Wednesday, April 18, 2018

പ്രവാചകത്വ പരിസമാപ്തി വിശ്വാസം സംരക്ഷിക്കുക.! കവിത: പിബി ഫൈസല്‍ ഖാസിമി


പ്രവാചകത്വ പരിസമാപ്തി വിശ്വാസം സംരക്ഷിക്കുക.! 
കവിത: പിബി ഫൈസല്‍ ഖാസിമി
http://swahabainfo.blogspot.com/2018/04/blog-post_18.html?spref=tw

അഗ്നി കണക്കുയരാനതി വേഗം അണയുക മടിയരുതേ 
അന്ത്യര്‍ നബിയുടെ പരിചകളാകാനുണരൂ ധീരരേ. 
നമ്മുടെ മൂകത നട്ടു വളര്‍ത്തിയ മിര്‍സാ പടയെതിരില്‍ 
നന്മ കൊതിക്കുന്നുലകില്‍ പോരാടുന്നൂ നാമതിനാല്‍. 

     ജൂതര്‍ക്കെന്നേ കൊതിയാ നമ്മുടെ പതനം കാണുവാന്‍ 
     ജന്മം കൊണ്ടത് വീട്ടാന്‍ ഭാരത മണ്ണില്‍ നിന്നൊരുവന്‍. 
     ദാഹം വന്നലയും പോലോട്ടം തുടരുന്നാകയും 
     ദീനിന്‍ നാളം അണയണമതിനൊരു വിഘടന തന്ത്രമിതും. 

ഖുര്‍ആന്‍ തിരുനബി വചനങ്ങള്‍ക്കും അവനുടെ വ്യാഖ്യാനം 
ഖാമൂസുകളാല്‍ വഹ് യുടെ തര്‍ജ്ജമ എന്തൊരു വിഡ്ഢിത്തം. 
കള്ളും പെണ്ണും ലഹരിയുമിഷ്ടം എവിടെയുമൊരു സുകൃതം 
കാണാന്‍ കഴിയില്ലെന്നത് സത്യം നബിയെന്നത് ഫലിതം. 

     കൈരളിയവരുടെ വിഷമേറ്റിട്ടായ് വര്‍ഷം നൂറുകളും 
     കാലം നീളെ നില നിന്നാലും നമ്മള്‍ക്കെന്തെന്നും. 
     പാവം ജനനിര വലയില്‍ പെട്ടത് നേര്‍വഴിയെന്നവര്‍ 
     പലവിധ വിഡ്ഢിത്തരവും വെച്ചു വിളമ്പുകയാണവര്‍. 

വളരണമിനിയും ഖാലിദുമാര്‍ യമാമയുമതിവേഗം 
വീറുള്ളവരായ് കള്ളപ്പടയെ മണ്ണില്‍ മൂടണം. 
നിന്നാലാകുന്നത് നീ ചെയ്താല്‍ എന്തൊരു നേട്ടമാ 
നാരുകളനവധി ചേര്‍ന്നെന്നാല്‍ ബലമുള്ളൊരു പാശമാ. 

     പണ്ഡിതരാകണമീ തിരു പടയണി മുന്‍ നിരയില്‍ നിറവായ് 
     പലവുരു കേട്ട് മറന്നത് വിട്ടിനി ആവേശത്തിരയായ്. 
     മുള്ളു നിറഞ്ഞിടവഴിയില്‍ ത്യാഗം പേറിയ ധീരരാം 
     മഹിതര്‍ പണ്ഡിതസൂരികള്‍ കാട്ടിയ മാതൃകയേറിടാം. 

മുത്ത് നബിയുടെ ഇസ്സത്താണ് ഖത്മുന്നുബുവ്വത്തും 
മുന്തിയ ത്യാഗം പേറിയുമേല്‍ക്കയത്തിന്‍റെ ഹിഫാളത്തും 
എന്നുടെ മുത്തിന്‍ താജണിയുകയോ ആര്‍ക്കാ യോഗ്യതാ 
എന്നുടെ റൂഹുള്ളതു വരെയതിനായ് പോരാടുന്നിതാ... 
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...