Wednesday, February 13, 2019

മൗലാന സയ്യിദ് ആബിദ് ഹുസൈന്‍ (റ) : തിരുപരമ്പരയുടെ വൈജ്ഞാനിക സൗരഭ്യം.! - മമ്മൂട്ടി അഞ്ചുകുന്ന്



മൗലാന സയ്യിദ് ആബിദ് ഹുസൈന്‍ (റ) : 
തിരുപരമ്പരയുടെ വൈജ്ഞാനിക സൗരഭ്യം.! 
- മമ്മൂട്ടി അഞ്ചുകുന്ന്
https://swahabainfo.blogspot.com/2019/02/blog-post_13.html?spref=tw 

മുസ് ലിം ഇന്ത്യയുടെ ചരിത്രത്തിൽ അതുല്യസ്ഥാനമുള്ള  ഒരു സാത്വികനാണ്  മൗലാന സയ്യിദ് ആബിദ് ഹുസൈന്‍ (റ), വിഖ്യാത ഇസ്ലാമിക കലാലയമായ ദേവ്ബന്ദിലെ ദാറുൽ ഉലൂമിന്റെ ശില്പികളിൽ ഒരാളെയാണ് ആ മഹാത്മാവ് ചരിത്രത്തിൽ ഇടം നേടുന്നത്. 

മൗലാന സയ്യിദ് ആബിദ് ഹുസൈൻ (റ)
 ദേവ്ബന്ദ് പ്രദേശത്തെ ഒരു സാദത്ത് കുടുംബത്തിൽ കൃസ്താബ്ദം 1834 ലാണ് ജനിക്കുന്നത്. മത ബോധവും പണ്ഡിത പാരമ്പര്യവുമുള്ള കുടുംബത്തിൽ നിന്ന് തന്നെ പ്രാഥമിക മത വിദ്യാഭ്യാസം ആരംഭിച്ചു. ചെറു പ്രായത്തിൽ തന്നെ ഖുർആൻ ഹൃദിസ്ഥമാക്കിയ ശേഷം പേർഷ്യൻ ഭാഷ പഠിച്ചു. അക്കാലത്ത് ഉത്തരേന്ത്യൻ മുസ്ലിംകൾക്കിടയിൽ പേർഷ്യൻ പഠനം ഒഴിച്ചു കൂടാൻ പറ്റാത്തതായിരുന്നു. സ്വാതന്ത്ര്യ ലബ്ദിയോടെയാണ് പേർഷ്യൻ ഭാഷയുടെ സ്വാധീനത്തിൽ കുറവ് വന്നത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം സയ്യിദ് ആബിദ് ഉന്നത മത പഠനാർത്ഥം ഡൽഹി യിലേക്ക് തിരിച്ചു. എന്നാൽ തസവുഫിന്റെ പാതയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത് കാരണം പഠനം ഏറെ മുന്നോട്ട് പോയില്ല. മിയാൻ ജി കരീം ബക്ഷി റായ്പൂരി (റ) യുടെ ഖലീഫയായി ആത്മീയ ജീവിതം തുടർന്നു, പിന്നീട് തന്റെ ആത്മീയ ഗുരുവായി ഹാജി ഇമ്ദാദുല്ല മുഹാജിർ മക്കി(റ)യെ കണ്ടെത്തി, അക്കാലത്തെ വിഖ്യാതരായ പണ്ഡിതരെല്ലാം തന്നെ ഹാജി സാഹിബിലേക്ക് ഒഴുകിയിരുന്നു, ഇന്ത്യയുടെ ആത്മീയ വിഹായുസ്സിൽ ഹാജി സാഹിബിന്റെ സ്ഥാനം നിർണ്ണയിക്കുന്ന പ്രധാന ഘടകവും ഇത് തന്നെയാണ്. 

