Wednesday, October 24, 2018

ധര്‍മ്മ സംരക്ഷണത്തിനും മാനവ സൗഹാര്‍ദ്ദത്തിനും എല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിക്കുക: ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്









1. ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് പ്രഥമ സമ്മേളനം (1919 ഡിസംബര്‍) അമൃത്സര്‍. 
ജംഇയ്യത്ത് ഉലമാ ഏ ഹിന്ദിന് പ്രധാനമായും രണ്ട് ലക്ഷ്യങ്ങളാണ് ഉള്ളത്. 
1. മതപരമായ അവകാശങ്ങളെ സംരക്ഷിക്കുകയും അതിലേക്ക് മാര്‍ഗ്ഗ ദര്‍ശനം നല്‍കുകയും ചെയ്യുക. 
2. മുഴുവന്‍ മനുഷ്യരോടും സഹാനുഭൂതിയും സഹായവും പുലര്‍ത്തുക. 
 -മൗലാനാ അബ്ദുല്‍ ബാരി ഫിറന്‍ഗി മഹല്ലി (റഹ്) 
2. ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് രണ്ടാം സമ്മേളനം (1920) ഡല്‍ഹി. 
ബ്രിട്ടീഷ് ഭരണകൂടം നല്‍കുന്ന സ്ഥാനങ്ങള്‍ ഉപേക്ഷിക്കുകയും നിസ്സഹകരണപ്രസ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യുക. ഖിലാഫത്ത് പ്രക്ഷോഭം ശക്തിപ്പെടുത്തുക. 
 -ശൈഖുല്‍ ഹിന്ദ് മഹ് മൂദുല്‍ ഹസന്‍ (റഹ്) 
3. ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് മൂന്നാം സമ്മേളനം (1921 നവംബര്‍) ലാഹോര്‍. 
ധാരാളം നന്മകള്‍ നിറഞ്ഞുനില്‍ക്കുന്ന മാതൃരാജ്യത്തിന്‍റെ വിമോചനത്തിനുവേണ്ടി പരിശ്രമിക്കുകയും ബ്രിട്ടീഷ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കുകയും ചെയ്യുക. 
-മൗലാനാ അബ്ദുല്‍ കലാം ആസാദ് (റഹ്) 
4. ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് നാലാം സമ്മേളനം (1922 ഡിസംബര്‍) ഗയാ. 
സമൂഹത്തിന്‍റെയും രാജ്യത്തിന്‍റെയും ധര്‍മ്മത്തിന്‍റെയും സംസ്കാരത്തിന്‍റെയും നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും വേണ്ടി പരിശ്രമിക്കുക. ഹിന്ദു-മുസ്ലിം ഐക്യം നിലനിര്‍ത്തുക. 
 -മൗലാനാ ഹബീബുര്‍റഹ് മാന്‍ (റഹ്) 
5. ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് അഞ്ചാം സമ്മേളനം (1923 ഡിസംബര്‍) കാക്കിനാട. 
ബ്രിട്ടീഷുകാരുടെ പദ്ധതികള്‍ അത്യന്തം അപകടകരമാണ്. അവരുടെ വാഗ്ദാനങ്ങള്‍ മരുപ്പച്ചകള്‍ മാത്രമാണ്. 
സ്വാതന്ത്ര്യം നമ്മുടെ അവകാശമാണ്. ഹിന്ദു-മുസ്ലിം ഐക്യം കൂടാതെ സ്വാതന്ത്ര്യം സാധ്യമല്ല. പരസ്പരം ഐക്യത്തിനും വിട്ടുവീഴ്ചക്കും എല്ലാവരും സന്നദ്ധമാവുക. 
-മൗലാനാ സയ്യിദ് ഹുസൈന്‍ അഹ് മദ് മദനി (റഹ്) 
6. ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് ആറാം സമ്മേളനം (1925) മുറാദാബാദ്. 
പരസ്പരം ഭിന്നിപ്പിച്ച് ഭരണം നടത്തുക എന്ന ബ്രിട്ടീഷ് കുതന്ത്രം തിരിച്ചറിയുക. സ്വാതന്ത്ര്യം ഇഹലോകത്തിന്‍റെ മാത്രം ആവശ്യമല്ല, പരലോകത്തിന്‍റെയും ആവശ്യമാണ്. 
-മൗലാനാ മുഹമ്മദ് സജ്ജാദ് നഖ്ശബന്ദി 
7. ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് ഏഴാം സമ്മേളനം (1926 മാര്‍ച്ച്) കൊല്‍ക്കത്ത. 
പരസ്പരം ഐക്യം നിലനിര്‍ത്തുകയും രാജ്യത്തിന്‍റെ നന്മയ്ക്ക് പരിശ്രമിക്കുകയും ചെയ്യുക. എന്നാല്‍ സങ്കല്‍പ്പമായിരുന്ന സ്വാതന്ത്ര്യം യാഥാര്‍ഥ്യമാകുന്നതാണ്.! 
-അല്ലാമാ സയ്യിദ് സുലൈമാന്‍ നദ് വി (റഹ്) 
8. ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്: എട്ടാം സമ്മേളനം (1927 ഡിസംബര്‍) പെഷാവര്‍. 
സ്വാതന്ത്ര്യം സൗജന്യമായി ലഭിക്കില്ല. ആത്മീയവും ചിന്താപരവുമായ ശക്തിയും കരുത്തും കൊണ്ട് അത് നേടിയെടുക്കാന്‍ സാധിക്കുന്നതാണ്. 
-അല്ലാമാ അന്‍വര്‍ഷാഹ് കശ്മീരി (റഹ്) 
9. ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്: ഒമ്പതാം സമ്മേളനം ( 1930) അംറോഹ. 
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പരിശ്രമിച്ചത് മുസ്ലിം പണ്ഡിതരും പൊതുജനങ്ങളും ആണെന്നുള്ള യാഥാര്‍ത്ഥ്യം ആരും മറക്കരുത്. 

