സമുദായത്തിന്‍റെയും രാജ്യത്തിന്‍റെയും നന്മ ആഗ്രഹിക്കുന്നവരോട്
22 ഇന കര്‍മ്മ പദ്ധതികള്‍.!
ശൈഖുല്‍ ഇസ് ലാം
മൗലാനാ സയ്യിദ് ഹുസൈന്‍ അഹ് മദ് മദനി
http://swahabainfo.blogspot.com/2018/10/22.html?spref=tw
ബഹുമാന്യരെ,
നമ്മുടെ പ്രിയങ്കര രാജ്യവും രാജ്യനിവാസികളും അത്യന്തം അപകടകരമായ ദിശയിലേക്ക് തിരിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ വെറും കാഴ്ചക്കാരായി നാം തരംതാണു പോകാന്‍ പാടില്ല. മുന്‍ഗാമികളുടെ അത്യുജ്ജ്വല ത്യാഗങ്ങള്‍ക്ക് പിന്നില്‍ അണിനിരക്കലും കഴിയുന്നത്രകാര്യങ്ങള്‍ ചെയ്യലും നമ്മുടെ പ്രധാന കര്‍ത്തവ്യമാണ്. ഈ വിഷയത്തില്‍ സുപ്രധാനമായ 22 ഇന കര്‍മ്മപദ്ധതികള്‍ രാജ്യസ്നേഹികള്‍ക്ക് മുമ്പാകെ വിശിഷ്യാ, മുസ്ലിം സഹോദരങ്ങള്‍ക്ക് മുന്നില്‍ ഞങ്ങള്‍ സമര്‍പ്പിക്കുകയാണ്. പരസ്പരം കൂടിയാലോചിച്ച് ഈ വിഷയങ്ങള്‍ക്ക് പ്രവര്‍ത്തന രീതികള്‍ തയ്യാറാക്കി നടപ്പില്‍ വരുത്താന്‍ എല്ലാവരോടും ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നു.
1) നമസ്കാരം മുസ്ലിംകളുടെ ഏറ്റവും പ്രധാനപ്പെട്ട ചിഹ്നമാണ്. സമുദായത്തില്‍ നമസ്കാരം ഉപേക്ഷിക്കുന്ന ഒരാള്‍ പോലും ഉണ്ടാകാതിരിക്കാന്‍ നാം പരിശ്രമിക്കുക.
2) ജമാഅത്ത് നമസ്കാരം വ്യവസ്ഥാപിതമായി നല്ലനിലയില്‍ നടത്താന്‍ ഏര്‍പ്പാടുകള്‍ ചെയ്യുക.
3) എല്ലാകാര്യങ്ങളും ഇസ്ലാമിക ശരീഅത്തിന് അനുസൃതമായി നടത്താന്‍ ജനങ്ങളെ പ്രേരിപ്പിക്കുക.
4) മതപരവും കാലികവുമായ വിദ്യാഭ്യാസങ്ങളെ വളരെയധികം പ്രേരിപ്പിക്കുക. ബാല പാഠശാലകള്‍ വര്‍ദ്ധിപ്പിക്കുക.
5) വിവാഹ പരിപാടികള്‍ അത്യന്തം ലളിതമാക്കുക. വിശിഷ്യാ വിവാഹത്തിന് കടബാധ്യത ഉണ്ടാക്കുന്ന അവസ്ഥ പരിപൂര്‍ണ്ണമായി ഒഴിവാക്കുക. പ്രസവം, ചേലാ കര്‍മ്മം മുതലായ സന്ദര്‍ഭങ്ങളിലെ അനാചാരങ്ങളും വര്‍ജ്ജിക്കുക.
6) ദു:ഖ വേളകളില്‍ പരസ്പരം ആശ്വസിപ്പിക്കുക. ഇത്തരം സന്ദര്‍ഭങ്ങളില്‍ പരിപാടികള്‍ ഉപേക്ഷിക്കുക.
