ഇടുക്കി ജില്ലാ സംഗമം.!
2018 ഏപ്രില്‍ 11 ബുധനാഴ്ച
(അസ്ര്‍ മുതല്‍ ഇഷാഅ് വരെ)
സ്ഥലം:
മര്‍ഹൂം ഹാജി ഹസന്‍ യഅ്ഖൂബ് സേഠ് നഗര്‍
(അറേബ്യന്‍ ഓഡിറ്റോറിയം, കുമ്പംകല്ല്, തൊടുപുഴ.)
http://swahabainfo.blogspot.com/2018/04/75.html?spref=tw
സ്രഷ്ടാവിനോട് ഭയഭക്തി, സൃഷ്ടികളോട് ഗുണകാംക്ഷ.!
അല്‍ ജാമിഅത്തുല്‍ ഹസനിയ്യ
കായംകുളം.
75-)ം വാര്‍ഷിക മഹാ സമ്മേളനം
സമ്മേളന പ്രമേയം :
യുക്തിരഹിത യുക്തിവാദവും അജയ്യമായ ഇസ് ലാമും.
തകര്‍ന്നടിയുന്ന ബന്ധങ്ങളും ചേര്‍ത്ത് നിര്‍ത്തുന്ന ഇസ് ലാമും.
മത വര്‍ഗ്ഗീയതയ്ക്ക് മാനവികതയുടെ തിരുത്ത്.
ബഹുമാന്യരെ, അസ്സലാമു അലൈകും വറഹ് മതുല്ലാഹ്...
നന്മകള്‍ പ്രചരിപ്പിച്ചും ആത്മസംസ്കരണം പകര്‍ന്നും വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയും ഇസ് ലാമിക ആശയാദര്‍ശങ്ങളെ പ്രചരിപ്പിക്കുക, സംരക്ഷിക്കുക എന്ന ലക്ഷ്യാര്‍ത്ഥം 1944-ല്‍ ഹാജി ഹസന്‍ യഅ്ഖൂബ് സേഠിനാല്‍, തെക്കന്‍ കേരളത്തിലെ ആലപ്പുഴ ജില്ലയില്‍ കായംകുളത്തിന്‍റെ ഹൃദയ ഭാഗത്ത് സ്ഥാപിതമായ ദീനീ കലാലയമാണ്
അല്‍ ജാമിഅത്തുല്‍ ഹസനിയ്യ.
അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ 75-ാം വയസ്സിലേക്ക് കടക്കുന്ന ഈ സ്ഥാപനം, ഒട്ടനവധി ആത്മീയ പണ്ഡിതന്മാര്‍ക്കും ഹാഫിസുകള്‍ക്കും ജന്മം നല്‍കിയിട്ടുണ്ട്. ഇസ് ലാമിക പ്രബോധന രംഗത്ത് അതി മഹത്തായ സേവന ചാരിതാര്‍ത്ഥ്യമുള്ള ഈ സ്ഥാപനവുമായി താങ്കള്‍ക്ക് ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ട്. പ്രസ്തുത ബന്ധം ശക്തിപ്പെടുത്തുന്നതിനും അത് വഴി ഇസ് ലാമിക ജീവിതം പഠിച്ച് പകര്‍ത്തുന്നതിനും വര്‍ത്തമാന കാലത്ത് ഇസ് ലാമിന്‍റെ സംരക്ഷണാര്‍ത്ഥം അതി പ്രസക്തവും അതിലേറെ സമൂഹത്തിന്‍റെ ശ്രദ്ധ പതിയേണ്ടതുമായ മൂന്ന് സുപ്രധാന വിഷയങ്ങളില്‍ പഠനവും പരിഹാരവും കാണുന്നതിനായി 2018 ജൂലൈ 10, 11 തിയതികളില്‍ ഹസനിയ്യ അതിന്‍റെ 75-)ം വാര്‍ഷികം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.
വിശ്വാസ സംരക്ഷണാര്‍ത്ഥം യുക്തിവാദ-ഇസ് ലാം വിരുദ്ധ നീക്കങ്ങളെ പ്രതിരോധിക്കുക, ആരാധനാ കര്‍മ്മങ്ങളും വൈവാഹിക സാമ്പത്തിക മേഖലകളും നന്നാക്കുക, വര്‍ഗ്ഗീയതയെ മാനവികത കൊണ്ട് നേരിടുക എന്നീ വിഷയങ്ങളാണ് സമ്മേളന പ്രമേയം.!
നമുക്കും സമൂഹത്തിനും ആവശ്യമായ ഈ ഉദ്യമത്തിലേക്ക് താങ്കളുടെയും ബന്ധപ്പെട്ടവരുടെയും മഹനീയ സാന്നിദ്ധ്യം സവിനയം സാദരം ക്ഷണിച്ചുകൊള്ളുന്നു.
