Tuesday, October 9, 2018

ഹജ്ജ് - 2019 ട്രെയിനേര്‍സിനുള്ള അപേക്ഷ ക്ഷണിച്ചു.

ഹജ്ജ് - 2019 
ട്രെയിനേര്‍സിനുള്ള അപേക്ഷ ക്ഷണിച്ചു.
http://swahabainfo.blogspot.com/2018/10/2019.html?spref=tw 

കരിപ്പൂര്‍ : ഹജ്ജ് - 2019 ട്രെയിനര്‍മാരായി പ്രവര്‍ത്തിക്കുവാന്‍ താത്പര്യമുള്ളവരില്‍ നിന്ന്അപേക്ഷ ക്ഷണിച്ചു.
താഴെ പറയുന്ന ജോലികള്‍ യാതൊരു പ്രതിഫലവും കൂടാതെ നിര്‍വ്വഹി
ക്കാന്‍ താത്പര്യമുള്ളവര്‍ 2018 ഒക്ടോബര്‍ 9 നകം
എക്സി ക്യട്ടീവ് ഓഫീസര്‍, 
കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി, കലിക്കറ്റ് എയര്‍പോര്‍ട്ട്, പി.ഒ. മലപ്പുറം-673647
എന്ന വിലാസത്തില്‍ നിശ്ചിത ഫോറത്തില്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം നേരിട്ടോ തപാല്‍ വഴിയോ
സമര്‍പ്പിക്കാവുന്നതാണ്.
അപേക്ഷ ഫോറത്തിന്‍റെ മാതൃക  www.keralahajcommittee.org 
എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
നിശ്ചിത ഫോറത്തിലല്ലാത്തതും അവ്യക്തവും അപൂര്‍ണ്ണവുമായ
അപേക്ഷകളും നിശ്ചിത തിയ്യതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകളും പരിഗണിക്കുന്നതല്ല.
ഇടക്ക് വെച്ച് ട്രൈനര്‍ സേവനത്തില്‍ നിന്ന് ഒഴിവായവരും ഒഴിവാക്കപ്പെട്ടവരും ഈ വര്‍ഷം അപേക്ഷിക്കുവാന്‍ അര്‍ഹരല്ല.

യോഗ്യത
1. ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ചവരായിരിക്കണം. 
2. കമ്പ്യൂട്ടര്‍ പരിഞ്ജാനമുണ്ടായിരിക്കണം. 

ട്രെയിനേഴ്സ് ഇന്‍റര്‍വ്യൂ
11/10/2018 ( വ്യാഴം) - രാവിലെ 10 മണി മുതല്‍ 
കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോ ഡ്,  വയനാട് ജില്ലകളില്‍ നിന്നുളള അപേക്ഷ കര്‍ ഹജ്ജ് ഹൗസില്‍ ഇന്‍റര്‍വ്യൂവിനായി ഹാജരാകേണ്ടതാണ്
12/10/2018 ( വെളളി) - രാവിലെ 10 മണി മുതല്‍ 
മലപ്പുറം, പാല ക്കാട് ജില്ലകളില്‍ നിന്നുളള അപേക്ഷകര്‍ ഹജ്ജ് ഹൗസില്‍ ഇന്‍റര്‍വ്യൂവിനായി ഹാജരാകേണ്ടതാണ്. 
13/10/2018 ( ശനി) - രാവിലെ 10 മണി മുതല്‍ 
തൃശ്ശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതി ട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നുളള അപേക്ഷകര്‍ എറണാകുളത്ത് കലൂരിലുളള വഖഫ് ബോര്‍ഡിന്‍റെ ഓഫീസില്‍ ഇന്‍റര്‍വ്യൂവിനായി ഹാജരാകേണ്ടതാണ്. 

ട്രെയിനേഴ്സിനുള്ള ചുമതലകള്‍: 
1) ഹജ്ജ് അപേക്ഷകര്‍ക്ക് വേണ്ടുന്ന എല്ലാ മാര്‍ഗ നിര്‍ദ്ദേശങ്ങളും നല്‍കലും അപേക്ഷയും അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകളും കൃത്യമായും സമയ ബന്ധിതമായും ഹജ്ജ് കമ്മിറ്റി ഓഫീസ്സില്‍ എത്തിക്കാനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കലുമാണ് പ്രഥമവും പ്രധാനവുമായ
കര്‍ത്തവ്യം.
ഹജ്ജ് അപേക്ഷ ലഭ്യമാക്കലും പൂരിപ്പിച്ച് നല്‍കലും വേണ്ട രേഖകളെക്കുറിച്ച്
വിവരം നല്‍കലുമെല്ലാം ഇതിലുള്‍പ്പെടും.
ഹജ്ജിന്‍റെ അപേക്ഷ നല്‍കാനുദ്ദേശിക്കുന്നവര്‍ക്കുള്ള ക്ലാസ്സ് അവരവര്‍ക്ക് നിശ്ചയിക്കുന്ന സ്ഥലത്ത് സന്നദ്ധ സംഘടനകളുടേയും വ്യക്തികളുടേയും സഹായത്തോടെ സംഘടിപ്പിക്കുക.
2) ഹജ്ജിന് സെലക്ഷന്‍ ലഭിച്ചവര്‍ക്ക് വേണ്ടുന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും രേഖകള്‍ സമര്‍പ്പിക്കുന്നതിനും മറ്റും സഹായിക്കുകയും തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് സന്നദ്ധ സംഘടനകളുടേയും
വ്യക്തികളുടെയും സഹായത്തോടെ മൂന്ന് ഘട്ടങ്ങളിലായി പരിശീലന ക്ലാസ്സുകള്‍ നല്‍കുകയും മെഡിക്കല്‍ ക്യാമ്പും കുത്തിവെപ്പ് ക്യാമ്പും സംഘടിപ്പിക്കുകയും ചെയ്യുക.
3) ഹജ്ജ് യാത്രക്ക് വേണ്ടുന്ന തയ്യാറെടുപ്പ് നടത്താന്‍ സഹായിക്കുകയും ഹജ്ജ് കമ്മിറ്റിയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ അപ്പപ്പോള്‍ ഹാജിമാരെ അറിയിക്കുകയും ചെയ്യുക
4) ഹജ്ജ് കമ്മിറ്റി ഏല്‍പ്പിക്കുന്ന മറ്റ് ചുമതലകളും... 




🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 

🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?* 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...