ജന്മ ദേശമായ ദേവ്ബന്ദിലേക്ക് മടങ്ങിയ സയ്യിദ് ആബിദ് ഹുസൈന്‍ (റ) 
ഒരു പ്രാഥമിക മദ്രസയിൽ അധ്യാപനം ആരംഭിച്ചു, മദ്രസ ഇസ് ലാമിയ്യ എന്ന പേരിൽ ഇദ്ദേഹം ആരംഭിച്ച പ്രാഥമിക മദ്രസയുടെ ചുമതല അന്ന് മീററ്റിലായിരുന്ന മൗലാന മുഹമ്മദ് ഖാസിം നാനൂത്തവി (റ) വിളിച്ചു വരുത്തി ഏൽപ്പിച്ചു. സയ്യിദ് ആബിദ് ഹുസൈനും മൗലാന ഖാസിം നാനൂത്തവിക്കുമൊപ്പം  വിഖ്യാത പണ്ഡിതവര്യരായ മൗലാന റഫീഉദ്ദീൻ (റ), മൗലാന ഫസലു റഹ്മാൻ ഉസ്മാനി(റ) , ശൈഖ് മുഹമ്മദ് യാഖൂബ് നാനൂത്തവി (റ) , മൗലാന സുൾഫിക്കർ അലി (റ), മൗലാന റഷീദ് അഹമ്മദ് ഗംഗോഹി (റ)
എന്നിവരും ശൂറയിൽ അംഗങ്ങളായി.  മൗലാന മുഹമ്മദ് ഖാസിം നാനൂത്തവിയുടെ നേതൃത്വത്തിലാണ് സിലബസും അധ്യാപനവും നിർണയിച്ചു കൊണ്ട് പിൽക്കാലത്ത് വിശ്വോത്തര കലാലമായി പരിണമിച്ച  ദാറുൽ ഉലൂമിന് ബീജാപാവം നല്കപ്പെടുന്നത്. ആദ്യ കാലത്ത് ഹാജി ആബിദ് ഹുസൈൻ പുതിയ പദ്ധതിയോട് ഏറെ ആഭിമുഖ്യം കാണിച്ചിരുന്നില്ല.എന്നാൽ മൗലാന മുഹമ്മദ് ഖാസിമി(റ) ന്റെ നിശ്ചയ ദാർഢ്യവും കഠിനാധ്വാനവും സയ്യിദവറുകളെ മഹാദൗത്യത്തിൽ പങ്കാളിയാക്കുവാൻ തക്കതായിരുന്നു, ദാറുൽ ഉലൂമിനായി ആദ്യമായി പൊതുപിരിവ് നടത്തിയതും സയ്യിദ് അവറുകളാണ്, ദാറുൽ ഉലൂമിന്റെ മുഖ്യ ശില്പികളിൽ ഒരാളായി മൗലാന സയ്യിദ് ആബിദ് ഹുസ്സൈൻ കണക്കാക്കപ്പെടുന്നു. 

ആദ്യ റെക്ടർ ആയി ചുമതലയേറ്റതും  മൗലാന സയ്യിദ് ആബിദ് ഹുസ്സൈൻ ദയൂബന്ധി (റ) തന്നെയായിരുന്നു. മൂന്ന് തവണ അദ്ദേഹം ഈ ചുമതല വഹിച്ചിട്ടുണ്ട്. അതിൽ അവസാനത്തേത് മൗലാന ഖാസിം നാനൂത്തവി(റ)യുടെ വിയോഗ ശേഷമായിരുന്നു. ദയൂബന്ധിലെ ജാമിഅ മസ്ജിദിന്റെ നിർമ്മാണത്തിന് ചുക്കാൻ പിടിച്ചതും മറ്റാരുമായിരുന്നില്ല.  

ഹാജി സയ്യിദ് ആബിദ് (റ)സാഥ്വികനും വിനയാന്വിതനുമായിരുന്നു, ഭൗതിക വിരക്തിയുള്ള തികഞ്ഞ  സൂഫി വര്യനായ അദ്ദേഹത്തിനടുത്തേക്ക് മന്ത്രിക്കാൻ ആളുകൾ വരാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വം ദാറുൽ ഉലൂമിന്റെ വിശുദ്ധി ഉയർത്തി. ദയൂബന്ധിലെ ചത്താ മസ്ജിദിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. 30 വർഷത്തോളം ആ മഹാത്മാവ് ഒരു വഖ്തിന് പോലും ആദ്യ തക്ബീർ മുടക്കിയിരുന്നില്ല. ഓർമ്മ വെച്ചത് മുതൽ  ഒരു തഹജ്ജുദ് പോലും അദ്ദേഹം മുടക്കിയിരുന്നില്ല. ആത്മീയമായി ഏറെ ഉയർന്ന ജീവിതമായിരുന്നു ആ മഹാമനീഷിയുടേത്. ഒട്ടേറെ ആളുകളെ അദ്ദേഹം മാർഗദർശനം ചെയ്തു. ഏത് കാര്യത്തിനും ജീവിതത്തിലുടനീളം അദ്ദേഹം അസാമാന്യമായ സമയ നിഷ്ഠ പാലിച്ചിരുന്നു

