Sunday, April 1, 2018

മലപ്പുറം & പാലക്കാട് ജില്ലാ സംഗമം -അല്‍ ജാമിഅത്തുല്‍ ഹസനിയ്യ കായംകുളം -സ്രഷ്ടാവിനോട് ഭയഭക്തി, സൃഷ്ടികളോട് ഗുണകാംക്ഷ.!-



മലപ്പുറം & പാലക്കാട്  ജില്ലാ സംഗമം
2018 ഏപ്രില്‍ 02 തിങ്കളാഴ്ച 
(അസ്ര്‍ മുതല്‍ ഇഷാഅ് വരെ) 
സ്ഥലം: മദീനാ മസ്ജിദ്, ചങ്കുവെട്ടി, കോട്ടക്കല്‍) 
http://swahabainfo.blogspot.com/2018/03/blog-post_80.html?spref=tw

സ്രഷ്ടാവിനോട് ഭയഭക്തി, സൃഷ്ടികളോട് ഗുണകാംക്ഷ.!
അല്‍ ജാമിഅത്തുല്‍ ഹസനിയ്യ 
കായംകുളം.  
75-)ം വാര്‍ഷിക മഹാ സമ്മേളനം.! 

സമ്മേളന പ്രമേയം :
യുക്തിരഹിത യുക്തിവാദവും അജയ്യമായ ഇസ് ലാമും. 
തകര്‍ന്നടിയുന്ന ബന്ധങ്ങളും ചേര്‍ത്ത് നിര്‍ത്തുന്ന ഇസ് ലാമും. 
മത വര്‍ഗ്ഗീയതയ്ക്ക് മാനവികതയുടെ തിരുത്ത്. 

ബഹുമാന്യരെ, അസ്സലാമു അലൈകും വറഹ് മതുല്ലാഹ്... 
നന്മകള്‍ പ്രചരിപ്പിച്ചും ആത്മസംസ്കരണം പകര്‍ന്നും വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയും 
ഇസ് ലാമിക ആശയാദര്‍ശങ്ങളെ പ്രചരിപ്പിക്കുക, സംരക്ഷിക്കുക എന്ന ലക്ഷ്യാര്‍ത്ഥം 1944-ല്‍ ഹാജി ഹസന്‍ യഅ്ഖൂബ് സേഠിനാല്‍, തെക്കന്‍ കേരളത്തിലെ ആലപ്പുഴ ജില്ലയില്‍ കായംകുളത്തിന്‍റെ ഹൃദയ ഭാഗത്ത് സ്ഥാപിതമായ ദീനീ കലാലയമാണ് അല്‍ ജാമിഅത്തുല്‍ ഹസനിയ്യ. 
അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ 75-ാം വയസ്സിലേക്ക് കടക്കുന്ന ഈ സ്ഥാപനം, ഒട്ടനവധി ആത്മീയ പണ്ഡിതന്മാര്‍ക്കും ഹാഫിസുകള്‍ക്കും ജന്മം നല്‍കിയിട്ടുണ്ട്. ഇസ് ലാമിക പ്രബോധന രംഗത്ത് അതി മഹത്തായ സേവന ചാരിതാര്‍ത്ഥ്യമുള്ള ഈ സ്ഥാപനവുമായി താങ്കള്‍ക്ക് ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ട്. പ്രസ്തുത ബന്ധം ശക്തിപ്പെടുത്തുന്നതിനും അത് വഴി ഇസ് ലാമിക ജീവിതം പഠിച്ച് പകര്‍ത്തുന്നതിനും വര്‍ത്തമാന കാലത്ത് ഇസ് ലാമിന്‍റെ സംരക്ഷണാര്‍ത്ഥം അതി പ്രസക്തവും അതിലേറെ സമൂഹത്തിന്‍റെ ശ്രദ്ധ പതിയേണ്ടതുമായ മൂന്ന് സുപ്രധാന വിഷയങ്ങളില്‍ പഠനവും പരിഹാരവും കാണുന്നതിനായി 2018 ജൂലൈ 10, 11 തിയതികളില്‍ ഹസനിയ്യ അതിന്‍റെ 75-)ം വാര്‍ഷികം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. 
വിശ്വാസ സംരക്ഷണാര്‍ത്ഥം യുക്തിവാദ-ഇസ് ലാം വിരുദ്ധ നീക്കങ്ങളെ പ്രതിരോധിക്കുക, ആരാധനാ കര്‍മ്മങ്ങളും വൈവാഹിക സാമ്പത്തിക മേഖലകളും നന്നാക്കുക, വര്‍ഗ്ഗീയതയെ മാനവികത കൊണ്ട് നേരിടുക എന്നീ വിഷയങ്ങളാണ് സമ്മേളന പ്രമേയം.! നമുക്കും സമൂഹത്തിനും ആവശ്യമായ ഈ ഉദ്യമത്തിലേക്ക് താങ്കളുടെയും ബന്ധപ്പെട്ടവരുടെയും മഹനീയ സാന്നിദ്ധ്യം സവിനയം സാദരം ക്ഷണിച്ചുകൊള്ളുന്നു. 
കൂടാതെ 75-)ം വാര്‍ഷിക സമ്മേളന പ്രചരണാര്‍ത്ഥം എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്നത് പോലെ മലപ്പുറം & പാലക്കാട്  ജില്ലകളിലെ സംയുക്ത സമ്മേളനം 2018 ഏപ്രില്‍ 02 തിങ്കളാഴ്ച (അസ്ര്‍ മുതല്‍ ഇഷാഅ് വരെ) ചങ്കുവെട്ടി, കോട്ടക്കല്‍ മദീനാ മസ്ജിദില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. ഇന്‍ശാഅല്ലാഹ്. അതില്‍ കൃത്യ സമയത്ത് താങ്കളും കുടുംബവും മറ്റ് ബന്ധപ്പെട്ടവരും എത്തിച്ചേരണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. 
എന്ന് സ്വാഗതസംഘം (മലപ്പുറം & പാലക്കാട്) 

