ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് :
ഒരു ലഘു പരിചയം.
-മര്‍ഹൂം മൗലാനാ നൂഹ് അല്‍ ഖാസിമി
http://swahabainfo.blogspot.com/2018/10/blog-post_8.html?spref=tw
ഇസ് ലാമിക ചരിത്രത്തില്‍ മഹത്തായ സേവനങ്ങള്‍ അര്‍പ്പിച്ച ധാരാളം മഹത്തുക്കള്‍ പ്രഭ പരത്തിയ നാടാണ് ഇന്ത്യ. ഘാജാ മുഈനുദ്ദീന്‍ ചിശ്തി (റ), ശൈഘ് ശറഫുദ്ദീന്‍ യഹ് യാ മുനീരി (റ), ശൈഘ് അഹ്മദ് സര്‍ ഹിന്ദി (റ), ശാഹ് വലിയ്യുല്ലാഹിദ്ദഹ് ലവി (റ), സയ്യിദ് അഹ് മദ് ശഹീദ് (റ) മുതലായ മഹാത്മാക്കള്‍ ഈ സുവര്‍ണ്ണ പരമ്പരയിലെ തിളങ്ങുന്ന രത്നങ്ങളാണ്. ഈ മഹാരഥന്മാരുടെ മഹത്തായ സേവനങ്ങള്‍ നിലനിര്‍ത്താനും പ്രചരിപ്പിക്കാനും വേണ്ടി സ്ഥാപിതമായ ഒരു മഹാ പ്രസ്ഥാനമാണ് ദാറുല്‍ ഉലൂം ദേവ്ബന്ദ്. ദേവ്ബന്ദീ പണ്ഡിതരാല്‍ സ്ഥാപിതമായ ഒരു ബഹുജന പ്രസ്ഥാനമാണ്
ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്.
ക്രി: 1919 നവംബര്‍ മാസം സമാരംഭിച്ച ജംഇയ്യത്തിന് ശൈഘുല്‍ ഹിന്ദ് മൗലാനാ മഹ് മൂദുല്‍ ഹസന്‍, അല്ലാമാ സയ്യിദ് അന്‍വര്‍ ശാഹ് കശ്മീരി, ശൈഘുല്‍ ഇസ്ലാം മൗലാനാ ഹുസൈന്‍ അഹ് മദ് മദനീ, മൗലാനാ അബ്ദുല്‍ ബാരി ഫറങ്കിമഹല്ലി, മൗലാനാ ഹബീബുര്‍ റഹ് മാന്‍ ഉസ്മാനീ, മൗലാനാ അബുല്‍ കലാം ആസാദ്, അല്ലാമാ സയ്യിദ് സുലൈമാന്‍ നദ് വി, മൗലാനാ സയ്യിദ് ഫഖ്റുദ്ദീന്‍, മൗലാനാ സയ്യിദ് അസ്അദ് മദനീ മുതലായ പണ്ഡിത മഹത്തുക്കള്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. ഇന്ന് ഇത് മൗലാനാ സയ്യിദ് അര്‍ഷദ് മദനിയുടെ നായകത്വത്തില്‍ മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നു.
ജംഇയ്യത്തിന്‍റെ സ്ഥാപിത ലക്ഷ്യങ്ങള്‍:
1, ഇസ് ലാം, ഇസ് ലാമിക ചിഹ്നങ്ങള്‍, മുസ് ലിംകളുടെ ആരാധനാ കേന്ദ്രങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ സംരക്ഷണം.
2, മുസ് ലിംകള്‍ അര്‍ഹിക്കുന്ന മത-വിദ്യാഭ്യാസ-സംസ്കാരിക-പ്രാദേശിക അവകാശങ്ങള്‍ നേടിയെടുക്കലും കാത്തു സൂക്ഷിക്കലും.
3, മുസ് ലിംകളുടെ മത-വിദ്യാഭ്യാസ-സാമൂഹ്യ സംസ്കരണം.
4, മുസ് ലിംകളുടെ വിദ്യാഭ്യാസ-സാംസ്കാരിക-സാമൂഹിക-സാമ്പത്തിക ജീവിതത്തെ ഉയര്‍ത്തലും ഉറപ്പിക്കലും.