കൂടാതെ 75-)ം വാര്‍ഷിക സമ്മേളന പ്രചരണാര്‍ത്ഥം എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്നത് പോലെ ഇടുക്കി ജില്ലയിലെ സമ്മേളനം 2018 ഏപ്രില്‍ 11 ബുധനാഴ്ച അസ്ര്‍ മുതല്‍ ഇഷാഅ് വരെ തൊടുപുഴ, കുമ്പംകല്ല് അറേബ്യന്‍ ഓഡിറ്റോറിയത്തില്‍ (മര്‍ഹൂം ഹാജി ഹസന്‍ യഅ്ഖൂബ് സേഠ് നഗര്‍) വെച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. ഇന്‍ശാഅല്ലാഹ്.
അതില്‍ കൃത്യ സമയത്ത് താങ്കളും കുടുംബവും മറ്റ് ബന്ധപ്പെട്ടവരും എത്തിച്ചേരണമെന്ന് വിനീതമായി അഭ്യത്ഥിക്കുന്നു.
എന്ന് സ്വാഗതസംഘം ഇടുക്കി ജില്ല
കാര്യപരിപാടികള്‍ :
അദ്ധ്യക്ഷന്‍ :
ഫരീദുദ്ദീന്‍ മൗലവി ഹസനി ബാഖവി കാളിയാര്‍
ഖിറാഅത്ത് :
ഹാഫിസ് ബിലാല്‍ ഹസനി ഖാസിമി
സ്വാഗതം :
മുഹമ്മദ് മുജീബ് മൗലവി നദ് വി
ഉദ്ഘാടനം :
ഹാഫിസ് പി. പി. ഇസ്ഹാഖ് മൗലവി ഖാസിമി
(പ്രിന്‍സിപ്പാള്‍, ബാഖിയാത്തുസ്വാലിഹാത്ത്, കാഞ്ഞാര്‍)
വിഷയാവതരണം :
സയ്യിദ് മുസ്ത്വഫ ഹസ്റത്ത് ഹസനി
(പ്രിന്‍സിപ്പാള്‍, സ്വലാഹിയ്യ അറബിക് കോളേജ്, കടുവാപ്പള്ളി)
ആശംസകള്‍ :
വി. എച്ച്. അലിയാര്‍ മൗലവി ഹസനി ഖാസിമി
(ചീഫ് ഇമാം, പടമുകള്‍ ജുമുഅ മസ്ജിദ്)
അബ്ദുസ്സലാം മൗലവി ഹസനി ഖാസിമി ഹരിപ്പാട്
(പ്രിന്‍സിപ്പാള്‍, ഷരീഅത്തുല്‍ ഇസ് ലാം അറബിക് കോളേജ്, കരുനാഗപ്പള്ളി)
സിദ്ദീഖ് മൗലവി റഷാദി കാഞ്ഞാര്‍
(മുദര്‍രിസ്, ബാഖിയാത്തുസ്വാലിഹാത്ത്, കാഞ്ഞാര്‍)
മുഹമ്മദ് ഷഹീര്‍ മൗലവി ഖാസിമി
(ചീഫ് ഇമാം, തഖ് വ ജുമുഅ മസ്ജിദ്, കുമ്പംകല്ല്)
അബ്ദുല്‍ കബീര്‍ മൗലവി റഷാദി
(ഇമാം, ജുമുഅ മസ്ജിദ്, പട്ടയംകവല)
മുഹമ്മദ് ഹാഷിം മൗലവി ബാഖവി
(ഇമാം, മുഹ് യുദ്ദീന്‍ ജുമുഅ മസ്ജിദ്, ഉണ്ടപ്ലാവ്)
മുഹമ്മദ് നജീബ് മൗലവി ഖാസിമി
(ഇമാം, സ്രാമ്പിക്കല്‍ ജുമുഅ മസ്ജിദ്, കുമ്പംകല്ല്)
ഉദ്ബോധന പ്രഭാഷണം :
കടയ്ക്കല്‍ അബ്ദുറഷീദ് മൗലവി
(ചീഫ് ഇമാം, നൈനാര്‍ ജുമുഅ മസ്ജിദ്, കാരിക്കോട്)
മുഖ്യ പ്രഭാഷണം :
അല്‍ ഉസ്താദ് ഹാഫിസ് അബ്ദുശ്ശകൂര്‍ അല്‍ഖാസിമി
(മുദര്‍രിസ്: അല്‍ ജാമിഅത്തുല്‍ ഹസനിയ്യ, കായംകുളം)
ദുആ :
അബ്ദുറസാഖ് മൗലവി കാഞ്ഞാര്‍.
കൃതജ്ഞത :
മുജീബ് മൗലവി കാഷിഫി വെങ്ങല്ലൂര്‍
സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.
പങ്കെടുക്കുക.! പ്രയോജനപ്പെടുത്തുക.!
ബന്ധപ്പെടുക:
9847446483, 9633392705, 9946909786.
No comments:
Post a Comment