കാര്യപരിപാടികള്‍ : 
അദ്ധ്യക്ഷന്‍ : ഹസന്‍ മൗലവി ഹസനി ഖാസിമി 
(ഖത്വീബ്, മസ്ജിദുല്‍ അന്‍സാര്‍, മഞ്ചേരി)
ഖിറാഅത്ത് : മുഹമ്മദ് റസീന്‍ (അല്‍ ഫലാഹ് കോട്ടക്കല്‍)
സ്വാഗത പ്രസംഗം : ഹാഫിസ് അബ്ദുസ്സലാം ഹസനി ഖാസിമി 
(മുദര്‍രിസ്, ദാറുല്‍ ഉലൂം, ഓച്ചിറ)
ഉദ്ഘാടനം : അല്‍ ഉസ്താദ് മുഹമ്മദ് ശരീഫ് കൗസരി  
(മുദര്‍രിസ്, അല്‍ ജാമിഅത്തുല്‍ ഹസനിയ്യ, കായംകുളം)
വിഷയാവതരണം : ഹാഫിസ് മുഹമ്മദ് മൂസാ ഹസനി ഖാസിമി 
(ഖത്വീബ്, മദീന മസ്ജിദ്, കോട്ടക്കല്‍)
മുഖ്യ പ്രഭാഷണം :
അല്‍ ഉസ്താദ് ഹാഫിസ് അബ്ദുശ്ശകൂര്‍ അല്‍ഖാസിമി 
(മുദര്‍രിസ്: അല്‍ ജാമിഅത്തുല്‍ ഹസനിയ്യ, കായംകുളം)
അല്‍ ഉസ്താദ് മുഫ്തി അബ്ദുന്നാഫിഅ് ഹസനി അല്‍ഖാസിമി 
(മുദര്‍രിസ്: അബ്ദുല്ലാഹിബ്നു മസ്ഊദ് അറബിക് കോളേജ് കൊട്ടിയം)
ആശംസ :
വി. വി. മുഹമ്മദ് മൗലവി ഖാസിമി 
പ്രൊഫ. അബ്ദുര്‍ റഹ് മാന്‍ ആദൃശ്ശേരി 
മുഹമ്മദ് റാഫി മൗലവി നജ്മി 
മുജീബ് മൗലവി നജ്മി 
നന്ദി : മുഹമ്മദ് മുത്തു സാഹിബ് കോട്ടക്കല്‍ 
പങ്കെടുക്കുക.! പ്രയോജനപ്പെടുത്തുക.! 
ബന്ധപ്പെടുക: 

9633167178, 9605944646, 9961299370.

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...