മൗലാനാ സയ്യിദ് അര്‍ഷദ് മദനി
(ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് അഖിലേന്ത്യാ അദ്ധ്യക്ഷന്‍) ക്ക്
കേരളത്തിലേക്ക് സ്വാഗതം.!
2018 സെപ്റ്റംബര്‍ 29
ശനിയാഴ്ച
http://swahabainfo.blogspot.com/2018/09/blog-post_18.html?spref=tw http://api.whatsapp.com/send?
വര്‍ഗ്ഗീയതയുടെ തീ ജ്വാലകള്‍
മാനവികതയുടെ തീര്‍ത്ഥ ജലം കൊണ്ട് അണയ്ക്കുക.!
-മൗലാനാ സയ്യിദ് അര്‍ഷദ് മദനി
ഒരു മതവും വര്‍ഗ്ഗീയതയും തീവ്രവാദവും പഠിപ്പിക്കുന്നില്ല എന്നാണ് കഴിഞ്ഞ കാലത്തെ സുദീര്‍ഘമായ ചരിത്രം പഠിപ്പിക്കുന്നത്. എന്നാല്‍ ഇന്ന് സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്ക് വേണ്ടി മതങ്ങളുടെ വേഷം ധരിച്ച ചിലര്‍ വര്‍ഗ്ഗീയതയും തീവ്രവാദവും പ്രചരിപ്പിക്കുന്നു. മതങ്ങളുമായോ മുന്‍ഗാമികളായ മത വ്യക്തിത്വങ്ങളുമായോ ഒരു ബന്ധവുമില്ലാത്തവര്‍ മതസ്ഥരെ തെറ്റിദ്ധരിപ്പിക്കാന്‍ ആക്രോശങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന വേദനാജനകമായ ഒരു അവസ്ഥ സംജാതമായിരിക്കുകയാണ്. അതെ, പല മതസ്ഥര്‍ ഒരുമിച്ച് ഒരു നാട്ടുകാരായി കഴിയാം എന്ന് ഇന്ത്യയുടെ ഗംഗാ-യമുനാ സംസ്കാര ചരിത്രം പറഞ്ഞ് തരുമ്പോള്‍ അതിനെതിരില്‍ അപകടകരമായ പ്രവണതകള്‍ പ്രചരിപ്പിക്കാന്‍ ഇവിടെ പരിശ്രമം നടക്കുന്നു. ഇന്ത്യന്‍ ജനതയെ ഹിന്ദു-അഹിന്ദു എന്നീ പേരുകളില്‍ വിഭജിച്ച് വര്‍ഗ്ഗീയത വളര്‍ത്തപ്പെടുന്നു. ഭിന്നിപ്പിക്കുകയും ഭരിക്കുകയും ചെയ്യുക എന്ന നീചമായ ലക്ഷ്യത്തിന് വേണ്ടി ഇപ്പോള്‍ മുസ്ലിംകള്‍ പോലെയുള്ള ന്യൂനപക്ഷങ്ങളെയും പരസ്പരം ഭിന്നിപ്പിക്കാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടത്തപ്പെടുന്നു.
ഇതോടൊപ്പം ഇസ്ലാമിന്‍റെ പേരില്‍ വര്‍ഗ്ഗീയതയും തീവ്രവാദവും ആരോപിക്കുകയും വിവരദോഷികളും ശരിയായ ഇസ്ലാമിക വിജ്ഞാനവുമായി ബന്ധമില്ലാത്തവരുമായ ചിലരുടെ ഒറ്റപ്പെട്ട സംഭവങ്ങള്‍ പെരുപ്പിച്ച് കാട്ടുകയും ചെയ്യുന്നു. സര്‍വ്വോപരി ഇസ്ലാമിക കേന്ദ്രങ്ങളായ മദ്റസകളുടെയും പണ്ഡിതരുടെയും മേല്‍ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നു. രാജ്യത്തിന്‍റെ അവസ്ഥ അത്യന്തം അപകടകരമാക്കുന്ന പ്രവണതകളാണ് ഇതെല്ലാം. ഇസ്ലാം പഠിപ്പിക്കുന്ന സമുന്നത സ്വഭാവങ്ങള്‍ പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യണമെന്നും സര്‍വ്വോപരി, മാനവികതയുടെ മഹല്‍ ഗുണങ്ങള്‍ അധികമായി പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യണമെന്നും ആഹ്വാനം ചെയ്യുന്നു. അതെ, വര്‍ഗ്ഗീയതയ്ക്കുള്ള മറുപടി വര്‍ഗ്ഗീയതയല്ല. മാനവികതയും മതത്തിന്‍റെ ഉള്ളില്‍ ഒതുങ്ങി നിന്നു കൊണ്ടുള്ള സ്നേഹബഹുമാനങ്ങളുമാണ് യഥാര്‍ത്ഥ മറുപടി. ഇതിലൂടെ വര്‍ഗ്ഗീയത ഇല്ലാതാകുന്നതാണ്. ആകയാല്‍ വര്‍ഗ്ഗീയതയുടെ തീ ജ്വാലകള്‍ മാനവികതയുടെ തീര്‍ത്ഥ ജലം കൊണ്ട് അണയ്ക്കാന്‍ നാം രംഗത്തിറങ്ങുക. പടച്ചവന്‍ നമ്മെ സഹായിക്കുന്നതാണ്.
