Friday, October 19, 2018

2019 ഹജ്ജിന് അപേക്ഷിക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍:


2019 ഹജ്ജിന് അപേക്ഷിക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍: 
https://swahabainfo.blogspot.com/2018/10/2019_18.html?spref=tw 

1. ഹജ്ജ് അപേക്ഷാ ഫോറം:- ഹജ്ജ് കമ്മിറ്റിയുടെ 
www.hajcommittee.gov.in, www.keralahajcommittee.org 
എന്നീ വെബ് സൈറ്റുകളില്‍ നിന്നും ഓണ്‍ലൈന്‍ ആയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന, 2019 ലെ ഹജ്ജ് നിര്‍വ്വഹിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് 2018 ഒക്ടോബര്‍ 18 മുതല്‍ 2018 നവംബര്‍ 17 വരെ ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. 
2. പാസ്പോര്‍ട്ട്:- 2020 ജനുവരി 31 വരെ കാലാവധിയുള്ള മെഷീന്‍ റീഡബിള്‍ പാസ്പോര്‍ട്ട് ഉണ്ടായിരിക്കണം. കേടുവന്നതോ പേജുകള്‍ മുറിച്ചൊഴിവാക്കിയതോ രണ്ട് പേജ് എങ്കിലും ബാക്കിയില്ലാത്തതോ ആയ പാസ്പോര്‍ട്ടുകള്‍ സ്വീകരിക്കുന്നതല്ല. 
3. ഈ വര്‍ഷം (2019) പരമാവധി അഞ്ച്  (5) പേര്‍ക്ക് വരെ ഒരു കവറില്‍ അപേക്ഷിക്കാവുന്നതാണ്. (രണ്ട് വയസ്സിന് താഴെയുള്ള രണ്ട് കുട്ടികളെയും ഉള്‍പ്പെടുത്താവുന്നതാണ്.)
4. സ്ത്രീകള്‍ ഒറ്റക്ക് അപേക്ഷ സമര്‍പ്പിക്കുവാന്‍ പാടില്ല. മഹ്റം ആയ (ഒന്നിച്ച് യാത്ര അനുവദനീയമായ) പുരുഷന്മാരോടൊപ്പമാണ് സ്ത്രീകള്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. എന്നാല്‍, 15/11/2017-ന് 45 വയസ്സ് പൂര്‍ത്തിയായ (1973 നവംബര്‍ 17-ന് മുമ്പ് ജനിച്ചവര്‍) നാല് (4) സ്ത്രീകള്‍ക്ക് ഒരു കവറില്‍ പുരുഷ മഹ്റം ഇല്ലാതെ ഇസ്ലാമിക മദ്ഹബുകളുടെ അടിസ്ഥാനത്തില്‍ അപേക്ഷിക്കാവുന്നതാണ്. പ്രസ്തുത സ്ത്രീകള്‍ (നാല് പേരും) ഹജ്ജ് യാത്രയില്‍ ഒപ്പമുണ്ടായിരിക്കണം. കവറില്‍ 45 വയസ്സ് കഴിഞ്ഞ സ്ത്രീകളുടെ എണ്ണം നാലില്‍ (4) കുറയാന്‍ പാടില്ല. അഞ്ച് (5) ആകുന്നത് കൊണ്ട് കുഴപ്പമില്ല. 
5. അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടത് ;- 
1. കവര്‍ ലീഡറുടെ മേല്‍വിലാസമെഴുതിയതും നിശ്ചിത തുകയുടെ പോസ്റ്റല്‍ സ്റ്റാമ്പ് ഒട്ടിച്ചതുമായ ഒരു കവര്‍ 
2. സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്പോര്‍ട്ടിന്‍റെ ഫോട്ടോകോപ്പി. (റിസര്‍വ് 70+ വയസ്സുകാരും, പാസ്പോര്‍ട്ടിന്‍റെ കോപ്പി കൂടാതെ ഒറിജിനല്‍ കൂടി സമര്‍പ്പിക്കണം) 
3. ബാങ്ക് പാസ്ബുക്കിന്‍റെ കോപ്പി. (NRI  അക്കൗണ്ട് പാടില്ല). 
4. 300 രൂപ അപേക്ഷ ഫീസ് അടച്ചതിന്‍റെ ഒറിജിനല്‍ പേ-ഇന്‍ സ്ലിപ്പ്. 
