Sunday, September 9, 2018

ജംഇയ്യത്ത് ഉലമാ ഏ ഹിന്ദില്‍ അംഗത്വം എടുക്കുക: -മൗലാനാ സയ്യിദ് അര്‍ഷദ് മദനി (ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് അഖിലേന്ത്യാ അദ്ധ്യക്ഷന്‍)


ജംഇയ്യത്ത് ഉലമാ ഏ ഹിന്ദില്‍ അംഗത്വം എടുക്കുക: 
-മൗലാനാ സയ്യിദ് അര്‍ഷദ് മദനി 
(ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് അഖിലേന്ത്യാ അദ്ധ്യക്ഷന്‍)
http://swahabainfo.blogspot.com/2018/09/blog-post_35.html?spref=tw
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയും സ്വാതന്ത്ര്യത്തിന് ശേഷം ഭാരതത്തിന്‍റെ പുനര്‍ നിര്‍മ്മാണത്തിനും ഉന്നതമായ സേവനങ്ങള്‍ സമര്‍പ്പിച്ചിട്ടുള്ള മഹത്തായ പ്രസ്ഥാനമായ ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഈ സന്ദര്‍ഭത്തില്‍ എല്ലാ സഹോദരങ്ങളും ജംഇയ്യത്തിന്‍റെ അംഗത്വം പുതുക്കാന്‍ ജംഇയ്യത്തിന്‍റെ അഖിലേന്ത്യാ അദ്ധ്യക്ഷന്‍ മൗലാനാ സയ്യിദ് അര്‍ഷദ് മദനി ആഹ്വാനം ചെയ്തു. 
കേരളത്തിലെ അവസ്ഥകള്‍ മനസ്സിലാക്കിയ മൗലാനാ അവര്‍കള്‍, വിവിധ സംസ്ഥാനങ്ങളിലുള്ള ജംഇയ്യത്തിന്‍റെ നേതാക്കളെയും പ്രവര്‍ത്തകരെയും കേരളത്തിലേക്ക് നിയോഗിക്കുകയും, അവര്‍ കേരളത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുകയാണ്. ഇക്കൂട്ടത്തില്‍ മൗലാനാ അവര്‍കളുടെ വിശിഷ്ട ശിഷ്യനും രാജസ്ഥാന്‍ ജംഇയ്യത്ത് ഉലമാ ഏ ഹിന്ദിന്‍റെ ഉപാദ്ധ്യക്ഷനുമായ മൗലാനാ ഹബീബുല്ലാഹ് നുഅ്മാനി കേരളത്തില്‍ ജംഇയ്യത്തിന്‍റെ അംഗത്വം പുതുക്കുന്ന പ്രവര്‍ത്തനത്തിന്, ഓച്ചിറ ദാറുല്‍ ഉലൂമില്‍ നടന്ന സദസ്സില്‍ ഉസ്താദ് മുഹമ്മദ് ഖാസിം ബാഖവിക്ക് അംഗത്വം നല്‍കിക്കൊണ്ട് തുടക്കം കുറിച്ചു. 
ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് മഹാന്മാരായ മുന്‍ഗാമികളുടെ നിഷ്കളങ്കവും നിസ്തുലവും പാരമ്പര്യം നിറഞ്ഞതുമായ പ്രസ്ഥാനമാണെന്നും അതില്‍ ബന്ധപ്പെടുന്നതും പ്രവര്‍ത്തിക്കുന്നതും വലിയ സൗഭാഗ്യമാണെന്നും അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം വിശദീകരിച്ചു. ജംഇയ്യത്തില്‍ മുമ്പ് അംഗങ്ങളായിട്ടുള്ളവരും അല്ലാത്തവരുമെല്ലാം ജംഇയ്യത്തിന്‍റെ അംഗത്വം എടുക്കണമെന്ന് അദ്ദേഹം ഉണര്‍ത്തി. 
ജംഇയ്യത്ത് ഉലമാ ഏ ഹിന്ദിന്‍റെ അംഗത്വം എടുക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക:
 http://api.whatsapp.com/send?phone=919446083301&text=%20ജംഇയ്യത്ത്ഉലമാഏഹിന്ദിന്‍റെമെമ്പറാകാന്‍ഞാന്‍ആഗ്രഹിക്കുന്നു.
ഓട്ടോമാറ്റിക് ആയി താങ്കള്‍ ജംഇയ്യത്തിന്‍റെ മെമ്പര്‍ ആകുന്നതാണ്. 
ജംഇയ്യത്ത് ഉലമാ ഏ ഹിന്ദിലേക്ക് അംഗങ്ങളെ ചേര്‍ക്കാന്‍ ഓരോരുത്തരും പരിശ്രമിക്കുകയും ഈ സന്ദേശം വ്യക്തികള്‍ക്ക് അധികമായി അയച്ചുകൊടുക്കുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 