🔚
🔚
🔚
🔚
🔚
🔚
🔚
🔚
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
മാനവികതയുടെ തീര്‍ത്ഥ ജലം കൊണ്ട് അണയ്ക്കുക.!
-മൗലാനാ സയ്യിദ് അര്‍ഷദ് മദനി
ഒരു മതവും വര്‍ഗ്ഗീയതയും തീവ്രവാദവും പഠിപ്പിക്കുന്നില്ല എന്നാണ് കഴിഞ്ഞ കാലത്തെ സുദീര്‍ഘമായ ചരിത്രം പഠിപ്പിക്കുന്നത്. എന്നാല്‍ ഇന്ന് സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്ക് വേണ്ടി മതങ്ങളുടെ വേഷം ധരിച്ച ചിലര്‍ വര്‍ഗ്ഗീയതയും തീവ്രവാദവും പ്രചരിപ്പിക്കുന്നു. മതങ്ങളുമായോ മുന്‍ഗാമികളായ മത വ്യക്തിത്വങ്ങളുമായോ ഒരു ബന്ധവുമില്ലാത്തവര്‍ മതസ്ഥരെ തെറ്റിദ്ധരിപ്പിക്കാന്‍ ആക്രോശങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന വേദനാജനകമായ ഒരു അവസ്ഥ സംജാതമായിരിക്കുകയാണ്. അതെ, പല മതസ്ഥര്‍ ഒരുമിച്ച് ഒരു നാട്ടുകാരായി കഴിയാം എന്ന് ഇന്ത്യയുടെ ഗംഗാ-യമുനാ സംസ്കാര ചരിത്രം പറഞ്ഞ് തരുമ്പോള്‍ അതിനെതിരില്‍ അപകടകരമായ പ്രവണതകള്‍ പ്രചരിപ്പിക്കാന്‍ ഇവിടെ പരിശ്രമം നടക്കുന്നു. ഇന്ത്യന്‍ ജനതയെ ഹിന്ദു-അഹിന്ദു എന്നീ പേരുകളില്‍ വിഭജിച്ച് വര്‍ഗ്ഗീയത വളര്‍ത്തപ്പെടുന്നു. ഭിന്നിപ്പിക്കുകയും ഭരിക്കുകയും ചെയ്യുക എന്ന നീചമായ ലക്ഷ്യത്തിന് വേണ്ടി ഇപ്പോള്‍ മുസ്ലിംകള്‍ പോലെയുള്ള ന്യൂനപക്ഷങ്ങളെയും പരസ്പരം ഭിന്നിപ്പിക്കാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടത്തപ്പെടുന്നു.
ഇതോടൊപ്പം ഇസ്ലാമിന്‍റെ പേരില്‍ വര്‍ഗ്ഗീയതയും തീവ്രവാദവും ആരോപിക്കുകയും വിവരദോഷികളും ശരിയായ ഇസ്ലാമിക വിജ്ഞാനവുമായി ബന്ധമില്ലാത്തവരുമായ ചിലരുടെ ഒറ്റപ്പെട്ട സംഭവങ്ങള്‍ പെരുപ്പിച്ച് കാട്ടുകയും ചെയ്യുന്നു. സര്‍വ്വോപരി ഇസ്ലാമിക കേന്ദ്രങ്ങളായ മദ്റസകളുടെയും പണ്ഡിതരുടെയും മേല്‍ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നു. രാജ്യത്തിന്‍റെ അവസ്ഥ അത്യന്തം അപകടകരമാക്കുന്ന പ്രവണതകളാണ് ഇതെല്ലാം. ഇസ്ലാം പഠിപ്പിക്കുന്ന സമുന്നത സ്വഭാവങ്ങള്‍ പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യണമെന്നും സര്‍വ്വോപരി, മാനവികതയുടെ മഹല്‍ ഗുണങ്ങള്‍ അധികമായി പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യണമെന്നും ആഹ്വാനം ചെയ്യുന്നു. അതെ, വര്‍ഗ്ഗീയതയ്ക്കുള്ള മറുപടി വര്‍ഗ്ഗീയതയല്ല. മാനവികതയും മതത്തിന്‍റെ ഉള്ളില്‍ ഒതുങ്ങി നിന്നു കൊണ്ടുള്ള സ്നേഹബഹുമാനങ്ങളുമാണ് യഥാര്‍ത്ഥ മറുപടി. ഇതിലൂടെ വര്‍ഗ്ഗീയത ഇല്ലാതാകുന്നതാണ്. ആകയാല്‍ വര്‍ഗ്ഗീയതയുടെ തീ ജ്വാലകള്‍ മാനവികതയുടെ തീര്‍ത്ഥ ജലം കൊണ്ട് അണയ്ക്കാന്‍ നാം രംഗത്തിറങ്ങുക. പടച്ചവന്‍ നമ്മെ സഹായിക്കുന്നതാണ്.

ആശംസകളോടെ...

മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!

Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation

No comments:
Post a Comment