ഹാഫിസ് ഉസ്താദുമാരോട്,...
ഇസ് ലാമിന്‍റെ ജീവനായ ഇസ് ലാമിക വിജ്ഞാനങ്ങള്‍ പഠിക്കാനും പഠിപ്പിക്കാനും പകര്‍ത്താനും പ്രചരിപ്പിക്കാനും അല്ലാഹു കനിഞ്ഞരുളിയ മഹത്തായ കേന്ദ്രങ്ങളാണ് മദ്റസകള്‍. ഇവകളുടെ പ്രവര്‍ത്തനങ്ങള്‍ നന്നാക്കുന്നതിന് വേണ്ടി നിലവില്‍ വന്ന ഒരു കൂട്ടായ്മയാണ് റാബിത്വതുല്‍ മദാരിസ്.
റാബിത്വത്തുല്‍ മദാരിസിന്‍റെ നിര്‍ദ്ദേശ പ്രകാരം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലുള്ള ഹാഫിസ് ഉസ്താദുമാര്‍ക്ക് അവരുടെ സേവനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും ഫലപ്രദമാക്കുന്നതിനും പര്യാപ്തമായ തദ്രീബു തഹ്ഫീളില്‍ ഖുര്‍ആന്‍ (ഹിഫ്സുല്‍ ഖുര്‍ആന്‍ പരിശീലന ക്ലാസ്സ്) 2019 ഫെബ്രുവരി 11-12 തിയതികളില്‍ നടക്കുകയാണ്.
പ്രസ്തുത പരിപാടിയില്‍ ആരംഭം മുതല്‍ അവസാനം വരെ ഹിഫ്സ് പഠിപ്പിക്കുന്ന എല്ലാ ഉസ്താദുമാരുടെയും മഹനീയ സാന്നിദ്ധ്യമുണ്ടാകണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
ഖുര്‍ആന്‍ എളുപ്പത്തില്‍ മനപ്പാഠമാക്കാനുള്ള രീതികള്‍, തജ്വീദോട് കൂടി ഖുര്‍ആന്‍ പഠിപ്പിക്കുന്ന ശൈലി, തെറ്റുകള്‍ കൂടാതെ മനനം ചെയ്യിക്കാനുള്ള മാര്‍ഗ്ഗം, കുട്ടികളുടെ സ്വഭാവ സംസ്കരണം, ഉസ്താദുമാരും രക്ഷാകര്‍ത്താക്കളുമായുള്ള ബന്ധം... തുടങ്ങിയ വിഷയങ്ങളില്‍ പ്രഗത്ഭര്‍ പങ്കെടുക്കുകയും സെമിനാറുകളും ചര്‍ച്ചയും നടക്കുകയും ചെയ്യുന്നതാണ്.
2019 ഫെബ്രുവരി 11-)ം തിയതി തിങ്കളാഴ്ച കൊല്ലം, കൈതോട് ജാമിഅ നൂറുല്‍ ഹുദായിലും
12-)ം തിയതി ചൊവ്വാഴ്ച ഓച്ചിറ ദാറുല്‍ ഉലൂമിലും ആണ് ഇതിന് വേണ്ടി വേദി ഒരുക്കിയിരിക്കുന്നത്. (രാവിലെ 08 മണി മുതല്‍ വൈകിട്ട് 05-45 വരെ) ഹിഫ്സ് പഠിപ്പിക്കുന്ന ബനാത്തുകളിലെ വനിതാ ഉസ്താദുമാര്‍ക്കും പ്രോഗ്രാമില്‍ പങ്കെടുക്കുന്നതിന് കൈതോടും ഓച്ചിറയിലും സൗകര്യം ഒരുക്കിയിട്ടുണ്ട്.
എല്ലാ ഹാഫിസ് ഉസ്താദുമാരും രണ്ടാലൊരു സ്ഥലത്ത് പങ്കെടുക്കുക. പ്രയോജനപ്പെടുത്തുക. പടച്ചവന്‍ അനുഗ്രഹിക്കട്ടെ.!
https://swahabainfo.blogspot.com/2019/02/blog-post_10.html?spref=tw
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആഹാര-വിശ്രമ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വേണ്ടി ഈ നമ്പറില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യുക:
ജാമിഅ നൂറുല്‍ ഹുദാ കൈതോട്
9895266136, 9895978802
ദാറുല്‍ ഉലൂം അല്‍ ഇസ്ലാമിയ്യ ഓച്ചിറ
9961717102, 9961955826








ആശംസകളോടെ...





മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!


Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation


No comments:
Post a Comment