-മൗലാനാ മുഈനുദ്ദീന്‍ അജ്മീരി (റഹ്)

ധര്‍മ്മ സംരക്ഷണത്തിനും മാനവ സൗഹാര്‍ദ്ദത്തിനും എല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിക്കുക: 
ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് 
https://swahabainfo.blogspot.com/2018/10/blog-post_23.html?spref=tw 

കൊല്ലം: ധര്‍മ്മ സംരക്ഷണത്തിനും മാനവ സൗഹാര്‍ദ്ദത്തിനും എല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്ന് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് കൊല്ലം ജില്ലാ കണ്‍വന്‍ഷന്‍ ആഹ്വാനം ചെയ്തു. 
ഇന്ത്യാ മഹാരാജ്യത്തിന്‍റെയും മുഴുവന്‍ ലോകത്തിന്‍റെയും പ്രധാന സന്ദേശം കൂടിയായ ഇവ രണ്ടും മുറുകെ പിടിച്ചപ്പോള്‍ രാജ്യവും രാജ്യനിവാസികളും അനുഗ്രഹീതരായി. ഇതിന് രാജ്യത്തിന്‍റെ പൂര്‍വ്വ കാല ചരിത്രം സാക്ഷിയാണ്. ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചതും ഇവിടെ വരെ എത്തിയതും മുന്‍ഗാമികളുടെ വലിയ ത്യാഗം കാരണമായിട്ടാണ്. 
നാടിന്‍റെയും നാട്ടുകാരുടെയും നന്മയ്ക്ക് ഈ പരിശ്രമം ആവശ്യമാണെന്നും ഈ വഴിയില്‍ ജംഇയ്യത്ത് നടത്തുന്ന പരിശ്രമങ്ങളെ എല്ലാവരും പിന്തുണയ്ക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് കൊല്ലം ജില്ലാ പ്രസിഡന്‍റ് മൗലാനാ അബ്ദുല്‍ വഹ്ഹാബ് മസാഹിരി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ശൈഖുനാ അബ്ദുര്‍റഹ് മാന്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി മുഖ്യ പ്രഭാഷണം നടത്തി. മൗലാനാ മുഹമ്മദ് ശരീഫ് കൗസരി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മുഹമ്മദ് അന്‍സാരി മൗലവി നദ്വി പോരുവഴി, അബ്ദുസ്സലാം മൗലവി കാഞ്ഞിപ്പുഴ, മുഫ്തി ത്വാരിഖ് അന്‍വര്‍ ഖാസിമി, മുഹമ്മദ് അഫ്സല്‍ മൗലവി ഖാസിമി, മുഹമ്മദ് ഷാഫി മൗലവി ഹസനി കായംകുളം, അനസ് മൗലവി ഖാസിമി, ഹാഫിസ് ഷിബ് ലി ഖാസിമി, ഷിഹാബുദ്ദീന്‍ മൗലവി ഖാസിമി പോരുവഴി തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പും നടന്നു. 
