ആലപ്പുഴ & പത്തനംതിട്ട ജില്ലാ സംഗമം.!
2018 ഏപ്രില്‍ 05 വ്യാഴാഴ്ച
(ഉച്ചയ്ക്ക് 02 മുതല്‍ 06 വരെ)
സ്ഥലം:
ഹുസൈനിയ്യ മദ്റസ അങ്കണം, ഒന്നാംകുറ്റി, കായംകുളം)
http://swahabainfo.blogspot.com/2018/04/blog-post_96.html?spref=tw
സ്രഷ്ടാവിനോട് ഭയഭക്തി, സൃഷ്ടികളോട് ഗുണകാംക്ഷ.!
അല്‍ ജാമിഅത്തുല്‍ ഹസനിയ്യ
കായംകുളം.
75-)ം വാര്‍ഷിക മഹാ സമ്മേളനം
സമ്മേളന പ്രമേയം :
യുക്തിരഹിത യുക്തിവാദവും അജയ്യമായ ഇസ് ലാമും.
തകര്‍ന്നടിയുന്ന ബന്ധങ്ങളും ചേര്‍ത്ത് നിര്‍ത്തുന്ന ഇസ് ലാമും.
മത വര്‍ഗ്ഗീയതയ്ക്ക് മാനവികതയുടെ തിരുത്ത്.
ബഹുമാന്യരെ, അസ്സലാമു അലൈകും വറഹ് മതുല്ലാഹ്...
നന്മകള്‍ പ്രചരിപ്പിച്ചും ആത്മസംസ്കരണം പകര്‍ന്നും വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയും ഇസ്ലാമിക ആശയാദര്‍ശങ്ങളെ പ്രചരിപ്പിക്കുക, സംരക്ഷിക്കുക എന്ന ലക്ഷ്യാര്‍ത്ഥം 1944-ല്‍ ഹാജി ഹസന്‍ യഅ്ഖൂബ് സേഠിനാല്‍, തെക്കന്‍ കേരളത്തിലെ ആലപ്പുഴ ജില്ലയില്‍ കായംകുളത്തിന്‍റെ ഹൃദയ ഭാഗത്ത് സ്ഥാപിതമായ ദീനീ കലാലയമാണ്
അല്‍ ജാമിഅത്തുല്‍ ഹസനിയ്യ.
അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ 75-ാം വയസ്സിലേക്ക് കടക്കുന്ന ഈ സ്ഥാപനം, ഒട്ടനവധി ആത്മീയ പണ്ഡിതന്മാര്‍ക്കും ഹാഫിസുകള്‍ക്കും ജന്മം നല്‍കിയിട്ടുണ്ട്. ഇസ് ലാമിക പ്രബോധന രംഗത്ത് അതി മഹത്തായ സേവന ചാരിതാര്‍ത്ഥ്യമുള്ള ഈ സ്ഥാപനവുമായി താങ്കള്‍ക്ക് ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ട്. പ്രസ്തുത ബന്ധം ശക്തിപ്പെടുത്തുന്നതിനും അത് വഴി ഇസ് ലാമിക ജീവിതം പഠിച്ച് പകര്‍ത്തുന്നതിനും വര്‍ത്തമാന കാലത്ത് ഇസ് ലാമിന്‍റെ സംരക്ഷണാര്‍ത്ഥം അതി പ്രസക്തവും അതിലേറെ സമൂഹത്തിന്‍റെ ശ്രദ്ധ പതിയേണ്ടതുമായ മൂന്ന് സുപ്രധാന വിഷയങ്ങളില്‍ പഠനവും പരിഹാരവും കാണുന്നതിനായി 2018 ജൂലൈ 10, 11 തിയതികളില്‍ ഹസനിയ്യ അതിന്‍റെ 75-)ം വാര്‍ഷികം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.
വിശ്വാസ സംരക്ഷണാര്‍ത്ഥം യുക്തിവാദ-ഇസ്ലാം വിരുദ്ധ നീക്കങ്ങളെ പ്രതിരോധിക്കുക, ആരാധനാ കര്‍മ്മങ്ങളും വൈവാഹിക സാമ്പത്തിക മേഖലകളും നന്നാക്കുക, വര്‍ഗ്ഗീയതയെ മാനവികത കൊണ്ട് നേരിടുക എന്നീ വിഷയങ്ങളാണ് സമ്മേളന പ്രമേയം.! നമുക്കും സമൂഹത്തിനും ആവശ്യമായ ഈ ഉദ്യമത്തിലേക്ക് താങ്കളുടെയും ബന്ധപ്പെട്ടവരുടെയും മഹനീയ സാന്നിദ്ധ്യം സവിനയം സാദരം ക്ഷണിച്ചുകൊള്ളുന്നു.