5, ഇസ് ലാമിക അധ്യാപനങ്ങളുടെ വെളിച്ചത്തില്‍, ഇന്ത്യയിലെ വ്യത്യസ്ഥ വിഭാഗങ്ങള്‍ക്കിടയില്‍ സഹകരണ മനോഭാവം ഉണ്ടാക്കിയെടുക്കാനും അവ ശക്തിപ്പെടുത്താനും പരിശ്രമിക്കുക.
6, ഇസ്ലാമിക വിജ്ഞാനങ്ങള്‍ നിലനിര്‍ത്തുക. കാലഘട്ടത്തിന്‍റെ ആവശ്യാനുസൃതം പാഠ്യപദ്ധതി നടപ്പില്‍ വരുത്തുക.
7, ഇസ്ലാമിക അദ്ധ്യാപനങ്ങള്‍ പ്രചരിപ്പിക്കുക. 8, ഇസ്ലാമിക വഖ്ഫ് സ്വത്തുക്കള്‍ സംരക്ഷിക്കുക.
പ്രവര്‍ത്തന ശൈലി:
ഉപരി സൂചിത ലക്ഷ്യങ്ങളുടെ സാക്ഷാല്‍ക്കാരത്തിന്, വളരെ ലളിതവും ഉത്തമവുമായ ഒരു രൂപരേഖയാണ് ജംഇയ്യത്ത് സമര്‍പ്പിക്കുന്നത്. അവയില്‍ ചിലത് മാത്രം ഇവിടെ ഉദ്ധരിക്കുന്നു.
1, വ്യത്യസ്ത ഭാഷകളില്‍ ഇസ്ലാമിക രചനകള്‍ പ്രസിദ്ധീകരിക്കുക.
2, പഠന-സ്വഭാവ മേഖലകളില്‍ നിലവാരം പുലര്‍ത്തുന്ന സ്ഥാപനങ്ങള്‍ക്ക് പ്രോല്‍സാഹനം നല്‍കുക.
3, ഇസ്ലാമിക വിജ്ഞാനം, അറബി സാഹിത്യം, ആനുകാലിക വിഷയങ്ങള്‍ ഇവയെ ഉത്തമമായ നിലയില്‍ ഉള്‍ക്കൊണ്ട, വലിയ ദീര്‍ഘമല്ലാത്ത സിലബസ്സ് മദ്റസകളില്‍ നടപ്പില്‍ വരുത്തുക.
4, പാഠ്യപദ്ധതിയില്‍ പെട്ടതും പ്രയോജനപ്രദവുമായ ഗ്രന്ഥങ്ങളും, ഉസ്താദ്-മുഅല്ലിംകള്‍ക്ക് ആവശ്യം വരുന്ന വസ്തുക്കളും മിതമായ നിരക്കില്‍ വിതരണം ചെയ്യുന്ന സഹകരണ സ്ഥാപനങ്ങള്‍ ആരംഭിക്കുക.
5, വിവിധ മദ്റസകള്‍ക്കിടയില്‍ ബന്ധം സ്ഥാപിക്കുക. ഈ ബന്ധം അധ്യാപന-ശിക്ഷണങ്ങളില്‍ മാത്രം ഒതുക്കുക.
6, മത-ഭൗതിക കാര്യങ്ങള്‍ പഠിപ്പിക്കുന്ന പ്രാരംഭ വിദ്യാകേന്ദ്രങ്ങള്‍ സ്ഥാപിക്കുക.
7, സ്കൂള്‍-കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥി- വിദ്യാര്‍ത്ഥിനികള്‍ക്ക് രാവിലെയോ വൈകുന്നേരമോ ദീനീ വിജ്ഞാനം പകരുക.
8, ഇസ്ലാമിക വിശ്വാസ കര്‍മ്മങ്ങള്‍, മാതൃഭാഷ ഇവകള്‍ പഠിപ്പിക്കുക.
9, തൊഴില്‍ പരിശീലനം നല്‍കുക.
10, വിദ്യാഭ്യാസ ഫണ്ട് സ്വരൂപിച്ച് നിര്‍ധനരും മിടുക്കന്മാരുമായ വിദ്യാര്‍ത്ഥികളെ പ്രോല്‍സാഹിപ്പിക്കുക.
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
No comments:
Post a Comment