാഫിഈ മദ്ഹബുമായി ബന്ധപ്പെട്ട ഉലമാക്കളോട്...


ശാഫിഈ മദ്ഹബുമായി ബന്ധപ്പെട്ട ഉലമാക്കളോട്... 
http://swahabainfo.blogspot.com/2018/09/blog-post23.html?spref=tw 

പഴയ കാലഘട്ടത്തിലുള്ള ഓരോ മഹാന്മാരും വിജ്ഞാനത്തിലും ചിന്തയിലും വളരെ ഉയര്‍ന്നവരായിരുന്നു. അത് കൊണ്ട് അവര്‍ ഓരോരുത്തരും (ഏക് ആദമി) ഓരോ അക്കാദമികളായിരുന്നു. എന്നാല്‍ ഇന്നത്തെ കാലഘട്ടത്തിലും അല്ലാഹു, വിജ്ഞാനത്തിന്‍റെയും ചിന്തയുടെയും വളര്‍ച്ചയ്ക്കും വിശാലതയ്ക്കും വളരെ ലളിതവും മഹത്തരവുമായ മാര്‍ഗ്ഗം വെച്ചിട്ടുണ്ട്. അതിലൊന്നാണ് വൈജ്ഞാനിക അക്കാദമികള്‍-കൂട്ടങ്ങള്‍. 
ബഹുമാന്യരെ, 
സര്‍വജ്ഞനും സര്‍വ്വലോക പരിപാലകനുമായ അല്ലാഹു ഇരുലോക വിജയം വെച്ചിരിക്കുന്നത് ദീനിലാണ്. ദീന്‍ എന്നാല്‍ അല്ലാഹുവിന്‍റെ പൊരുത്തമായ ജീവിതം കാണിച്ച് തരികയും ഇരുലോക വിജയത്തിലേക്ക് നയിക്കുകയും ചെയ്യുന്ന മഹത്തായ ദര്‍ശനമാണ്. ദീനില്‍ എല്ലാ കാര്യങ്ങളും  അടങ്ങിയിരിക്കുന്നു. ഓരോ കാലഘട്ടത്തിലും ഉയരുന്ന ആവശ്യങ്ങള്‍ക്ക് ദീനില്‍ വ്യക്തമായ മറുപടിയുണ്ട്. പ്രത്യേകിച്ചും പരിശുദ്ധ ഖുര്‍ആനിലും ഹദീസിലും അവയുടെ സാംരാംശമായ ഫിഖ്ഹിലും ഓരോ കാലഘട്ടത്തിലുമുള്ള എല്ലാ വിഷയങ്ങള്‍ക്കും പരിഹാരമുണ്ട്. മുന്‍കാല മഹത്തുക്കള്‍ ഓരോരുത്തരും അതില്‍ നിന്നും വിഷയങ്ങള്‍ കണ്ടെത്തിയിരുന്നു. ഇന്നത്തെ കാലഘട്ടത്തില്‍ ഈ വിഷയത്തില്‍ അല്ലാഹു കനിഞ്ഞരുളിയ മഹത്തായ ഒന്നാണ് പണ്ഡിത കൂട്ടായ്മകള്‍-അക്കാദമികള്‍. സയ്യിദുനാ ഇമാം ശാഫിഈ (റ) യുടെ മദ്ഹബ് സ്വീകരിക്കുന്ന കേരളത്തിലും ബഡ്കല്‍, ബോംബൈ മുതലായ പ്രദേശങ്ങളിലും ധാരാളം ശാഫിഈ മദ്ഹബുകാര്‍ വസിക്കുന്നുണ്ട്. എന്നാല്‍ നാം ബന്ധപ്പെട്ട ആധുനിക കാര്യങ്ങളെ കുറിച്ചുള്ള ശരിയായ പരിഹാരം പലപ്പോഴും നമുക്ക് ലഭിക്കാറില്ല. ഇതിന് വേണ്ടി മഹാന്മാരായ പണ്ഡിതന്മാരുടെ മേല്‍നോട്ടത്തില്‍ നിലവില്‍ വന്ന ഒരു മഹത്തായ കൂട്ടായ്മയാണ് മജ്മഉല്‍ ഇമാമിശ്ശാഫിഈ അല്‍ ആലമി. ഇതിന്‍റെ ആദ്യത്തെ ഫിഖ്ഹ് സെമിനാര്‍ മുംബെയില്‍ നടക്കുകയാണ്. ശാഫിഈ മദ്ഹബുമായി ബന്ധപ്പെട്ട എല്ലാ മഹത്തുക്കള്‍ക്കും ഇതില്‍ പങ്കെടുക്കാവുന്നതാണ്. 
ഇന്ത്യയിലെ ഇതര അക്കാദമികളില്‍ യുവാക്കളായ ധാരാളം ഉലമാക്കള്‍ മുന്നിട്ടിറങ്ങിയതിന്‍റെ പേരില്‍ അവര്‍ക്ക് വൈജ്ഞാനികമായ വലിയ ഉയര്‍ച്ചയും വളര്‍ച്ചയും ഉണ്ടാകുന്നതായി അനുഭവപ്പെടുന്നു. ഈ വിഷയത്തില്‍ നമ്മുടെ കേരളത്തിലെ പണ്ഡിത സുഹൃത്തുക്കള്‍ക്ക് ഒരു സുവര്‍ണ്ണാവസരം ലഭിച്ചിരിക്കുകയാണ്. മാത്രമല്ല, കേരളക്കാരെ പരിഗണിച്ച് കൊണ്ട് അറബിയില്‍ ചോദ്യങ്ങള്‍ തയ്യാറാക്കിയിരിക്കുകയാണ്. ആ ചോദ്യങ്ങള്‍ ഇപ്പോള്‍ താങ്കള്‍ക്ക് അയക്കുകയാണ്. (കിട്ടിയില്ലെങ്കില്‍ ഈ നമ്പറില്‍ ബന്ധപ്പെടുക. +91 8086598913) അത് വായിച്ച് നോക്കി അറബിയിലോ അല്ലെങ്കില്‍ ഉറുദുവിലോ ഇതിന്‍റെ മറുപടികള്‍ ശാഫിഈ ഫിഖ്ഹിന്‍റെ കിതാബുകളുടെ വെളിച്ചത്തില്‍ നിങ്ങള്‍ തയ്യാറാക്കി 2018 നവംബര്‍ 30 ന് മുമ്പായി അയച്ചുതരിക. തുടര്‍ന്ന് സെമിനാറിലും നിങ്ങള്‍ മുന്‍കൂട്ടി അറിയിക്കുന്നപക്ഷം പങ്കെടുക്കാന്‍ സൗകര്യം ലഭിക്കുന്നതാണ്. സ്ലീപ്പര്‍ യാത്ര ടിക്കറ്റും താമസ സൗകര്യങ്ങളും സെമിനാര്‍ ഭാരവാഹികള്‍ നിര്‍വ്വഹിക്കുന്നതാണ്. 
MAJMA-UL IMAM AS-SHAFAI AL-AALAMI 

H.O. JAMIA ZIA UL ULOOM, 
Kandlur. 576211. Udupi Dist, 
Karnataka, INDIA. 
mjishafaia@gmail.com 
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾










No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...