അഹ്മദികള്‍
എന്ന് പരിചയപ്പെടുത്തുന്ന ഖാദിയാനികള്‍ മുസ്ലിംകളല്ല.!
-അഖിലേന്ത്യാ മജ്ലിസെ-തഹഫ്ഫുസെ ഖത്മെ-നുബുവ്വത്ത്,
ദാറുല്‍ ഉലൂം ദേവ്ബന്ദ്.
http://swahabainfo.blogspot.com/2018/04/blog-post_17.html?spref=tw
ഇസ്ലാമിനു സമാന്തരമായി പടച്ചുണ്ടാക്കപ്പെട്ട ഒരു പ്രത്യേക മതമാണ് ഖാദിയാനിസം. മുഹമ്മദുല്‍ അറബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ വിശുദ്ധ നുബുവ്വത്തിനെതിരില്‍ സമാന്തര നുബുവ്വത്ത് വാദിച്ചവനാണ് ഗുലാം ഖാദിയാനി. മുഹമ്മദുല്‍ അറബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ കലിമയും ശരീഅത്തും ദുര്‍ബലമാണെന്നാണ് ഖാദിയാനികളുടെ വാദം. മുഹമ്മദുല്‍ അറബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യില്‍ വിശ്വസിക്കുകയും മിര്‍സാ ഖാദിയാനിയില്‍ വിശ്വസിക്കാതിരിക്കുകയും ചെയ്യുന്നവന്‍ കാഫിറാണെന്നു ഖാദിയാനികള്‍ തന്നെ പറയുന്നുണ്ട്. മിര്‍സാ മഹ്മൂദ് എഴുതുന്നു: "അഹ്മദികള്‍ ഒഴിച്ചുള്ളവരെ മുസ്ലിംകളായി കാണാതിരിക്കലും അവരുടെ പിന്നില്‍ നിന്ന് നമസ്കരിക്കാതിരിക്കലും നമ്മുടെ ഫര്‍ളാണ്" (അന്‍വാറെ ഖിലാഫത്ത്: 90)
മുസ്ലിംകളുമായി നിസ്സാരമായ ഭിന്നതയാണ് ഇവര്‍ക്കുള്ളതെന്ന് ഇനിയും ബുദ്ധിയുള്ളവരാരെങ്കിലും പറയുമോ?
ആകയാല്‍, വളരെ വിനയ-വേദനകളോടെ മുഴുവന്‍ മുസ്ലിംകളോടും ഞങ്ങള്‍ക്കുള്ള അപേക്ഷ ഇതാണ്;
ബഹുമാന്യ ഉലമാ-മശാഇഖുകള്‍,
തങ്ങളുടെ ശിഷ്യഗണങ്ങള്‍ക്കു ഖാദിയാനികളുടെ ചരടുവലികളെയും ഇസ്ലാം ശത്രുതയെയും കുറിച്ചു മുന്നറിയിപ്പു നല്‍കുക. ഈ ഫിത്നയെ പിഴുതെറിയാന്‍ അവരെ പ്രേരിപ്പിക്കുക.
മദ്റസകളിലെ മേല്‍നോട്ടക്കാര്‍, അവിടുത്തെ അദ്ധ്യാപക-വിദ്യാര്‍ത്ഥികളെ ഈ ഫിത്നയ്ക്കെതിരില്‍ സര്‍വ്വ രീതിയിലും സജ്ജരാക്കുക.
മസ്ജിദുകളിലെ ഖത്തീബ്-ഇമാമുകള്‍, ജുമുഅയ്ക്കു മുമ്പോ പിമ്പോ മുഴുവന്‍ നമസ്കാരക്കാര്‍ക്കും ഈ ഫിത്നയെ കുറിച്ച് മുന്നറിയിപ്പു നല്‍കുക. ഇസ്ലാമിക വിശ്വാസങ്ങള്‍ വിശിഷ്യാ, ഖത്മുന്നുബുവ്വത്ത് വിശ്വാസത്തെ അവരില്‍ ഊട്ടിയുറപ്പിക്കാന്‍ പരിശ്രമിക്കുക.
പ്രഭാഷക-ഉപദേശകര്‍, തങ്ങളുടെ പ്രഭാഷണങ്ങളില്‍ ഖത്മുന്നുബുവ്വത്ത് വിശ്വാസത്തെ പ്രതിപാദിക്കുക. ഖാദിയാനീ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പ്രദേശങ്ങളില്‍ അവരുടെ കാപട്യത്തിന്‍റെ മൂടുപടം തുറന്നു കാണിക്കുകയും അവരില്‍ നിന്ന് അകന്നു കഴിയാന്‍ പ്രേരിപ്പിക്കുകയും ചെയ്യുക.
തൂലികാകാരന്‍മാര്‍, ഖാദിയാനീ ഫിത്നയെ കുഴിച്ചു മൂടാന്‍ തൂലികാ യുദ്ധം നടത്തുക.
സമ്പന്നരായ വ്യക്തികള്‍, അവരുടെ സമ്പത്തിലൂടെ ഖാദിയാനീ ഖണ്ഡന രചനകള്‍ പ്രസിദ്ധീകരിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും ആവേശം കാണിക്കുക.
മുസ്ലിം സമൂഹത്തിലെ ഓരോ വ്യക്തികളും, ഈ നാശത്തെ വേരോടെ പിഴുതെറിയാന്‍ തങ്ങളുടെ കഴിവുകള്‍ വിനിയോഗിക്കുക.








ആശംസകളോടെ...





മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!


Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation

No comments:
Post a Comment