രക്ഷാധികാരി : 
അല്‍ ഉസ്താദ് അബ്ദുര്‍റഹ് മാന്‍ ഖാസിമി. 
പ്രസിഡന്‍റ്: 
അല്‍ ഉസ്താദ് അബ്ദുല്‍ വഹ്ഹാബ് മസാഹിരി. 
വൈസ് പ്രസിഡന്‍റുമാര്‍: 
1. അബ്ദുസ്സത്താര്‍ മൗലവി നജ്മി, 
2. മുഹമ്മദ് മുസ്സമ്മില്‍ മൗലവി കൗസരി. 
ജനറല്‍ സെക്രട്ടറിമാര്‍: 
1. ഹാഫിസ് അന്‍വര്‍ മൗലവി ഹസനി കുന്നിക്കോട്, 
2. ഇല്‍യാസ് മൗലവി ഹാദി. 
ജോയിന്‍റ് സെക്രട്ടറിമാര്‍: 
1. മുഹമ്മദ് അഫ്സല്‍ മൗലവി ഖാസിമി കൊല്ലം, 
2. ശിഹാബുദ്ദീന്‍ മൗലവി ഹസനി പോരുവഴി. 
ഖജാഞ്ചിമാര്‍: 
1. ഖമറുദ്ദീന്‍ മൗലവി കൗസരി, 
2. സ്വാദിഖ് ഹാജി കൊല്ലം. 
എക്സിക്യുട്ടീവ് അംഗങ്ങള്‍: 
1. ഹാഫിസ് ഷാഫി മൗലവി കൗസരി, 
2. മുഫ്തി അബ്ദുന്നാഫിഅ് മൗലവി ഹസനി, 
3. ഹാഫിസ് അന്‍സാര്‍ മൗലവി ചവറ, 
4. ഹാഫിസ് സയ്യിദ് സുഹൈബ് സ്വാലിഹി, 
5. മുഫ്തി ഷഫീഖ് കൗസരി തൊടുപുഴ, 
6. ഹാഫിസ് ഷിബ് ലി ഹസനി അരിനല്ലൂര്‍, 
7. ഹസന്‍ മൗലവി മന്നാനി പുലിപ്പാറ, 
8. നുജൂമുദ്ദീന്‍ മൗലവി സ്വാലിഹി കാരാളികോണം, 
9. അഹ്മദ് കബീര്‍ മൗലവി ഫൗസി കുറിഞ്ചിലക്കാട്, 
10. ഹാഫിസ് നിസാമുദ്ദീന്‍ മൗലവി ഖാസിമി പുത്തന്‍തെരുവ്, 
11. ഹാഫിസ് അനസ് ഖാസിമി കൊട്ടിയം, 
12. ഷഫീഖ് മൗലവി ബാഖവി പള്ളിമണ്‍, 
13. ഹാഫിസ് ഹാരിസ് മനാരി പോരുവഴി, 
14. അന്‍വര്‍ മൗലവി മനാരി കൊല്ലം, 
15. ഹാഫിസ് തമീം ത്വാഹ ഹസനി മണപ്പള്ളി, 
16. ഹാഫിസ് നാസിം മൗലവി കൗസരി പോരുവഴി, 
17. ഹാഫിസ് നുജൂമുദ്ദീന്‍ മൗലവി ഹസനി കരുനാഗപ്പള്ളി, 
18. അബ്ദുസ്സമദ് മൗലവി അര്‍ഖമി കൊട്ടാരക്കര.
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...