അപേക്ഷ അയക്കുന്ന കവറിന് പുറത്ത് ഹജ്ജ് അപേക്ഷ-2019 എന്നും മൊത്തം അപേക്ഷകരുടെ എണ്ണവും കാറ്റഗറിയും (റിസര്‍വ് 70+/ ജനറല്‍) എഴുതേണ്ടതാണ്. അപേക്ഷയില്‍ അപേക്ഷകന്‍റെ ഏറ്റവും പുതിയ 3.5 cm + 3.5 cm വലുപ്പമുള്ള വെളുത്ത പ്രതലത്തോടുകൂടിയ കളര്‍ ഫോട്ടോ (വൈറ്റ് ബാക്ക് ഗ്രൗണ്ടുള്ളതും 70% മുഖം വരുന്നതും) പതിക്കേണ്ടതാണ്. 
6.  റിസര്‍വ്ഡ് കാറ്റഗറി (70+) : ഹജ്ജ് യാത്ര ഉറപ്പാക്കുമെന്ന് കരുതുന്ന 70 വയസ്സിന് മുകളിലുള്ള (1948 നവംബര്‍ 17 നോ അതിന് മുമ്പോ ജനിച്ചവര്‍) ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ചിട്ടില്ലാത്തവര്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ തന്നെ സഹായിയുടേതടക്കം ഒറിജിനല്‍ പാസ്സ്പോര്‍ട്ടും ഫോട്ടോയും അനുബന്ധ രേഖകളും നേരിട്ട് ഹജ്ജ് കമ്മിറ്റി ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. (എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതല്‍ വൈകിട്ട് 3 മണി വരെ) 
7. ഈ വര്‍ഷം (2019) എംബാര്‍ക്കേഷന്‍ പോയിന്‍റ് ആയി കരിപ്പൂര്‍ അല്ലെങ്കില്‍ നെടുമ്പാശ്ശേരി ഇവയില്‍ ഏതെങ്കിലും തെരഞ്ഞെടുക്കാവുന്നതാണ്. 
8. അക്കമഡേഷന്‍ കാറ്റഗറി: 
മുന്‍ വര്‍ഷങ്ങളില്‍ മക്കയില്‍ താമസ സ്ഥലങ്ങളുടെ കാറ്റഗറി, അസീസിയ്യ-എന്‍.സി.റ്റി.ഇസഡ് എന്നിവയിലേതെങ്കിലും ഒന്ന് തെരഞ്ഞെടുത്തിരുന്നത് പോലെ ഈ വര്‍ഷം (2019) മദീനയിലും താമസ സ്ഥലങ്ങള്‍ തെരഞ്ഞെടുക്കാവുന്നതാണ്. 
മദീനയിലെ താമസ സ്ഥലങ്ങള്‍: 
1. മര്‍ക്കസിയ ഏരിയ (ഏകദേശം 500 മീറ്റര്‍ ദൂരം) 
2. മര്‍ക്കസിയക്ക് വെളിയിലുള്ള ഏരിയ (ഏകദേശം 1000 മീറ്റര്‍ ദൂരം) 
ഒരു കവറിലുള്ള എല്ലാവരും ഒരേ കാറ്റഗറി തന്നെ അടയാളപ്പെടുത്തേണ്ടതാണ്. 
ഒരു കവറില്‍ വ്യത്യസ്ത കാറ്റഗറി അടയാളപ്പെടുത്തിയാല്‍ മുഖ്യ അപേക്ഷകന്‍ അടയാളപ്പെടുത്തിയ കാറ്റഗറിയാണ് പരിഗണിക്കപ്പെടുക. 
9. പണമടക്കല്‍ :-
ഓരോ അപേക്ഷയോടൊപ്പവും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയോ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെയോ ഏതെങ്കിലും ശാഖയില്‍ ഒരാള്‍ക്ക് 300 രൂപ പ്രൊസസിംഗ് ചാര്‍ജ്, അപേക്ഷയോടൊപ്പം ലഭിക്കുന്ന പേ-ഇന്‍ സ്ലിപ്പ് ഉപയോഗിച്ച് നിക്ഷേപിച്ചതിന്‍റെ ഒറിജിനല്‍ ഉള്ളടക്കം ചെയ്തിരിക്കണം. ഈ തുക തിരിച്ച് നല്‍കുന്നതല്ല. 