മൗലാന അഷറഫ് അലി താനവി (റ) എഴുതുന്നു 
" പൂർണ്ണമായ ആത്മജ്ഞാനിയായിരുന്നു അല്ലാമാ സയ്യിദ് ആബിദ് ഹുസ്സൈൻ (റ), അല്ലാഹുവിന്റെ ഏറ്റവുമടുത്ത ദാസനായി, തിരുദൂതരുടെ (സ) ചര്യകളെ പൂർണ്ണമായി അനുധാവനം ചെയ്ത  മഹദ് ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഉജ്വലവും സുന്ദരവുമായിരുന്നു ആ ജീവിതം കരുണയും ആർദ്രദയും ലാളിത്യവും നിറഞ്ഞ മഹദ് വ്യക്തിത്വം. അനേകർക്ക് തന്റെ വിശുദ്ധ അധരങ്ങളിലെ മന്ത്രങ്ങളാൽ അവിടുന്ന് ആശ്വാസം നൽകി, ഒരു പൂർണ്ണ ചന്ദ്രനെ പോലെ അവിടുന്ന് പ്രാകാശം പരത്തി" 

 ചിശ്തിയ്യ സ്വബരിയ്യഃ ത്വരീഖത്തിലായിരുന്നു അദ്ദേഹത്തിന്റെ ആത്മീയ പ്രയാണം. സുന്നത്തിന് വിരുദ്ധമായ ചെയ്തികളെ അദ്ദേഹം കാർക്കശ്യത്തോടെ നേരിട്ടു,
ദയൂബന്ദിലെ പ്രദേശ വാസികൾ സയ്യിദവറുകളെ ഏറെ ആദരിച്ചിരുന്നതായി മൗലാന ഖാസിം നാനൂത്തവിയുടെ ജീവചരിത്രത്തിൽ കാണാം , അദ്ദേഹത്തിൽ നിന്ന് അവർ ധാരാളം പ്രയോജനങ്ങൾ കരഗതമാക്കിയിരുന്നു. 
അദ്ദേഹം ആളുകൾക്ക്  നൂല് മന്ത്രിച്ചു നൽകുമായിരുന്നു, ഇതര മത വിശ്വാസികൾ പോലും അദ്ദേഹത്തെ സമീപിച്ചിരുന്നു, 

മൗലാന അഷറഫ് അലി താനവി (റ)
എഴുതുന്നു " ഹാജി സാഹിബ് തികഞ്ഞ സൂക്ഷ്മതയും ഭക്തിയുമുള്ള വ്യക്തിത്വമായുരുന്നു എന്നറിയാമായിരുന്നെങ്കിലും അദ്ദേഹം ഒരു മുറബ്ബിയായ ശൈഖ് ആണെന്ന് എനിക്ക് ബോധ്യപ്പെട്ടത് ഒരു സംശയത്തിന് അദ്ദേഹത്തിൽ നിന്ന് ലഭിച്ച ഉന്നതമായ മറുപടി കേട്ട ശേഷമായിരുന്നു" (അഷ്‌റഫേ സവാനിഹ്)

1912 ലാണ് ആ മഹദ് ജീവിതത്തിന് തിരശ്ശീല വീണത്. ദയൂബന്ധിലെ ഖബർസ്ഥാനിൽ മഹാൻ അന്ത്യവിശ്രമം കൊള്ളുന്നു. അദ്ദേഹത്തിന്റെ സന്താന പരമ്പര ഇന്നും ദാറുൽ ഉലൂമിൽ സേവനം ചെയ്യുന്നു. തദ്കിറത്തുൽ ആബിദീൻ എന്ന പേരിൽ മഹാനവറുകളുടെ ജീവചരിത്രം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...