മുന്‍ഗാമികളുടെ അനുഗ്രഹീത അമാനത്ത് :
ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്
-അല്ലാമാ ശൈഖ് ഖമറുദ്ദീന്‍ ഖാസിമി
(ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍)
https://swahabainfo.blogspot.com/2018/10/blog-post_10.html?spref=tw
മഹാന്‍മാരായ മുന്‍ഗാമികളുടെ അനുഗ്രഹീത അമാനത്താണ് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്. ദീനും ദുനിയാവും, വിജ്ഞാനവും ആത്മസംസ്കരണവും, പടച്ചവന് വേണ്ടിയുള്ള സ്നേഹവും കോപവും എല്ലാം ഇതില്‍ സംഗമിച്ചിരിക്കുന്നു. പകലുകള്‍ മുഴുവനും വിജ്ഞാനങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കുമായി ഓടിനടന്ന് രാത്രി കാലങ്ങളില്‍ പടച്ചവന് മുമ്പാകെ വിനയ വണക്കങ്ങളും ഗദ്ഗദങ്ങളുമായി കഴിഞ്ഞ് കൂടിയ ശൈഖുല്‍ ഇസ് ലാം ഉസ്താദുനാ അല്ലാമാ ഹുസൈന്‍ അഹ് മദ് മദനിയെ പോലുള്ള മഹത്തുക്കള്‍ പ്രവര്‍ത്തിച്ച ഒരു പ്രസ്ഥാനമാണിത്. നന്മകള്‍ എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരെ ഇത് കവാടം തുറന്ന് സ്വാഗതം ചെയ്യുന്നു.
അല്ലാഹു ഇതിന്‍റെ പ്രവര്‍ത്തനങ്ങളില്‍ എന്നും സമര്‍ത്ഥരായ നേതൃത്വത്തെ നിലനിര്‍ത്തട്ടെ.! മഹത്തരമായ സേവനങ്ങള്‍ അനുഷ്ഠിച്ച് കൊണ്ടിരിക്കുന്ന പ്രിയപ്പെട്ട മൗലാനാ സയ്യിദ് അര്‍ഷദ് മദനിക്ക് ദീര്‍ഘായുസ്സും ആഫിയത്തും അല്ലാഹു നല്‍കട്ടെ.! അദ്ദേഹത്തിന് പിന്നില്‍ അണിനിരന്ന് പരിശ്രമിക്കുന്നതിന് അല്ലാഹു ഇന്ത്യന്‍ മുസ് ലിംകള്‍ക്ക് തൗഫീഖ് നല്‍കട്ടെ.! വിശിഷ്യാ, ജംഇയ്യത്ത് ഏറ്റെടുത്തിരിക്കുന്ന ഇസ് ലാഹെ മുആശറ, ജയിലില്‍ കഴിയുന്ന നിരപരാധികളുടെ മോചനം, അവര്‍ക്കുള്ള നഷ്ടപരിഹാരം, ഈ രാജ്യത്ത് ശാന്തിയും സമാധാനവും പ്രചരിപ്പിക്കല്‍ എന്നീ പദ്ധതികളെ വിജയിപ്പിക്കുകയും അടുത്ത തലമുറക്ക് മാതൃകയായ ഒരു അദ്ധ്യായമാക്കി മാറ്റുകയും ചെയ്യട്ടെ.!
ആശംസകളോടെ...
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!

No comments:
Post a Comment