ഇനി ഉംറക്ക് പോകാൻ ഏജൻസികളെ നേരിട്ട് സമീപിക്കേണ്ട; ഓൺലൈനിൽ അപേക്ഷിക്കാം
ഉംറ നിർവ്വഹിക്കാൻ ഉദ്ദേശിക്കുന്ന വ്യക്തികൾക്ക് ഏജൻസികളെ നേരിട്ട് സമീപിക്കാതെ തന്നെ ഓൺലൈൻ വഴി വിസയും താമസ , ഗതാഗത സൗകര്യങ്ങളും ലഭ്യമാക്കുന്ന മഖാം പോർട്ടൽ സൗദി ഹജ്ജ്ജ് ആൻ്റ് ഉംറ മന്ത്രാലയം കൂടുതൽ പരിഷ്ക്കരിച്ചു പുറത്തിറക്കി. നേരത്തെ പരീക്ഷണാർത്ഥം നടപ്പാക്കിയിരുന്ന പദ്ധതി നിരവധി സർവീസ് ഓപ്പറേറ്റർമാർ ഉപയോഗപ്പെടുത്തിയിരുന്നു.
https://eservices.haj.gov.sa/ eservices3/pages/home.xhtml? dswid=-2981 എന്ന ലിങ്കിൽ പോയാൽ അപേക്ഷകൻ്റെ രാജ്യവും മറ്റു വിവരങ്ങളുമെല്ലാം പൂരിപ്പിച്ച് നൽകിയാൽ താമസത്തിനു ഹോട്ടലുകളിൽ ഈടാക്കുന്ന ചാർജ്ജും മറ്റു വിവരങ്ങളും അറിയാൻ സാധിക്കും.
പുതിയ സേവനം പൊതു ജനങ്ങൾ വ്യാപകമായി ഉപയോഗപ്പെടുത്താൻ തുടങ്ങുന്നതോടെ സൗദിയിലേക്ക് വിദേശ തീർഥാടകരുടെ വലിയ ഒഴുക്ക് തന്നെയുണ്ടാകുമെന്നാണു കരുതപ്പെടുന്നത്.
പല വിദേശ രാജ്യങ്ങളിലെ തീർഥാടകരിൽ നിന്നും ഓപ്പറേറ്റർമാർ വൻ സംഖ്യ ഈടാക്കാറുണ്ട്. പുതിയ പോർട്ടലിലെ വിവര പ്രകാരം 700 റിയാലിൽ താഴെ മാത്രമേ താമസത്തിനും സൗദിക്കകത്തെ ട്രാൻസ്പോർട്ടേഷനും ചെലവാകുന്നുള്ളു. ഇത് കൂടുതൽ പേരെ ആകർഷിക്കുമെന്ന് തീർച്ചയാണു.
വിഷൻ 2030 പ്രകാരം ഒരു വർഷം 3 കോടി ഉംറ തീർഥാടകരെ രാജ്യത്തെത്തിക്കുകയാണു അധികൃതരുടെ ലക്ഷ്യം.
മക്ക: തീര്‍ഥാടകര്‍ക്ക് ഇടനിലക്കാരില്ലാതെ ഇനി നേരിട്ട് ഉംറ വിസ ലഭ്യമാവും. ഉംറ വിസയ്ക്ക് നേരിട്ട് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാനുള്ള സേവനം സൗദി ഹജ്ജ് ഉംറ മന്ത്രാലയം ആരംഭിച്ചു. ഹജ്ജ് ഉംറ തീര്‍ഥാടകര്‍ക്ക് വിവിധ സേവനങ്ങള്‍ നല്‍കിവരുന്ന മഖാം പോര്‍ട്ടല്‍ വഴിയാണ് പുതിയ സേവനം. സൗദിയുടെ നേരിട്ടുള്ള ഉംറ സര്‍വീസ് ഏജന്‍സികളില്ലാത്ത 157 രാജ്യങ്ങള്‍ക്ക് തീരുമാനം നേട്ടമാകും. തീര്‍ഥാടനത്തിന്റെ ഭാഗമായ മക്ക, മദീന നഗരങ്ങളിലെ താമസം, ഗതാഗതം എന്നീ അനുബന്ധ സേവനങ്ങളും യാത്രക്ക് മുന്നോടിയായി ഓണ്‍ലൈന്‍ വഴി തെരഞ്ഞെടുക്കാം. പുതിയ മാറ്റമനുസരിച്ച് ഉംറ വിസയ്ക്ക് അപേക്ഷിക്കാന്‍ ഇടനിലക്കാരുടെ ആവശ്യമില്ല. മറിച്ച് വിവിധ ഉംറ കമ്പനികളുടെ വ്യത്യസ്ത നിലവാരത്തിലുള്ള പാക്കേജുകളില്‍ ഒന്ന് തെരഞ്ഞെടുത്താല്‍ മതി. മഖാം പോര്‍ട്ടല്‍ കഴിഞ്ഞ വര്‍ഷമാണ് പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം 11 ലക്ഷത്തോളം പേര്‍ പോര്‍ട്ടലിന്റെ സേവനം പ്രയോജനപ്പെടുത്തിയിരുന്നു. മക്കയിലേക്കും, മദീനയിലേക്കും ആവശ്യമായ യാത്രാ, താമസ സൗകര്യം ഏര്‍പ്പെടുത്തുന്ന 30ഓളം കമ്പനികളില്‍ നിന്ന് ഇഷ്ടമുള്ള ഒന്നിനെ യാത്രക്കാര്‍ക്ക് പോര്‍ട്ടലില്‍ നിന്ന് തിരഞ്ഞെടുക്കാം. സേവന ദാതാക്കളുടെ നിരക്കുകള്‍ താരതമ്യം ചെയ്യാനുള്ള സൗകര്യവും പോര്‍ട്ടിലിലുണ്ട്. സേവന ദാതാക്കള്‍ക്ക് തീര്‍ഥാടകരുമായി നേരിട്ട് ബന്ധപ്പെടാനും സര്‍വീസുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിക്കാനും സാധിക്കുന്നു എന്നതാണ് മറ്റൊരു നേട്ടം. ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും എംബസിയുടെ സഹായമില്ലാതെ നേരിട്ട് ഇലക്ട്രോണിക് വിസ ഇതോടെ ലഭ്യമാകും. ഇങ്ങനെ എത്തുന്ന തീര്‍ഥാടകര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ഉംറ കമ്പനികള്‍ നല്‍കുന്നുണ്ടോ എന്ന് മന്ത്രാലയം നിരീക്ഷിക്കും. ഉംറ തീര്‍ഥാടന നടപടികള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. അറബി, ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളില്‍ മഖാം പോര്‍ട്ടല്‍ വഴി സേവനം ലഭ്യമാണ്. https://eservices.haj.gov.sa/ eservices3 എന്ന പോര്‍ട്ടല്‍ സന്ദര്‍ശിച്ചാല്‍ വിശദ വിവരങ്ങള്‍ ലഭ്യമാവും.
No comments:
Post a Comment