ജംഇയ്യത്തില്‍ അംഗങ്ങളാവുക, 
നന്മയ്ക്ക് വേണ്ടി പരിശ്രമിക്കുക.! 
ആലുവ: ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് ഒരു ഭാഗത്ത് മുസ്ലിം സമുദായത്തില്‍ ധാര്‍മ്മികമായ ബോധം വര്‍ദ്ധിപ്പിക്കാനും സമുദായത്തിന്‍റെയും ഇതര അവശ വിഭാഗങ്ങളുടെയും പ്രശ്നങ്ങള്‍ പരിഹാരിക്കാനും പരിശ്രമിക്കുമ്പോള്‍ മറുഭാഗത്ത് മുഴുവന്‍ സംഘടനകളെ മാത്രമല്ല, മുഴുവന്‍ മനുഷ്യരെയും ഏകോദര സഹോദരങ്ങളായി കണ്ട് സേവിക്കാനും പഠിപ്പിക്കുന്ന ഒരു മഹത്തായ പ്രസ്ഥാനമാണ്. അതില്‍ എല്ലാവരെയും അംഗങ്ങളാകാന്‍ വിനയത്തോടെ സ്വാഗതം ചെയ്യുന്നുവെന്ന് മൗലാനാ അബ്ദുല്‍ ഖയ്യൂം മന്‍സൂരി (വൈസ് പ്രസിഡന്‍റ്, ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് ഗുജറാത്ത്) പ്രസ്താവിച്ചു. 

ആലുവ, മുപ്പത്തടത്ത് റോഡരികില്‍ വെച്ച്, അഹ് മദാബാദില്‍ നിന്നും കൊണ്ടുവന്ന വസ്തുക്കള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുണി തറയില്‍ വിരിച്ച് വളരെ ലാളിത്യത്തോടെ ഇരുന്ന് കൊണ്ടാണ് ജനങ്ങളുമായി സംവദിച്ചത്. ജംഇയ്യത്ത് ഉലമാ ഏ ഹിന്ദിന്‍റെ ഗുണങ്ങള്‍ അതില്‍ ബന്ധപ്പെട്ടാല്‍ മാത്രമേ വ്യക്തമാവുകയുള്ളൂ. വിനീതനും ജംഇയ്യത്തുമായി ബന്ധമില്ലാതെ കഴിയുകയായിരുന്നു. ഒരു അപകടത്തില്‍ പെട്ടപ്പോള്‍ നിങ്ങളെ പോലുള്ള സഹോദരങ്ങള്‍ ജംഇയ്യത്ത് വഴി എന്നെ സഹായിച്ചു. തുടര്‍ന്ന് ജംഇയ്യത്തിലൂടെ നിങ്ങളെയും സഹായിക്കല്‍ എന്‍റെ കടമയായി ഞാന്‍ കണ്ടു. അങ്ങനെ ഞങ്ങള്‍ ഇപ്പോള്‍ എല്ലാ സമയത്തും ആവശ്യക്കാരെ സഹായിക്കാനുള്ള പ്രവര്‍ത്തനവുമായി സജീവമായി കഴിയുകയാണ്. കേരളത്തില്‍ മാത്രമല്ല, ഇന്ത്യയുടെ ഏത് ഭാഗത്തും പ്രകൃതി ദുരന്തങ്ങളും മറ്റും ഉണ്ടാകുമ്പോള്‍ ഞങ്ങളുടെ നാട്ടുകാര്‍ അവിടെ എത്താറുണ്ട്. അങ്ങനെയാണ് ഞങ്ങള്‍ ഇവിടെ വന്നത്. കേരളീയരായ സഹോദരങ്ങള്‍ വളരെ ഗുണങ്ങളുള്ളവരാണ്. നിങ്ങളും ഇത്തരം സേവനങ്ങള്‍ക്ക് സന്നദ്ധരാവുക. അതിന് ജംഇയ്യത്തുമായി നിങ്ങളും ബന്ധപ്പെടണമെന്നാണ് ഞങ്ങള്‍ക്ക് നിങ്ങളോട് പറയാനുള്ളത്. ജംഇയ്യത്ത് ഉലമാ ഏ ഹിന്ദില്‍ വാട്സ്അപ്പ് വഴി അംഗത്വം ചേര്‍ക്കുന്ന പ്രവര്‍ത്തനം അദ്ദേഹം ഉദ്ഘാടനം ചെയ്തു. സോഷ്യല്‍മീഡിയ വഴി വളരെ ലളിതമായ രീതിയില്‍ നന്മയുടെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ പടച്ചവന്‍ അവസരം നല്‍കിയിരിക്കുകയാണ്. സോഷ്യല്‍മീഡിയകള്‍ നന്മയുടെ വഴിയില്‍മാത്രം ചെലവഴിക്കണമെന്നും അദ്ദേഹം ഉണര്‍ത്തി. 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...