10. 2019 വര്‍ഷത്തെ (ഹിജ്രി 1440) ഹജ്ജിനുള്ള അപേക്ഷ എക്സിക്ക്യുട്ടീവ് ഓഫീസര്‍, കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസ്, ഹജ്ജ് ഹൗസ്, കാലിക്കറ്റ് എയര്‍പോര്‍ട്ട് പി.ഓ. മലപ്പുറം പിന്‍കോഡ് 673647 എന്ന വിലാസത്തില്‍ രജിസ്റ്റേര്‍ഡ് തപാലിലോ/സ്പീഡ് പോസ്റ്റിലോ/കൊറിയര്‍ മുഖേനയോ, നേരിട്ടോ സമര്‍പ്പിക്കേണ്ടതാണ്. 
11. അപേക്ഷയുടെയും ഉള്ളടക്കങ്ങളുടെയും (പാസ്പോര്‍ട്ട് ഉള്‍പ്പെടെ) ഫോട്ടോകോപ്പിയെടുത്ത് നിര്‍ബന്ധമായും സൂക്ഷിക്കേണ്ടതാണ്. സ്വീകാര്യമായ അപേക്ഷകള്‍ക്ക് കവര്‍ നമ്പര്‍ അലോട്ട് ചെയ്ത് തപാല്‍ മാര്‍ഗം മുഖ്യ അപേക്ഷകന് അയച്ച് കൊടുക്കുന്നതാണ്. 
12. അപേക്ഷകന്‍ താമസിക്കുന്ന സംസ്ഥാനത്തെ ഹജ്ജ് കമ്മിറ്റിക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഒരാള്‍ ഒന്നിലധികം സംസ്ഥാനത്ത് അപേക്ഷ സമര്‍പ്പിക്കുകയോ, ഒന്നിലധികം അപേക്ഷകള്‍ സമര്‍പ്പിക്കുകയോ ചെയ്യരുത്. 
13. താഴെ പറയുന്ന വ്യക്തികള്‍ അപേക്ഷ സമര്‍പ്പിക്കുവാന്‍ പാടില്ല. 
A. ജനറല്‍ വിഭാഗത്തില്‍ ഹജ്ജ് കമ്മിറ്റി മുഖേന ജീവിതത്തിലൊരിക്കലെങ്കിലും ഹജ്ജ് ചെയ്തവര്‍. 
B. ടി. ബി, എയ്ഡ്സ്, മറ്റു സാംക്രമിക രോഗങ്ങളുള്ളവര്‍. അംഗ വൈകല്യം, ബുദ്ധി മാന്ദ്യം തുടങ്ങിയ ശാരീരിക പ്രശ്നങ്ങളുള്ളവര്‍. 
C. കോടതി വിദേശ യാത്ര നിരോധിച്ചിട്ടുള്ളവര്‍. 
D. യാത്രാ സമയത്ത് പൂര്‍ണ്ണ ഗര്‍ഭിണികളായ സ്ത്രീകള്‍. 
14. ഏതെങ്കിലും തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ ആവശ്യമാണെങ്കില്‍ ഹജ്ജ് കമ്മിറ്റിയുടെ ഔദ്യോഗിക ഹജ്ജ് ട്രൈനറുടെ സഹായം തേടാവുന്നതാണ്. 
ഹജ്ജ് കമ്മിറ്റിക്ക് ഏജന്‍സികളോ അനുബന്ധ സ്ഥാപനങ്ങളോ ഇല്ല. 
വ്യക്തികളോ സംഘടനകളോ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഹജ്ജ് കമ്മിറ്റിക്ക് യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല. 
ഹജ്ജ് ട്രൈനര്‍മാരുടെ പേരും മൊബൈല്‍ നമ്പറും www.keralahajcommittee.org 
എന്ന വെബ്സൈറ്റില്‍ ലഭിക്കുന്നതാണ്. 
വിശദമായ നിര്‍ദ്ദേശങ്ങളും 2019 അപേക്ഷാഫോറവും സൗജന്യമായി ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. 
https://swahabainfo.blogspot.com/2018/10/haj-application-form-2019-h-1440.html?spref=tw
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!

👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...