7) പരസ്പരമുള്ള വഴക്കുകള്‍ക്ക് കോടതിയെ സമീപിച്ച് സമയവും സമ്പത്തും ചിലവേള ദീനും നഷ്ടപ്പെടുത്തുന്ന അവസ്ഥ ഉണ്ടാക്കാതിരിക്കുക. ഓരോ മഹല്ലുകളിലും മസ് ലഹത്ത് കമ്മിറ്റികള്‍ സജീവമാക്കുകയും അതിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്യുക.
8) ബാല വിവാഹങ്ങള്‍ നടത്താതിരിക്കുക.
9) വിവാഹ പ്രായമായ യുവതി-യുവാക്കള്‍ക്ക് വിവാഹത്തിന് ഏര്‍പ്പാടുകള്‍ ചെയ്യുക.
10) വിധവാ വിവാഹം കഴിയുന്നത്ര പ്രേരിപ്പിക്കുക.
11) വ്യാപാര വ്യവസായങ്ങളുടെ വിവിധ മേഖലകളില്‍ താല്‍പര്യമുള്ളവ കണ്ടെത്തി മുന്നിട്ട് ഇറങ്ങുക. എല്ലാ മേഖലകളിലും അംഗങ്ങള്‍ ഉണ്ടായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
12) മതബോധവും സല്‍സ്വഭാവവും ഉള്ള വ്യക്തികളുടെ കച്ചവട സ്ഥാപനങ്ങളെ വളര്‍ത്താന്‍ പരിശ്രമിക്കുക.
13) പലിശയ്ക്ക് കടം വാങ്ങുകയും കൊടുക്കുകയും ചെയ്യുന്നത് പരിപൂര്‍ണ്ണമായും ഇല്ലാതാക്കുക. പ്രത്യുത പലിശ രഹിത സഹായ നിധികള്‍ സ്ഥാപിക്കുകയും വളര്‍ത്തുകയും ചെയ്യുക.
14) ആരോഗ്യം നിലനിര്‍ത്തുന്ന വ്യായമങ്ങളും നിയമം അനുവധിക്കുന്ന ആത്മ രക്ഷയ്ക്ക് ആവശ്യമായ ആയോധന കലകളും പഠിക്കുകയും പരിശീലിക്കുകയും ചെയ്യക.
15) പരസ്പരം ഭിന്നതകള്‍ മാറ്റിവെച്ച് ഐക്യപ്പെടുക. വ്യക്തി, കുടുംബം, രാഷ്ട്രീയം, ആദര്‍ശം ഇവകളിലെ ഭിന്നതകള്‍ പരിപൂര്‍ണ്ണമായി ഒഴിവാക്കാന്‍ പറ്റില്ലെങ്കിലും ഇവകള്‍ നിയന്ത്രിക്കുകയും ഐക്യത്തിന്‍റെ മേഖലകള്‍ കണ്ടെത്തി പരസ്പരം സഹകരിക്കുക.
16) ഇതര സമുദായഗംങ്ങളുമായി നീതി-സാഹോദര്യങ്ങളോടെ വര്‍ത്തിക്കുക. പരസ്പരം പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും കുഴപ്പങ്ങള്‍ ആരംഭിക്കുകയും ചെയ്യരുത്.
17) ഇനി സാഹോദര്യത്തില്‍ കഴിയാന്‍ ശ്രമിച്ചിട്ടും ആരെങ്കിലും ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തിയാല്‍ ഒറ്റക്കെട്ടായി അതിനെ നേരിടുക.
18) എന്നാല്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് വര്‍ഗീയതയുടെ വിളവെടുപ്പ് നടത്താന്‍ ചിലര്‍ ആസൂത്രിതമായി പരിശ്രമിക്കുന്നുണ്ട് എന്ന കാര്യം നന്നായി മനസ്സിലാക്കുക. ആകയാല്‍ പ്രശ്നങ്ങള്‍ വല്ലതുമുണ്ടായാല്‍ നേതൃത്വത്തെ അറിയിക്കുകയും വ്യക്തമായ അന്വേഷണങ്ങള്‍ക്കും ആലോചനകള്‍ക്കും ശേഷം മാത്രം തീരുമാനമെടുക്കുകയും ചെയ്യുക.