കൂടാതെ 75-)ം വാര്‍ഷിക സമ്മേളന പ്രചരണാര്‍ത്ഥം എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്നത് പോലെ ആലപ്പുഴ & പത്തനംതിട്ട ജില്ലകളിലെ സംയുക്ത സമ്മേളനം 2018 ഏപ്രില്‍ 05 വ്യാഴാഴ്ച ഉച്ചക്ക് 02 മണി മുതല്‍ 06 മണി വരെ കായംകുളം ഒന്നാംകുറ്റി അല്‍ മദ്റസത്തുല്‍ ഹുസൈനിയ്യയില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. ഇന്‍ശാഅല്ലാഹ്.
അതില്‍ കൃത്യ സമയത്ത് താങ്കളും കുടുംബവും മറ്റ് ബന്ധപ്പെട്ടവരും എത്തിച്ചേരണമെന്ന് വിനീതമായി അഭ്യത്ഥിക്കുന്നു.
എന്ന് സ്വാഗതസംഘം
ആലപ്പുഴ & പത്തനംതിട്ട
കാര്യപരിപാടികള്‍ :
അദ്ധ്യക്ഷന്‍ :
അല്‍ ഉസ്താദ് അബ്ദുര്‍റഹ് മാന്‍ ബാഖവി ആലപ്ര
(മുദര്‍രിസ്: അല്‍ ജാമിഅത്തുല്‍ ഹസനിയ്യ, കായംകുളം)
ഖിറാഅത്ത് :
മുതഅല്ലിം
(ഹുസൈനിയ്യ മദ്റസ, ഒന്നാംകുറ്റി)
സ്വാഗത പ്രസംഗം :
ഹാഫിസ് സൈദ് മുഹമ്മദ് ഹസനി അല്‍ഖാസിമി
(ചെയര്‍മാന്‍, ഹുസൈനിയ്യ മദ്റസ, ഒന്നാംകുറ്റി)
സ്വാഗത ഗാനം :
മുതഅല്ലിം
(ഹുസൈനിയ്യ മദ്റസ, ഒന്നാംകുറ്റി)
ഉദ്ഘാടനം :
അല്‍ ഉസ്താദ് ജലാലുദ്ദീന്‍ ബാഖവി
(ചീഫ് ഇമാം, ഠൗണ്‍ ജുമുഅ മസ്ജിദ്, കായംകുളം)
വിഷയാവതരണം :
ഹാഫിസ് മുഹമ്മദ് ഷാഫി ഹസനി അല്‍ഖാസിമി
(ചീഫ് ഇമാം, ശാസ്തമംഗലം ജുമുഅ മസ്ജിദ്, തിരുവനന്തപുരം)
മുഖ്യ പ്രഭാഷണം :
അല്‍ ഉസ്താദ് ഹാഫിസ് അബ്ദുശ്ശകൂര്‍ അല്‍ഖാസിമി
(മുദര്‍രിസ്: അല്‍ ജാമിഅത്തുല്‍ ഹസനിയ്യ, കായംകുളം)
അല്‍ ഉസ്താദ് മുഹമ്മദ് ശരീഫ് അല്‍ കൗസരി
(മുദര്‍രിസ്, അല്‍ ജാമിഅത്തുല്‍ ഹസനിയ്യ, കായംകുളം)
അബ്ദുസ്സലാം മൗലവി കാഞ്ഞിപ്പുഴ
(ചെയര്‍മാന്‍, ദാറുല്‍ മുഹ്സിനാത്ത്, കാഞ്ഞിപ്പുഴ)
മുഹമ്മദ് സാജിദ് റഷാദി പത്തനംതിട്ട
(ഖത്വീബ്, അല്‍ ഹിലാല്‍ ജുമുഅ മസ്ജിദ്, പത്തനംതിട്ട.
ദുആ :
യു. മുഹമ്മദ് കുഞ്ഞ് മൗലവി, കാഞ്ഞിപ്പുഴ.
പങ്കെടുക്കുക.! പ്രയോജനപ്പെടുത്തുക.!
ബന്ധപ്പെടുക:
9895466654, 9809042775, 9947034338.
No comments:
Post a Comment