Thursday, October 4, 2018

ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ വിജയിപ്പിക്കുക.!


ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് 
മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ 
വിജയിപ്പിക്കുക.!

ബഹുമാന്യരെ, അസ്സലാമു അലൈകും വറഹ് മത്തുല്ലാഹ്... 
ഇസ് ലാമിക ചിഹ്നങ്ങളും ആരാധനാലയങ്ങളും സ്മാരകങ്ങളും സംരക്ഷിക്കുക, മത വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയും പൗരാവകാശങ്ങളും നേടിയെടുക്കുക, ഇതിന് ആവശ്യമായ സ്ഥാപനങ്ങള്‍ നിര്‍മ്മിക്കുക, ഇസ് ലാമിക മൂല്യങ്ങളില്‍ ഉറച്ച് നിന്നുകൊണ്ട് തന്നെ, രാജ്യ.ത്തെ വ്യത്യസ്ത ജനങ്ങള്‍ക്കിടയില്‍ ഐക്യവും സഹകരണവും ഉണ്ടാക്കിയെടുക്കുക, വിജ്ഞാനങ്ങള്‍ പരിപോഷിപ്പിക്കുകയും കാലഘട്ടത്തിന് യോജിച്ച നിലയില്‍ വിദ്യാഭ്യാസ സമ്പ്രദായം നടപ്പിലാക്കുകയും ചെയ്യുക, ഇസ് ലാമിക സന്ദേശങ്ങള്‍ പ്രബോധനം ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുക, വഖ്ഫ് സ്വത്തുക്കള്‍ വ്യവസ്ഥാപിതമാക്കുകയും കാത്ത് സൂക്ഷിക്കുകയും ചെയ്യുക എന്നീ ലക്ഷ്യങ്ങള്‍ മുന്നില്‍ വെച്ച് കൊണ്ട് 100 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മഹാന്മാരായ പണ്ഡിത മഹത്തുക്കളാല്‍ ആരംഭിച്ച ഒരു ബഹുജന പ്രസ്ഥാനമാണ് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്. 
പടച്ചവന്‍റെ അപാരമായ അനുഗ്രഹത്താല്‍ ഉപര്യുക്ത ലക്ഷ്യങ്ങള്‍ മുന്നില്‍ വെച്ച് പരിശ്രമിക്കുന്നതിന് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദിന് സാധിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കുകയും, മുസ്ലിം വ്യക്തിനിയമത്തെ സംരക്ഷിക്കണ മെന്ന് ശക്തമായി ആവശ്യപ്പെടുകയും ചെയ്തു. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ മതേതരത്വത്തെ നിലനിര്‍ത്താന്‍ ഭരണഘടനയുടെ പിന്നില്‍ പ്രവര്‍ത്തിക്കുകയും ശരീഅത്തിന്‍റെ സംരക്ഷണത്തിനും ജനങ്ങളുടെ ഐക്യത്തിനും വലിയ സേവനങ്ങള്‍ കാഴ്ച വെക്കുകയും ചെയ്തു. മുന്‍ഗാമികളായ മഹത്തുക്കളുടെ ഈ മഹത്തായ സൂക്ഷിപ്പ് സ്വത്ത് ഇന്ന് മുജാഹിദേ മില്ലത്ത് മൗലാനാ സയ്യിദ് അര്‍ഷദ് മദനിയുടെ നേതൃത്വത്തില്‍ മുന്നോട്ട് ഗമിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇത് പരിചയപ്പെട്ടുവെങ്കിലും ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ വ്യവസ്ഥാപിതമായി നടക്കുന്നതിന് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതില്‍ താങ്കള്‍ താല്‍പര്യത്തോടെ പങ്കെടുക്കുകയും പ്രായപൂര്‍ത്തിയായ മുഴുവന്‍ പുരുഷന്മാരെയും സ്ത്രീകളെയും അംഗങ്ങളാക്കാന്‍ പരിശ്രമിക്കുകയും ചെയ്യണമെന്ന് വിനയപുരസ്സരം അഭ്യര്‍ത്ഥിക്കുന്നു. 
- മുഫ്തി മുഹമ്മദ് മഅ്സൂം ഖാസിമി 
സെക്രട്ടറി, ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് 
ബഹാദുര്‍ഷാ സഫര്‍ മാര്‍ഗ്, ന്യൂഡല്‍ഹി -1 
http://swahabainfo.blogspot.com/2018/10/blog-post_4.html?spref=tw

1 comment:

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...