19) അമുസ്ലിംകളില്‍ നിന്നും അക്രമങ്ങള്‍ ഉണ്ടായാല്‍ കഴിവിന്‍റെ പരമാവധി സഹനതയും വിട്ടുവീഴ്ചയും സ്വീകരിക്കുക. എന്നാല്‍ ഓരോ പ്രദേശത്തും ജില്ലയിലും ഉള്ള നിയമപാലകരുമായി നല്ല ബന്ധം സ്ഥാപിച്ചിരിക്കേണ്ടതാണ്.
20) വ്യത്യസ്ഥ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഓരോ പ്രദേശത്തും സന്നദ്ധ സേവകരെ തയ്യാറാക്കുകയും വിവിധ സേവനങ്ങളുമായി ബന്ധപ്പെടുത്തുകയും ചെയ്യുക.
21) ഇസ്ലാമില്‍ നിന്നും അകന്ന് പോയ സഹോദരങ്ങളോട് അത്യന്തം മയത്തിലും സ്നേഹത്തിലും ബന്ധപ്പെട്ട് നേര്‍മാര്‍ഗത്തിലാക്കാന്‍ പരിശ്രമിക്കുക.
22) പൊതു പരിപാടികളിലൂടെ ഇസ്ലാമിന്‍റെ സന്ദേശങ്ങള്‍ വിവരിക്കുകയും തെറ്റിദ്ധാരണകള്‍ ദൂരീകരിക്കുകയും ചെയ്യാന്‍ ഗൗനിക്കേണ്ടതാണ്. കൂടാതെ അമുസ്ലിം സഹോദരങ്ങളോട് സ്നേഹ സഹായങ്ങളോടെ വര്‍ത്തിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. യാല്‍ നമ്മെ അത് പിഴപ്പിക്കുന്നതാണ്. അത്തരം മനുഷ്യരുടെമേല്‍ പിശാച് അധികാരിയാകുന്നതാണ്.
ഈ ലക്ഷ്യങ്ങള്‍ മുന്നില്‍ വെച്ച് കൊണ്ട് 100 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മഹാന്മാരായ പണ്ഡിത മഹത്തുക്കളാല്‍ ആരംഭിച്ച ഒരു ബഹുജന പ്രസ്ഥാനമാണ് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്.
പടച്ചവന്‍റെ അപാരമായ അനുഗ്രഹത്താല്‍ ഉപര്യുക്ത ലക്ഷ്യങ്ങള്‍ മുന്നില്‍ വെച്ച് പരിശ്രമിക്കുന്നതിന് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദിന് സാധിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കുകയും, മുസ്ലിം വ്യക്തിനിയമത്തെ സംരക്ഷിക്കണ മെന്ന് ശക്തമായി ആവശ്യപ്പെടുകയും ചെയ്തു. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ മതേതരത്വത്തെ നിലനിര്‍ത്താന്‍ ഭരണഘടനയുടെ പിന്നില്‍ പ്രവര്‍ത്തിക്കുകയും ശരീഅത്തിന്‍റെ സംരക്ഷണത്തിനും ജനങ്ങളുടെ ഐക്യത്തിനും വലിയ സേവനങ്ങള്‍ കാഴ്ച വെക്കുകയും ചെയ്തു. മുന്‍ഗാമികളായ മഹത്തുക്കളുടെ ഈ മഹത്തായ സൂക്ഷിപ്പ് സ്വത്ത് ഇന്ന് മുജാഹിദേ മില്ലത്ത് മൗലാനാ സയ്യിദ് അര്‍ഷദ് മദനിയുടെ നേതൃത്വത്തില്‍ മുന്നോട്ട് ഗമിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇത് പരിചയപ്പെട്ടുവെങ്കിലും ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ വ്യവസ്ഥാപിതമായി നടക്കുന്നതിന് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതില്‍ താങ്കള്‍ താല്‍പര്യത്തോടെ പങ്കെടുക്കുകയും പ്രായപൂര്‍ത്തിയായ മുഴുവന്‍ പുരുഷന്മാരെയും സ്ത്രീകളെയും അംഗങ്ങളാക്കാന്‍ പരിശ്രമിക്കുകയും ചെയ്യണമെന്ന് വിനയപുരസ്സരം അഭ്യര്‍ത്ഥിക്കുന്നു.
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
No comments:
Post a Comment